
അര്‍ദ്ധനാരീശ്വരന്‍...പകുതി സ്ത്രീയും പകുതി പുരുഷനുമായ ഹൈന്ദവ വിശ്വാസ സങ്കലപമാണ് അര്‍ദ്ധനാരീശ്വരന്‍ എന്നറിയപ്പെടുന്നത്. പരമേശ്വരനെയും പാര്‍വ്വതിയെയുമാണ് അര്‍ധനാരീശ്വരന്‍മാരായി കണക്കാക്കുന്നത്. ഇവരുടെ പ്രണയത്തിന്റെ സാഫല്യമായും ഈ സങ്കല്പത്തെ പറയാറുണ്ട്. അര്‍ദ്ധനാരീശ്വര സങ്കല്പം പല ക്ഷേത്രങ്ങളിലും നമുക്ക് കാണാന്‍ സാധിക്കുമെങ്കിലും ഏഷ്യയില്‍ തന്നെ ഒരേ ഒരു ക്ഷേത്രത്തില്‍ മാത്രമേ അര്‍ധനാരീശ്വരന്‍മാരെ മുഖ്യപ്രതിഷ്ഠയായി ആരാധിക്കുന്നുള്ളൂ. അത് തമിഴ്‌നാട്ടിലെ തിരുച്ചെങ്കോടുള്ള അര്‍ദ്ധനാരീശ്വര ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

എന്താണ് അര്‍ധനാരീശ്വരന്‍
ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക് കടക്കുന്നതിനമുന്‍പ് അര്‍ധനാരീശ്വര സങ്കല്പം എന്താണെന്ന് അറിയാം... പ്രണയസാഫല്യത്തിന്റെ ഈശ്വര ഭാവമെന്നാണ് ഋഷിമാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ദുര്‍ഗ്ഗാ ദേവി മഹിഷാസുരനെ വധിച്ചതറിഞ്ഞ ശിവന് തന്റെ ഭാര്യയുടെ ആത്മരൂപമായ ദുര്‍ഗ്ഗയോട് വലിയ സ്‌നേഹം തോന്നിയത്രെ. ഉടന്‍തന്നെ തപസസ്‌നുഷ്ഠിക്കുന്ന പാര്‍വ്വതിയുടെ അടുത്തെത്തിയ ശിവന്‍ പാര്‍വ്വതിയെ തന്റെ മടിയില്‍ ഇരുത്തുകയും പാര്‍വ്വതി ആ ശരീരത്തില്‍ ലയിക്കുകയും ചെയ്തു. അങ്ങനെ ആ ശരീരത്തിന്റെ വലതുഭാഗം ജഡ, സര്‍പ്പം തുടങ്ങിയവയുമായും ഇടത് ഭാഗം പാര്‍വ്വതിയുടെ സ്ത്രീ ശരീരമായി മാറുകയും ചെയ്തു. ഇതാണ് അര്‍ദ്ധനാരീശ്വരന്‍മാരായി കണക്കാക്കുന്നത്.

പുരാണങ്ങളിലെ അര്‍ദ്ധനാരാശ്വര ക്ഷേത്രം
നിരവധി പുരാണകൃതികളിലും കാവ്യങ്ങളിലും തിരുച്ചെങ്കോടുള്ള അര്‍ദ്ധനാരാശ്വര ക്ഷേത്രത്തെ വിവരിക്കുന്നത് കാണാനം.
ശൈവ സന്യാസിമാരുടെ തേവരം കൃതികളില്‍ പരാമര്‍ശിക്കുന്ന 275 ക്ഷേത്രങ്ങളിലൊന്നാണ്. മാത്രമല്ല, തമിഴിലെ ഏറ്റവും പുരാതന കൃതികളിലൊന്നായ സിലപ്പതികാരത്തിലും ഈ ക്ഷേത്രത്തെ പറ്റി വിവരിക്കുന്നുണ്ട്. മുത്തുസ്വാമി ദീക്ഷിതരുടെ പ്രശസ്തമായ അര്‍ധദ്ധനാരീശ്വര്‍ എന്ന കൃതിയിലും ഇതിനെക്കുറിച്ച് പറയുന്നുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ വിവധ രാജവംശങ്ങളുടെ കാലത്ത് എഴുതപ്പെട്ട ലിഖിതങ്ങളിലും പറയുന്നുണ്ട്.
PC:Ssriram mt

