» »മുളകിനെ പയറാക്കി മാറ്റും മുളകീശ്വര്‍!!

മുളകിനെ പയറാക്കി മാറ്റും മുളകീശ്വര്‍!!

Written By: Elizabath

മുപ്പത്തി മുക്കോടി ദൈവങ്ങള്‍ക്കും ആരാധനാലയങ്ങളുള്ള നാടാണ് നമ്മുടേത്. ദൈവങ്ങളെ മാത്രമല്ല, പ്രകൃതി ശക്തികളെ വരെ നമ്മള്‍ ദൈവമായി ആരാധിക്കുന്നു. അത്തരത്തിലുള്ള ഒരു നാട്ടില്‍ രാമായണത്തിലെ കഥാപാത്രമായ സുഗ്രീവനെ ആരാധിക്കുന്ന ക്ഷേത്രം അത്ര പുതുമയല്ല. എങ്കിലും വാസ്തുവിദ്യയിലും നിര്‍മ്മാണത്തിലും എല്ലാം വ്യത്യസ്തത പുലര്‍ത്തുന്ന തിരുപൂരിലെ സുഗ്രീവേശ്വര ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍...

സുഗ്രീവേശ്വര ക്ഷേത്രം

സുഗ്രീവേശ്വര ക്ഷേത്രം

രാമായണം അറിയുന്ന എല്ലാവര്‍ക്കും പരിചയമുള്ള ആളാണ് സുഗ്രീവന്‍. വാനര രാജ്യമായ കിഷ്‌കിന്ധയിലെ ബാലിയടെ അനുജനാണ് സുഗ്രീവന്‍. സൂര്യന്റെ പുത്രനാണെന്ന് വിശ്വസിക്കപ്പെടുന്ന സുഗ്രീവനാണ് രാമനും രാവണനും തമ്മിലുള്ള യുദ്ധത്തില്‍ രാമന്റെ പക്ഷത്തു നിന്ന് സീതയെ വീണ്ടെടുക്കാന്‍ സഹായിച്ചത്.

PC: Sailko

എവിടെയാണ് ഈ ക്ഷേത്രം

എവിടെയാണ് ഈ ക്ഷേത്രം

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ സര്‍കാര്‍ പെരിയപാളയം അഥവാ എസ്. പെരിയപാളയം എന്ന സ്ഥലത്താണ് സുഗ്രീവേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീവിലാണ് ഇത് പരിപാലിക്കപ്പെടുന്നത്.

കൊത്തുപണികള്‍

കൊത്തുപണികള്‍

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രത്തില്‍ കൊത്തുപണികള്‍ ധാരാളം കാണുവാന്‍ സാധിക്കും. പത്താം നൂറ്റാണ്ടിലാണ് ഇവിടെയുള്ള ക്ഷേത്രത്തിന്റെ ആദ്യ മാതൃക പണിയപ്പെടുന്നത്. എന്നാല്‍ ഇവിടെയുള്ള കൊത്തുപണികളുടെ പഴക്കം പരിശോധിച്ചാല്‍ അത് അഞ്ചാം നൂറ്റാണ്ടിലുള്ളതാണെന്ന് അറിയാം. അക്കാലത്ത് ഇവിടെയുണ്ടായിരുന്ന ഗോത്ര വിഭാഗക്കാരാണ് ഇത് നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:wiki

60 വര്‍ഷം മുന്‍പ്

60 വര്‍ഷം മുന്‍പ്

ഇപ്പോള്‍ ഇവിടെ കാണുന്ന ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണ സമയത്ത് മണ്ണില്‍ കുഴിക്കുമ്പോള്‍ പഴയ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. മണ്ണിനടില്‍ നിന്നും ഒരു ക്ഷേത്രം തന്നെയാണ് പിന്നെ ഇവിടെ കണ്ടെടുത്തത്. ഏകദേശം 60 വര്‍ഷെ മുന്‍പായിരുന്നു ഇത് നടന്നത്.

