Search
  • Follow NativePlanet
Share
» »യാത്രകള്‍ക്കു വേണ്ടിയുള്ള മാര്‍ച്ച് മാസം.. പ്ലാന്‍ ചെയ്യാം അവധിദിനങ്ങള്‍... വര്‍ക്കല മുതല്‍ പഹല്‍ഗാം വരെ

യാത്രകള്‍ക്കു വേണ്ടിയുള്ള മാര്‍ച്ച് മാസം.. പ്ലാന്‍ ചെയ്യാം അവധിദിനങ്ങള്‍... വര്‍ക്കല മുതല്‍ പഹല്‍ഗാം വരെ

താ 2022 മാര്‍ച്ച് മാസത്തിലെ അവധി ദിവസങ്ങളെക്കുറിച്ചും ഈ സമയത്ത് പോകുവാന്‍ പറ്റിയ യാത്രകളെക്കുറിച്ചും വിശദമായി വായിക്കാം...

തണുപ്പും ചൂടും ഇടകലര്‍ന്നു നില്‍ക്കുന്ന മാര്‍ച്ച് വന്നെത്തുന്നതോടെ സഞ്ചാരികള്‍ യാത്രാ പ്ലാനുകളൊക്കെ ഒരുക്കിത്തുടങ്ങി. കഴിഞ്ഞ രണ്ടു മാസങ്ങളെ അപേക്ഷിച്ച് അവധി ദിവസങ്ങള്‍ കുറച്ചു കൂടുതലുണ്ട് മാര്‍ച്ചില്‍. കുംഭമാസത്തിന്‍‍റെ ചൂടില്‍ നിന്നും ശരീരത്തെയും മനസ്സിനെയും ഒരുപോലെ 'കൂള്‍' ആയി സൂക്ഷിക്കുവാന്‍ ഏറ്റവും മികച്ചത് യാത്രകള്‍ തന്ന‌യാണ്. ഇതാ 2022 മാര്‍ച്ച് മാസത്തിലെ അവധി ദിവസങ്ങളെക്കുറിച്ചും ഈ സമയത്ത് പോകുവാന്‍ പറ്റിയ യാത്രകളെക്കുറിച്ചും വിശദമായി വായിക്കാം...

മാര്‍ച്ചിലെ അവധി ദിവസങ്ങളിലങ്ങനെ

മാര്‍ച്ചിലെ അവധി ദിവസങ്ങളിലങ്ങനെ

മാര്‍ച്ച് മാസം തുടങ്ങുന്നതു തന്നെ ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ശിവരാത്രിയോടു കൂടിയാണ്. മാര്‍ച്ച് ഒന്ന് ചൊവ്വാഴ്ചയാണ് മഹാശിവരാത്രി വരുന്നത്. ഈ വർഷത്തെ ശിവരാത്രി ആഘോഷങ്ങൾ മാർച്ച് 1 ന് പുലർച്ചെ 3:16 ന് ആരംഭിച്ച് മാർച്ച് 2 ന് പുലർച്ചെ 1:00 ന് അവസാനിക്കും. ഹോളിയാണ് മാര്‍ച്ചിലെ രണ്ടാമത്തെ വലിയ ആഘോഷം. മാര്‍ച്ച് 17 വ്യാഴാഴ്ചയും 18 വെള്ളിയാഴ്ചയും ആയാണ് ഹോളികാ ദഹനും ഹോളിയും വരുന്നത്. ആ ശനിയാഴ്ച ഒരു അവധി എടുത്താല്‍ ഞായറും കൂട്ടി നാലു ദിവസത്തെ അവധി ആസ്വദിക്കാം. മാര്‍ച്ച് പൊതുവേ ആഘോഷങ്ങളുടെ സമയം ആയതിനാല്‍, പ്രത്യേകിച്ചും കേരളത്തില്‍ തെയ്യങ്ങളുടെയും ഉത്സവങ്ങളുടെയും സീസണാണിത്. അതിനാല്‍ ശനിയും ഞായറും പരമാവധി പ്രദേശത്തെ ആഘോഷങ്ങള്‍ കണ്ടെത്തി യാത്രകള്‍ പ്ലാന്‍ ചെയ്യുവാന്‍ ശ്രമിക്കാം.

