Search
  • Follow NativePlanet
Share
» »മ‌ഞ്ചെനബെ‌ലെ; സൈക്ലിംഗ് കമ്പക്കാരുടെ ഇഷ്ടസ്ഥ‌ലം

മ‌ഞ്ചെനബെ‌ലെ; സൈക്ലിംഗ് കമ്പക്കാരുടെ ഇഷ്ടസ്ഥ‌ലം

By Maneesh

ബാംഗ്ലൂർ മൈസൂർ റോഡിൽ നിന്ന് കുറച്ച് മാറി, ഷോലെ പോലുള്ള സിനിമകളിലൂടെ പ്രശസ്തമായ വലിയ ആൽമരത്തിന് സമീപം സാവൻദുർഗയെന്ന മൊട്ടകുന്നിന്റെ പ്രതിബിംബം നെഞ്ചിൽ ഏറ്റുവാങ്ങുന്ന മ‌ഞ്ചെനബെ‌ലെ ഡാം ബാംഗ്ലൂരിലെ സൈക്ലിംഗ് കമ്പക്കാരുടെ ഇഷ്ടസ്ഥലമാണ്.

ഡാം സന്ദർശിക്കുന്നതിനിടെ ഐ എസ് ആർ ഓ യുടെ സാറ്റ് ലൈറ്റ് ടവറും സഞ്ചാരികൾക്ക് കാണാൻ സാധിക്കും. ബാംഗ്ലൂരിലുള്ളവരുടെ വീക്കൻഡുകൾ സുന്ദരമാക്കാൻ പറ്റിയ മഞ്ചനെബെലെയേക്കുറിച്ച് വിശദമായി സ്ലൈഡുകളിലൂടെ വായിക്കാം

എവിടെയാണ്

എവിടെയാണ്

ബാംഗ്ലൂർ നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയായി ബാംഗ്ലൂർ റൂറൽ ജില്ലയിലെ മഗാടി താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് മ‌ഞ്ചെനബെ‌ലെ, മഞ്ചെൻബെല എന്നാണ് കന്നഡക്കാർ അല്ലാത്തവരുടെ ഇടയിൽ സ്ഥലം അറിയപ്പെടുന്നത്.
Photo Courtesy: Avoid simple2 at English Wikipedia

അർക്കാ‌വതി നദിയിൽ

അർക്കാ‌വതി നദിയിൽ

നന്ദിഹിൽസിൽ നിന്ന് ഉത്ഭവിക്കുന്ന അർക്കാവതി നദിയിൽ ആണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. കാവേ‌രി നദിയുടെ പോഷക നദികളിൽ ഒന്നാണ് അർക്കാവതി നദി. മഗാടി ടൗണിലെ ജല ആവശ്യത്തിനായാണ് ഈ ഡാം നിർമ്മിച്ചിട്ടുള്ളത്.

Photo Courtesy: Bhonsley

എ‌ത്തിച്ചേരാൻ

എ‌ത്തിച്ചേരാൻ

ബാംഗ്ലൂരിൽ നിന്ന് മൈസൂർ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ബിദാദി എത്തുന്നതിന് വളരെ മുൻപായി രാജാരാജേശ്വരി ഡെന്റൽ കോളേജ് കഴിഞ്ഞുള്ള വലത്തേക്കുള്ള റോഡിലൂടെ മുന്നോട്ട് പോയാൽ മഞ്ചെൻബെലയിൽ എത്തിച്ചേരാം

200 പേർ മു‌ങ്ങിമരിച്ച സ്ഥലം

200 പേർ മു‌ങ്ങിമരിച്ച സ്ഥലം

ഈ ഡാമി‌ൽ ഇറങ്ങുന്നത് വലിയ അപകടമാണ്. ‌കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 200ൽ അധികം ആളുകൾ ഈ ഡാമിൽ മുങ്ങി മരിച്ചിട്ടുണ്ട്. നന്നായി ‌നീന്തൽ അറിയു‌ന്നവർക്ക് പോലും ഈ ഡാമിൽ നീന്താൻ കഴിയാതെ വരാരുണ്ട്.

