» »ഇന്ത്യയിലെ ഏറ്റവും ശക്തമായ കോര്‍ലായ് കോട്ടയെ അറിയുമോ?

ഇന്ത്യയിലെ ഏറ്റവും ശക്തമായ കോര്‍ലായ് കോട്ടയെ അറിയുമോ?

Written By: Elizabath Joseph

ഒരു രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ സൂചിപ്പിക്കുന്നതാണ് അവിടെയുള്ള കോട്ടകള്‍. സൈനിക ശക്തിയും ആള്‍ബലവും പ്രതാപവും ഒക്കെ വിളിച്ചു പറയുന്ന കോട്ടകള്‍ അന്നും ഇന്നും എന്നും അഭിമാനത്തിന്റെ അടയാളങ്ങള്‍ തന്നെയാണ്. എന്നും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ നിന്നിട്ടുള്ള നമ്മുടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന കോട്ടകള്‍ കാണാന്‍ കഴിയും. അത്തരത്തില്‍ ഒന്നാണ് പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച് ഇന്ന് ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമായി നില്‍ക്കുന്ന കോര്‍ലായ് കോട്ട.
അറബിക്കടലിന്റെ തീരത്ത് ചരിത്ര നിര്‍മ്മിതികളോടൊപ്പം ചേര്‍ന്നു കിടക്കുന്ന കോര്‍ലായ് കോട്ട പുരാതന സ്ഥലങ്ങളെ സ്‌നേഹിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്.
കോര്‍ലായ് കോട്ടയെക്കുറിച്ച് അറിയാം..

 കോര്‍ലായ് കോട്ടയെക്കുറിച്ച് ഒരല്പം

കോര്‍ലായ് കോട്ടയെക്കുറിച്ച് ഒരല്പം

അഹമദ്‌നഗര്‍ സുല്‍ത്താന്റെ കീഴില്‍ 1521 ല്ഡ# പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയാണ് കോര്‍ലായ് കോട്ട. കോര്‍ലായില്‍ നിന്നും ബസേയ്ന്‍ വെര നീണ്ടു കിടക്കുന്ന തങ്ങളുടെ സാമ്രാജ്യം സംരക്ഷിക്കണം എന്ന പോര്‍ച്ചുഗീസുകാരുടെ ആവശ്യത്തില്‍ നിന്നുമാണ് ഈ കോട്ട നിര്‍മ്മിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഭൂമി അഹമദ്‌നഗര്‍ രാജാക്കന്‍മാരുടേത് ആയിരുന്നുവെങ്കിലും കോട്ട നിര്‍മ്മിക്കാനുള്ള തീരുമാനവും ഭൂമി കൈക്കലാക്കാനുള്ള തീരുമാനവും പോര്‍ച്ചുഗീസുകാരുടേത് ആയിരുന്നു. അങ്ഹനെ കോട്ട ഇവിടെ നിര്‍മ്മിക്കപ്പെട്ടു.
പിന്നീട് 1594ല്‍ പോര്‍ച്ചുഗീസുകാര്‍ മൂവായിരത്തോളം ആളുകളുടെ സഹായത്തോടെ ഇവിടം കീഴടക്കി. എന്നാല്‍ ഇത്രയും കുറഞ്ഞ എണ്ണത്തിലുള്ള ആളുകളെ വെച്ച് ഇവിടെ തുടരാന്‍ സാധിക്കാത്ത അവര്‍ കോട്ട തങ്ങളുടെ കയ്യില്‍ നിന്നും പോയി എന്നു മനസ്സിലായര്രോള്‍ ഇത് ഏറെക്കുറെ നശിപ്പിക്കുകയാണ് ഉണ്ടായത്. അതിന്റെ ബാക്കിയാണ് ഇന്ന് ഇവിടെ കാണുന്ന അവശിഷ്ടങ്ങള്‍.
ബീച്ചുകള്‍ക്കും കുറേ പച്ചപ്പുകള്‍ക്കും നടുവിലായി ഒരു ചെറിയ കുന്നിന്റെ മുകളിലാണ് കോര്‍ലായ് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ കോട്ടയാണ് കേര്‍ലായ് കോട്ട എന്നാണ് പറയപ്പെടുന്നത്.