ക്ഷേത്രത്തിന്റെ ഐതിഹ്യം
ഈ ക്ഷേത്രത്തിനെക്കുറിച്ച് കുറേയെറെ കഥകള്‍ ഉണ്ട്. ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും ഋഷി ബൃംഗിയും കൂടെ ശിവനെ കാണാനായി പോയി. സാധാരണയായി പാര്‍വ്വതിയെ കണ്ടതിനു ശേഷം മാത്രമാണ് അതിഥികള്‍ ശിവനെ കാണാറുള്ളത്. വിഷ്ണുവും ബ്രഹ്മാവും ഈ ആചാരം പിന്തുടര്‍ന്നപ്പോള്‍ ഋഷി ബൃംഗി നേരിട്ട് ശിവനെ ദര്‍ശിക്കാന്‍ പോയി. ഇതില്‍ കോപം വന്ന പാര്‍വ്വതി തന്‍രെ ശക്തി ഉപയോഗിച്ച് ഋഷിയുടെ മാസം അദ്ദേത്തിന്റെ ശരീരത്തില്‍ നിന്നും വലിച്ചെടുത്തു. ശിവന്‍ ഇത് കാണുകയും തന്റെ മൂന്നാമത്തെ കാലുകൊണ്ട് ഋഷിടെ അനുഗ്രഹിക്കുകയും ചെയ്തു. പിന്നീട് തന്റെ തെറ്റ് മനസ്സിലാക്കിയ പാര്‍വ്വതി പരിഹാരം ചെയ്യുകയും അതിനു ശേഷം തന്റെ പാപങ്ങള്‍ക്ക് മാപ്പ് ചോദിക്കുകയും ചെയ്തു. അതില്‍ സംപ്രീതനായ ശിവന്‍ തന്റെ ശരീരത്തിന്റെ ഒരുഭാഗം പാര്‍വ്വതിയ്ക്ക് നല്കി. ഇതാണ് ഇവിടെ അര്‍ദ്ധനാരീശ്വരന്‍ എന്നറിയപ്പെടുന്നത്.
PC: kurumban

മൊധൊരുഭാഗരും ഭാഗംപിരിയലമ്മയും
തിരുച്ചെങ്കോട് അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ പാര്‍വ്വതിയും ശിവനും അറിയപ്പെടുന്നത് മൊധൊരുഭാഗരും ഭാഗംപിരിയലമ്മയും എന്ന പേരിലാണ്.
തിരുച്ചെങ്കോട് മുരുഗന്‍ ക്ഷേത്രത്തിന്റെ പേരിലും പ്രശസ്തമാണ്. ചെങ്കോട്ടുവേലര്‍ എന്ന പേരിലാണ് സുബ്രഹ്മണ്യന്‍ ഇവിടെ ആരാധിക്കപ്പെടുന്നത്.
PC:Ssriram mt

1156 പടി ഉയരത്തിലെ ക്ഷേത്രം
സമുദ്രനിരപ്പില്‍ നിന്നും 650 അടി ഉയരമുള്ള ഒരു കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1156 പടികള്‍ ചവിട്ടി കയറയാല്‍ മാത്രമേ ക്ഷേത്രത്തിലെത്താന്‍ സാധിക്കൂ.
PC: kurumban

