Search
  • Follow NativePlanet
Share
» »പൊങ്കലും ഉത്തരായനവും മാത്രമല്ല, പല പേരും വ്യത്യസ്ത ആഘോഷങ്ങളും! രാജ്യമൊന്നാകെ ആഘോഷിക്കുന്ന മകര സംക്രാന്തി

പൊങ്കലും ഉത്തരായനവും മാത്രമല്ല, പല പേരും വ്യത്യസ്ത ആഘോഷങ്ങളും! രാജ്യമൊന്നാകെ ആഘോഷിക്കുന്ന മകര സംക്രാന്തി

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും വ്യത്യസ്തമായ പേരുകളിൽ ആഘോഷിക്കുന്ന മകരംസംക്രാന്തിയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

തമിഴ്നാട്ടുകാർക്ക് പൊങ്കൽ ആണെങ്കിൽ അസമീസുകാർക്ക് ഇത് ബിഹു ആണ്. ഗുജറാത്തുക്കാർക്ക് ഉത്തരായനവും ഒഡീഷക്കാർക്ക് ഇത് സംക്രാന്തിയും! ഇത് നമ്മുടെ മകര സംക്രാന്തി... വ്യത്യസ്തമായ പത്തിലധികം പേരുകളിലാണെങ്കിലും ഇന്ത്യയൊട്ടാകെ വിവിധ രീതികളിലും ആചാരങ്ങളിലും കൊണ്ടാടുന്ന ആഘോഷം! എത്ര വ്യത്യസ്തതയുണ്ടെന്നു പറഞ്ഞാലും സൂര്യൻ ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന ആദ്യ ദിവസമാണിത്. എല്ലാ വർഷവും ജനുവരി 14 നോ അല്ലെങ്കിൽ 15നോ ഈ ദിവസം രാജ്യത്ത് ആഘോഷിക്കുന്നു. ഓരോ നാടിനും അവരുടെ സംസ്കാരവും രീതികളും അനുസരിച്ച് ഓരോ വ്യത്യസ്തതകൾ ആഘോഷങ്ങളിൽ കാണാം. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും വ്യത്യസ്തമായ പേരുകളിൽ ആഘോഷിക്കുന്ന മകരംസംക്രാന്തിയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

പൊങ്കൽ

പൊങ്കൽ

അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ മകര സംക്രാന്തി ആഘോഷിക്കുനന്ത് പൊങ്കൽ എന്ന പേരിലാണ്, ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുള്ള വിളവെടുപ്പ് ഉത്സവമായാണ് അവർ ഇതിനെ കാണുന്നത്. മലയാളികൾക്ക് ഓണം എത്രത്തോളം പ്രിയങ്കരവും പ്രധാനപ്പെട്ടതുമാണോ, അതുപോലൊണ് തമിഴ്നാട്ടുകാർക്ക് പൊങ്കലും. ജനുവരി 13 മുതൽ നാലു ദിവസം നീണ്ടു നിൽക്കുന്നതാണ് പൊങ്കൽ ആഘോഷം. ബോഗി, തൈപ്പൊങ്കൽ,മാട്ടുപ്പൊങ്കൽ,കാണും പൊങ്കൽ എന്നിങ്ങനെയാണ് ഓരോ ദിവസങ്ങളും അറിയപ്പെടുന്നത്. സമ്മാനങ്ങൾ നല്കിയും ഭക്ഷണങ്ങൾ വെച്ചുമെല്ലാം അവർ ഓരോ ദിവസവും ഓരോ തരത്തിൽ ആഘോഷിക്കുന്നു.വിളവെടുപ്പിൻറെ ഉത്സവമായാണ് മിക്കയിടത്തും ഇതിനെ കാണുന്നത്.

