Search
  • Follow NativePlanet
Share
» »കാശ്മീരല്ല..ഇത് ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം- ലോഹാഘട്ട്

കാശ്മീരല്ല..ഇത് ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം- ലോഹാഘട്ട്

ലോഹാവതി നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ലോഹാഘട്ട് ശാന്തമായ ഒഴിവുദിനങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.

By Elizabath Joseph

ഭൂമിയില്‍ കാശ്മീര്‍ അല്ലാതെ മറ്റൊരു സ്ഥലമുണ്ടെങ്കില്‍ അത് ഇതാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരിടം... ഉത്തരാഖണ്ഡിന്റെ ഇതുവരെ ആരു ംഅറിയാത്ത സൗന്ദര്യം ഒളിപ്പിച്ചുവച്ചിരിക്കുന്ന സ്ഥലം... ആകാശത്തെ മുട്ടുന്ന ദേവതാകു വൃക്ഷങ്ങളും മറ്റൊന്നിനോടും ഉപമിക്കാന്‍ പറ്റാത്ത സൗന്ദര്യവും ഉള്ള ഈ സ്ഥലം ഏതാണ് എന്നു മനസ്സിലായോ...സഞ്ചാരികള്‍ക്ക് തീര്‍ത്തും അപരിചിതമായ ലോഹാഘട്ട് എന്ന മനോഹര ഭൂമിയാണിത്. ലോഹാവതി നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ലോഹാഘട്ട് ശാന്തമായ ഒഴിവുദിനങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.

ഹിമാലയത്തിന്റെ മടിത്തട്ടില്‍

ഹിമാലയത്തിന്റെ മടിത്തട്ടില്‍

ഹിമാലയത്തിന്റെ മടിത്തട്ടില്‍ സൗന്ദര്യത്തോടെ കിടക്കുന്ന ലോഹാഘട്ട് ഒരിക്കല്‍ എത്തുന്നവരെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന സ്ഥലമാണ്. ഇത്രയോറെ മനോഹരമാണെങ്കിലും സഞ്ചാരികള്‍ക്കിടയില്‍ ഇവിടം അത്ര പ്രശ്തമല്ല. എന്നിരുന്നാലും ഒരിക്കല്‍ ഇവിടെ എത്തിയിട്ടുള്ളവരെ വീണ്ടും വീണ്ടും ഇവിടേക്ക് പിടിച്ചുവലിക്കാന്‍ വേണ്ടെതല്ലാം ഇവിടെയുണ്ട്. ഉത്തരാഖണ്ഡിന്റെ അധികം അറിയപ്പെടാത്ത സൗന്ദര്യം എന്നും ഈ സ്ഥലത്തെ വിശേഷിപ്പിക്കാം...

PC:Sumod K Mohan

അണിഞ്ഞൊരുങ്ങിയ പ്രകൃതി

അണിഞ്ഞൊരുങ്ങിയ പ്രകൃതി

ഹിമാലയ താഴ് വരകളുട സൗന്ദര്യം പലതരത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായതാണ് ലോഹാഘട്ടിലുള്ളത്. ഇവിടുത്തെ പ്രകൃതി സൗന്ദര്യം എടുത്തുപറയേണ്ടതു തന്നെയാണ്. മഞ്ഞു പുതച്ചു കിടക്കുന്ന താഴ്വരകളും മാനം മുട്ടി നില്‍ക്കുന്ന മരങ്ങളും മലനിരകളും മഞ്ഞിനുള്ളലായിരിക്കുന്ന വീടുകളും ഒക്കെ ഇവിടുത്തെ പ്രത്യേകതയാണ്.

PC:Wittystef

ഉറങ്ങുന്ന നഗരം

ഉറങ്ങുന്ന നഗരം

മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെവെച്ച് നോക്കുമ്പോള്‍ ഉള്ള അത്രയും ബഹളങ്ങളും തിരക്കുകളും ഇല്ലാത്ത ഇവിടം ഉറങ്ങുന്ന നഗരം എന്നാണ് അറിയപ്പെടുന്നത്.

