Search
  • Follow NativePlanet
Share
» »പൊന്നമ്പലമേട്ടിലെ മകരവിളക്ക്: ശബരീശനുള്ള ദിവ്യസമര്‍പ്പണം..മകരജ്യോതിക്ക് പുറകില്‍

പൊന്നമ്പലമേട്ടിലെ മകരവിളക്ക്: ശബരീശനുള്ള ദിവ്യസമര്‍പ്പണം..മകരജ്യോതിക്ക് പുറകില്‍

എന്താണ് മകരവിളക്ക് ആരാധനയെന്നും അതിന്‍റെ പ്രത്യേകതകളും വായിക്കാം...

മകരവിളക്ക്.. കാനനവാസനായ അയ്യപ്പന് സമർപ്പിക്കുന്ന പരമപ്രധാന പൂജ. പ്രാർത്ഥിച്ചും ശരണം വിളിച്ചും വ്രതമെടുത്തും 41 ദിവസം കാത്തിരുന്ന് അയ്യപ്പനെ കാണുവാൻ മലകയറിയെത്തി മകരവിളക്കു കണ്ട് പൂജയിൽ പങ്കെടുത്ത് വരാൻ കാത്തിരിക്കുന്ന വിശ്വാസികളുടെ കാത്തിരിപ്പ് സഫലമാകുന്ന പുണ്യനിമിഷം. 2023 ലെ മകരവിളക്ക് ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ ശബരിമലയിൽ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന അയ്യപ്പവിശ്വാസികളെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
എന്താണ് മകരവിളക്ക് ആരാധനയെന്നും അതിന്‍റെ പ്രത്യേകതകളും വായിക്കാം...

മകരവിളക്ക്

മകരവിളക്ക്

മകരവിളക്ക്.. ശബരിമല ശാസ്താവിന് സമർപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദീപാരാധന. പതിനായിരക്കണക്കിന് വിശ്വാസികൾ ഒരു നോക്കു കാണുവാനായി എത്തുന്ന മകര ജ്യോതിയും ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകളുമാണ് മരകവിളക്കിനെ പ്രസിദ്ധമാക്കുന്നത്.
അയ്യപ്പന് സമർപ്പിക്കുന്ന പ്രത്യേക ദീപാരാധനയായാണ് മകരവിളക്കിനെ കണക്കാക്കുന്നത്. ഒരിക്കലെങ്കിലും മകരവിളക്ക് നേരിട്ടു കാണുക എന്നത് ജീവിതസാഫല്യമായി കരുതുന്ന വിശ്വാസികൾ ഈ സമയത്ത് ശബരിമലയിലെത്തുന്നു..

മകരവിളക്ക് 2023

മകരവിളക്ക് 2023

2023ലെ മകകവിളക്ക് ജനുവരി 14 ശനിയാഴ്ച നടക്കും. ചടങ്ങുകളും പൂജകളും പൂർത്തിയാക്കി ഈ വർഷത്തെ മകരവിളക്ക് തീർത്ഥാടനം ജനുവരി 20ന് പൂര്‍ത്തിയാകും. അവസാന ദിവസം തിരുവാഭരണ ഘോഷയാത്ര പടിയിറങ്ങുന്ന ചടങ്ങുമുണ്ട്. മറ്റു ചടങുകൾക്കു ശേഷം മേൽശാന്തി നട അടച്ച് ശ്രീകോവിലിൻറെ താക്കോൽ രാജപ്രതിനിധിയെ ഏൽപ്പിക്കും തുടർന്ന് വരുന്ന ഒരു വർഷത്തെ ശബരിമല പൂജകൾക്കായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഏഫിസർക്കു താക്കോൽ കൈമാറും. ഇതോടെ ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് സമാപനമാകും.