Photo Courtesy: Bhonsley

ദൊഡ്ഡ ആലഡ മരം

ദൊഡ്ഡ ആലഡ മരം

മഞ്ചനെബെലെയിൽ നിന്ന് 10 കിലോമീറ്റർ അകലെയായാണ് ദൊ‌ഡ്ഡേ ആലഡ മരം സ്ഥിതി ചെയ്യുന്നത്. കേട്ടോഹള്ളി ഗ്രാമത്തിലാണ് ഈ ആൽമരം സ്ഥിതി ചെയ്യുന്നത്. വിശ‌ദമായി വായിക്കാം

ദൊഡ്ഡ ആലഡ മര

ദൊഡ്ഡ ആലഡ മര

ബാംഗ്ലൂരിൽ നിന്ന് 28 കിലോമീറ്റർ അകലെയായി ബാംഗ്ലൂർ മൈസൂർ റോഡിലാണ് ഈ ആ‌ൽമരം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിലെ മജസ്റ്റിക്കിൽ നിന്നും കെ ആർ മാർക്കറ്റിൽ നിന്നും ഇവിടേയ്ക്ക് എളുപ്പത്തിൽ ഇവിടേയ്ക്ക് എത്താം. മജസ്റ്റിക്കിൽ നിന്ന് കെംഗേരിയിലേക്ക് ബസ് ലഭിക്കും. കെംഗേരിയിൽ നിന്ന് ദൊഡ്ഡ ആലഡ മരയിലേക്ക് ബസ് ലഭിക്കും. കന്നഡയിൽ ദൊഡ്ഡ ആലഡ മര എന്നുപറഞ്ഞാൽ വലിയ ആൽമരം എന്നാണ് അർത്ഥം. കെ ആർ മാർക്കറ്റിൽ നിന്ന് ഇവിടേക്ക് നേരിട്ട് ബസ് ലഭിക്കും. Photo Courtesy: Sreejithk2000

400 വർഷത്തെ പഴക്കം

400 വർഷത്തെ പഴക്കം

ദൊഡ്ഡ ആലഡ മര എന്ന കന്നഡവാക്കിന്റെ അർത്ഥം വലിയ ആൽമരം എന്ന് മാത്രമാണ്. ബാംഗ്ലൂർ അർബ്ബൻ ജില്ലയിലെ കേട്ടോഹള്ളി ഗ്രാമത്തിലാണ് ഈ ആൽമരം സ്ഥിതി ചെയ്യുന്നത്. ഈ ആൽമരത്തിന് 400 വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആൽമരമായ ഈ ആ‌ൽമരം മൂന്നേക്കർ സ്ഥലത്താണ് പടർന്ന് കിടക്കുന്നത്.
Photo Courtesy: BostonMA

വേരുകൾ

വേരുകൾ

ആയിരക്കണക്കിന് വേരുകൾ തൂങ്ങിക്കിടക്കുന്ന ഈ ആ‌ൽമരത്തിന്റെ പ്രധാന വേര് പത്ത് വർഷം മുൻപ് നശിച്ചു പോയി. അതിനാൽ ഈ വേരുകൾ കണ്ടാൽ നിരവധി മരങ്ങൾ ഉള്ളതുപോലെ തോന്നിക്കും.

Photo Courtesy: Ramon

ബിഗ്‌ ബാന്യൻ വൈൻ

ബിഗ്‌ ബാന്യൻ വൈൻ

ഈ ആൽമരത്തിന് സമീപം ഒരു വൈൻ ഡിസ്റ്റലറി ഉണ്ട്. ബിഗ്‌ ബാന്യൻ എന്ന ബ്രാൻഡിലാണ് ഇവിടെ വൈൻ ഇറക്കുന്നത്. 2007ൽ ആണ് ഈ ഡിസ്റ്റലറി സ്ഥാപിച്ചത്.

Photo Courtesy: Avoid simple

ബഞ്ചുകൾ

ബഞ്ചുകൾ

വേലികെട്ടി സംരക്ഷിച്ചിരിക്കുകയാണ് ഈ ആൽമരം. ഇവിടെ എത്തുന്നവർക്ക് ഇരിക്കാനായി ഇവിടെ ബഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്.


Photo Courtesy: Kiran Gopi

മൈസൂർ റോഡിൽ

മൈസൂർ റോഡിൽ

ബാംഗ്ലൂർ മൈസൂർ റോഡിൽ കുംബളഗോഡ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഏഴുകിലോമീറ്റർ ഇടുങ്ങിയ ഒരു റോഡിലൂടെ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.