PC:Lahirjairams

ശാന്തത ആഗ്രഹിക്കുന്നവര്‍ക്ക്

ശാന്തത ആഗ്രഹിക്കുന്നവര്‍ക്ക്

തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും എല്ലാം മാറി നിന്ന് കുറച്ച് ദിവസങ്ങള്‍ ശാന്തമായും റിലാക്‌സ് ചെയ്തും ചിലവഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് ലോഹാഘട്ട്. ആരും ശല്യപ്പെടുത്താനും ചോദ്യം ചെയ്യാനുമില്ലാതെ അലസമായി പ്രകൃതിഭംഗി ആസ്വദിക്കാന്‍ പറ്റിയ മികച്ച സ്ഥലങ്ങളില്‍ ഒന്നാണിത് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

PC:Capankajsmilyo

ചെയ്യാവുന്ന കാര്യങ്ങള്‍

ചെയ്യാവുന്ന കാര്യങ്ങള്‍

ഇവിടെ എത്തുന്നവര്‍ സ്ഥലങ്ങള്‍ കാണുക , ചുറ്റിയടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടി എത്തുന്നവരല്ല. മറിച്ച് അലസമായി സമയം ചിലവഴിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്നവര്‍ സമയം കളയാന്‍ തിരഞ്ഞെടുക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. മരങ്ങള്‍ക്കിടയിലൂടെയുള്ള നടത്തം, മീന്‍പിടുത്തം, പക്ഷിനിരീക്ഷണം, മലമുകളിലെ മെഡിറ്റേഷന്‍, മീന്‍പിടുത്തം തുടങ്ങിയ കാര്യങ്ങളാണിവ.

PC:pixabay

അബ്ബോട്ട് മൗണ്ട്

അബ്ബോട്ട് മൗണ്ട്

ലോഹാഘട്ടിനു സമീപത്തായി സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ ഒരു സ്ഥലമാണ് അബ്ബോട്ട് മൗണ്ട്. ശാന്തതയും സ്വസ്ഥതയും തേടി വരുന്നവര്‍ തന്നെയാണ് ഇവിടെ എത്തുന്നവരും. ഹിമാലയന്‍ മലനിരകളുടെ മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത ഭംഗിയും വ്യൂ പോയിന്റുകളും ഇവിടെ നിന്നാല്‍ കാണാന്‍ സാധിക്കും എന്നതാണ് സന്ദര്‍ശകര്‍ക്കിടയില്‍ അബ്ബോട്ട് മൗണ്ടിനെ പ്രശസ്തമാക്കുന്ന കാര്യം. ലോഹാഘട്ടില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കോട്ടേജുകളില്‍ രാത്രികാലങ്ങള്‍ ചിലവിടുന്നത് മനോഹരമായ ഹിമാലയന്‍ കാഴ്ചകള്‍ക്ക് വഴിയൊരുക്കും.

PC:abbottmountcottage

ബാണാസുരന്റെ കോട്ട

ബാണാസുരന്റെ കോട്ട

ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് ബാണാസുരന്റെ കോട്ട. ഹിന്ദു വിശ്വാസമനുസരിച്ച് അസുരന്‍മാരുടെ രാജാവായിരുന്ന ബാണാസുരനെ ശ്രീകൃഷ്ണന്‍ ഇവിടെ വെച്ചാണ് കൊലപ്പെടുത്തിയതതത്രെ.

