Search
  • Follow NativePlanet
Share
» »ബ്രഹ്മാവിന്റെ മനസ്സില്‍ സൃഷ്ടിക്കപ്പെട്ട അത്ഭുത തടാകം

ബ്രഹ്മാവിന്റെ മനസ്സില്‍ സൃഷ്ടിക്കപ്പെട്ട അത്ഭുത തടാകം

മാനസസരോവറിന്റെ ഐതിഹ്യങ്ങളും അത്ഭുതങ്ങളും അറിയാം...

By Elizabath Joseph

നാലുമതങ്ങളും വിവിധ രാജ്യങ്ങളും ഒരേപോലെ വിശുദ്ധമായി കാണുന്ന ഇടം...ഹിന്ദു, ബുദ്ധ, ജൈന, ബോണ്‍ മതക്കാര്‍ തങ്ങളുടെ വിശ്വാസങ്ങളുടെ കേന്ദ്രമായി കാണുന്ന ഇവിടം സഞ്ചാരികള്‍ക്കാവട്ടെ, തങ്ങളുടെ സാഹസികതയെ വെല്ലുവിളിക്കുന്ന ഇടമാണ്. ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധജലതടാകങ്ങളില്‍ ഒന്നായ മാനസസരോവര്‍ ഒട്ടേറെ ഐതിഹ്യങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒക്കെ പേരുകേട്ട സ്ഥലമാണ്. മാനസസരോവറിന്റെ ഐതിഹ്യങ്ങളും അത്ഭുതങ്ങളും അറിയാം...

എവിടെയാണിത്

എവിടെയാണിത്

ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന മാനസസരോവര്‍ ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണുള്ളത്. ചൈന സ്വയംഭരണ പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്ന ടിബറ്റിലെ ലാസയില്‍ നിന്നും ഏകദേശം രണ്ടായിരം കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കൈലാസ പര്‍വ്വതത്തിനും രാക്ഷസ്താല്‍ തടാകത്തിനും ഇടയിലായാണ് മാനസസരോസരം ഉള്ളത്.

PC:Dcpeets

ആഗോള തീര്‍ഥാടന കേന്ദ്രം

ആഗോള തീര്‍ഥാടന കേന്ദ്രം

ഇന്ത്യ, ചൈന ടിബറ്റ്, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിവിധ മതവിശ്വാസികള്‍ എത്തിച്ചേരുന്ന ആഗോള തീര്‍ഥാടന കേന്ദ്രമായാണ് മാനസസരോവര്‍ അറിയപ്പെടുന്നത്. ഹിന്ദു, ബുദ്ധ, ജൈന, ബോണ്‍ മതക്കാര്‍ ഇവിടേക്ക് വിശ്വാസത്തിന്റെ ഭാഗമായി തീര്‍ഥാടന യാത്ര നടത്താറുണ്ട്.

PC:Jean-Marie Hullot

കൈലാസ മാനസസരോവര യാത്ര

കൈലാസ മാനസസരോവര യാത്ര

ഇന്ത്യയില്‍ നിന്നും നടത്തുന്ന ഏറ്റവും സാഹസികവും ചെലവ് കൂടിയതുമായ യാത്രകളില്‍ ഒന്നാണ് കൈലാസ മാനസസരോവര യാത്ര. എല്ലാ വര്‍ഷവും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ചൈനയില്‍ നിന്നും പ്രത്യേക അനുമതിയും മറ്റും നേടി നടത്തുന്ന യാത്രയില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ള, ആരോഗ്യമുള്ള ആളുകള്‍ക്ക് പങ്കെടുക്കാം. കര്‍ശനമായ പരിശോധനകള്‍ക്കും പരിശീലനങ്ങള്‍ക്കും ശേഷം മാത്രമേ ഇതിനായി പോകാന്‍ സാധിക്കുകയുള്ളൂ. ഇവിടെ എത്തിയാല്‍ മാനസസരോവറില ജെലത്തില്‍ കുളിക്കുന്നതാണ് ഏറ്റവും പുണ്യകരമായി കണക്കാക്കുന്നത്.

PC:Jean-Marie Hullot

ബ്രഹ്മാവിന്റെ മനസ്സില്‍ സൃഷ്ടിക്കപ്പെട്ട തടാകം

ബ്രഹ്മാവിന്റെ മനസ്സില്‍ സൃഷ്ടിക്കപ്പെട്ട തടാകം

ഹിന്ദു വിശ്വാസങ്ങളും ഐതിഹ്യങ്ങളും അനുസരിച്ച് സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിന്റെ മനസ്സിലാണത്രെ ഈ തടാകം ആദ്യം രൂപം കൊണ്ടത്. അതിനാലാണ് ഇത് മാനസസരോവര്‍ എന്ന് പേരില്‍ അറിയപ്പെടുന്നത്. വിശ്വാസമനുസരിച്ച് ഇവിടുത്ത ജലമാണത്രെ ഏറ്റവും പവിത്രമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ജലം കുടിച്ചാല്‍ മരണശേഷം ശിവന്റെ സന്നിധിയില്‍ എത്തിച്ചേരും എന്നാണ് വിശ്വാസം.

