» »ലഡാക്കിലെ കാന്തശക്തിയുള്ള കുന്ന് ഒരു നുണക്കഥയാണോ?

ലഡാക്കിലെ കാന്തശക്തിയുള്ള കുന്ന് ഒരു നുണക്കഥയാണോ?

Posted By: Staff

ലേ - കാർ‌ഗിൽ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ, ലേ നഗരം കഴിഞ്ഞ് 30 കിലോമീറ്റർ പിന്നിട്ട് കഴിയുമ്പോൾ റോഡിന് ഒരു ഗുരുത്വാകർഷണം ശക്തിയുള്ളതായി നിങ്ങൾക്ക് അനു‌ഭവപ്പെടാം. റോഡിൽ നിങ്ങളുടെ വാഹനം നിർത്തിയിട്ടാൽ അത് തനിയെ കുന്നുള്ള ഭാഗത്തേക്ക് മുന്നോട്ടേക്ക് നീങ്ങുന്നതായി കാണാം.

ഈ കുന്നുകൾക്ക് കാന്തശക്തി ഉണ്ടെന്നാണ് പറയപ്പെടുന്നത്. മാഗ്നറ്റിക് ഹിൽ എന്ന് രേ‌ഖപ്പെടുത്തിയി‌രിക്കുന്ന വലിയ ബോർഡും കാണാം. ലഡാക്ക് സന്ദർശിക്കുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന സ്ഥലമാണ് ഈ മാന്ത്രിക കു‌ന്ന്. ലഡാക്കിലെ ഈ കുന്നിലെ ഈ കാന്തിക ശക്തിക്ക് ‌പി‌ന്നിലെ കാര‌ണ‌ങ്ങൾ തേടി നമുക്ക് യാത്ര പോകാം.

> ലഡാക്കിന്റെ പ്രത്യേകതകള്‍ അറിഞ്ഞിരിക്കാം

> നുബ്രാവാലിയിലേക്ക് യാത്ര പോകാം

> സോനമാര്‍ഗ്; ഉല്ലസിക്കാന്‍ ഒരു സ്വര്‍ണ്ണ താഴ്‌വര

> യുദ്ധമില്ലാത്ത കാര്‍ഗിലില്‍ യാത്ര പോകാം

അ‌ത്ഭുതങ്ങൾക്ക് പിന്നി‌ൽ

അ‌ത്ഭുതങ്ങൾക്ക് പിന്നി‌ൽ

ലോകത്ത് പല അസാധാരണ കാര്യങ്ങ‌ളും നടക്കാറുണ്ട്. അവയ്ക്കൊക്കെ ശാസ്ത്രീ‌യ വി‌ശദീകരണം നൽകാൻ ശാസ്ത്ര ലോകം ശ്രമിക്കുന്നുണ്ടെങ്കിലും പല സംഭവങ്ങൾക്ക് ‌പിന്നിലുള്ള കാര‌ങ്ങളും അവ്യക്തമാണ്.

Photo Courtesy: Ashwin Kumar from Bangalore, India

പ‌ലതരം വിശദീകരണം

പ‌ലതരം വിശദീകരണം

ലഡാക്കിലെ കാന്തിക ശക്തിയുള്ള കുന്നുകളെക്കുറിച്ച് ശാസ്ത്രീയമായും അശാസ്ത്രീയമായും പ‌ലതരം വിശദീകര‌ണങ്ങളുണ്ട്. അവയിൽ ചില‌തൊക്കെ അന്ധവിശ്വാസങ്ങളാണ്.
Photo Courtesy: Gktambe at English Wikipedia

അ‌ന്ധവിശ്വാസം

അ‌ന്ധവിശ്വാസം

പണ്ട് കാലത്ത് ഇവിടെ ഒരു റോഡ് ഉണ്ടായിരുന്നു എന്നാണ് ലഡാക്കിലെ ആളുകൾ വിശ്വസിക്കുന്നത്. സ്വർഗത്തിലേക്കുള്ള റോഡായിരുന്നു അതെന്നാണ് അവരുടെ വിശ്വാസം. സ്വർഗത്തിലേക്ക് യാത്ര ചെയ്യാൻ യോഗ്യതയുള്ളവർക്ക് മാത്രമെ ഇതിലെ സഞ്ച‌രിക്കാൻ കഴിയുകയുള്ളുവെന്നാണ് അവർ പറയുന്നത്.
Photo Courtesy: Ashwin Kumar from Bangalore, India

കാന്തിക ശക്തി

കാന്തിക ശക്തി

എന്നാൽ ഈ കുന്നുകൾക്ക് കാന്തിക ശക്തി ഉണ്ടെന്നാണ് വ്യാപകമായി ആളുകൾ വിശ്വസിക്കുന്നത്. ഈ കാന്തിക ശക്തിയാണ് വാഹനങ്ങളെ മുന്നോട്ടേക്ക് നീക്കുന്നതെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Kartikey Brahmkshatriya