Photo Courtesy: Primejyothi

സൈക്ലിംഗ്

സൈക്ലിംഗ്

ആ‌‌ൽമരത്തിന്റെ പരിസരത്ത് നിന്ന് മഞ്ചെനെബെല ഡാം വരെ സൈക്ലിംഗ് നട‌ത്തുന്നവരുണ്ട്

ആ‌ൽമരം

ആ‌ൽമരം

ആൽമരത്തിന് സമീപത്ത് നിൽക്കുന്ന ഒരു ജോലിക്കാരി

Photo Courtesy: russavia

തണൽ

തണൽ

തണൽതരുന്നതിനോടൊപ്പം ആ‌ൽമരത്തിന് ചുവട്ടിൽ നിന്നാൽ ഏകാഗ്രത വർദ്ധിക്കും. മറ്റു മരങ്ങളേക്കാൽ കൂടുതൽ കാർബ‌ൺഡൈ ഓക്സൈഡ് ആഗിരണം ചെയ്ത് ഓക്സിജൻ പുറത്ത്‌വിടുന്നുണ്ട്. കുറഞ്ഞതോതിൽ ഓസോൺ ഉദ്പാദിപ്പിക്കാനും ആ‌ൽമരത്തിന് കഴിയുമത്രേ.
Photo Courtesy: Sreejithk2000

ഭക്ഷണം

ഭക്ഷണം

ദൊഡ്ഡേ ആൽമരത്തിന്റെ സമീപത്ത് എത്തിച്ചേരുന്ന സഞ്ചാരികളുടെ സൗകര്യത്തിനായി കർണാടക ടൂറിസം ഡിപ്പാർട്ടുമെന്റ് ഒരു റെസ്റ്റോറെന്റ് നടത്തുന്നുണ്ട്. സഞ്ചാരികൾക്ക് ഭക്ഷണവും വെള്ളവും ഇവിടെ നിന്ന് വാങ്ങാം. മഞ്ചനെബെലെ ഡാമി‌ന്റെ പരിസരത്ത് ഇത്തരത്തിൽ സൗകര്യങ്ങളൊന്നുമില്ല.

സാവൻദുർഗയിലേക്ക്

സാവൻദുർഗയിലേക്ക്

ബാംഗ്ലൂരില്‍ നിന്നും ഏതാണ്ട് 33 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സാവന്‍ദുര്‍ഗയിലെത്താം. ബാംഗ്ലൂരില്‍ നിന്നും ഏകദേശം രണ്ടുമണിക്കൂര്‍ ബസ്സ് യാത്രചെയ്താല്‍ മാഗഡിയിലെത്താം. അവിടെ നിന്നും ലോക്കല്‍ ബസ്സുകളിലോ ടാക്‌സികളിലോ ഓട്ടോറിക്ഷകളിലോ വേണം സാവന്‍ദുര്‍ഗയിലെത്താന്‍. വിശദമായി വായിക്കാം
/travel-guide/a-weekend-trip-savandurga-000624.html

കാഴ്ചകൾ

കാഴ്ചകൾ

കരിഗുഡ്ഡയെന്നും ബിലിഗുഡ്ഡയെന്നും പേരായ രണ്ട് കുന്നുകള്‍, ക്ഷേത്രങ്ങള്‍, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയാണ് സഞ്ചാരികള്‍ക്കായി സാവന്‍ദുര്‍ഗ ഒരുക്കിവച്ചിരിക്കുന്നത്. എളുപ്പം ചെന്നെത്താവുന്ന, പടുകൂറ്റന്‍ പാറകള്‍ നിറഞ്ഞ ഒരു മലമ്പ്രദേശം. മലകയറ്റത്തിനു പറ്റിയൊരിടമാണ് സാവന്‍ദുര്‍ഗ.
Photo: Riyas Rasheed Ravuthar

കറുത്തമലയും വെളുത്ത മലയും

കറുത്തമലയും വെളുത്ത മലയും

കറുത്ത മല എന്നും വെളുത്ത മല എന്നുമാണ് കരിഗുഡ്ഡയെന്നും ബിലിഗുഡ്ഡയെന്നുമുള്ള പേരുകള്‍ക്കര്‍ത്ഥം. ഡെക്കാന്‍ പീഠഭൂമിയില്‍നിന്നും ഏതാണ്ട് 1226 മീറ്റര്‍ ഉയരത്തിലാണ് ഈ മലകളുടെ കിടപ്പ്.
Photo: Riyas Rasheed Ravuthar

