Search
  • Follow NativePlanet
Share
» »മാല്‍ഷെജ് ഘട്ട് എന്ന മായിക ഭൂമി

മാല്‍ഷെജ് ഘട്ട് എന്ന മായിക ഭൂമി

By Maneesh

മുംബൈയിലെ കല്ല്യാണില്‍ നിന്ന് 67 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സുന്ദരഭൂമിയാണ് മാല്‍ഷെജ്ഘട്ട്. മഴക്കാലമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം. നിറഞ്ഞ് കവിഞ്ഞ തടാകങ്ങളും അലറി ചിതറുന്ന വെള്ളച്ചാട്ടങ്ങളും പച്ച പിടിച്ച
പുല്‍മേടുകളും ഈ സ്ഥലത്തെ കൂടുതല്‍ സുന്ദരമാക്കും.

മഴക്കാലം കഴിഞ്ഞുള്ള സമയവും ഇവിടെ സന്ദർശനത്തിന് അനുയോജ്യമാണ്. മൽഷെജ് എന്ന സുന്ദര ഭൂമിയുടെ വിശേഷങ്ങൾ വായിക്കാം.

ആവേശം കൊള്ളിക്കുന്ന മറാത്ത ചുരങ്ങള്‍ആവേശം കൊള്ളിക്കുന്ന മറാത്ത ചുരങ്ങള്‍

ബോംബേക്കാരുടെ ഊട്ടിയാണ് മതേരാന്‍ബോംബേക്കാരുടെ ഊട്ടിയാണ് മതേരാന്‍

ട്രെക്കിംഗ് ചെയ്യാന്‍ മഹാരാഷ്ട്രയിലെ രാക്ഷസകോട്ടകള്‍ട്രെക്കിംഗ് ചെയ്യാന്‍ മഹാരാഷ്ട്രയിലെ രാക്ഷസകോട്ടകള്‍

പ്രകൃതിയിലെ സ്വർഗം

പ്രകൃതിയിലെ സ്വർഗം

പ്രകൃതിയിലെ സ്വര്‍ഗ്ഗം എന്ന് വേണമെങ്കിൽ മാല്‍ഷെജ് ഘട്ടിനെ വിശേഷിപ്പിക്കാം. മഹാരാഷ്ട്രയിലെ സുന്ദരമായ ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് ഇത്

Photo Courtesy: I for Detail.

പശ്ചിമ ഘട്ടത്തിൽ

പശ്ചിമ ഘട്ടത്തിൽ

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ പശ്ചിമഘട്ട മലനിരകളിലായി സമുദ്ര നിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിലായാണ് മാൽഷെജ് ഘട്ട് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Elroy Serrao

കാഴ്ചകൾ പലതുണ്ട്

കാഴ്ചകൾ പലതുണ്ട്

മനോഹരമായ തടാകങ്ങളും മനംകുളിര്‍പ്പിയ്ക്കുന്ന വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളുമെല്ലാം ചേര്‍ന്നാണ് മാല്‍ഷെജ് ഘട്ടിന് സ്വര്‍ഗാനുഭൂതി പകരുന്നത്.

Photo Courtesy: Elroy Serrao

എല്ലാത്തരം സഞ്ചാരികൾക്കും സ്വാഗതം

എല്ലാത്തരം സഞ്ചാരികൾക്കും സ്വാഗതം

സഞ്ചാരികളുടെ ഇഷ്ടതാവളമാണ് ഈ ഹില്‍ സ്റ്റേഷന്‍. ട്രിക്കിങ് ഭ്രമക്കാര്‍, പ്രകൃതി സ്‌നേഹികള്‍, സാഹസികര്‍ എന്നുവേണ്ട സഞ്ചാരികളിലെ ഏത് വിഭാഗക്കാരെയും തൃപ്തിപ്പെടുത്താന്‍ മാല്‍ഷെജ് ഘട്ടിന് കഴിവുണ്ട്.
Photo Courtesy: Akshay N

ഓരോ യാത്രയിലും പുതുമ

ഓരോ യാത്രയിലും പുതുമ

അത്രയ്ക്ക് മായികമാണ് ഇവിടം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഓരോ സന്ദര്‍ശനത്തിലും മാല്‍ഷെജ് ഘട്ട് സഞ്ചാരികള്‍ക്ക് പുതുമ നല്‍കിക്കൊണ്ടേയിരിക്കും.

Photo Courtesy: Elroy Serrao

മഴക്കാലം സുന്ദരം

മഴക്കാലം സുന്ദരം

മണ്‍സൂണാണ് മാല്‍ഷെജ് ഘട്ടിന്റെ സീസണ്‍. മഴമേഘങ്ങള്‍ക്കും നൂലുപോലെ പെയ്തിറങ്ങുന്ന മഴയ്ക്കുമിടയിലൂടെ നടക്കുക. പറഞ്ഞറിയിക്കാനാവില്ല ആ അനുഭവം, മഴയെ സ്‌നേഹിയ്ക്കുന്നവര്‍ ഒരിക്കലെങ്കിലും മാല്‍ഷെജ് ഘട്ടിലെ മഴ അനുഭവിച്ചിരിയ്ക്കണം, ഇല്ലെങ്കില്‍ മനോഹരമായ മഴകളില്‍ ഒരു മഴ അവര്‍ നനഞ്ഞിട്ടില്ല എന്നു തന്നെ പറയേണ്ടിവരും.