PC: Ccmarathe

എന്തുകൊണ്ട് ഇവിടം സന്ദര്‍ശിക്കണം ?

എന്തുകൊണ്ട് ഇവിടം സന്ദര്‍ശിക്കണം ?

ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ശക്തമായ കോട്ടകളില്‍ ഒന്നായിരുന്നുവത്രെ കോര്‍ലായ് കോട്ട. ഇന്ന് ഏറെക്കുറെ നശിപ്പിക്കപ്പെട്ട നിലയിലാണെങ്കിലും ഇവിടം തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഇടം തന്നെയാണ്. നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും കഥകളാണ് കോര്‍ലായ് കോട്ടയ്ക്ക് പറയുവാനുള്ളത്. അറബിക്കടലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ കോട്ടയില്‍ നിന്നും അതിമനോഹരങ്ങളായ കാഴ്ചയാണ് കാണാന്‍ സാധിക്കുക.
വാസ്തുവിദ്യയെ സ്‌നേഹിക്കുകയും അതിനെക്കുറിച്ച് അരിയാല്‍ താല്പര്യപ്പെടുകയും ചെയ്യുന്ന ഒരാളാണെങ്കില്‍ ഇവിടം തീര്‍ച്ചയായും കാണണം. കാരണം 11 കവാടങ്ങളും വലിയ വാതിലുകളും കട്ടിയുള്ള ചുമരുകളും ഒക്കെയുള്ള ഇത് കണ്ടിരിക്കേണ്ട നിര്‍മ്മിതി തന്നെയാണ്.
7000 കുതിരകള്‍ക്കും ആയിരക്കണക്കിന് സൈനികള്‍ക്കും വാസസ്ഥലം ഒരുക്കിയ ഇവിടെ സൈനികര്‍ക്കായി നിര്‍മ്മിച്ച ഒരു ദേവാലയവും കാണാന്‍ സാധിക്കും.

PC: Alewis2388

ചുറ്റുമുള്ള സ്ഥലങ്ങള്‍

ചുറ്റുമുള്ള സ്ഥലങ്ങള്‍

മനോഹരമായ കോര്‍ലായ് കോട്ട മാത്രമല്ല ഇവിടെ കാണുവാനുള്ളത്. എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന, തീര്‍ച്ചയായും കണ്ടിരിക്കേണ്ട കുറച്ച് സ്ഥലങ്ങളും ഈ കോട്ടയ്ക്ക് ചുറ്റുമായി സ്ഥിതി ചെയ്യുന്നുണ്ട്.
അലിബാഗ് കോട്ട, ജന്‍ജിര കോട്ട, നാഗാവോണ്‍ ബീച്ച്, രേവദന്ത കോട്ട, കനകേശ്വര്‍ ക്ഷേത്രം, ഖാശിദ് ബീച്ച് തുടങ്ങിയവയാണ് കോര്‍ലായ് കോട്ടയുടെ സമീപത്തെ ആകര്‍ഷണങ്ങള്‍.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

ഒരു ചരിത്രസ്മാരകമെന്ന നിലയില്‍ വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാന്‍ പറ്റുന്ന സ്ഥലമാണിത്. ഇവിടെ ചുറ്റി നടന്ന് ആസ്വദിക്കുവാനാണ് താല്പര്യമെങ്കില്‍ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള സമയമാണ് ഏറ്റവും യോജിച്ചത്.

PC: Ccmarathe

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോര്‍ലായില്‍ എത്തിച്ചേരാന്‍ ഏറ്റവും അടുത്തുള്ളത് പെന്‍ റെയില്‍വേ സ്‌റ്റേഷനാണ്. 50 കിലോമീറ്റര്‍ അകലെയാണ് കോട്ടയില്‍ നിന്നും ഇതുള്ളത്. കോട്ടയ്ക്ക് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് 150 കിേേലാമീറ്റര്‍ അകലെയുള്ള മുംബൈയാണ്.

Read more about: forts maharashtra monuments

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...