Search
  • Follow NativePlanet
Share
» »കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത വെള്ളച്ചാട്ടങ്ങള്‍

കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത വെള്ളച്ചാട്ടങ്ങള്‍

ഇതാ അപൂര്‍വ്വമായി മാത്രം സഞ്ചാരികള്‍ എത്തിച്ചേരുന്ന കര്‍ണ്ണാടകയിലെ വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം.

By Elizabath

നമ്മുടെ രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളും ഏതെങ്കിലും വിധത്തില്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളായിരിക്കും. പ്രകൃതി സൗന്ദര്യം കൊണ്ട് ചില സ്ഥലങ്ങള്‍ ആകര്‍ഷിക്കുമ്പോള്‍ ചരിത്രവും നിര്‍മ്മിതികളുമായിരിക്കും മറ്റു സ്ഥലങ്ങളുടെ പ്രത്യേകതകള്‍. എന്നാല്‍ കര്‍ണ്ണാടകയെ സംബന്ധിച്ചെടുത്തോളം പറയുകയാണെങ്കില്‍ സഞ്ചാരികളെ തൃപ്തിപ്പെടുത്താന്‍ വേണ്ട എല്ലാം ഉള്ള ഒരിടം. പ്രകൃതി സൗന്ദര്യവും മലമ്പ്രദേശങ്ങളും കാടുകളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും എല്ലാം ചേരുന്ന ഇവിടം സഞ്ചാരികളുടെ പറുദീസ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇവിടുത്തെ എല്ലാ സ്ഥലങ്ങളും ഇനിയും വെളിപ്പെട്ടിട്ടില്ല എന്നത് മറ്റൊരു സത്യമാണ്. ഇതാ അപൂര്‍വ്വമായി മാത്രം സഞ്ചാരികള്‍ എത്തിച്ചേരുന്ന കര്‍ണ്ണാടകയിലെ വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം.

കുഞ്ചിക്കല്‍ വെള്ളച്ചാട്ടം

കുഞ്ചിക്കല്‍ വെള്ളച്ചാട്ടം

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളില്‍ ഒന്നാട കുഞ്ചിക്കല്‍ വെള്ളച്ചാട്ടം കര്‍മ്ണാടകയിലെ ഷിമോഗയ്ക്ക് സമീപമുള്ള നിഡഗൊഡു ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1493 അടി, അതായത് 455 മീറ്റര്‍ ഉയരത്തില്‍ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിനു സമീപത്തായി ഒരു ജലവൈദ്യുത പദ്ധതിയും നിലവിലുണ്ട്. മഴക്കാലങ്ങളിലാണ് ഈ വെള്ളച്ചാട്ടം അതിന്റെ പൂര്‍ണ്ണഭംഗിയിലെത്തുന്നത്. നിരോധിത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമായതിനാല്‍ പോകുന്നതിനു മുന്‍പ് പാസ് അടക്കമുള്ള കാര്യങ്ങളില്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഹൊസന്‍ഗഡി വില്ലേജില്‍ നിന്നുമാണ് ഇതിനുള്ള അനുമതി ലഭിക്കുക.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബെംഗളുരുവില്‍ നിന്നും 382 കിലോമീറ്റര്‍ അകലത്തിലാണ് കുഞ്ചിക്കല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മംഗലാപുരത്തു നിന്നും ഇവിടേക്ക് 129 കിലോമീറ്ററാണ് ദൂരം.

അലേകന്‍ വെള്ളച്ചാട്ടം

അലേകന്‍ വെള്ളച്ചാട്ടം

ചിക്കമംഗളുരുവില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അലേകന്‍ വെള്ളച്ചാട്ടം കര്‍ണ്ണാടകയിലെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. സഞ്ചാരികള്‍ക്കിടയില്‍ അത്രയധികം പ്രശസ്തി നേടിയിട്ടില്ലാത്ത ഈ വെള്ളച്ചാട്ടം സാഹസികര്‍ക്കിടയില്‍ മാത്രം ഒതുങ്ങിപ്പോയ ഒന്നാണ്. മഴക്കാലങ്ങളില്‍ ഏറെ ആകര്‍ഷകമായി പതഞ്ഞു നുരഞ്ഞു വീഴുന്ന ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി പൂര്‍ണ്ണമായും പുറത്തു വരുന്നതും മഴയിലാണ്.

