Search
  • Follow NativePlanet
Share
» »ജ്ഞാനാകാശത്തിന്‍റെ പഞ്ചഭൂത ക്ഷേത്രം!! ചിദംബരരഹസ്യത്തെ ആരാധിക്കാം...നടരാജ ക്ഷേത്രവിശേഷങ്ങള്‍

ജ്ഞാനാകാശത്തിന്‍റെ പഞ്ചഭൂത ക്ഷേത്രം!! ചിദംബരരഹസ്യത്തെ ആരാധിക്കാം...നടരാജ ക്ഷേത്രവിശേഷങ്ങള്‍

നടരാജ വിഗ്രഹത്തിന്‍റെ ഉറവിടമെന്ന് വിശ്വസിക്കപ്പെടുന്ന തില്ലൈ നടരാജ ക്ഷേത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

തമിഴ്നാടിന്‍റെ ക്ഷേത്രനഗരമായ ചിദംബരം ഒളിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നാണ് ഇവിടുത്തെ നടരാജ ക്ഷേത്രം. ദേവശില്പിയായ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചത് എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ലോകത്തിലെ ഏറ്റവും കരുത്തുറ്റ ശിവക്ഷേത്രം എന്നും അറിയപ്പെടുന്നു. നടരാജ വിഗ്രഹത്തിന്‍റെ ഉറവിടമെന്ന് വിശ്വസിക്കപ്പെടുന്ന തില്ലൈ നടരാജ ക്ഷേത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ചിദംബരം

ചിദംബരം

ചിദംബരത്തിന്‍റെ ആത്മാവാണ് തില്ലൈ നടരാജ ക്ഷേത്രം. തമിഴ്നാട്ടിലെ കഡ്ലൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചിദംബരം പുരാതനമായ ക്ഷേത്രങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പ്രസിദ്ധമാണ്. ജീവിതത്തിലൊരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്നു വിശ്വാസികള്‍ കരുതുന്ന ചിദംബരം ക്ഷേത്രം എത്ര പറഞ്ഞാലും തീരാത്ത പ്രത്യേകതകളുള്ള ക്ഷേത്രമാണ്.
PC:Ssriram mt

തില്ലൈ നടരാജ ക്ഷേത്രം‌

തില്ലൈ നടരാജ ക്ഷേത്രം‌

ന‌ടരാജ ക്ഷേത്രമെന്നു വിളിക്കപ്പെടുമ്പോഴും തില്ലൈ നടരാജ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ദേവശില്പിയായ വിശ്വകര്‍മ്മാവ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ഒരു കാലത്ത് തില്ലെ മരങ്ങള്‍ നിറഞ്ഞു നിന്ന ഒരു കാടായിരുന്നുവത്രെ ഇന്നത്തെ ക്ഷേത്രം നിലനില്‍ക്കുന്ന ഇടം. പതഞ്ജലി മഹര്‍ഷിയില്‍ നിന്നും ചിദംബര രഹസ്യം അറിഞ്ഞതിനു ശേഷമാണ് വിശ്വകര്‍മ്മാവ് ഇവി‌ടെ ക്ഷേത്രം നിര്‍മ്മിച്ചതത്രെ.
കലയും ആത്മീയതയും തമ്മിലുള്ല ബന്ധം നിര്‍വ്വചിക്കുന്ന രീതിയിലുള്ള നിര്‍മ്മാണമാണ് ഇവി‌ടെ കാണുവാന്‍ സാധിക്കുന്നത്. ദ്രാവിഡ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി.
PC:Richard Mortel