Photo Courtesy: Elroy Serrao

മറ്റൊരു പശ്ചിമ ഘട്ടം

മറ്റൊരു പശ്ചിമ ഘട്ടം

കര്‍ണാടകത്തിലോ, കേരളത്തിലോ കാണുന്ന പശ്ചിമഘട്ടത്തെയല്ല നാമിവിടെ കാണുക പൂര്‍വ്വാധികം സൗന്ദര്യം വാരിയണിഞ്ഞ് വരൂ വരൂയെന്ന് കൈകള്‍ നീട്ടി മാല്‍ഷെജ് ഘട്ട് വിളിച്ചുകൊണ്ടേയിരിക്കും. മുകളിലേയ്ക്ക് പോകുംതോറും മേഘങ്ങളെ തൊട്ടു തൊട്ടില്ലെന്ന രീതിയില്‍ നടക്കാന്‍ കഴിയും.
Photo Courtesy: Elroy Serrao

വൈവിധ്യങ്ങൾ നിരവധി

വൈവിധ്യങ്ങൾ നിരവധി

ആറുകളും, മരങ്ങള്‍ നിറഞ്ഞ മലഞ്ചെരിവുകളും അവയ്ക്കിടിയില്‍ കാണുന്ന അപൂര്‍വ്വം പക്ഷികളും എന്നുവേണ്ട മാല്‍ഷെജ് ഘട്ട് നിരവധി വൈവിധ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് കരുതിവച്ചിട്ടുണ്ട്.
Photo Courtesy: Elroy Serrao

തടാകങ്ങളും കുളങ്ങളും

തടാകങ്ങളും കുളങ്ങളും

നിരവധി സുന്ദരമായ ജലാശങ്ങളാണ് മാൽഷെജ് ഘട്ടിന്റെ മറ്റൊരു പ്രത്യേകത.
Photo Courtesy: Elroy Serrao

തടാക സൗന്ദര്യം

തടാക സൗന്ദര്യം

മാൽഷെജ് ഘട്ടിലെ സുന്ദരമായ ഒരു തടാകം

Photo Courtesy: Abhimanyu

നെ‌ൽവയലുകൾ

നെ‌ൽവയലുകൾ

മാൽഷെജ് ഘട്ടിലെ നെൽവയലുകൾ

Photo Courtesy: Elroy Serrao

പക്ഷി നിരീക്ഷണം

പക്ഷി നിരീക്ഷണം

പക്ഷിനീരീക്ഷകര്‍ക്കും ഇവിടെ ഏറെ അവസരങ്ങളുണ്ട്, പലതരത്തില്‍പ്പെട്ട അപൂര്‍വ്വയിനം പക്ഷിവര്‍ഗ്ഗങ്ങളുണ്ടിവിടെ. പ്രത്യേകതരത്തില്‍പ്പെട്ട ഫ്ലമിങ്ങോകളെയും ഇവിടെക്കാണാം.
Photo Courtesy: Elroy Serrao

ചരിത്രത്തിൽ ഒരിടം

ചരിത്രത്തിൽ ഒരിടം

പ്രകൃതി സൗന്ദര്യം മാത്രമല്ല ചരിത്രത്തിന്റെ കയ്യൊപ്പുകൂടി പതിഞ്ഞയിടമാണ് ഈ സ്ഥലം. പഴങ്കഥകള്‍ പറയുന്ന കോട്ടകളും കൊത്തളങ്ങളുമെല്ലാമുണ്ടിവിടെ.
Photo Courtesy: I for Detail.

പഠന കേന്ദ്രം

പഠന കേന്ദ്രം

ചെടികളെയും മരങ്ങളെയും സ്‌നേഹിയ്ക്കുന്നവര്‍ക്കും ഈ വിഷയങ്ങളില്‍ പഠനം നടത്തുന്നവര്‍ക്കം മാല്‍ഷെജ് ഘട്ട് ഒരു കലവറ തന്നെയാണ്.
Photo Courtesy: Elroy Serrao

കോട്ടകൾ

കോട്ടകൾ

ചരിത്രം തേടിയാണ് യാത്രയെങ്കില്‍ അജോബ ഹില്‍ ഫോര്‍ട്ടുണ്ട് കാണാന്‍മാത്രം ഒപ്പം ജിവ്ദാന്‍ ഛാവന്ദ് പോര്‍ട്ട്, ഹരിശ്ചന്ദ്രഘട്ട് ഫോര്‍ട്ട് തുടങ്ങി ചരിത്രത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്ന ഒട്ടേറെ സ്മാരകങ്ങളുണ്ടിവിടെ. പ്രമുഖ മറാത്ത ചക്രവര്‍ത്തിയായിരുന്ന ശിവാജി മഹാരാജ് ജനിച്ച ശിവ്‌നേരി ഫോര്‍ട്ടാണ് മറ്റൊരു ആകര്‍ഷണം.
Photo Courtesy: Elroy Serrao

സാഹസിക പ്രിയരുടെ ഇഷ്ട സ്ഥലം

സാഹസിക പ്രിയരുടെ ഇഷ്ട സ്ഥലം

ട്രിക്കിങും ഹൈക്കിങ്ങുംപോലെ സാഹസികത ആവശ്യപ്പെടുന്ന വിനോദങ്ങള്‍ക്കും സൗകര്യമുണ്ട്. പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകള്‍ ട്രക്കിങ് പ്രിയരെ തൃപ്തിപ്പെടുത്തുമെന്നതില്‍ സംശയമില്ല.

Photo Courtesy: Elroy Serrao

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X