PC: Dinesh Valke

വിഭൂതി വെള്ളച്ചാട്ടം

വിഭൂതി വെള്ളച്ചാട്ടം

നോര്‍ത്ത് കാനറയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ യാന എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വിഭൂതി വെള്ളച്ചാട്ടം പശ്ചിമഘട്ടം പശ്ചാത്തലമാക്കി ഒഴുകിയിറങ്ങി വരുന്ന ഒരു വെള്ളച്ചാട്ടമാണ്. വെള്ളച്ചാട്ടങ്ങളുടെ നൈസര്‍ഗ്ഗികമായ സൗന്ദര്യം പകര്‍ന്നു തരുന്ന ഇതിനു ചുറ്റും മുളങ്കൂട്ടങ്ങള്‍ കാണാന്‍ സാധിക്കും.

PC: Shash89

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബെംഗളുരുവില്‍ നിന്നും 450 കിലോമീറ്റര്‍ അകലെയാണ് വിഭൂതി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നോര്‍ത്ത് കാനറയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള യാന എന്ന സ്ഥലത്താണ് ഈ വെള്ളച്ചാട്ടം കാണാന്‍ സാധിക്കുക. മംഗലാപുരത്തു നിന്നും 253 കിലോമീറ്റര്‍ അകലെയാണിതുള്ളത്.

 ബണ്ടാജി വെള്ളച്ചാട്ടം

ബണ്ടാജി വെള്ളച്ചാട്ടം

ബണ്ടാജി അര്‍ബി വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ബണ്ടാജി വെള്ളച്ചാട്ടം ദക്ഷിണ കന്നഡ ജില്ലയിലെ ബല്‍ത്തങ്ങാടി താലൂക്കിന് സമീപമുള്ള ചര്‍മാഡി ഘട്ടിലാണ് സ്ഥിതി ചെയ്യുന്നത്. 200 അടി ഉയരത്തിലുള്ള ഈ വെള്ളച്ചാട്ടം തികച്ചും സാഹസികരായവര്‍ക്കു മാത്രം പറ്റിയതാണ്. തിങ്ങിയ കാടും പുല്‍മേടുകളും വഴി പ്രദേശവാസികളുടെ സഹായത്തോടെ ട്രക്കിങ്ങ് നടത്തി മാത്രമേ ഇവിടെ എത്താന്‍ സാധിക്കൂ. മഴക്കാലങ്ങളില്‍ മാത്രം ആക്ടീവായ ഈ വെള്ളച്ചാട്ടം വേനല്‍ക്കാലത്ത് കാണാന്‍ പോലുമാകാത്ത വിധത്തിലാണ് വറ്റിപ്പോകുന്നത്. ബല്‍ത്തങ്ങാടി വൈല്‍ഡ് ലൈഫ് റേഞ്ച് ഓഫീസ്, കുദ്രേമുഖ് നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇവിടേക്ക് ട്രക്കിങ്ങ് നടത്താനാവൂ.

PC: Sumesh Always

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മംഗലാപുരത്തു നിന്നും 81 കിലോമീറ്റര്‍ അകലെയാണ് ബണ്ടാജി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ ബല്‍ത്തങ്ങാടി താലൂക്കിന് സമീപമുള്ള ചര്‍മാഡി ഘട്ടിലാണ് ഇതുള്ളത്. ബെംഗളുരുവില്‍ നിന്നും 309 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

ബര്‍കാന വെള്ളച്ചാട്ടം

ബര്‍കാന വെള്ളച്ചാട്ടം

മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളില്‍ പ്രധാനപ്പെട്ട കര്‍ണ്ണാടകയിലെ അഗുംബെയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ബര്‍കാന വെള്ളച്ചാട്ടം തീരെ കുറച്ച് ആളുകള്‍ മാത്രം സന്ദര്‍ശിക്കുന്ന ഒന്നാണ്. ഉയരത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ പത്ത് പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നാണ് ബര്‍കാന വെള്ളച്ചാട്ടം. പശ്ചിമഘട്ടത്തിലെ കൊടും കാടുകള്‍ക്കു നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

അഗുംബെയില്‍ നിന്നും നടന്നു മാത്രം എത്തിച്ചേരാന്‍ കഴിയുന്ന ദൂരത്തിലാണ് ബര്‍കാന വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ബെംഗളുരുവില്‍ നിന്നും ഇവിടേക്ക് 358 കിലോമീറ്ററും മംഗലാപുരത്തു നിന്നും ഇവിടേക്ക് 97 കിലോമീറ്ററുമാണ് ദൂരമുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X