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ


ക്ഷേത്രവുമായി ബന്ധപ്പെട്ട് പരസ്പരം ഇഴചേര്‍ന്നു കി‌ടക്കുന്ന നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളുടെ ഇവിടെ പ്രചാരത്തിലുണ്ട്. അതിലൊന്ന് അനുസരിച്ച് തഞ്ജലി, വൈയാഗ്രപാദ എന്നീ മുനിമാരുടെ തപസ്സിന്റെ ഫലമായി സിവന്‍ ചിദംബരത്ത് പ്രത്യക്ഷപ്പെട്ടുവത്രെ. പാര്‍വ്വതി ദേവിക്കും തന്റെ മൂവായിരം ഭൂതഗണങ്ങള്‍ക്കും ഒപ്പമാണ് ശിവന്‍ ഇവിടെ പ്രത്യക്ഷപ്പെ‌ട്ടത്. തു‌ടര്‍ന്ന് തന്‍റെ സൃഷ്ടി, സ്ഥിതി, സംഹാരം,തിരോഭാവം, അനുഗ്രഹം എന്നീ അഞ്ച് കഴിവുകള്‍ കാണിക്കുവാനായി ശിവന്‍ ആനന്ദതാണ്ഡവ നൃത്തം ആരംഭിച്ചുവത്രെ. പിന്നീട് തന്‍റെ ഭൂതഗണങ്ങളോണ് ഇവിടെത്തന്നെ വാസമായി തന്നെ നടരാജ ആയി ആരാധിക്കാനും പാര്‍വ്വതി ദേവിയെ ശിവഗാമി സുന്ദരിയായി ഒപ്പം ആരാധിക്കുവാനും ആവശ്യപ്പെട്ടുവത്രെ. ഇന്ന് ക്ഷേത്രത്തിലുള്ള ദീക്ഷിതര്‍മാര്‍ ഈ ഭൂതഗണങ്ങളും
പിന്‍ഗാമികളാണെന്നാണ് വിശ്വാസം.
PC:Richard Mortel

മറ്റൊരു കഥയിങ്ങനെ

മറ്റൊരു കഥയിങ്ങനെ

മന്ത്രങ്ങളാലും മാന്ത്രിക പദങ്ങളാലും നിയന്ത്രിക്കാമെന്നും ദൈവങ്ങളെ നിയന്ത്രിക്കാമെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം സന്യാസിമാര്‍ തില്ലൈവനത്തില്‍ താമസിച്ചിരുന്നുവത്രെ. അങ്ങനെയിരിക്കെ ഭഗവാന്‍ പിച്ചടനാദർ രൂപത്തില് ഇവിടെയെത്തി. ഒപ്പം തന്നെ അദ്ദേഹത്തിന്റെ ഭാര്യയുടെ രൂപത്തില്‍ മഹാവിഷ്ണു മോഹിനിയായി അനുഗമിച്ചിരുന്നു. ഋഷിമാരുടെ ഭാര്യമാര്‍ സുന്ദരനായ പുരുഷന്റെയും അവന്റെ ഭാര്യയുടെയും വൈഭവത്തിലും സൗന്ദര്യത്തിലും മയങ്ങുന്നതു കണ്ട ഇവിടുത്തെ മഹര്‍ഷിമാ ര്‍രോഷാകുലരാകുകയും മാന്ത്രിക ചടങ്ങുകൾ നടത്തി നിരവധി സർപ്പങ്ങളെ വിളിച്ചുവരുത്തി. ഇതുകണ്ട ഭഗവാന്‍ സർപ്പങ്ങളെ തന്റെ മെത്തയാക്കുകയും കഴുത്ത്, അരക്കെട്ട് എന്നിവയിൽ ആഭരണങ്ങളായി ധരിക്കുകയും ചെയ്തു. കൂടുതൽ രോഷാകുലരായി, ഋഷികൾ ഉഗ്രമായ ഒരു കടുവയെ വിളിച്ചു, ഭഗവാൻ അതിനെ തൊലിയുരിഞ്ഞ് അരയില്‍ ധരിച്ചു. നിരാശരായ ഋഷികൾ തങ്ങളുടെ ആത്മീയ ശക്തിയെല്ലാം സംഭരിച്ച് ശക്തനായ ഒരു രാക്ഷസനായ മുയലകനെ വിളിച്ചു - തികഞ്ഞ അഹങ്കാരത്തിന്റെയും അജ്ഞതയുടെയും പ്രതീകമായിരുന്നു ഈ രാക്ഷസന്‍. ഇതുകണ്ട ഭഗവാന്‍ സൗമ്യമായ പുഞ്ചിരി ധരിച്ച്, അസുരന്റെ മുതുകിൽ ചവിട്ടി, അവനെ നിശ്ചലമാക്കുകയും ആനന്ദ താണ്ഡവ (നിത്യാനന്ദത്തിന്റെ നൃത്തം) നടത്തുകയും തന്‍റെ യഥാർത്ഥ രൂപം വെളിപ്പെടുത്തുകയും ചെയ്തു. ഭഗവാന്‍ മന്ത്രങ്ങൾക്കും ആചാരങ്ങൾക്കും അതീതനാണെന്നും മനസ്സിലാക്കി ഋഷിമാർ കീഴടങ്ങിയതായി ഐതിഹ്യം പറയുന്നു.
PC:Ssriram mt

