» »നഗരമധ്യത്തിലെ പച്ചക്കൂടാരം ഇത് മാധ് ഐലന്‍ഡ്

നഗരമധ്യത്തിലെ പച്ചക്കൂടാരം ഇത് മാധ് ഐലന്‍ഡ്

Written By: Elizabath

നഗമമധ്യത്തിലെ പച്ചപ്പ് നമ്മള്‍ കേരളീയര്‍ക്ക് അത്ര വലിയ പുതുമയൊന്നുമല്ല..എന്നാല്‍ കുറച്ചങ്ങ് കര്‍ണ്ണാടകയിലേക്കോ തമിഴ്‌നാട്ടിലേക്കോ അല്ലെങ്കില്‍ മഹാരാഷ്ട്രയോ മധ്യപ്രദേശിലേക്കോ ഒക്കെ കടക്കുമ്പോഴാണ് നമ്മടെ പച്ചപ്പിന്റെയും ഹരിതാഭയുടെയും ഒക്കെ വില മനസ്സിലാകുന്നത്. ഉറങ്ങാത്ത നഗരമെന്നും സ്വപ്നങ്ങളുടെ നഗരമെന്നും ഒക്കെ അറിയപ്പെടുന്ന മുംബൈയിലും ഇങ്ങനെ ഒരിടമുണ്ട്. പച്ചപ്പ് മാത്രമല്ല അവിടെയുള്ളത്...കൂടെ തലയുര്‍ത്തി നില്‍ക്കുന്ന ഒരു കോട്ടയും.. ബോളിവുഡ് സിനിമകള്‍ക്കും സീരിയലുകള്‍ക്കും ലൊക്കേഷനാകുന്ന മാധ് ഐലന്റിനെയും അവിടുത്തെ കോട്ടയെയും കുറിച്ച് അറിയാം...

മാധ് ഐലന്റ് എന്നാല്‍

മാധ് ഐലന്റ് എന്നാല്‍

മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ നിരവധി ഗ്രാമങ്ങളും കുറേ കൃഷിഭൂമികളും ചേര്‍ന്ന മുംബൈയില്‍ അറബിക്കടലിനോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ മാധ് ഐലന്റ് എന്നറിയപ്പെടുന്നത്.

PC:Wikipedia

കടലിനാലും ബീച്ചുകളാലും ചുറ്റപ്പെട്ട ഇടം

കടലിനാലും ബീച്ചുകളാലും ചുറ്റപ്പെട്ട ഇടം

മാധ് ഐലന്റിന്റെ പടിഞ്ഞാറു ഭാഗം അറബിക്കടലും കിഴക്ക് മലഡ് പോഷക നദിയും ആണുള്ളത്. കൂടാതെ ഇവിടെ ബീച്ചുകളും കാണാന്‍ സാധിക്കും. ഏറങ്കല്‍ ബീച്ച്,ധനാ പാനി ബീച്ച്, സില്‍വര്‍ ബീച്ച്, അക്‌സ ബീച്ച് തുടങ്ങിയവയാണ് ഇതിനു സമീപമുള്ള ബീച്ചുകള്‍.

PC:Wikipedia

മാധ് കോട്ട

മാധ് കോട്ട

മലാഡ് ഐലന്റിന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഇവിടുത്തെ മാധ് കോട്ട. 17-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഒരു വാച്ച് ടവറായി പണിതതാണ് മാധ് കോട്ട. ഇന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കീഴിലാണ് ഇവിടം വരുന്നത്. അതിനാല്‍ പ്രവേശനം എല്ലായ്‌പ്പോഴും സാധ്യമായി എന്നു വരില്ല.

PC:Nichalp

വെര്‍സോവ കോട്ട

വെര്‍സോവ കോട്ട

മാധ് കോട്ട തന്നെയാണ് വെര്‍സോവ കോട്ട എന്ന പേരിലും അറിയപ്പെടുന്നത്. ഇവിടെ എത്തിച്ചേരുക എന്നത് അത്ര എളുപ്പമല്ലെങ്കിലും സാഹസികര്‍ ഇവിടെ എത്താറുണ്ട്. പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതായിരുന്നുവെങ്കിലും പിന്നീട് മറാത്തക്കാര്‍ അത് സ്വന്തമാക്കുകയായിരുന്നു.

PC:wikipedia

കോട്ടയില്‍ നിന്നുള്ള കാഴ്ചകള്‍

കോട്ടയില്‍ നിന്നുള്ള കാഴ്ചകള്‍

കോട്ടയില്‍ നിന്നുള്ള കാഴ്ചകള്‍ ഏരെ മനോഹരമാണ്. നീണ്ടുകിടക്കുന്ന തീരങ്ങളും കടലിലേക്കൊഴുകിയെത്തുന്ന ചെറു അരുവികളുമെല്ലാം ചേര്‍ന്ന് ഇവിടെ നിന്നുള്ള കാഴ്ച മനോഹരമാക്കുന്നു.

PC:wikipedia

സിനിമകളില്‍

സിനിമകളില്‍

ഒരുകാലത്ത് ബോളിവുഡ് സിനിമകലുടെയും സീരിയലുകളുടെയും പ്രിയലൊക്കേഷനുകളില്‍ ഒന്നായിരുന്നു ഇവിടം. ലവ് കേ ലിയേ കുച്ച് ഭി കരേഗാ, ബാസീഗര്‍, ഷൂട്ട് ഔട്ട് വാഡാല, സാമാന ധീവനാ തരാസു തുടങ്ങിയ സിനിമള്‍ ഇവിടെയായിരുന്നു ചിത്രീകരിച്ചിരുന്നത്.

PC:Nancy Wong

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മലാടു നിന്നും ബോറിവിലിയില്‍ നിന്നുമാണ് മാധ് ഐലന്റിലേക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്നത്. ബസ് സര്‍വ്വീസ് കൂടാതെ ഓട്ടോയും ഫെറിയും ഇവിടേക്ക് എത്താന്‍ സഹായിക്കുന്നു.

PC: Wiki

ചര്‍ച്ച് ഓഫ് സെന്റ് ബോണാവെന്‍ച്വര്‍

ചര്‍ച്ച് ഓഫ് സെന്റ് ബോണാവെന്‍ച്വര്‍

16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ചര്‍ച്ച് ഓഫ് സെന്റ് ബോണാവെന്‍ച്വര്‍ ഇവിടെ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. എല്ലാ വര്‍ഷവും ജനുവരിയില്‍ ഇവിടെ ആഘോഷങ്ങള്‍ ഉണ്ടാകാറുണ്ട്. എല്ലാ മതത്തിലുമുള്ള വിശ്വാസികള്‍ ഇവിടെയെത്തും.

pc:youtube

മുംബൈയില്‍ നിന്നും

മുംബൈയില്‍ നിന്നും

മുംബൈയില്‍ നിന്നും മാധ് ഫോര്‍ട്ടിലേക്ക് 32.7 കിലോമീറ്റര്‍ ദൂരമാണുള്ളത്.

Please Wait while comments are loading...