തിരുവാഭരണ ഘോഷയാത്ര

തിരുവാഭരണ ഘോഷയാത്ര

മകരവിളക്ക് തീർത്ഥാട കാലത്തെ ഏറ്റവും വലിയ ചടങ്ങുകളിലൊന്നാണ് തിരുവാഭരണ ഘോഷയാത്ര. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന അയ്യപ്പന്റെ തിരുവാഭരണങ്ങൾ ശബരിമലയിൽ അയ്യപ്പന് ചാർത്തുവാനായി കൊണ്ടുവരുന്ന ഘോഷയാത്രയാണ് തിരുവാഭരണ ഘോഷയാത്ര.തിരുമുഖം, പ്രഭാമണ്ഡലം, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, വെളക്കു മാല, കലശത്തിനുള്ള തൈലക്കുടം, പൂജാപാത്രങ്ങൾ, നെറ്റിപ്പട്ടം, ജീവത,കൊടികൾ
തുടങ്ങിയ ആഭരണങ്ങൾ ആണ് മൂന്ന് വലിയ പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്നത്.

മൂന്നു ദിവസങ്ങളിലായി

മൂന്നു ദിവസങ്ങളിലായി

ശബരിമിലയിൽ മകരവിളക്ക് ദിവസം വൈകുന്നേരത്തോടു കൂടി തിരുവാഭരണ ഘോഷയാത്ര എത്തും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും തിരുവാഭരണങ്ങൾ വലിയ ക്ഷേത്രത്തിൽ എത്തുന്നതോടു കൂടിയാണ് യാത്രയ്ക്ക് തുടക്കമാകുന്നത്. പരമ്പരാഗത പാതയിലൂടെ 83 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഘോഷയാത്ര സന്നിധാനത്തെത്തുന്നത്.
ഈ തിരുവാഭരണങ്ങൾ അയ്യപ്പന് ചാർത്തിയാണ് ദീപാരാധന നടത്തുന്നത്.

മകരജ്യോതി

മകരജ്യോതി

ഈ ദീപാരാധനാ സമയത്താണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയുന്നത്. പൊന്നമ്പല മലയുടെ മുകളിലുള്ള വനക്ഷേത്രത്തിൽ നടക്കുന്ന ദീപാരാധനയാണ് മകരജ്യോതി. ഈ ജ്യോതി പൊന്നമ്പലമേട്ടിൽ കർപ്പൂരം കത്തിക്കുന്നതാണെന്ന് നേരത്തെ 20228 ൽ ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠര്‌ മഹേശ്വരര് പറഞ്ഞിരുന്നു. മകരജ്യോതി കഴിഞ്ഞ ശേഷം രാത്രിയോടെ അയ്യപ്പനെ മണി മണ്ഡപത്തിൽ നിന്ന് പതിനെട്ടാം പടിയിലേക്ക് ആനയിക്കുന്നു. തുടർന്ന് ദേവിയെ തിരിച്ചെഴുന്നള്ളിക്കും. ഇതോടെ മകരവളക്ക് ഉത്സവം തുടങ്ങുന്നു.

PC:Harhar2008

മകരജ്യോതി കാണുവാൻ

മകരജ്യോതി കാണുവാൻ

ഇത്തവണ മകരജ്യോതി കാണുവാൻ പത്തനംതിട്ട ജില്ലയിൽ ഏഴ് വ്യൂ പോയിൻറുകളാണ് ഒരുക്കിയിട്ടുള്ളത്. പമ്പാ ഹിൽ ടോപ്പ്, പഞ്ഞിപ്പാറ, നെല്ലിമല, അയ്യൻമല, ഇലവുങ്കൽ, അട്ടത്തോട് പടിഞ്ഞാറേ കോളനി, അട്ടത്തോട് എന്നിവയാണവ.

133 അടി ഉയരത്തിൽ ഏറ്റവും വലിയ അയ്യപ്പ വിഗ്രഹം! 34 കിമി അകലെനിന്നുപോലും കാണാം!133 അടി ഉയരത്തിൽ ഏറ്റവും വലിയ അയ്യപ്പ വിഗ്രഹം! 34 കിമി അകലെനിന്നുപോലും കാണാം!

ശബരിമല തിരുവാഭരണ ഘോഷയാത്ര...അറിയാം ഐതിഹ്യവും വഴികളുംശബരിമല തിരുവാഭരണ ഘോഷയാത്ര...അറിയാം ഐതിഹ്യവും വഴികളും

Read more about: sabarimala temple mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X