PC:Prakash/ Unsplash

ഉത്തരായൻ

ഉത്തരായൻ

ഗുജറാത്തിലെ മകര സംക്രാന്തി ആഘോഷങ്ങളുടെ പേര് ഉത്തരായൻ എന്നാണ്. പട്ടംപറപ്പിക്കൽ മത്സരങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. ആകാശത്തേയ്ക്ക് നോക്കിയാൽ നിരന്നു പറക്കുന്ന പട്ടങ്ങളല്ലാതെ മറ്റൊന്നും കാണുവാൻ സാധിക്കാത്ത തരത്തിലാണ് ഇവിടുത്തെ കൈറ്റ് ഫെസ്റ്റിവൽ ഈ സമത്ത് നടക്കുന്നത്. അഹമമ്ദാബാദിൽ നർമ്മദയുടെ തീരത്തായാണ് കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ആഘോഷമായ ഇതിൽ ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും പങ്കെടുക്കുന്നത്. ഇവിടുത്തെ പ്രാദേശിക വിശ്വാസങ്ങൾ അനുസരിച്ച് ഉറങ്ങുന്ന ദൈവങ്ങളെ ഉണർത്തുന്ന ചടങ്ങ് എന്നാണിത് അറിയപ്പെടുന്നത്.

PC:Bhavishya Goel

ലോഹ്രി

ലോഹ്രി

പഞ്ചാബിലെ മകരസംക്രാന്തി ആഘോഷമാണ് ലോഹ്റി. നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുള്ള എല്ലാ പഞ്ചാബി ആഘോഷങ്ങളെയും പോലെ തന്നെ ഇതും കളർഫുൾ ആയ, പാട്ടും നൃത്തവും ആഘോഷങ്ങളുമെല്ലാം ചേർന്ന ഒന്നാണ്. പകൽ കുട്ടികള് ഓരോ വീടുകളിലൂടെയം കയറിയിറങ്ങി മിഠായികളും മധുരപലഹാരങ്ങളും ശേഖരിക്കും. വൈകിട്ട് എല്ലാവരും ഒരുമിച്ച് കൂടിയുള്ള ആഘോഷങ്ങളാണ്. അതിലും ഡാൻസും പാട്ടും തന്നെയാണ് പ്രധാനം. കാലാവസ്ഥയിലെ മാറ്റം ആഘോഷിക്കുന്ന ഈ ചടങ്ങിൽ തീ കൂട്ടി അതിനു ചുറ്റുമാണ് പരിപാടികളെല്ലാം നടക്കുന്നത്.

PC:Giridhar Appaji Nag Y

മാഗ സാജി

മാഗ സാജി

മാഗ മാസത്തിന്റെ തുടക്കമായാണ് ഹിമാചൽ പ്രദേശിൽ മാഗ സാജി (മാഘ സാജി ) ആഘോഷിക്കുന്നത്. പ്രധാനമായും ഷിംല ജില്ലയിലാണ് ഇതുള്ളത്. മതപരമായ ചടങ്ങുകൾക്ക് ആ ദിവസം വളരെ പ്രാധാന്യമുണ്ട്. ഈ ദിവസം പതിവിലും നേരത്തെ ആളുകൾ ഉണരുകയും അപ്പോൾ തന്നെ നീരുറവകളിലോ ബാവോലികളിലോ പോയി കുളിക്കുകയും ചെയ്യുന്നു. പിന്നീട് അയൽക്കാരുടെ വീടുകളിലേക്കുള്ള സന്ദർശനമാണ് പ്രധാനപ്പെട്ടത്. കിച്ചടികൾ പരസ്പരം കൈമാറുന്നത് ഈ ദിവസത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വൈകുന്നേരം ക്ഷേത്രങ്ങളിൽ പോകുവാനും എല്ലാവരും ഒന്നു ചേർന്ന് നൃത്തവും പരിപാടികലും ആയി ആഘോഷിക്കുവാനും ഇവർ സമയം കണ്ടെത്തുന്നു.

PC:Biswarup Ganguly

മകര സംക്രമണ

മകര സംക്രമണ

കർണ്ണാടകയിലെ മകസംക്രാന്തിയുടെ പേര് മകര സംക്രമണ എന്നാണ്. വിളവെടുപ്പ് ഉത്സവമായാണ് ഇതിനെ കൊണ്ടാടുന്നത്. തങ്ങൾക്ക് നല്ല വിളവ് തന്നെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് കർഷകർ ഈ ദിവസത്തെ സ്വീകരിക്കുന്നത്. ശർക്കരയും നിലക്കടലയും തേങ്ങയും ഒക്കെക്കൂട്ടിയുള്ള എല്ലു-ബെല്ല എന്ന പ്രത്യേക വിഭവം ഇവർ തയ്യാറാക്കാം, വളർത്തുമൃഗങ്ങലെ കുളിപ്പിച്ച് വൃത്തിയാക്കി, മാർച്ചിനു കൊണ്ടുപോകുന്നതും ഇവിടെ കണ്ടുവരുന്ന ഒരാചാരമാണ്.

