» »മാല്‍വാന്‍: കൊങ്കണ്‍ തീരത്തെ കാണാരത്‌നം

മാല്‍വാന്‍: കൊങ്കണ്‍ തീരത്തെ കാണാരത്‌നം

Written By: Elizabath

ബീച്ചുകളെ പ്രണയിക്കുന്നവരെ ആകര്‍ഷിക്കാന്‍ തക്ക കാഴ്ചകളൊരുക്കിയിരിക്കുന്ന ഒരിടമാണ് കൊങ്കണിലെ മല്‍വാന്‍ ബീച്ച്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ സ്ഥിതി ചെയ്യുന്ന വെള്ളമണല്‍ വിരിച്ച നീളമുള്ള ഈ ഏകാന്തതീരത്തിന് അപാരമായ ഭംഗിയാണ്. സ്വര്‍ണ്ണ നിറത്തില്‍ സൂര്യന്‍ ചക്രവാളങ്ങളില്‍ മറയുന്നതും ചുറ്റുമുള്ള കാഴ്ചകളും ഈ തീരത്തെ ഏറെ വേറിട്ടതാക്കുന്നു.

ഭക്ഷണപ്രിയര്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ ഒരിടം കൂടിയാണ് മാല്‍വാന്‍. അല്‍ഫോന്‍സോ മാങ്ങകളും ചക്കയും കശുവണ്ടിയും കൂടാതെ പരമ്പരാഗത കൊങ്കണ്‍ രുചികളും മാല്‍വാനെ ഏറെ വ്യത്യസ്ഥമാക്കുന്നു.