Search
  • Follow NativePlanet
Share
» »മഹാകുംഭമേള 2025: അമ്പരപ്പിക്കുന്ന കാഴ്ചകൾ! 45 കോടി തീർഥാടകരില്‍ ഒരാളാകാം,മഹാകുംഭ പുണ്യക്ഷേത്ര യാത്ര ട്രെയിനിൽ

മഹാകുംഭമേള 2025: അമ്പരപ്പിക്കുന്ന കാഴ്ചകൾ! 45 കോടി തീർഥാടകരില്‍ ഒരാളാകാം,മഹാകുംഭ പുണ്യക്ഷേത്ര യാത്ര ട്രെയിനിൽ

മഹാകുംഭമേള 2025: ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനങ്ങളിലൊന്നായ മഹാകുംഭമേളയ്ക്കായി രാജ്യം ഒരുങ്ങുകയാണ്. 12 വ‍ർഷത്തിലൊരിക്കൽ മാത്രമുള്ള മഹാകുംഭമേള ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ആണ് നടക്കുന്നത്. പ്രാർത്ഥനയ്ക്കും ആത്മീയതയ്ക്കും ഒക്കെയായി ഒന്നും രണ്ടും അല്ല, 45 കോടി തീര്‍ഥാടകർ പ്രയാഗ്രാജിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ മുഴുവൻ ഒരുപോല അമ്പരപ്പിക്കുന്ന ദിവസങ്ങളാണ് കുംഭമേളയുടേത്.

2025 ജനുവരി 13 ന് ആരംഭിക്കുന്ന മഹാകുംഭ ഫെബ്രുവരി 26 വരെയാണ് നീണ്ടുനിൽക്കുന്ന്. ഒരുക്കങ്ങൾ മുതൽ പങ്കെടുക്കുന്ന ആളുകൾ, ചടങ്ങുകൾ, ആഘോഷങ്ങ്‍, മതപരമായ പ്രാധാന്യം എന്നിങ്ങനെ പറഞ്ഞാൽ തീരാത്തത്രയും വിശേഷങ്ങള്‍ ഇതിനുണ്ട്. ആത്മീയതയുടെയും കൂടിച്ചേരലിന്‍റെയും ആഘോഷമായ കുംഭമേള കാണണമെന്ന് നിങ്ങൾക്കാഗ്രഹമില്ല? ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് എന്ന ഐആർസിടിസി അതിനുള്ള അവസരം ഒരുക്കുകയാണ്. മഹാ കുംഭപുണ്യ ക്ഷേത്ര യാത്ര എന്നു പേരിട്ടിരിക്കുന്ന ട്രെയിൻ യാത്രയാണിത്.

മഹാകുംഭമേളയുടെ പ്രധാനദിവസങ്ങളിലേക്ക് എത്തുന്ന വിധത്തിൽ കോയമ്പത്തൂരിൽ നിന്നാരംഭിക്കുന്ന മഹാ കുംഭപുണ്യ ക്ഷേത്ര യാത്ര ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനിൽക്കുന്ന യാത്രയാണ്. കുംഭമേള നടക്കുന്ന പ്രയാഗ്രാജ് മാത്രമല്ല, പുണ്യനഗരങ്ങളായ വാരണാസിയും അയോധ്യയും കൂടി കണ്ടുവരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ഫെബ്രുവരി 18 ന് കോയമ്പത്തൂരിൽ നിന്നും ഉച്ചകഴിഞ്ഞ് 3.00 മണിക്ക് മഹാ കുംഭപുണ്യ ക്ഷേത്ര യാത്ര ആരംഭിക്കും. ആദ്യ ലക്ഷ്യസ്ഥാനം വാരണാസി ആണ്. യാത്രയുടെ മൂന്നാം ദിവസം രാവിലെ 7.00 മണിക്ക് വാരണാസിയിലെത്തും. വൈകിട്ട് ഗംഗാ ആരതി കാണുന്നതാണ് പ്രധാന പരിപാടി. നാലാം ദിവസം ഫെബ്രുവരി 21 ന് വാരണാസിയിൽ നിന്ന് പ്രയാഗ്രാജിലേക്ക് ബസ് മാർഗം തിരിക്കും. പ്രയാഗ്രാജിലെ ടെന്‍റ് സിറ്റിയിലേക്കാണ് പോകുന്നത്. ഉച്ചകഴിഞ്ഞ് ഓട്ടോയിലെ അല്ലെങ്കിൽ നടന്നോ കുംഭ് മേള കാണാനായി പോകാം. രാത്രി തിരികെ ടെന്‍റിലേക്ക് മടങ്ങിയെത്തും.

