» »സിന്ധു നദീതട തീരങ്ങളിൽ നിന്ന് മൺമറഞ്ഞുപോയ പരിഷ്കൃത ലൊതാൽ നഗരം

സിന്ധു നദീതട തീരങ്ങളിൽ നിന്ന് മൺമറഞ്ഞുപോയ പരിഷ്കൃത ലൊതാൽ നഗരം

Posted By: Nikhil John

ഒരു സംസ്ക്കാരത്തിന്റെ അഭിവൃദ്ധിയുടേയും പുരോഗമന പാതയുടേയും ആഴമളക്കുക എന്ന് വളരെ സർഗ്ഗാത്മകമായ ഒരു കാര്യമാണ്. ക്രിസ്തു യുഗത്തിത്തിനു മുൻപേ തന്നെ ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് ലോകത്തിലെ ആദ്യ സാംസ്കാരിക പരിഷ്കാരം ഉരുത്തിരിഞ്ഞുവന്നിരുന്നു. കാലാതീതമായ മാറ്റങ്ങൾ കൊണ്ട് അവയിൽ ചിലതൊക്കെ മൺമറഞ്ഞു പോയെന്നു പറയാം. അതിന്റെ എടുകളും ചരിത്രങ്ങളും പലയിടങ്ങളിലും സുതാര്യമായി നിലനിൽക്കുന്നു. സിന്ധു നദീതട തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇത്തരമൊരു സമ്പന്ന സംസ്കാരത്തിന്‍റെ ബാക്കിപത്രമാണ് ലോത്തല്‍ നഗരം. ലോത്തല്‍ എന്ന വാക്കിനർത്ഥം മരിച്ചവരുടെ കുന്ന് എന്നാണ്. ലോതലിലെ മായകാഴ്ചകള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ഒരു സംസ്കാരത്തിന്‍റെയും നിര്‍മ്മാണ ശൈലിയുടെയും ആത്മാവിനെ കണ്ടെത്താൻ സഹായിക്കുന്നു. ഇവിടെ നിങ്ങൾ കാണുന്ന കരകൗശലവസ്തുക്കളും, കലാസൃഷ്ടികളുമെല്ലാം ആ സംസ്കാരത്തിന്റെ ഉള്‍ക്കാഴ്ച വർദ്ധിപ്പിക്കാൻ സഹായിക്കും.
നിർഭാഗ്യവശാൽ, ഏണ്ണമേറി വരുന്ന പ്രകൃതിദുരന്തങ്ങളുടേയും മറ്റു ദൂഷ്യവ്യവസ്ഥിതികളുടെയുമൊക്കെ മൂലകാരണത്താൽ ഈ നാഗരികത പാടേ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു, പുരോഗമന കാലത്തേക്കു ചുവടുവച്ചു തുടങ്ങിയ അവിടുത്തെ ചരിത്രത്താളുകളെ ഉറക്കെ വിളിച്ചോതുന്ന ശബ്ദങ്ങളും, നാശാവശിഷ്ടങ്ങളും, തകർന്നടിഞ്ഞ കെട്ടിടങ്ങളും മാത്രമേ ഇന്ന് നമുക്കവിടെ കാണാനാവൂ.

സിന്ധു നദീതീര സംസ്കാരങ്ങളിലെ അത്തരം ഭാഗങ്ങളിൽ ഒന്നാണ് ലോതാൽ. മുത്തുകളും രത്നങ്ങളും, മറ്റ് വിലയേറിയ വസ്തുക്കളുമൊക്കെ കയറ്റുമതി ചെയ്യുന്ന ഭാരതത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്ന്, സരസ്വതി നദിയുടെ തീരങ്ങളിൽ 1954 ലാണ് ഇത് കണ്ടെത്തിയത്. പുരോഗമനവാദത്തിന്റെയും നാഗരികതയുടെയും കാര്യത്തിൽ ലോതാൽ മുന്നിട്ടു നിൽക്കുന്നു. ഈ ചരിത്രപ്രധാനമായ നാട്ടിലേക്കൊരു യാത്ര ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത ഒഴിവാക്കാനാകാത്തതാണ്. അനശ്വരമായ ചാന്താപ്രവിശ്യതകളോടെ ഇങ്ങോട്ട് കടന്നു ചെന്ന് നിങ്ങളുടെ ആത്മാവിനെ സ്വയം പ്രകാശിപ്പിക്കാൻ കഴിയും

ലോതാലിൽ സമഗ്ര പര്യവേക്ഷണം ചെയ്യേണ്ട സ്ഥലങ്ങൾ പരിചയപ്പെടാം...

