Search
  • Follow NativePlanet
Share
» »കടൽത്തീരങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഇടയിൽ ശാന്തസുന്ദരമായ മഹാബലിപുരം

കടൽത്തീരങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഇടയിൽ ശാന്തസുന്ദരമായ മഹാബലിപുരം

ചെന്നൈയിൽ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് മഹാബലിപുരം അല്ലെങ്കിൽ മാമല്ലപുരം.

ചെന്നൈയിൽ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് മഹാബലിപുരം അല്ലെങ്കിൽ മാമല്ലപുരം. പല്ലവ ഭരണാധികാരികളുടെ പ്രധാന തുറമുഖ കേന്ദ്രങ്ങളിൽ ഒന്നുകൂടിയായിരുന്നു ഈ സ്ഥലം. ചരിത്രപരമായ പ്രാധാന്യത്തോടൊപ്പം ഒരുപിടി കാഴ്ചകളും വിവിധതരം ഭക്ഷണങ്ങളും ഇവിടെ നിങ്ങളെ കത്തിരിപ്പുണ്ട്. ദക്ഷിണേന്ത്യൻ പ്രധാന വിഭവങ്ങളായ ദോശ, ഇഡലി എന്നിവ മുതൽ പിസയും പാസ്തയുമാടക്കം ഇറ്റാലിയൻ വിഭവങ്ങളിൽ വരെ എത്തിനിൽക്കുന്ന വിശാലമായ ഭക്ഷണങ്ങളുടെ ലഭ്യത ഇവിടത്തെ പ്രത്യേകതയാണ്...

അല്പം ചരിത്രം

അല്പം ചരിത്രം

ഒരുകാലത്ത് പല്ലവ സാമ്രാജ്യത്തിന്റെ പ്രധാന തുറമുഖമായിരുന്നു മഹാബലിപുരം. ഏതാണ്ട് 500 വർഷത്തോളം ഭാരതത്തിന്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ ഇവരുടെ അധികാരം നിലനിന്നിരുന്നു. അവയിൽ ഒരു മുഖ്യസ്ഥാനം ഈ സ്ഥലത്തിനുമുണ്ട്. പല്ലവ രാജാവായ മഹേന്ദ്രവർമ്മൻ ഒന്നാമൻ (580-630 എഡി), അദ്ദേഹത്തിന്റെ മകൻ നരസിംഹവർമ്മൻ I (630-668 എഡി), അവരുടെ പിൻഗാമികൾ എന്നിവരുടെ പല ചരിത്ര സ്മാരകങ്ങൾ കൊണ്ടും ഈ സ്ഥലം പ്രസിദ്ധമാണ്.

PC:wikipedia

മഹാബലിപുരം എന്ന മാമല്ലപുരം

മഹാബലിപുരം എന്ന മാമല്ലപുരം

പല്ലവ ഭരണാധികാരി നരശികവർമ്മൻ ഒന്നാമന്റെ ഓർമ്മക്കായാണ് ഈ പേര് വന്നെത്തുന്നത്. തന്റെ കാലത്ത് ഒരു മല്ലയുദ്ധം ചെയ്തതുകൊണ്ട് മാമല്ലൻ എന്ന സ്ഥാനപ്പേര് അദ്ദേഹം നേടിയിരുന്നു. ഇവിടം ഈ പേരിൽ അറിയപ്പെടാൻ മറ്റൊരു കാരണം കൂടിയുള്ളതായി ചില ആളുകൾ വിശ്വസിക്കുന്നുണ്ട്. ഭീമാകാരനായ ഒരു രാജാവായിരുന്ന മഹാബലി ഈ സ്ഥലം ഭരിച്ചിരുന്നതായും എന്നാൽ ഈ രാജാവ് തന്റെ ദയയും സ്നേഹവും തന്റെ ജനത്തിന് വേണ്ടി സമർപ്പിച്ചിരുന്നുവെന്നും അതിനാൽ സ്ഥലത്തിന് മഹാബലിപുരം എന്ന പേര് വന്നു എന്നും പറയപ്പെടുന്നു.

PC:Richard Mortel f

സന്ദർശിക്കാനുള്ള പ്രധാന സ്ഥലങ്ങൾ

സന്ദർശിക്കാനുള്ള പ്രധാന സ്ഥലങ്ങൾ

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ വരെ ഇടം പിടിച്ചിട്ടുള്ള മഹാബലിപുരത്ത് കാണാനുള്ള പ്രധാന സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഷോർ ടെമ്പിൾ

ഷോർ ടെമ്പിൾ

ബംഗാൾ ഉൾക്കടലിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നരസിംഹ വർമൻ രണ്ടാമൻ രാജാവ് (670-715 എഡി) പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ഇവിടെയുണ്ടായിരുന്ന ഏഴ് ക്ഷേത്രങ്ങളിൽ നിന്ന് അവശേഷിക്കുന്ന ഒരേയൊരു ക്ഷേത്രം കൂടിയാണിത്. മറ്റുള്ളവയെല്ലാം തന്നെ കാലക്രമേണ കടൽ കൊണ്ടുപോയി അപ്രത്യക്ഷമായവയാണ്. വിഷ്ണുവിന്റെയും ശിവന്റെയും പ്രതിഷ്ഠയുള്ള ശിലാക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് ഇവിടം. അതുപോലെ ഇവിടെ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലുള്ള നന്ദി വരികൾ ഏറെ ആകർഷകമായ മറ്റൊരു കാഴ്ച സമ്മാനിക്കുന്നവയാണ്.