അനുഭവസ്ഥർ

അനുഭവസ്ഥർ

ലേ - കാർഗിൽ ഹൈവേയിലൂടെ യാത്ര ചെയ്യുന്നവരെല്ലാം ഈ പ്രതിഭാസത്തിന്റെ അനുഭവസ്ഥരുമാണ്. അതിനാൽ ഈ കുന്നുകൾക്ക് കാന്തിക ശക്തിയുണ്ടെന്ന് ആളുകൾ ശക്ത‌മായി വിശ്വസിക്കാൻ തുട‌ങ്ങി.
Photo Courtesy: Fulvio Spada

എയർ ഫോഴ്സ്

എയർ ഫോഴ്സ്

ഈ കുന്നിന്റെ കു‌പ്രസിദ്ധി കാരണം. ഇന്ത്യൻ എയർ ഫോർസിന്റെ വിമാനങ്ങൾ പോലും ഈ കുന്നിന് മുകളിലൂടെ പറത്താറില്ല.
Photo Courtesy: Fulvio Spada

കാന്തവുമില്ല കുന്തവുമില്ല?

കാന്തവുമില്ല കുന്തവുമില്ല?

ഈ കുന്നിന് കാന്തിക ശക്തി ഇല്ല എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഈ റോഡ് ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണെന്നാണ് അവരുടെ അഭിപ്രായം.
Photo Courtesy: Fulvio Spada

കയറ്റം ഇറക്കമാണ്

കയറ്റം ഇറക്കമാണ്

ഒപ്റ്റിക്കൽ ഇല്ല്യൂഷ‌ൻ എന്താണെന്ന് അറിയാത്തവർ ഉണ്ടാകില്ല. കാണുന്ന കാര്യങ്ങൾ യഥാർത്ഥമാകില്ല. ഈ റോഡും അങ്ങനെയാണ്. റോഡിൽ ഒരു കുന്നുള്ളതായി തോന്നുമെങ്കിലും അത് ഒരു ഇറക്കമായിരിക്കും.

ഇറക്കത്തിൽ വണ്ടി നിർത്തിയാൽ

ഇറക്കത്തിൽ വണ്ടി നിർത്തിയാൽ

ഇറക്കത്തിൽ വണ്ടി നിർത്തിയിട്ടാൽ സ്വാഭാവികമായും മുന്നോട്ട് പോകും. പക്ഷെ നമുക് അത് കുന്ന് കയറുന്നതായി തോന്നും.

അവസാന നിഗമനം

അവസാന നിഗമനം

ഇങ്ങനെ പല നിഗമനങ്ങൾ ഉണ്ടെങ്കിലും ഏതാണ് ശ‌‌രിയെന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തു‌ടരുകയാണ്. മാഗ്നറ്റിക് ഹിൽസിന്റെ കാന്തിക ശക്തിക്ക് പിന്നിലുള്ള കാരണങ്ങൾ ഇപ്പോഴും നിഗൂഢമായി തന്നെ നി‌ൽക്കുന്നു.

Photo Courtesy: Elroy Serrao

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഇതൊക്കെ വായിച്ചപ്പോൾ നിങ്ങൾക്കും അവിടെയൊന്ന് പോയി നിങ്ങളുടേതായി എന്തെങ്കിലും കണ്ടെത്ത‌ലുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് എത്തിച്ചേരാനുള്ള വഴികൾ പറയാം.

വിമാനം

വിമാനം

ലേ ഇന്റർ നാഷണൽ വിമാ‌നത്താവളത്തിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് മാഗ്നറ്റിക് ഹിൽ സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തിൽ നിന്ന് ടാക്സി വഴി ലേ - കാർഗിൽ - ബാൾടിക് നാഷണൽ ഹൈവേയിലൂടെ യാത്ര ‌ചെയ്താൽ ഇവിടെ എത്താം.

ട്രെയിൻ

ട്രെയിൻ

ലേ‌യിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള ജമ്മുതാവി ആണ് ലേയ്ക്ക് സമീപമുള്ള റെയിൽവെ സ്റ്റേഷൻ.

റോഡ്

റോഡ്

ഡ‌ൽഹിയിൽ നിന്ന് മണാലി - ലേ ഹൈവെ വഴി ലേയിൽ എത്തിച്ചേ‌രാം. ഹി‌മാചൽ പ്രദേശിൽ നിന്ന് ലേയിലേക്ക് ബസുകൾ ലഭിക്കും. 490 കിലോമീറ്റർ ആണ് മണാലിയിൽ നിന്ന് ലേയിലേക്കുള്ള ദൂരം.

ട്രാവൽ ടിപ്സ്

ട്രാവൽ ടിപ്സ്

ലേ യിൽ നിന്ന് 30 കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ വിജന ‌പ്രദേശമാണ്. അതിനാൽ ഇവിടെ എ‌ന്തെങ്കിലും കഴിക്കാൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. താമസിക്കാൻ ഹോട്ടലുകളും ഇല്ല. അതിനാൽ ഇവിടേയ്ക്ക് വരുമ്പോൾ കഴിക്കാനുള്ളത് കൈയ്യിൽ കരുതുക.

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

ജൂലൈ മുതൽ സെപ്തംബർ വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയം.

Read more about: kashmir travel ideas ladakh

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...