Search
  • Follow NativePlanet
Share
» »ആര്‍ത്തവകാലത്തും ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ഭ്രഷ്ടില്ല! പൂജ ചെയ്യുന്നത് വരെ സ്ത്രീകള്‍!!

ആര്‍ത്തവകാലത്തും ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ഭ്രഷ്ടില്ല! പൂജ ചെയ്യുന്നത് വരെ സ്ത്രീകള്‍!!

ആര്‍ത്തവം അശുദ്ധമാണെന്നും സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് അശുദ്ധിയുണ്ടാക്കുമെന്നും വാദിച്ച് സ്ത്രീകളെ മാറ്റി നിര്‍ത്തിയിരിക്കുന്ന ഇടങ്ങള്‍ ഇന്നുമുണ്ട്.

കാലമിത്ര കഴിഞ്ഞിട്ടും സ്ത്രീകളുടെ ക്ഷേത്രപ്രവേശനം കേരളത്തിന് ഇന്നുമൊരു കീറാമുട്ടി തന്നെയാണ്. ആര്‍ത്തവം അശുദ്ധമാണെന്നും സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് അശുദ്ധിയുണ്ടാക്കുമെന്നും വാദിച്ച് സ്ത്രീകളെ മാറ്റി നിര്‍ത്തിയിരിക്കുന്ന ഇടങ്ങള്‍ ഇന്നുമുണ്ട്.
എന്നാല്‍ സാമ്പ്രദായികമായി കൊണ്ടുനടക്കുന്ന ആചാരങ്ങളെയും പാരമ്പര്യങ്ങളെയും വെല്ലുവിളിക്കുന്ന ഒരു ക്ഷേത്രമുണ്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നു തോന്നുന്ന ആചാരങ്ങളുമായി ഇന്നും നിലനില്‍ക്കുന്ന ഭാരതത്തിലെ, ഈ ശ്രേണിയിലെ ഒരേയൊരു ക്ഷേത്രമെന്നു വിളിക്കുവാന്‍ സാധിക്കുന്ന മാ ലിംഗ ഭൈരവി ക്ഷേത്രം. കോയമ്പത്തൂരില്‍ സ്ഥിതി ചെയ്യുന്ന മാ ലിംഗഭൈരവി ക്ഷേത്രത്തിന്‍റെ വിശേഷങ്ങള്‍ അറിയാം...

മാ ലിംഗ ഭൈരവി ക്ഷേത്രം

മാ ലിംഗ ഭൈരവി ക്ഷേത്രം

കോയമ്പത്തൂരിലെ ഇഷാ കേന്ദ്രത്തിന്റെ ഭാഗമായാണ് ലിംഗഭൈരവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ ആശയത്തില്‍ നിന്നുമാണ് സ്ത്രീകള്‍ പൂജ നടത്തുന്ന, ജൈവികതയുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്താത്ത ഒരു ക്ഷേത്രമായി ലിംഗഭൈരവി ക്ഷേത്രം സ്ഥാപിക്കുന്നത്.

എല്ലാം സ്ത്രീകള്‍

എല്ലാം സ്ത്രീകള്‍

ശ്രീകോവിലില്‍ കയറി പൂജകള്‍ നടത്തുവാനും ആര്‍ത്തവ കാലത്ത് പോലും മാറ്റി നിര്‍ത്താതെ സ്ത്രീകള്‍ക്ക് പൂജ ചെയ്യുവാനും സാധിക്കുന്ന ക്ഷേത്രമാണിത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഏക ക്ഷേത്രമാണിതെന്നാണ് കരുതപ്പെടുന്നത്. പൂജ ചെയ്യുന്ന സ്ത്രീക്ക് ആര്‍ത്തവമായാല്‍ തു‌ടര്‍ന്നും അവര്‍ക്ക് തന്നെ പൂജ ന‍ടത്തുവാന്‍ കഴിയുന്ന രീതിയിലാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍. സ്ത്രീകള്‍ മാറ്റി നിര്‍ത്തപെടേണ്ടവരല്ല എന്നും ക്ഷേത്രത്തിലെ പൂജകളും പ്രാര്‍ഥനകളും അവര്‍ക്കും സാധ്യമാകുന്ന ഒന്നാണ് എന്നു തെളിയിക്കുവാനായാണ് സദ്ഗുരു ഇത് വിഭാവനം ചെയ്തിരിക്കുന്നത്

കോയമ്പത്തൂരില്‍

കോയമ്പത്തൂരില്‍

കോയമ്പത്തൂരിലെ പ്രസിദ്ധമായ ഇഷാ ഫൗണ്ടേഷന്‍റെ കീഴിലാണ് മാ ലിംഗാ ഭൈരവി ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. പൂജ നടത്തുവാന്‍ മാത്രമല്ല, ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കുവാനും ഇവിടെ സ്ത്രീകള്‍ക്ക് സാധിക്കും.

ആര്‍ത്തവ കാലത്തും

ആര്‍ത്തവ കാലത്തും

ആര്‍ത്തവ കാലത്ത് ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പൊതുവേ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി പ്രവേശിക്കുന്ന പതിവ് ഇല്ല. മിക്കയിടങ്ങളിലും ഇങ്ങനെയൊരു രീതിയാണ് പിന്തുടരുന്നതും. അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ക്ഷേത്രം. ഇവിടെ ശ്രീ കോവിലില്‍ കയറി പ്രാര്‍ഥനകള്‍ നടത്തുവാനും പൂജകള്‍ ചെയ്യുവാനും സ്ത്രീകള്‍ക്കാണ് അവകാശം നല്കിയിരിക്കുന്നത്. കൂടാതെ ആര്‍ത്തവം എന്നത് ഇവിടെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ഒരു വിലക്കേയല്ല. സന്യാസിയാണെങ്കിലും ഭക്തരാണെങ്കിലും ആര്‍ത്തവം എന്നത് ക്ഷേത്ര പ്രവേശനത്തിന് ഒരു തടസ്സമല്ല.
ഇത് കൂടാതെ ഇവിടെ പുരുഷന്മാര്‍ക്ക് ശ്രീകോവിലില്‍ പ്രവേശനം അനുവദിക്കാറില്ല എന്നതും ഒരു പ്രത്യേകതയാണ്.

അറിയാം ഇതും

അറിയാം ഇതും

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!

ദേവിയുടെ ആർത്തവത്തെ ആഘോഷമാക്കുന്ന കേരളത്തിലെ ക്ഷേത്രംദേവിയുടെ ആർത്തവത്തെ ആഘോഷമാക്കുന്ന കേരളത്തിലെ ക്ഷേത്രം

ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!

പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ടു കാണാൻ സാധിക്കാത്ത ക്ഷേത്രം!പത്ത് വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ടു കാണാൻ സാധിക്കാത്ത ക്ഷേത്രം!

ചിത്രങ്ങള്‍ക്ക് കടപ്പാട്- ഇഷാ യോഗാ സെന്‍റര്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X