PC:Sailko

സുഗ്രീവ പ്രതിഷ്ഠ

സുഗ്രീവ പ്രതിഷ്ഠ

വാനര രാജാവായ സുഗ്രീവനെ ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് സുഗ്രീവേശ്വര ക്ഷേത്രം

PC: Ramachandra

മറ്റു പ്രതിഷ്ഠകള്‍

മറ്റു പ്രതിഷ്ഠകള്‍

സുഗ്രീവനെയാണ് പ്രധാന ദൈവമായി ഇവിടെ ആരാധിക്കുന്നത്. കൂടാതെ ഭദ്രകാളി, ഭൈരവന്‍, ഗമേശന്‍, ദക്ഷിണാമൂര്‍ത്തി, സുബ്രഹ്മണ്യന്‍ തുടങ്ങിയ ഉപദൈവങ്ങളും ഇവിടെയുണ്ട്.

PC: Sailko

അഗ്നിലിംഗം

അഗ്നിലിംഗം

പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവിടെ ശിവനെ അഗ്നിലിംഗത്തിന്റെ രൂപത്തിലാണ് ആരാധിക്കുന്നത്.

പയറിന്റെയും മുളകിന്റെയും കഥ

പയറിന്റെയും മുളകിന്റെയും കഥ

ഒരിക്കല്‍ ക്ഷേത്രത്തിനു സമീപത്തുള്ള വഴിയിലൂടെ ഒരു വ്യാപാരി പയറുമായി കച്ചവടത്തിന് പോവുകയായിരുന്നു. പെട്ടന്ന് മുന്നിലെത്തിയ ഒരാള്‍ വ്യാപാരിയോട് സഞ്ചിയില്‍ എന്താ എന്ന് ചോദിച്ചു. മുന്നില്‍ ഇപരിചിതനെ കണ്ട് ഭയന്ന അയാള്‍ സഞ്ചിയില്‍ മുളകാണ് എന്നു പറഞ്ഞു. പയറിന് വില കൂടുതലുള്ള കാലമായതിനാല്‍ തന്റെ പയര്‍ ആ അപരിചിതന്‍ തട്ടി എടുക്കുമോ എന്ന് ഭയന്നാണ് വ്യാപാരി അങ്ങനെ പറഞ്ഞത്. പിന്നീട് കടയിലെത്തി സഞ്ചി തുറന്ന് നോക്കിയപ്പോള്‍ അതിലെമുളകെല്ലാം പയറായി രൂപാന്തരം പ്രാാപിച്ച് കിടക്കുകയാണത്രെ. പിന്നീട് വേഷം നാറി വന്നത് അവിടുത്തെ ശിവനായിരുന്നുവെന്ന് മനസ്സിലായി. പിന്നീട് ക്ഷേത്രത്തിലെ പ്രധാന നേര്‍ച്ചകളിലൊന്ന് പയറാണ്. മുളകീശ്വരന്‍ എന്നും ഇവിടുത്തെ ശിവന്‍ അറിയപ്പെടുന്നു.

രണ്ട് നന്ദി

രണ്ട് നന്ദി

സാധാരണ ശിവക്ഷേത്രങ്ങളില്‍ ഒരു നന്ദിയുടെ പ്രതിമയാണ് ഉള്ളത്. എന്നാല്‍ ഇവിടെ രമ്ട് പ്രതിമകള്‍ കാണാന്‍ സാധിക്കും. ആദ്യം ഇവിടെ സ്ഥാപിച്ച പ്രതിഷ്ഠ തകരാറിലായതിനെ തുടര്‍ന്ന് മറ്റൊന്ന് കൂടി സ്ഥാപിച്ചപ്പോഴാണ് ഇവിടെ രണ്ട് പ്രതിമകള്‍ വന്നത്.

PC: Unknown