PC:Jean-Marie Hullot

ബുദ്ധവിശ്വാസം

ബുദ്ധവിശ്വാസം

ബുദ്ധമതത്തിലെ വിശ്വാസം അനുസരിച്ച് മായാ റാണി ശ്രി ബുദ്ധനെ ഗര്‍ഘം ധരിച്ചത് ഇവിടെ വെച്ചാണ് എന്നാണ് വിശ്വാസം. ഇതിന്റെ തീരത്തോട് ചേര്‍ന്ന് ധാരാളം സന്യാസികളെയും അവരുടെ മഠങ്ങളെയും കാണുവാന്‍ സാധിക്കും. ചിയു മൊണാസ്ട്രി എന്ന പ്രസിദ്ധമായ ആശ്രമം ഇതിന്റെ കരയിലാണ് ഉള്ളത്. മാത്രമല്ല, ശ്രീ ബുദ്ധന്‍ തന്റെ ജീവിതകാലയളവില്‍ നിരവധി തവണ ഇവിടം സന്ദര്‍ശിക്കുകയും ധ്യാനിക്കുകയും ചെയ്തിട്ടുണ്ട് എന്നും പറയപ്പെടുന്നു.

PC:axelebert.org

ജൈനവിശ്വാസം

ജൈനവിശ്വാസം

ജൈനമതക്കാര്‍ അവരുടെ ആദ്യ തീര്‍ഥങ്കരനായ ഋഷഭയുമായി ബന്ധപ്പെട്ടാണ് മാനസസരോവറിനെ ആരാധിക്കുന്നത്. ഇതിനു സമീപത്തുള്ള അഷ്ടപദ് മൗണ്ടെയ്‌നില്‍ വെച്ചാണ് അദ്ദേഹം നിര്‍വ്വാണം സ്വീകരിച്ചതെന്നാണ് വിശ്വാസം.

PC:Jean-Marie Hullot

രക്ഷാസ്ഥല്‍

രക്ഷാസ്ഥല്‍

മാനസസരോവറിന് അടുത്തായി കൈലാസത്തില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു തടാകമാണ് രക്ഷാസ്ഥല്‍.
മാനസരോവര്‍ കൃത്യം വൃത്താകൃതിയില്‍ കാണപ്പെടുമ്പോള്‍ രക്ഷസ്താലിന് അര്‍ഥ ചന്ദ്രന്റെ ആകൃതിയാണ്. നല്ല ഊര്‍ജത്തെയും ചീത്ത ഊര്‍ജത്തെയും പ്രതിനിധാനം ചെയ്യുന്ന ഇവ സ്വഭാവത്തിലും വ്യത്യസ്തമാണ്. മാനസരോവറില്‍ ശുദ്ധജലമാണുള്ളത്. എന്നാല്‍ വിചിത്രമെന്നു പറയട്ടെ..രക്ഷസ്ഥാലില്‍ ഉപ്പുവെള്ളമാണുള്ളത്.

PC:Wikipedia

ജലവും ഐസും മാറി മാറി

ജലവും ഐസും മാറി മാറി

കാലാവസ്ഥ മാറുന്നതനുസരിച്ച് ഇവിടുത്തെ ജലത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങള്‍ വരും. ശൈത്യകാലത്ത് തടാകം കട്ടിയായി ഉറയുകയും പിന്നീട് ഗ്രീഷ്മകാലമാകുമ്പോള്‍ തിരികെ വെള്ളമായി മാറുകയും ചെയ്യുമത്രെ. സിദ്ധു നദിയുടെയും ബ്രഹ്മപുത്രയുടെയുമൊക്കെ ഉത്ഭവ സ്ഥാനം തടാകത്തിനു തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC:Frederic Vanwalleghem

നാലുകിലോമീറ്റര്‍ ഉയരത്തില്‍

നാലുകിലോമീറ്റര്‍ ഉയരത്തില്‍

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 4656 മീറ്റര്‍ ഉയരത്തിലാണ് മാനസസരോവര്‍ തടാകം സ്ഥിതി ചെയ്യുന്നത്. ഏകദേശം 88 കിലോമീറ്ററാണ് തടാകത്തിന്റെ ചുറ്റളവ്. 320 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഇത് പരന്നു കിടക്കുന്നത്. 90 മീറ്റര്‍ ആഴവും ഇതിനുണ്ട്.

PC:Jean-Marie Hullot

Read more about: travel pilgrimage epic yathra lake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X