PC:Aakash kharkwal

അദ്വൈതാശ്രമം

അദ്വൈതാശ്രമം

രാമകൃഷ്ണ മഠങ്ങളുടെ ഭാഗമായ ഇവിടുത്തെ അദ്വൈതാശ്രമം ആണ് മറ്റൊരു കാഴ്ച. 1899 ല്‍ സ്ഥാപിച്ച ഇത് അദ്വൈത വേദാന്തങ്ങളുടെ പ്രചരണ്തതിനായി സ്ഥാപിച്ച മഠമാണ്. മായാവതി ആശ്രമം എന്നും അറിയപ്പെടുന്ന ഇത് ലോഹാഘട്ടില്‍ നിന്നും 9 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ആല്‍പ്‌സ പര്‍വ്വത നിരകളിലൂടെ സഞ്ചരിച്ച വിവേകാനന്ദന്റെ ആഗ്രഹത്തില്‍ നിന്നാണ് ആല്‍പ്‌സിനോട് സാദൃശ്യമുള്ള സ്ഥലത്ത് വേദങ്ങള്‍ പഠിക്കാനും സമയം ചിലവിടാനുമായി ഇത് നിര്‍മ്മിക്കുന്നത്.

PC:wikipedia

മറ്റു പ്രധാന സ്ഥലങ്ങള്‍

മറ്റു പ്രധാന സ്ഥലങ്ങള്‍

ആളുകള്‍ തിരക്കുകളില്‍ നിന്നും മോചനം നേടിയാണ് ഇവിടെ എത്തുന്നതെങ്കിലും കാഴ്ചകളില്‍ താല്പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ധാരാളം സ്ഥലങ്ങളും ഇവിടെ ഉണ്ട്. ശ്യാമളാ താല്‍, ദേവിധുര, അബ്ബോട്ട് മൗണ്ട്, വനാസുര്‍ ഫോര്‍ട്ട്, മായാവതി ആശ്രമം, ഗല്‍ചൗര,ഫോര്‍ട്ടി വില്ലേജ് തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC:Anirban

പഞ്ചേശ്വര്‍ മഹാദേവ് ക്ഷേത്രം

പഞ്ചേശ്വര്‍ മഹാദേവ് ക്ഷേത്രം

തീര്‍ഥാടനത്തിന്റെ ഭാഗമായും ധാരാളം ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. അത്തരത്തില്‍ ഇവിടെ സന്ഗര്‍ശിക്കേണ്ട ഒരിടമാണ് പഞ്ചേശ്വര്‍ മഹാദേവ ക്ഷേത്രം. ഇന്ത്യ-നേപ്പാല്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം വിശ്വാസികള്‍ക്ക് പുണ്യഭൂമിയാണ്.

PC:1694

ലോഹാഘട്ടില്‍ എത്തിച്ചേരാന്‍

ലോഹാഘട്ടില്‍ എത്തിച്ചേരാന്‍

വിമാനമാര്‍ഗം
ഉത്തരാഘണ്ഡിലെ നൈനിറ്റാളില്‍ സ്ഥിതി ചെയ്യുന്ന പാന്ത്‌നഗര്‍ എയര്‍പോര്‍ട്ടാണ് ലോഹാഘട്ടിന് അടുത്തുള്ള എയര്‍പോര്‍ട്ട്.ലോഹാഘട്ടില്‍ നിന്നും ഇവിടേക്ക് 160 കിലോമീറ്ററാണ് ദൂരം.

ലോഹാഘട്ടില്‍ എത്തിച്ചേരാന്‍

ലോഹാഘട്ടില്‍ എത്തിച്ചേരാന്‍

റെയില്‍വേ

ലോഹാഘട്ടില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള തനാക്പൂര്‍ റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

ലോഹാഘട്ടില്‍ എത്തിച്ചേരാന്‍

ലോഹാഘട്ടില്‍ എത്തിച്ചേരാന്‍

റോഡ് മാര്‍ഗം
ഉത്തരാഖണ്ഡിന്റെ എല്ലാഭാഗത്തു നിന്നും ലോഹാഘട്ടിലേക്ക് ബസ് സര്‍വ്വീസുകള്‍ ഉണ്ട്. നൈനിറ്റാളില്‍ നിന്നും 140 കിലോമീറ്ററും മുസൂറിയില്‍ നിന്ന് 457 കിലോമീറ്ററും ദൂരമാണ് ഉള്ളത്.

Read more about: uttrakhand hill station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X