ലൊതാൽ നൗകാശയ ശാല

ലൊതാൽ നൗകാശയ ശാല

ലോകത്തിലെ തന്നെ ഏറ്റവും പഴയ കപ്പൽശാലയണ് ലൊതാൽ കപ്പൽശാല, ലോകത്തിന്റെ വിവിധ ഭാഗങ്ങളായ ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചരക്കുകൾ കയറ്റുമതി ചെയ്യുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു ഈ ജലാശയശാല. സരസ്വതി നദിയുടെ തീരങ്ങളിലെ ലോതാലിന്റെ കുടിയേറ്റം ബിസിനസുകാർക്ക് വലിയൊരു ആനുകൂല്യമാണ്, ഒരു ചെറിയ ഉടമ്പടി കരാറിന്റെ ഫലമായി ചെറിയ കാലയളവിനുള്ളിൽ തന്നെ ലോതേലിനെ ഒരു പ്രധാന വ്യാപാര കേന്ദ്രമാക്കി മാറ്റാൻ അവർക്ക് സാധിച്ചു
ഭൂമിയിലെ ഏറ്റവും പുരാതനമായ കപ്പൽ നൗകശാലയെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു ? ലോതാലിന്റെ കാവ്യ സമ്പന്നതയെയും പുരാതന നിർമ്മിതികളുടെ വാസ്തുശൈലിയേയും തിരിച്ചറിയണമെങ്കിൽ ഈ സ്ഥലം തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.

PC: Orissa8

പുരാതന കിണർ

പുരാതന കിണർ

വെള്ളമില്ലാതെ ഒന്നിനും ജീവനോടെയിരിക്കാനും നിലനിൽക്കാനും സാധ്യമല്ല. ഒരു പ്രധാനപ്പെട്ട വ്യാപാരകേന്ദ്രം എന്നതിലുപരി ആ ചിന്തയെ ഹൃദയമയമായെടുക്കുന്നതിൽ എന്നേ മുന്നിട്ടിറങ്ങിയ നഗരമാണ് ലോതാൽ, അതിനാലാണ് , ജനങ്ങളുടെ ശുദ്ധജല ലഭ്യതയുടെ ആവശ്യകതയെ മുൻനിർത്തി കിണറുകൾ കുഴിക്കാൻ ആലോചിച്ചത്. കലർപ്പില്ലാത്തതും ഉന്മേഷപൂർണ്ണമായ ശുദ്ധജലം നിറഞ്ഞു നിന്നിരുന്നതുമായ കിണറുകളെല്ലാം തന്നെ ഇന്ന് മണ്ണിനടിയിലാണ്. മൺമറഞ്ഞു പോയതും വറ്റിവരണ്ടു നിൽക്കുന്നതുമായ അനേകം കിണറുകൾ നിങ്ങൾക്കിവിടെ കാണാൻ കഴിയും.

ലൊതാൽ നഗരം അത്യന്തം സാംസ്കാരീക പൂരകവും ശാസ്ത്രീയമായ ഒരടിത്തറ പൂകി നിന്നിരുന്ന ഒരു നഗരമാണെന്ന് പറയാം. ഇവിടുത്തെ കാഴ്ചകൾ കാണാനെത്തുന്ന ഒരാൾക്ക് ഇന്നാട്ടിൽ ജീവിച്ചുമരിച്ച പൂർവീക ജനതയുടെ, അപാര ബുദ്ധി സാമർത്യത്തിന്റെയും അസാധാരണ കലാചാതുര്യതയുടേയും കരവിരുതുകൾ തെളിഞ്ഞു കാണാൻ കഴിയും.

PC: Bernard Gagnon

 ലൊതാലിലെ ഭണ്ഡാരസൂക്ഷിപ്പുശാല

ലൊതാലിലെ ഭണ്ഡാരസൂക്ഷിപ്പുശാല

വളരെ പെട്ടെന്നുതന്നെ ഒരു പ്രധാന വ്യാപാര കേന്ദ്രമായി മാറിയ ലൊതാലിന് ഒരു സംഭരണശാല ഉണ്ടായിരിക്കുുമെന്ന കാര്യത്തിൽ സംശയമില്ല. നിർമാണ സാമഗ്രികൾ മുതൽ അസംസ്കൃത വസ്തുക്കൾ വരേയും സൂക്ഷിച്ചു വയ്ക്കാൻ ഈ സ്റ്റോക്ക് റൂം ഉപയോഗിച്ചിരുന്നു. ഈ വിശാലമായ കലവറശാല നിർമ്മിച്ചിരിക്കുന്നത് ഒരു വലിയ പ്ലാറ്റ്ഫോമിലാണ്.


ചരിത്രത്തിന്റെ ഊടുവഴികളിൽ കുഴിച്ചുമൂടപ്പെട്ട അനവധി കലവറശാലകൾ ലോതാലിന്റെ പരിസര പ്രദേശങ്ങളിൽ ഇനിയുമുണ്ടെന്ന് കരുതപ്പെടുന്നു. മനോഹരമായി നിർമ്മിച്ചിരിക്കുന്ന ഇത്തരം സംഭരണശാലകളെ പര്യവേഷണം ചെയ്യുന്നതിനായി ലോതാലിലേക്ക് പുറപ്പെട്ടാലോ...?