പ‍ഞ്ചഭൂത ക്ഷേത്രങ്ങളിലൊന്ന്

പ‍ഞ്ചഭൂത ക്ഷേത്രങ്ങളിലൊന്ന്

ശൈവവിശ്വാസമനുസരിച്ച് ഏറെ സവിശേഷതകള്‍ ചിദംബരം നടരാജ ക്ഷേത്രത്തിനുണ്ട്. പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ആകാശത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ ക്ഷേത്രം. ചിത് എന്നാല്‍ അറിവ് അഥവാ ജ്ഞാനം എന്നും അംബരം എന്നാല്‍ ആകാശം എന്നുമാണ് അര്‍ത്ഥം. ക്ഷേത്രത്തിന്റെ പേരു പോലും ഇത് അര്‍ത്ഥംവെച്ചുള്ളതാണ്. ജ്ഞാനാകാശം!!
PC: Destination8infinity

ചിദംബരരഹസ്യം

ചിദംബരരഹസ്യം

ശിവലിംഗ പ്രതിഷ്ഠ ഇല്ലാത്ത അത്യപൂര്‍വ്വം ശിവക്ഷ്ത്രം കൂടിയാണിത്. ശൂന്യനായാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്. ഇത് ചിദംബര രഹസ്യം എന്നറിയപ്പെടുന്നു. നടരാജവിഗ്രഹത്തിന് അടുത്തായിട്ടാണ് ചിദംബര രഹസ്യം. തിരശീലകൊണ്ട് മറച്ചനിലയിലാണിതുള്ളത്. തിരശീലമാറ്റുമ്പോള്‍ കൂവളമാലയാണ് കാണാന്‍ കഴിയുക. സര്‍വ്വവ്യാപിയായ ഈശ്വരനെ ശൂന്യമായിട്ടാണ് ഇവിടെ സങ്കല്‍പ്പിച്ചിരിക്കുന്നത്. എവിടെയും ദൈവമുണ്ടെന്നുള്ള സങ്കല്‍പ്പത്തിലാണ് ശൂന്യമായ സ്ഥലത്ത് മാലചാര്‍ത്തുന്നത്.
PC: Wikipedia

മൂന്നുതരം ദര്‍ശനങ്ങള്‍

മൂന്നുതരം ദര്‍ശനങ്ങള്‍

മൂന്നു തരത്തില്‍ ക്ഷേത്രത്തില്‍ ശിവനെ ആരാധിക്കുവാന്‍ സാധിക്കും. രൂപം, രൂപാരൂപം, അരൂപം എന്നീ മൂന്നു ദര്‍ശനങ്ങളാണ് ഇവിടുള്ളത്. നടരാജമൂർത്തിയെ ദർശിക്കുന്നതാണ് രൂപം. ആദിശങ്കരാചാര്യർ പ്രതിഷ്ഠിച്ചത് എന്നു വിശ്വസിക്കുന്ന സ്ഫടിക ലിംഗത്തെ ദര്‍ശിക്കുന്നതാണ് രൂപാരൂപം. ശൂന്യതയെ ആരാധിക്കുന്ന ചിദംബര രഹസ്യത്തിലെ ദർശനം ആണ് അരൂപം.
PC:Ashik Peter J

ദര്‍ശനം തെക്കോ‌‌ട്ട്

ദര്‍ശനം തെക്കോ‌‌ട്ട്

സാധാരണ ക്ഷേത്രങ്ങളില്‍ നിന്നു ംവ്യത്യസ്തമായി ചിദംബരം ക്ഷേത്രത്തിന്‍റെ ദര്‍ശനം തെക്കു ദിശയിലേക്കാണുള്ളത്. ക്ഷേത്രവിശ്വാസങ്ങള്‍ അനുസരിച്ച്, കാലനെ അഥലാ മരണത്തെ ജയിച്ചവനായി‌ട്ടാണ് ഇവിടുത്തെ ശിവനുള്ളത്. അതേപോലെ തന്നെ ക്ഷേത്രത്തിന്‍റെ സ്വര്‍ണ്ണക്കൊടിമരവും തെക്കേ നടയിലാണുള്ളത്.
PC: Wikimedia