ട്രെക്കിംഗ്

ട്രെക്കിംഗ്

കൂറ്റന്‍ കരിങ്കല്ലുകളും ഗ്രാനൈറ്റും ചുവപ്പന്‍ കല്ലുകളും നിറഞ്ഞ മലകള്‍ സാഹസികമായ മലകയറ്റം ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയ സ്ഥലമാണ്. മലകയറിയെത്തിയാല്‍ തകര്‍ന്നുപോയ ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം.
Photo: Riyas Rasheed Ravuthar

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങൾ

മലകയറ്റം അത്രകണ്ട് ഇഷ്ടമല്ലാത്തവരുണ്ടെങ്കില്‍ അവര്‍ക്കായുള്ള സാവന്‍ദുര്‍ഗയിലെ കാഴ്ചകളാണ് വീരഭദ്രേശ്വര സ്വാമി ക്ഷേത്രവും നരസിംഹ സ്വാമി ക്ഷേത്രവും. മലയടിവാരത്തിലാണ് രണ്ട് ക്ഷേത്രങ്ങളും.
Photo: Riyas Rasheed Ravutharക്ഷേത്രങ്ങൾ

പക്ഷി നിരീക്ഷണം

പക്ഷി നിരീക്ഷണം

മഞ്ഞക്കഴുത്തുള്ള ബുള്‍ബുള്ളുകളെയും അപൂര്‍വ്വ ഗണത്തില്‍പ്പെട്ട നിരവധി മരങ്ങളെയും കണ്ടുകൊണ്ടാവാം സാവന്‍ദുര്‍ഗയിലെ നടത്തം
Photo: Riyas Rasheed Ravuthar

യാത്ര അനുഭവം

യാത്ര അനുഭവം

ബാംഗ്ലൂരില്‍ നിന്ന് മഗാഡി റോഡിലൂടെ 62കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സാവന്‍ദുര്‍ഗ എന്ന ഈ ട്രെക്കിംഗ് സ്‌പോട്ടില്‍ എത്തിച്ചേരാം. സമുദ്രനിരപ്പില്‍ നിന്നും 1226 മീറ്റര്‍ ഉയരത്തില്‍ സ്തിഥി ചെയ്യുന്ന ഒരു വലിയ പാറയാണ് സാവന്‍ദുര്‍ഗ.
Photo: Riyas Rasheed Ravuthar

മോണോലിതിക്

മോണോലിതിക്

മോണോലിതിക് കുന്നുകളില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കുന്നാണ് സാവന്‍ദുര്‍ഗ. സമുദ്രനിരപ്പില്‍ നിന്നും 1226 മീറ്റര്‍ ഉയരത്തില്‍ സ്തിഥി ചെയ്യുന്ന ഒരു വലിയ പാറയാണ് സാവന്‍ദുര്‍ഗ.
Photo: Riyas Rasheed Ravuthar

സൂക്ഷിച്ച് യാത്ര ചെയ്യുക

സൂക്ഷിച്ച് യാത്ര ചെയ്യുക

ഈ പാറയിലൂടെയുള്ള യാത്ര കുറച്ച് അപകടം പിടിച്ചതാണ്. വലിയ പാറയിലൂടെ അള്ളി പിടിച്ചും കേബിളുകളിലൂടെ വലിഞ്ഞു കയറിയുമുള്ള യാത്ര മറക്കാന്‍ സാധിക്കുകയില്ല. അശ്രദ്ധയോടെയുള്ള യാത്ര അപകടങ്ങള്‍ വരുത്തിവയ്ക്കുമെന്ന് ഉറപ്പാണ്.
Photo: Riyas Rasheed Ravuthar

വെള്ളവും ഭക്ഷണവും

വെള്ളവും ഭക്ഷണവും

വെള്ളവും ഭക്ഷണവും കയ്യില്‍ കരുതുക, വഴിയില്‍ ഒരുപാടു കുരങ്ങന്മാരെ കാണൂവാന്‍ സാധിക്കും, നമ്മുടെ കയ്യിലെ സാധനങ്ങള്‍ തട്ടിപ്പറിച്ചു കൊണ്ടു ഓടുന്ന വിദഗ്ദനമാരായ വാനരപ്പടയാണിവിടെ, അതുകൊണ്ടു ഈ വാനരപ്പടയെ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X