PC: Emmanuel DYAN

പ്രാചീന കോട്ടയും താഴ്ന്ന നഗരവും

പ്രാചീന കോട്ടയും താഴ്ന്ന നഗരവും

ഇവിടുത്തെ പ്രാചീന കോട്ട ലൊതാലിന്റെ ഹൃദ്യഭാഗത്ത് സ്ഥിതി ചെയ്യുന്നു. ദീർഘചതുരാകൃതിയിലുള്ള മണൽതിട്ടകളിൽ നിലയുറപ്പിച്ചിരിക്കുന്ന ഈ കോട്ടയെ വാണിജ്യപരവും നയതന്ത്രപരവുമായ പ്രധാന കേന്ദ്രസ്ഥാനങ്ങളിലൊന്നായി കണക്കാക്കുന്നു. അനവധി ഭവനങ്ങളുടേയും, കുളപ്പുരകളുടേയും സ്വഭവ സ്ഥാനമാണ് ഇന്ന് ഈ പട്ടണം. വളരെ മനോഹരമായി ആസൂത്രണം ചെയ്തു പണികഴിപ്പിച്ചിരിക്കുന്ന ജലനിർഗ്ഗമന സംവിധാനവും നിങ്ങൾക്കിവിടെ കാണാം.

ലൊതാലിൽ നിന്ന് കുറച്ചുകലെ മാറി താഴ്ന്ന ഒരു നഗരം സ്ഥിതിചെയ്യുന്നു, നഗരത്തിന്റെ ഹൃദയ പ്രദേശമായ ഇവിടെ ധാരാളം തൊഴിൽശാലകളും, പാർപ്പിട മന്ദിരങ്ങളും മറ്റു സ്വകാര്യ കെട്ടിടങ്ങളും നിലകൊള്ളുന്നു. ഒരു വലിയ കരകൗശല വ്യവസായശാലയും ഈ മനോഹര ദേശത്തിന്റെ ഭാഗമാണ്

PC: Emmanuel DYAN

കാഴ്ച ബംഗ്ലാവ്

കാഴ്ച ബംഗ്ലാവ്

ലോതാലിൻറെ ഉത്ഖനന അവസര വേളയിൽ കണ്ടെത്തിയ പുരാതന കരകൗശലവസ്തുക്കളെ നിരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടുത്തെ പുരാവസ്തു ഗവേഷണ മ്യൂസിയം ഒന്നു സന്ദർശിക്കേണ്ടതാണ്. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെറിയ കണ്ണാടികൾ മുതല്‍
ചായം പൂശിയ ചട്ടികൾ കൊച്ചുകൊച്ചു കളിപ്പാട്ടങ്ങളും മനോഹരമായ ആഭരണങ്ങളുമൊക്കെ തുടങ്ങി ലോതാൽ സംസ്കാരത്തിന്റെ പ്രാചീന വസ്തുക്കളെല്ലാം തന്നെ നിങ്ങൾക്കിവിടെ കണ്ടെത്താം അലങ്കാരസമസ്യകൾ കൂടാതെ, ഈജിപ്തിൽ നിന്നു കൊണ്ടുവന്ന വിവിധ മുദ്രകളും നിങ്ങൾക്കിവിടെ കാണാം.

PC:Radhi.pandit

ലൊതാലിലേക്ക് എങ്ങനെ എത്തിച്ചേരാം

ലൊതാലിലേക്ക് എങ്ങനെ എത്തിച്ചേരാം

അഹമ്മദാബാദിൽ നിന്ന് ഏകദേശം 78 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലൊതാൽ റോഡുമാർഗ്ഗം വളരെയെളുപ്പത്തി ചെന്നെത്താൻ കഴിയും. നിങ്ങൾക്കു വേണമെങ്കിൽ അഹമ്മദാബാദിൽ നിന്ന് കാറിൽ വരാം. അല്ലെങ്കിൽ നേരിട്ട് ലോതാലിലേക്ക് ബസ് പിടിക്കാം.
ഇനി നിങ്ങൾ തീവണ്ടിമാർഗ്ഗമാണ് യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നതെങ്കിൽ അഹമ്മദാബാദിൽ നിന്നും ഭുർകിയിലേയ്ക്ക് ട്രെയിൻ പിടിക്കാം. അവിടെ നിന്നും ലോതാലിലേക്ക് ലോക്കൽ ബസ് പിടിക്കാം.

ലൊതാൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ

കാലാവസ്ഥ വ്യവസ്ഥിതി കണക്കിലെടുത്താൽ ലോതാലിനു ചൂടുള്ളതും അർദ്ധശുഷ്കവുമായ കാലാവസ്ഥയാണ് ഉള്ളത്. വേനൽക്കാലത്ത് ലോതാൽ സന്ദർശിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് ഇവിടുത്തെ തകർന്നടിഞ്ഞ അവശിഷ്ടങ്ങളുടെ മധ്യേ ഇരുന്ന് നഗരത്തിന്റെ ചരിത്രം സുഗമമായി പര്യവേക്ഷണം ചെയ്യണമെങ്കിൽ നവംബർ മുതൽ മാർച്ച് അവസാനം വരേയുള്ള മാസങ്ങളിൽ സന്ദർശിക്കുന്നതാണ് ഉത്തമം

PC: Abhilashdvbk

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...