പിറ്റേന്ന് ബസ് മാർഗം വാരണാസിയിലേക്ക് മടങ്ങും. ഹോട്ടലിലെ ഉച്ചകഴിഞ്ഞ് വാരണാസിയിലെ കാഴ്ചകൾ കാണാനായി ഇറങ്ങും. കാശി വിശ്വനാഥ ക്ഷേത്രം, സങ്കടമോചൻ ഹനുമാൻ ക്ഷേത്രം, തുളസീമാനസ് ക്ഷേത്രം തുടങ്ങിയവ സന്ദർശിച്ച് രാത്രി വാരണാസിയിൽ താമസിക്കും. ആറാം ദിവസം വാരണാസിയിൽ നിന്നിറങ്ങി ട്രെയിൻ മാര്‍ഗം അയോധ്യയിലേക്ക് യാത്ര തുടരും. ഉച്ചയ്ക്ക് 12.00 മണിക്കാണ് അയോധ്യയിലെത്തുന്നത്. രാം മന്ദിർ, ഹനുമാൻ ക്ഷേത്രം തുടങ്ങിയവ കണ്ട് രാത്രി 8.00 മണിക്ക് തിരികെ കോയമ്പത്തൂർ യാത്ര.

ഏഴാം ദിവസം മുഴുവനും ട്രെയിനില‍് ആയിരിക്കും. എട്ടാം ദിവസം രാത്രി 10.30 നാണ് നിശ്ചയിച്ച പ്രകാരം ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ കോയമ്പത്തൂരിൽ മടങ്ങിയെത്തേണ്ടത്.

സന്ദർശിക്കുന്ന പ്രധാന സ്ഥലങ്ങൾ

പ്രയാഗ്‌രാജ് - കുംഭം (ത്രിവേണി സംഗമം)
വാരണാസി - കാശി വിശ്വനാഥ ക്ഷേത്രം, സങ്കട മോചന ഹനുമാൻ ക്ഷേത്രം, തുളസി
മാനസ് ക്ഷേത്രം.
അയോധ്യ - രാമജന്മഭൂമി ക്ഷേത്രം, ഹനുമാൻ ഗർഹി

മഹാ കുംഭപുണ്യ ക്ഷേത്ര യാത്ര നിരക്ക്

എക്കോണമി, കംഫോർട്ട് എന്നീ രണ്ടു ക്ലാസുകളിലാണ് യാത്ര. എക്കോണമിയിൽ സ്ലീപ്പര്‌ ക്ലവാസ്,
ഓൺബോർഡ്, ഓഫ്ബോര്‍ഡ് സാധാരണ ഭക്ഷണം,നോൺ എസി ഹോട്ടയിൽ ട്വിൻ ഷെയറിങ്ങിൽ താമസം, നോൺ എസി ബസിൽ യാത്ര എന്നിവയാണ്. എക്കോണമി ക്ലാസിൽ മുതിർന്നവർക്ക് 26,320 രൂപ, കുട്ടികൾക്ക് 25,420 രൂപ എന്നിങ്ങനെയാണ് നിരക്ക്.

അതേസമയം, കംഫോർട്ട് ക്ലാസില്‌ ത്രീ ടയർ എസിയിൽ ട്രെയിൻ യാത്ര, ഓൺബോർഡ്, ഓഫ്ബോര്‍ഡ് സാധാരണ ഭക്ഷണം, എസി ബഡ്ജറ്റ് ഹോട്ടലിൽ താമസം, നോൺ എസി ബസിൽ യാത്ര എന്നിവയാണ്. കംഫോര്‌ട്ട് ക്ലാസിൽ മുതിർന്നവർക്ക് 41,900 രൂപ, കുട്ടികൾക്ക് 40,630 രൂപ എന്നിങ്ങനെയാണ് നിരക്ക്.

കേരളത്തിൽ നിന്നുള്ളവർക്കും ഈ പാക്കേജിൽ പങ്കെടുത്താം. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട്- 8287932098, തിരുവനന്തപുരം- 8287932095, 8287932042, എറണാകുളം- 8287931959, 8287932024, 8287932043, 8287932082 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mahakumbh 2025 irctc rail tour
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+