സംക്രാന്തി

സംക്രാന്തി

ഒഡീഷയിലെ ആഘോഷങ്ങൾ സംക്രാന്തിയാണ്. കുളങ്ങളിലോ നദികളിലോ മുങ്ങിക്കുളിച്ച് ഈ ദിവസം അവർ ആരംഭിക്കും. ഒരുപാട് വിഭവങ്ങൾ തയ്യാറാക്കി ദൈവത്തിനു സമർപ്പിക്കുന്നതാണ് ഈ ദിവസത്തെ പ്രധാന കാര്യങ്ങളിലൊന്ന്. ഏറ്റവും പുതുതായി വിളവെടുത്ത വേവിക്കാത്ത അരി, ഫഴം, ശർക്കര, രസഗോള ,തേങ്ങ എന്നിവയെല്ലാം ഉപയോഗിച്ച് ഓരോ വിഭവങ്ങൾ ഇവർ തയ്യാറാക്കും. ഇവിടുത്തെ ഗോത്രവർഗ്ഗക്കാരുടെ ആഘോഷങ്ങൾ ഒരാഴ്ച നീണ്ടു നില്‍ക്കും. പട്ടങ്ങള്‍ പറത്തുന്നത് ഒഡീഷയിൽ അത്ര വ്യാപകമല്ലെങ്കിലും ഭുവനേശ്വറിൽ ഇത് നടത്താറുണ്ട്. സൂര്യൻഖെ ദിവസമായതിനാൽ തന്നെ ഏറ്റവും പ്രധാന സൂര്യ ക്ഷേത്രങ്ങളിൽ ഒന്നായ കൊണാർക്കിുലും പ്രത്യേക പൂജകളും പ്രാർത്ഥനകളും ഉണ്ടാകാറുണ്ട്.

PC:B Balaji

ബിഹു

ബിഹു

അസാമുകാർക്ക് മകരസംക്രാന്തി അവരുടെ ബിഹു ആണ്. ഭോഗാലി ബിഹു എന്നും മാഗ് ബിഹു എന്നും അറിയപ്പെടുന്ന ഇത് അസമീസ് വിളവെടുപ്പ് ഉത്സവമാണ്.വിളവെടുപ്പ് കാലത്തിൻരെ അവസാനത്തെ സൂചിപ്പിക്കുന്ന ആഘോഷമാണിത്. വളരെ വ്യത്യസ്തമായ ആഘോഷങ്ങളാണ് ഇതിന്റെ ഭാഗമായി ഇവിടെ ഒരുക്കുന്നത്. വിരുന്നാണ് ഇതിന്റെ പ്രധാന ഘടകം. ഇതു കൂടാതെ ചെറുപ്പക്കാർ മുളയും ഇലകളും ഉപയോഗിച്ച് താത്കാലികമായി ചെറിയൊരു ഭവനം നിർമ്മിക്കുകും അത് പിന്നീട് പിറ്റേന്ന് രാവിലെ തീയിട്ട് നശിപ്പിക്കുകയും ചെയ്യും.

PC:Jugal Bharali

പൊന്നമ്പലമേട്ടിലെ മകരവിളക്ക്: ശബരീശനുള്ള ദിവ്യസമര്‍പ്പണം..മകരജ്യോതിക്ക് പുറകില്‍പൊന്നമ്പലമേട്ടിലെ മകരവിളക്ക്: ശബരീശനുള്ള ദിവ്യസമര്‍പ്പണം..മകരജ്യോതിക്ക് പുറകില്‍

ഏത് കഠിന ശനിദോഷത്തേയും അകറ്റാന്‍ മകരസംക്രാന്തി ദിനം ഈ ശാസ്താക്ഷേത്രം സന്ദര്‍ശിക്കാംഏത് കഠിന ശനിദോഷത്തേയും അകറ്റാന്‍ മകരസംക്രാന്തി ദിനം ഈ ശാസ്താക്ഷേത്രം സന്ദര്‍ശിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X