മാര്‍ച്ചില്‍ യാത്ര ചെയ്യാം

മാര്‍ച്ചില്‍ യാത്ര ചെയ്യാം

യാത്ര ചെയ്യുവാന്‍ ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ് മാര്‍ച്ച് മാസം. മാർച്ചിൽ ചില തണുപ്പുള്ള ദിവസങ്ങളും ചില ചൂടുള്ള ദിവസങ്ങളുമുണ്ട്. ഇത് പ്രതീക്ഷയും ഊഷ്മളമായ കാലാവസ്ഥയും അടുത്തുനിൽക്കുന്നുവെന്ന തോന്നലും നൽകുന്നു. മഞ്ഞിന്റെ അനുഭവങ്ങളും കാഴ്ചകളും ഏകദേശം മാര്‍ച്ച് അവസാനത്തോടെ തീരും എന്നതിനാലും പൂക്കൾ വിരിയുകയും ഇലകൾ വീണ്ടും മരങ്ങളിൽ വളരാൻ തുടങ്ങുകയും ചെയ്യുന്ന സമയമായതിനാലും യാത്രകള്‍ക്ക് മാര്‍ച്ച് ഏറെ യോജിച്ചതാണ്.

വ്യത്യസ്ത ബീച്ച് അനുഭവങ്ങള്‍ക്കായി വര്‍ക്കല

വ്യത്യസ്ത ബീച്ച് അനുഭവങ്ങള്‍ക്കായി വര്‍ക്കല

മാര്‍ച്ചിലെ യാത്രകള്‍ക്കായി ഏറ്റവും ആദ്യം തന്നെ പരിഗണിക്കുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ വര്‍ക്കല ബീച്ച്. കേരളത്തിലെ ഏറ്റവും മികച്ച ക്ലിഫ് ബീച്ച് ആയ വര്‍ക്കല അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രസിദ്ധമാണെങ്കിലും ഈ പ്രദേശത്തെ അതിന്‍റേതായ വിധത്തില്‍ അറിഞ്ഞവര്‍ ചുരുക്കമാണ്. മറ്റൊരു ഇടത്തിനും അത്ര പെട്ടന്നൊന്നും വര്‍ക്കലയ്ക്ക് പകരമാകുവാന്‍ സാധിക്കില്ല. പ്രകൃതി സൗന്ദര്യത്തിനു പുറമേ ചരിത്ര കാഴ്ചകളും ക്ഷേത്രങ്ങളും തുരുത്തും ഒക്കെ ഇവിടെ കാണുവാനുണ്ട്. വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം, വര്‍ക്കല കള്‍ച്ചര്‍ സെന്‍റര്‍, പൊന്നുംതുരുത്ത് ദ്വീപ്, അഞ്ചുതെങ്ങ് കോട്ടയും ലൈറ്റ് ഹൗസും എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഇവിടേക്കുള്ള യാത്രയില്‍ ഉള്‍പ്പെടുത്താം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന് പറ്റിയ സമയം.

