Search
  • Follow NativePlanet
Share
» »മംഗലാപുരത്തു നിന്നും കൂർഗിലേക്കൊരു വീക്കെൻഡ് യാത്ര

മംഗലാപുരത്തു നിന്നും കൂർഗിലേക്കൊരു വീക്കെൻഡ് യാത്ര

റോഡ് ട്രിപ്പുകളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ലേയും ലഡാക്കും വടക്കു കിഴക്കൻ ഇന്ത്യയും മൂന്നാറും ബാംഗ്ലൂരും ഒക്കെയായി ആരും പോകുവാൻ കൊതിക്കുന്ന ഒരായിരം റൂട്ടുകൾ. എന്നാൽ ഇതിലൊന്നും പെടാതെ, അധികമാരും പരീക്ഷിക്കാത്ത ചില വഴികളുണ്ട്. വ്യത്യസ്ത കാഴ്ചകളുമായി നിൽക്കുന്ന ചില വഴികൾ. അത്തരത്തിലൊന്നാണ് മംഗാലാപുരത്തു നിന്നും കൂർഗിലേക്കുള്ള വഴി. കാപ്പിത്തോട്ടങ്ങൾക്കും പ്ലാന്‍റേഷനുകൾക്കും നടുവിലൂടെ നീണ്ടു കിടക്കുന്ന വഴിയേ കാടും പുൽമേടുകളും ഒക്കെ പിന്നിട്ട് പോകുന്ന ഒരു മികച്ച വഴി...

കട്ടയ്ക്ക് നിൽക്കുന്ന 2 വഴികൾ

കട്ടയ്ക്ക് നിൽക്കുന്ന 2 വഴികൾ

മംഗലാപുരത്തു നിന്നും എളുപ്പത്തിൽ പോയി ആസ്വദിച്ച് വരുവാൻ പറ്റിയ ഇടമാണ് കൂർഗ്. കാപ്പിത്തോട്ടങ്ങളും കാവേരി നദിയും ഒക്കെ കണ്ട് കയറുന്ന യാത്രയ്ക്ക് മംഗലാപുരത്തു നിന്നും തിരഞ്ഞെടുക്കുവാൻ രണ്ട് റൂട്ടുകളുണ്ട്. ഒന്ന് ബാംഗ്ലൂരിൽ നിന്നും സുള്ള്യ-മടിക്കേരി വഴി കൂര്‍ഗിലെത്തുന്നതും രണ്ടാമത്തേത് മംഗലാപുരത്തു നിന്നും ഉള്ളാൽ വഴി സുള്ള്യയിലെത്തി അവിടുന്ന് കൂർഗിലെത്തുന്നതും.

സുള്ള്യ വഴി കുടകിലേക്ക്

സുള്ള്യ വഴി കുടകിലേക്ക്

മംഗലാപുരത്തു നിന്നും പോകുമ്പോൾ തിരഞ്ഞെടുക്കുവാൻ പറ്റിയ റൂട്ടാണ് സുള്ള്യ വഴിയുള്ളത്. മംഗലാപുരം-അഡ്യാർ-സുള്ള്യ-മടിക്കേരി-കൂർഗ് എന്നീ വഴിയാണ് ഇതിന്‍റേത്. 151 കിലോമീറ്റർ ദൂരമാണ് ഇതിനു പിന്നിടുവാനുള്ളത്. ഏകദേശം മൂന്നര മണിക്കൂറാണ് ഈ യാത്രയ്ക്ക് വേണ്ടി വരുന്ന സമയം.

സുള്ള്യ

സുള്ള്യ

ദക്ഷിണ കന്നഡ ജില്ലയിലാണ് സുള്ള്യ സ്ഥിതി ചെയ്യുന്നത്. കാസർകോഡ് നിന്നും 58 കിലോമീറ്റർ അകലെയുള്ള ഇവിടം മംഗലാപുരത്തിന് 86 കിലോമീറ്റർ അകലെയാണ്. കാസർകോഡിന് സമാനമായ കാഴ്ചകളും ഭൂപ്രകൃതിയും ഒക്കെയാണ് ഈ നാടിനുമുള്ളത്.

PC:Dh4445666

മടിക്കേരി

മടിക്കേരി

മംഗലാപുരത്തു നിന്നും കൂർഗിലേക്ക് പോകുമ്പോൾ കടന്നു പോകുന്ന പ്രധാന ഇടമാണ് മടിക്കേരി. കൂർഗ് ജില്ലയുടെ ആസ്ഥാനം എന്നാണിവിടം അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ സുഖകരമായ കാലാവസ്ഥയും കാഴ്ചകളുമാണ് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത്. ഇവിടുത്തെ മടിക്കേരി കോട്ടയ്ക്കു ചുറ്റിലുമായി രൂപപ്പെട്ടിട്ടുള്ള ഒരു ചെറിയ പട്ടണമാണ് മടിക്കേരി. ഇന്ത്യയുടെ സ്കോട്ലൻഡ് എന്നും ഇവിടം അറിയപ്പെടുന്നു. രാജാ സീറ്റ്, മടിക്കേരി കോട്ട എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