അഞ്ചു രഥങ്ങൾ

അഞ്ചു രഥങ്ങൾ

ക്ഷേത്രത്തിന്റെ രഥങ്ങളെ പോലെ ഭീമൻ കല്ലുകളിൽ നിന്ന് നിർമ്മിച്ചിരിക്കുന്ന അഞ്ചു രഥങ്ങൾ. അതാണ് ഈ സ്ഥലം. ഈ രഥങ്ങൾ മഹാഭാരതത്തിലെ പാണ്ഡവന്മാരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അവയുടെ പേരുകൾ യഥാക്രമം നൽകിയിരിക്കുകയാണ്. ധർമരാജ രഥ, അർജ്ജുനരഥ, ഭീമാ രഥ, നകുല-സഹദേവ രഥ, ദ്രൗപദ രഥ എന്നീ പേരുകളിൽ ആണ് ഈ അഞ്ചും അറിയപ്പെടുന്നത്.

മഹാബലിപുരം ഗുഹകൾ

മഹാബലിപുരം ഗുഹകൾ

കാണാതെ പോകരുതാത്ത സ്ഥലമാണ് ഈ ഗുഹകൾ. മഹാബലിപുരത്തെ കുന്നിൻ ചെരുവുകളിലെ മറ്റൊരു പ്രധാന ആകർഷണമാണ് ഈ ഗുഹകൾ.
മഹിഷാസുരമർധീനി ഗുഹ - മനോഹരമായ കൊത്തുപണികൾ കൊണ്ട് പ്രശസ്തമായ ഒരു ഗുഹ. ഒപ്പം ഏറെ ആകർഷകവും.
വരാഹ ഗുഹ - വിഷ്ണുവിന്റെ രണ്ട് അവതാരങ്ങൾ ചിത്രീകരിച്ചിട്ടുള്ള ഗുഹയാണിത്. ഭു ദേവിയെ സംരക്ഷിക്കുന്ന വരാഹ അവതാരത്തിന്റെയും, അസുരരാജാവ് മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വമന മൂർത്തിയുടെയും രൂപങ്ങളാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്.

കൃഷ്ണ മണ്ഡപം

കൃഷ്ണ മണ്ഡപം

ഇന്ദ്രത്തിന്റെ കോപത്തിൽ നിന്ന് തന്റെ ജനത്തെ സംരക്ഷിക്കാനായി ഗോവർദ്ധ പർവതം ഉയർത്തി നിൽക്കുന്ന കൃഷ്ണന്റെ കഥ വിവരിക്കുന്ന മണ്ഡപമാണ് ഈ സ്ഥലം.

മഹാഭാരതത്തിലെ കൃഷ്ണന്റെ കഥയ്ക്ക് മുമ്പിൽ സമർപ്പിച്ചിരിക്കുന്ന ഒരു വലിയ കല്ലാണിത്. 96 അടി നീളവും 43 അടി ഉയരവുമുണ്ട് ഈ ഭീമൻ ശിലയ്ക്ക്. ദൈവങ്ങളെ ചിത്രീകരിക്കുന്നതോടൊപ്പം, മനുഷ്യരും പക്ഷികളും മൃഗങ്ങളും ഈ കല്ലിൽ കൊത്തിവെക്കപ്പെട്ടിട്ടുണ്ട്.

കൃഷ്ണന്റെ കഥ

കൃഷ്ണന്റെ കഥ

മഹാഭാരതത്തിലെ കൃഷ്ണന്റെ കഥയ്ക്ക് മുമ്പിൽ സമർപ്പിച്ചിരിക്കുന്ന ഒരു വലിയ കല്ലാണിത്. 96 അടി നീളവും 43 അടി ഉയരവുമുണ്ട് ഈ ഭീമൻ ശിലയ്ക്ക്. ദൈവങ്ങളെ ചിത്രീകരിക്കുന്നതോടൊപ്പം, മനുഷ്യരും പക്ഷികളും മൃഗങ്ങളും ഈ കല്ലിൽ കൊത്തിവെക്കപ്പെട്ടിട്ടുണ്ട്.

ലൈറ്റ് ഹൗസ്

ലൈറ്റ് ഹൗസ്

ഈ ലൈറ്റ് ഹൗസ് ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. 1884 ലാണ് ആദ്യത്തെ ലൈറ്റ് ഹൗസ് ഇവിടെ സ്ഥാപിതമായത്. ശേഷം 1904 ൽ പൂർണമായി ഇവിടെ പ്രവർത്തനം ആരംഭിക്കുകയുണ്ടായി. പല്ലവ രാജാവായ മഹേന്ദ്രപല്ലവ നിർമിച്ച ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ലൈറ്റ് ഹൌസ് കൂടിയാണ്. ഏറെ പ്രസിദ്ധമായ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് മഹാബലിപുരം സ്ഥിതിചെയ്യുന്നത് എന്നതിനാൽ നീണ്ടതും വിശാലമായതുമായ ബീച്ചുകൾ ഇഷ്ടപ്പെടുന്നവർക്കും ഇവിടം സ്വർഗമായിരിക്കും.

താമസിക്കാനുള്ള സ്ഥലങ്ങൾ

താമസിക്കാനുള്ള സ്ഥലങ്ങൾ

താമസത്തിനായി മഹാബലിപുരത്തിന് ചുറ്റുമായി ധാരാളം സൗകര്യങ്ങളുണ്ട്. ബസ് സ്റ്റാൻഡിന് സമീപവും ബീച്ചിനരികുകളിലും എല്ലാം തന്നെ കയ്യിലൊതുങ്ങുന്ന നല്ല സ്ഥലങ്ങൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കണ്ടെത്താനാകും.

Read more about: travel chennai temples tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X