PC:Vajjarapu06

ആശ്വാസം തേടി തര്‍ക്കാര്‍ലിയിലേക്ക്

ആശ്വാസം തേടി തര്‍ക്കാര്‍ലിയിലേക്ക്

കൊങ്കണിലെ കാഴ്ചകള്‍ക്ക് മറ്റൊരു മാനം പകരുന്ന ഇടമാണ് ഇവിടുത്തെ തര്‍ക്കാര്‍ലി ബീച്ച്. ഇന്നത്തെ കൊങ്കണ്‍ കാഴ്ചകളില്‍ ഏറ്റവും പ്രാധാന്യമുള്ള സ്ഥലമാണിത്. സിന്ധുദുര്‍ഗ് പട്ടണത്തില്‍ നിന്നും 64 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് വെളുത്ത മണല്‍ത്തീരങ്ങള്‍ക്ക് പ്രസിദ്ധമാണ്. വെള്ളത്തിന്റെ കാര്യമെടുത്താല്‍ അടിത്തട്ടോളം കാണുവാന്‍ സാധിക്കുന്ന തെളിഞ്ഞ വെള്ളമാണ് ഇവിടുത്തേത്. ആശ്വാസകരമായ അവധിക്കാലം ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും പറ്റിയ സ്ഥലമാണിത്. ഇന്ത്യയിലെ മികച്ച ഡ്രൈവ് ഇന്‍ ബീച്ചുകളില്‍ ഒന്നായാണ് തര്‍ക്കാര്‍ലി ബീച്ച് അറിയപ്പെടുന്നത്. ഇവിടുത്തെ സ്കൂബാ ഡൈവിങ്ങും സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നു. മഹാരാഷ്ട്രയിലെ ജനപ്രിയ ബീച്ചുകളില്‍ ഒന്നുകൂടിയാണിത്. 45 കിലോമീറ്റര്‍ അകലെയുള്ള കൂടല്‍ റെയില്‍വേസ്‌റ്റേഷനാണ് തര്‍ക്കാര്‍ലി ബീച്ചിനടുത്തുള്ളത്.

PC:Rohit Keluskar

സാഹസകനെ പുറത്തെത്തിക്കുവാന്‍ നൈനിറ്റാള്‍

സാഹസകനെ പുറത്തെത്തിക്കുവാന്‍ നൈനിറ്റാള്‍

ഓരോ സഞ്ചാരിയുടെയും ഉള്ളില്‍ ഒരു സാഹസികനുണ്ടായിരിക്കും. ആ സാഹസകിനെ പുറത്തെത്തിക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് നൈനിറ്റാള്‍. ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ഈ വിനോദ സ‍ഞ്ചാര കേന്ദ്രം പരിധിയില്ലാത്ത സാഹസികാനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നതിന് ഏറെ പ്രസിദ്ധമാണ്. പ്രകൃതിയുടെ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന തടാകങ്ങള്‍, ആകാശത്തോളം ഉയരമുള്ള കൊടുമുടികള്‍, പ്രസന്നമായ കാലാവസ്ഥ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ബ്രിട്ടീഷ്‌ വ്യാപാരിയായിരുന്ന പി. ബാരനാണ്‌ നൈനിറ്റാളിനെ ഇന്നു കാണുന്ന ഇടമാക്കി മാറ്റിയത്. . ഇദ്ദേഹം 1839ല്‍ ഇവിടെ ഒരു ബ്രിട്ടീഷ്‌ കോളനി സ്ഥാപിച്ചു. നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്‌ നൈനാ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്ന്‌ 2611 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ എത്താന്‍ കുതിരകളാണ്‌ ഏക ആശ്രയം. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മസൂറി

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മസൂറി

പര്‍വ്വതങ്ങളിലേക്കുള്ള യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ അതിന് ഏറ്റവും പറ്റിയ സ്ഥലമാണ് മസൂറി. നൈനിറ്റാളിനെപ്പോലെ തന്നെ വളരെ ആസ്വാദ്യകരമായ അവധിക്കാലം ഈ പ്രദേശവും സമ്മാനിക്കുന്നു. നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്. കുന്നുകളുടെ റാണിയെന്നും സഞ്ചാരികളുടെ സ്വര്‍ഗ്ഗമെന്നും മസൂറിയെ അറിയപ്പെടുവാന്‍ കാരണം ഇവിടുത്തെ കാഴ്ചകള്‍ തന്നെയാണ്. ബ്രിട്ടീഷ് ആര്‍മിയിലെ ക്യാപ്റ്റന്‍ യംങ്സും സൂപ്രണ്ടായിരുന്ന മിസ്റ്റര്‍ ഷോറും ചേര്‍ന്നാണ് ഈ പ്രദേശം കണ്ടെത്തുന്നത്.
PC:Manan.Yadav123

