Search
  • Follow NativePlanet
Share
» »മഷോബ്ര എന്ന ഷിംലയുടെ പഴക്കൂട... മറഞ്ഞിരിക്കുന്ന നാട് തേടി

മഷോബ്ര എന്ന ഷിംലയുടെ പഴക്കൂട... മറഞ്ഞിരിക്കുന്ന നാട് തേടി

അങ്ങകലെ, കോടമഞ്ഞ് മാറിവരുന്ന കാഴ്ചയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൊച്ചുഗ്രാമം... പ്രകൃതി ആവോളെ അനുഗ്രഹിച്ച കാഴ്ചകളാല്‍ സമ്പന്നം... കാഴ്ചകള്‍ കണ്ടു തീര്‍ക്കുവാന്‍ മാത്രമല്ല, ജീവിതത്തിലെന്നും ഓര്‍മ്മിച്ചു വയ്ക്കുവാന്‍ സാധിക്കുന്ന കുറേയേറെ നിമിഷങ്ങളും നല്കുന്ന ഈ നാട് മഷോബ്ര. ഷിംലയുടെ പ്രസിദ്ധിയില്‍ സഞ്ചാരികള്‍ മറന്ന ഇടമെന്നോ, എത്തിച്ചേരുവാന്‍ വൈകിപ്പോയ നാടെന്നോ ഒക്കെ മഷോബ്രയെ വിളിക്കാം. സീസണുകള്‍ക്കനുസരിച്ച് രൂപം മാറുമെങ്കിലുമ സഞ്ചാരികളെ സന്തോഷിപ്പിക്കുന്ന കാഴ്ചകളില്‍ ഒരു വിട്ടുവീഴ്ച മഷോബ്രയ്ക്കില്ല. ഹിമാചല്‍ യാത്രയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട നാടിന്‍റെ വിശേഷങ്ങളിലേക്ക്...

മഷോബ്ര

മഷോബ്ര

ഹിമാചല്‍ കാഴ്ചകളില്‍, പ്രത്യേകിച്ച് ഷിംല യാത്രയില്‍ അധികം കേട്ടിട്ടേയില്ലാത്ത ഇടമാണ് മഷോബ്ര. പലപ്പോഴുെ ഹിമാചല്‍ യാത്രയില്‍ ഉള്‍പ്പെടാതെ പോകുന്നതിനാല്‍ സഞ്ചാരികള്‍ക്കും ഈ നാട് അത്ര പരിചിതമല്ല. ഷിംലയില്‍ നിന്നും വെറും 11 കിലോമീറ്റര്‍ മാത്രം അകലെയാണ് മഷോബ്രാ സ്ഥിതി ചെയ്യുന്നത്. എല്ലാത്തരത്തിലുമുള്ള സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഇവിടം യാത്രയില്‍ സമാധാനം ആഗ്രഹിക്കുന്നവര്‍ക്കും സാഹസികതയ്ക്ക് പ്രാധാന്യം നല്കുന്നവര്‍ക്കുമെല്ലാം ഒരു പോലെ യോജിച്ചതാണ്.
ഇന്‍ഡസ്‌ , ഗംഗ നദിക്കരയില്‍ ആണ് മഷോബ്രയുള്ളത്.
PC:Supreet

പതിനെട്ടാം നൂറ്റാണ്ടില്‍

പതിനെട്ടാം നൂറ്റാണ്ടില്‍

ബ്രിട്ടീഷുകാരുടെ കാലത്ത് വളരെ പ്രസിദ്ധമായിരുന്ന മഷോബ്ര സ്ഥാപിച്ചത് ഡല്‍ഹൗസി പ്രഭുവാണ്‌ എന്നാണ് ചരിത്രം പറയുന്നത്. മൗണ്ട്‌ ബാറ്റണ്‍ന്റെയും ലേഡി എഡ്വിനയുടെയും ജീവചരിത്ര രേഖകളില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.
PC:Biswarup Ganguly

ഷിംലയുടെ പഴത്തോട്ടം

ഷിംലയുടെ പഴത്തോട്ടം

പച്ചപ്പും പ്രകൃതിഭംഗിയും ആവോളം ഇവിടെയുണ്ട്. പഴത്തോട്ടങ്ങളാണ് മഷോബ്രയിലെ മറ്റൊരു പ്രധാന കാഴ്ച. ഷിംലയുടെ പഴക്കൂട എന്നാണ് മഷോബ്രയെ വിളിക്കുന്നത്. ഓക്ക് മരങ്ങളാലും ദേവദാരു കാടുകളാലും പൈന്‍ മരങ്ങളാലുംമെല്ലാം സമ്പന്നമാണ് ഇവിടുത്തെ ഓരോ ഇഞ്ച് ഭൂമിയും. വെറുതേ തരിശായി കിടക്കുന്ന ഒരു സ്ഥലവും ഇവിടെയില്ല. ഷിംലയിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും കൃഷിചെയ്തെടുക്കുന്നകത് ഇവിടെയാണ്

നടന്നു കാണാം

നടന്നു കാണാം


കാടും കുന്നും ആവോളമുള്ള ഇവിടെ കാഴ്ചകള്‍ നടന്നു തന്നെ കാണാം. മരങ്ങള്‍ക്കിടയിലൂടെ നടന്നു, കളങ്കമാകാത്ത പ്രകൃതിയെ അനുഭവിച്ചറിയാം. ശൈത്യകാലത്താണെങ്കില്‍ ചെറിയ രീതിയില്‍ മഞ്ഞും പ്രതീക്ഷിക്കാം. മഷോബ്രയെ അടുത്ത് പരിചയപ്പെടണമെങ്കില്‍ ഈ നടത്തം തന്നെയാണ് ഏറ്റവും യോജിച്ച കാര്യം.

രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതി

രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതി

ഇന്ത്യന്‍ രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതികളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നസ് മഷോബ്രയിലാണ്. റിട്രീറ്റ് ബില്‍ഡിങ് എന്നാണിതിന്‍റെ പേര്. 1850 ലാണ് റിട്രീറ്റ് കെട്ടിടം നിർമ്മിച്ചത്. ഇത് വൈസ്രോയി ഓഫ് ഇന്ത്യയുടെ സ്വത്തിന്റെ ഭാഗമായിരുന്നു. മഷോബ്രയുടെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം 1895 ൽ വൈസ്രോയി ഏറ്റെടുത്തു.വേനൽക്കാലത്ത് രാഷ്ട്രപതി കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഇവിടെ താമസിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുകയും ചെയ്യുന്നു

രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യന്‍ വസതി എന്നറിയപ്പെടുന്നത് തെലങ്കാനയിലെ രാഷ്ട്രപതി നിവാസ് അഥവാ റസിഡൻസി ഹൗസ് ആണ്.വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രാഷ്ട്രപതി ഇവിടെ തങ്ങണമെന്നും തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തണമെന്നു വ്യവസ്ഥയുണ്ട്

റാഫ്ടിങ് മുതല്‍ സ്കീയിങ് വരെ

റാഫ്ടിങ് മുതല്‍ സ്കീയിങ് വരെ

മഷോബ്രയിലെത്തിയാല്‍ ചെയ്യുവാന്‍ നിരവധി കാര്യങ്ങളുണ്ട്. ഇവിടേക്കുള്ള യാത്ര ഒന്നോ രണ്ടോ ദിവസമാണെങ്കില്‍ പോലും ഒരു നിമിഷം പോലും യാത്ര വെറുതേയായല്ലോ എന്ന് ഈ നാട് തോന്നിപ്പിക്കില്ല. പ്രക‍ൃതി ഭംഗി ആസ്വദിക്കുന്നതിനൊപ്പം തന്നെ ചെയ്യുവാന്‍ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. റാഫ്ടിങ്, സ്കീയിങ്, പാരാഗ്ലൈഡിങ്, ട്രക്കിങ്, പക്ഷി നിരീക്ഷണം എന്നിങ്ങനെ പട്ടിക നീളുകയാണ്.

പ്രത്യേകിച്ച് യാത്ര വേണ്ട

പ്രത്യേകിച്ച് യാത്ര വേണ്ട

മഷോബ്രയിലേക്ക് മാത്രമായി യാത്ര പ്ലാന്‍ ചെയ്യേണ്ട ആവശ്യമില്ല. ഷിംല യാത്രയില്‍ ഒരു ദിവസം മാറ്റിവെച്ചാല്‍ കണ്ടു തീര്‍ക്കാവുന്നതേയുള്ള മഷോബ്രയെ. ഷിംലയില്‍ നിന്നും രാവിലെ തന്നെ ഇവിടെ എത്തി പകല്‍ മുഴുവന്‍ കാഴ്ചകളും ഇടങ്ങളും കണ്ട്, പാത്രി ഇവിടെ തന്നെ ചിലവഴിച്ച് പിറ്റേന്ന് പകല്‍ തിരികെ പോകുന്ന വിധത്തില്‍ യാത്ര പ്ലാന്‍ ചെയ്യാം. ഷിംലയുടെ അത്രയും ധാരാളമായി താമസസൗകര്യങ്ങളൊന്നും ഇവി‌ടെ ലഭിച്ചേക്കില്ല. യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ താമസസൗകര്യം മുന്‍കൂട്ടി അന്വേഷിക്കുവാന്‍ മറക്കേണ്ട.
PC:Harvinder Chandigarh

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവി‌ടേക്ക് വരാമെങ്കിലും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ഇതിന് ഏറ്റവും യോജിച്ചത്. വേനൽക്കാലത്തും വസന്തകാലത്തും മഷോബ്ര അതിന്റെ ഏറ്റവും മനോഹരമായ രൂപത്തിലാണ്; ശൈത്യകാലത്ത് ഇവിടെ ഇടയ്ക്കിടെ മഞ്ഞുവീഴ്ചയുണ്ടാവും.
PC:Shyamal

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമായതിനാല്‍ റോഡ് മാര്‍ഗ്ഗമേ ഇവിടേക്ക് വരുവാന്‍ സാധിക്കുകയുള്ളൂ. മഷോബ്രയുടെ ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനും വിമാനത്താവളവും ഷിംലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഡ്രൈവ് ചെയ്തോ വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തോ മഷോബ്രയിലെത്താം.

ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരമായി ഓക്ലന്‍ഡ്..മുന്നില്‍ ഓസ്ട്രേലിയയും ജപ്പാനും, പട്ടികയിലില്ലാതെ ഇന്ത്യജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരമായി ഓക്ലന്‍ഡ്..മുന്നില്‍ ഓസ്ട്രേലിയയും ജപ്പാനും, പട്ടികയിലില്ലാതെ ഇന്ത്യ

വിചിത്രങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും.... നിഗൂഢതകള്‍ നിറഞ്ഞ ക്ഷേത്രങ്ങളിതാ..വിചിത്രങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും.... നിഗൂഢതകള്‍ നിറഞ്ഞ ക്ഷേത്രങ്ങളിതാ..

ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തിന്‍റെ അനുഭവം നല്കുന്ന കാക്രിഘാട്ട്!!ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തിന്‍റെ അനുഭവം നല്കുന്ന കാക്രിഘാട്ട്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X