1156 പടി ഉയരത്തിലെ ക്ഷേത്രം
സമുദ്രനിരപ്പില്‍ നിന്നും 650 അടി ഉയരമുള്ള ഒരു കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1156 പടികള്‍ ചവിട്ടി കയറയാല്‍ മാത്രമേ ക്ഷേത്രത്തിലെത്താന്‍ സാധിക്കൂ.
PC: kurumban

നാഗഗിരി
ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്ന് നാഗഗിരി എന്നപേരിലാണ് പുരാണങ്ങളില്‍ അറിയപ്പെടുന്നത്. ചെന്നമലൈ, പനിമലൈ, നന്ദിമലൈ എന്നൊക്കെയും ഇതിനു പേരുകളുണ്ട്. ഈ കുന്ന് മുഴുവനായും ഏകദേശം 350 ഏക്കറോളം സ്ഥലത്താണ് വ്യാപിച്ചു കിടക്കുന്നത്. ഇതിന്റെ ചില ഭാഗങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം അടി ഉയരത്തിലും കാണപ്പെടുന്നു.
PC:Ssriram mt

നാഗഗിരി എന്ന പേരുവന്ന വഴി
നാഗങ്ങളുടെ രാജാവായ ആദിശേഷ നാഗവുമായി ബന്ധപ്പെട്ടതാണ് നാഗഗിരി അഥവാ നാഗമലൈ. ഒരിക്കല്‍ വായുദേവനും ആദിശേഷനും തമ്മില്‍ തങ്ങളുടെ ശക്തിയെച്ചൊല്ലി വഴക്കുണ്ടായി. വായു ദേവന്‍ ശക്തിയേറിയ കാറ്റ് പുറപ്പെടുവിച്ചപ്പോല്‍ ആദിശേഷനാഗം മേരു പര്‍വ്വതത്തെ ചുഴറ്റിയെടുത്തു. എന്നാല്‍ ശക്തി താങ്ങാന്‍ കഴിയാതെ ആദിശേഷന്റെ ശരീരം പല കഷ്ണങ്ങളായി മുറിഞ്ഞു വീഴുകയും അതില്‍ ഒരു ഭാഗം നാഗഗിരി എന്ന് അറിയപ്പെടുകയും ചെയ്തു.
PC: wikipedia

അഞ്ച് നിലയുള്ള ഗോപുരം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണാന്‍ സാധിക്കുന്നത് ഇവിടുത്തെ പ്രധാന ഗോപുരമാണ്. അഞ്ച് നിലകളുള്ള ഈ ഗോപുരം വടക്ക് ഭാഗത്തേയ്ക്ക് ദര്‍ശനമായാണ് നില്‍ക്കുന്നത്.
PC:Ssriram mt

ആറടി ഉയരമുള്ള പ്രതിഷ്ഠ
അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠ മൊധൊരുഭാഗരും ഭാഗംപിരിയലമ്മയും എന്നപേരിലാണ് അറിയപ്പെടുന്നത്. ഇതിന്റെ വലതുഭാഗം പുരുഷരൂപവും ഇടത് ഭാഗം സ്ത്രീ രുപവുമാണ്.
PC:Ssriram mt

മണ്ഡപങ്ങള്‍
ക്ഷേത്രത്തിനു ചുറ്റുമായി ധാരാളം മണ്ഡപങ്ങള്‍ കാണാന്‍ സാധിക്കും. പടി മുഴുവനായി നടന്നെത്തുന്ന ഭക്തര്‍ ഇവിടം വിശ്രമിക്കാനായി ഉപയോഗിക്കുന്നു.
PC:Ssriram mt

എത്തിച്ചേരാന്‍
തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലാണ് തിരുച്ചെങ്കോട് അര്‍ദ്ധനാരീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുകോടിമട ചെങ്കുണ്ട്രര്‍ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഈറോഡ് നിന്നും 20 കിലോമീറ്ററും സേലത്തു നിന്നും 50 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. തമിഴ്‌നാടിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് ബസ്, ട്രെയിന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്.