നൃത്തവും നടരാജ ക്ഷേത്രവും

നൃത്തവും നടരാജ ക്ഷേത്രവും

പേരുസൂചിപ്പിക്കുന്നതുപോലെ തന്നെ നൃത്തവുമായിഅഭേദ്യമായ ബന്ധം ഈ ക്ഷേത്രത്തിനുണ്ട്. ശിവന്റെ ആനന്ദനടനത്തിലുള്ള നടരാജ മൂര്‍ത്തീ ഭാവത്തിലാണ് ഇവിടുത്തെ ക്ഷേത്ര പ്രതിഷ്ഠയുള്ളത്. ഭരതമുനി നാട്യശാസ്ത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്ന 108 നാട്യഭാഗങ്ങളുടെ ശില്പങ്ങള്‍ ഇവിടുത്തെ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ കൊത്തിവെച്ചിരിക്കുന്നത് അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയാണ്.
PC:Unknown

നാട്യാഞ്ജലി നൃത്തോത്സവം

നാട്യാഞ്ജലി നൃത്തോത്സവം

ചിദംബരം ക്ഷേത്രത്തിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത ഇവിടുത്തെ നാട്യാഞ്ജലി നൃത്തോത്സവം ആണ്. എല്ലാ വര്‍ഷവും മഹാശിവരാത്രി ദിനത്തില്‍ ഇവി‌ടെ നാട്യാഞ്ജലി നൃത്തോത്സവം നടക്കും. നടരാജ മൂര്‍ത്തിയുടെ അനുഗ്രഹം ലഭിക്കുവാന്‍ ഇവിടെ നൃത്തം ചെയ്താല്‍ മതിയെന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Richard Mortel

മനുഷ്യശരീരവും ചിദംബര ക്ഷേത്രവും

മനുഷ്യശരീരവും ചിദംബര ക്ഷേത്രവും

ദ്രാവിഡശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രത്തിന് ഒരുപാട് പ്രത്യേകതകള്‍ കണ്ടെത്തുവാന്‍ സാധിക്കും. മനുഷ്യശരീരത്തിന് നവദ്വാരങ്ങള്‍ ഉള്ളതുപോലെ ക്ഷേത്രത്തിന് ഒന്‍പത് പ്രവേശന കവാടങ്ങള്‍ കാണുവാന്‍ സാധിക്കും. മറ്റൊന്ന്, 21600 തവണയാണ് ഒരു മനുഷ്യന്‍ ഒരു ദിവസം നടത്തുന്ന ശ്വാസോച്ഛ്വാസങ്ങളുടെ എണ്ണം. ക്ഷേത്രത്തിലെ മേല്‍ക്കൂരയിലെ സ്വര്‍ണ്ണപ്പാളികളുടെ എണ്ണവും ഇതുതന്നെയാണ്.
PC:Ryan

ക്ഷേത്രനിര്‍മ്മിതി‌

ക്ഷേത്രനിര്‍മ്മിതി‌

‌ഇന്നും ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള ഒരു നിര്‍മ്മിതിയാണ് ഈ ക്ഷേത്രത്തിനുള്ളത്. 40 ഏക്കര്‍ വിസ്തൃതിയിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാല് രാജഗോപുരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. അഞ്ച് ചുറ്റമ്പലങ്ങള്‍ ഇവിടെ കാണാം. രാജസഭ, നൃത്തസഭ, ദേവസഭ, കനകസഭ, ചിത്‌സഭ (ചുറ്റമ്പലം) എന്നിവയാണവ. ഇതില്‍ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്നത് ചിത്സഭയിലാണ്.

PC:Mlakshmanan

ഹില്‍ സ്റ്റേഷനുകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങള്‍... യാത്രകളിലെ ഇര‌ട്ടിസന്തോഷംഹില്‍ സ്റ്റേഷനുകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങള്‍... യാത്രകളിലെ ഇര‌ട്ടിസന്തോഷം

യുകെയുടെ മൂന്നിരട്ടി വലുപ്പമുള്ള യുക്രെയ്ന്‍...യൂ‌റോപ്പിലെ വിദ്യാസമ്പന്നരുടെ നാട്യുകെയുടെ മൂന്നിരട്ടി വലുപ്പമുള്ള യുക്രെയ്ന്‍...യൂ‌റോപ്പിലെ വിദ്യാസമ്പന്നരുടെ നാട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X