പര്‍വ്വതങ്ങളുടെ കാഴ്ച തേടി പഹല്‍ഗാം

പര്‍വ്വതങ്ങളുടെ കാഴ്ച തേടി പഹല്‍ഗാം

പര്‍വ്വതങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് ജമ്മു കാശ്മീരിലെ പഹല്‍ഗാം. പുല്‍മേടുകളും പൈന്‍മരക്കാടുകളും ഒക്കെ ചേരുന്ന ഇവിടം ആട്ടിടയന്മാരുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. അനന്ത്നാഗ് ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ അമര്‍നാഥ് യാത്ര കടന്നുപോകുന്നത് പഹല്‍ഗാമിലൂടെയാണ്. പഹല്‍ഗാം കേന്ദ്രമാക്കി ചാന്ദിവാര്‍, അരുവാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകള്‍ ട്രക്കിംഗ് നടത്തുന്നു. തര്‍സാര്‍ ലേക്ക്, മട്ടാന്‍, സൂര്യക്ഷേത്രം, ലിദ്ദര്‍വാട്ട്, മാമലേശ്വര്‍ തുടങ്ങിയവയാണ് പഹല്‍ഗാമിലെ പ്രസിദ്ധമായ കാഴ്ചകള്‍. വര്‍ഷത്തില്‍ ഏതു സമയത്തെത്തിയാലും പ്രസന്നമായ കാലാവസ്ഥയാണ് ഈ നാട് ഒരുക്കിയിരിക്കുന്നത്. മഞ്ഞു വീഴ്ച ലക്ഷ്യമാക്കിയാണ് യാത്രയെങ്കില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയം തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ശ്രീനഗറില്‍ നിന്നും 95 കിലോമീറ്റര്‍ അകലെയാണ് പഹല്‍ഗാം സ്ഥിതി ചെയ്യുന്നത്.
PC:Sauood07

 കന്‍ഹാ

കന്‍ഹാ

കന്‍ഹാ ദേശീയോദ്യാനത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന ഇവിടം മധ്യപ്രദേശില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്. ബംഗാള്‍ കടുവകളെ അതിന്‍റെ പ്രകൃതിദത്തമായ വാസസ്ഥാനത്ത് ജീവിക്കുന്ന ഇടം എന്ന പ്രത്യേതകയും കന്‍ഹയ്ക്കുണ്ട്. ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള മധ്യപ്രദേശിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമാണ് കന്‍ഹാ നാഷണല്‍ പാര്‍ക്ക്. ഇന്നത്തെ കൻഹ പ്രദേശം യഥാക്രമം 250, 300 കിലോമീറ്റർ വിസ്തൃതിയുള്ള ഹാലോൺ, ബഞ്ചാർ എന്നിങ്ങനെ രണ്ട് വന്യജീവി സങ്കേതങ്ങളായി തിരിച്ചിരിക്കുന്നു.
PC:Davidvraju

 മാല്‍പെ

മാല്‍പെ

ഇന്ത്യയിലെ വേനല്‍ക്കാല യാത്രകള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു യാത്രയാക്കി മാറ്റുവാന്‍ പറ്റിയ ഇടമാണ് കര്‍ണ്ണാടക ഉഡുപ്പിയിലെ മാല്‍പെ ബീച്ച്. കടല്‍ വിനോദങ്ങളും കാഴ്ചകളും ഒക്കെയായി ആളുകളെ ആകര്‍ഷിക്കുന്ന ഇവിടം കര്‍ണ്ണാടകയിലെ ഏറ്റവും മികച്ച ഹോളിഡേ ഡെസ്റ്റിനേഷനുകളില്‍ ഒന്നും കൂടിയാണ്. കടല്‍ വിനോദങ്ങള്‍ക്കും ഇവിടെ നിരവധി സാധ്യതകളുണ്ട്. ബനാന ബോട്ട് റൈഡ്, ജെറ്റ് സ്കീയിങ്ങ്, സര്‍ഫിങ്, സീ വാക്ക്, സെന്‍റ് മേരീസ് ഐലന്‍ഡിലേക്കുള്ള യാത്ര എന്നിങ്ങനെ ഇവിടുത്തെ ആക്റ്റിവിറ്റികള്‍ വളരെ ആസ്വദിക്കുവാന് സാധിക്കുന്നവയാണ്.
PC:KshitizBathwal

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+