ഉള്ളാൽ വഴി

ഉള്ളാൽ വഴി

മംഗലാപുരത്തു നിന്നും വരുമ്പോൾ പരീക്ഷിക്കുവാൻ പറ്റി. മറ്റൊരു റൂട്ടാണ് ഉള്ളാൽ വഴിയുള്ളത്. ഏകദേശം 20 കിലോമീറ്റർ ദൂരമാണ് ആദ്യ റൂട്ടിൽ നിന്നും അധികമായുള്ളതെങ്കിലും ഇവിടെ കാഴ്ചകൾ വ്യത്യസ്തമാണ്. നാലു മണിക്കൂർ സമയമാണ് ഉള്ളാൽ വഴി കൂർഗ് യാത്രയ്ക്കെടുക്കുന്നത്.

കൂർഗ്

കൂർഗ്

കാഴ്ചകൾ കണ്ടുള്ള യാത്രയ്ക്ക് ശേഷം ഒടുവിൽ കൂർഗിലെത്തി. വായിച്ചും കേട്ടും അറിഞ്ഞതിനേക്കാൾ ഒരുപാടുണ്ട് കൂർഗ് എന്നതാണ് യാഥാർഥ്യം. കോട്ടയും ആനത്താവളവും ആശ്രമവും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍

ദുബാരേയാണ് ഇവിടെ കണ്ടിരിക്കേണ്ട ആദ്യ സ്ഥലം. കാവേരി നദിയുടെ തീരത്തുള്ള വനമായ ഇവിടം ആനകളെ ചട്ടം പഠിപ്പിക്കുന്ന ഇടമാണ്. ആനകളുടെ നീരാട്ട് കാണാനും അവയെ കുളിപ്പിക്കുവാനും പിന്നെ ബോട്ട് റാപ്ടിങ്ങിനും ഒക്കെ ഇവിടെ സൗകര്യമുണ്ടാവും. സര്‍ക്കാർ നിയന്ത്രണത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.

നിസർഗദാമ

നിസർഗദാമ

മുളങ്കാടുകൾക്കിടയിലെ പാർക്ക് എന്നു നിസർഗദാമയെ വിശേഷിപ്പിക്കാം. 64 ഏക്കർ വനഭൂമിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തൂക്കുപാലവും മറ്റുമായി അത്യാവശ്യം കുറച്ച് സമയം ഇവിടെ ചിലവഴിക്കാം,

PC:Vinayaraj

അബി വെള്ളച്ചാട്ടവും മണ്ഡൽപെട്ടിയും

അബി വെള്ളച്ചാട്ടവും മണ്ഡൽപെട്ടിയും

കാപ്പിത്തോട്ടത്തിനു നടുവിലൂടെയുള്ള യാത്രയ്ക്കൊടുവിൽ എത്തിച്ചേരുന്ന ഇടമാണ് അബി വെള്ളച്ചാട്ടം. മടിക്കേരി-ഗാലിബേഡ റോഡിലെ ഒരു കാപ്പിത്തോട്ടത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ബ്രിട്ടീഷുകാർ ജെസി വെള്ളച്ചാട്ടം എന്നു പേരമാറ്റിയിരുന്നുവെങ്കിലും ഇന്ന് ഇവിടം അബി വെള്ളച്ചാട്ടമാണ്.

ഒരു ഓഫ് റോഡ് യാത്രയ്ക്ക് വേണ്ടെല്ലാമുള്ള ഇടമാണ് മൺൽപെട്ടി. മൊട്ടക്കുന്നാണെങ്കിലും മനോഹരമായ കാഴ്ചകളും അത് കാണാനുള്ള നടത്തവും ജീപ്പ് യാത്രയുമൊക്കെയാണ് ഇവിടുത്തെ ആകർഷണം.

PC: Rohithrajjc

നംദ്രോലിങ് മൊണാസ്ട്രി

നംദ്രോലിങ് മൊണാസ്ട്രി

ടിബറ്റിൽ നിന്നും ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയവർ താമസിക്കുന്ന ഒരിടം കൂടി ഇവിടെയുണ്ട്. ബൈലക്കുപ്പെ. അവരുടെ ആരാധനാ കേന്ദ്രവും ആശ്രമവും ഒക്കെ ചേർന്ന ഇടമാണ് നംദ്രോലിങ് മൊണാസ്ട്രി. ഗോൾഡൻ ടെമ്പിളും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയെങ്ങും കാണുവാൻ സാധിക്കാത്ത നിർമ്മാണ രീതിയാണ് ഇതിന്റേത്. അതുകൊണ്ടു തന്നെ അതു കാണാനായും വ്യത്യസ്തമായ ഒരു സംസ്കാരം അറിയുവാനായും ഒരുപാട് ആളുകൾ ഇവിടെ എത്തുന്നു,.

PC:Bikashrd

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more