Search
  • Follow NativePlanet
Share
» »മതികെട്ടാ‌നിൽ യാത്ര പോയിട്ടുണ്ടോ?

മതികെട്ടാ‌നിൽ യാത്ര പോയിട്ടുണ്ടോ?

മൂന്നാറിൽ നിന്ന് പൂപ്പാറ ഗ്രാമം വഴിയാണ് മതികെട്ടാനിൽ എത്തിച്ചേരേണ്ടത്. മൂന്നാർ - കുമളി ഹൈവേയിലൂടെ യാത്ര ചെയ്താൽ പൂപ്പാറ ഗ്രാമത്തിൽ എത്തിച്ചേരാം

By Maneesh

ഇടുക്കി ജില്ലയിലെ ഉടുമ്പ‌ൻചോല താലുക്കിൽ സ്ഥിതി ചെയ്യുന്ന മതികെട്ടാൻ ചോല നാഷണൽ പാർക്കിനേക്കുറിച്ച് ‌കേ‌ട്ടിട്ടുണ്ടോ? ഇടുക്കി ജില്ലയി‌ലെ പൂപ്പാറ ഗ്രാമത്തിൽ നിന്ന് ഇവിടേ‌യ്ക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരം.

2003ൽ ആണ് മതി‌കെട്ടാൻ ചോലയെ നാഷണൽ പാർക്ക് ആയി പ്രഖ്യാപിച്ചത്. അതു‌വരെ ഏലമല റിസർ‌വ് ‌വനത്തി‌ന്റെ ഭാഗമാ‌യിരുന്നു മതികെട്ടാൻ. പാമ്പാടും ചോല നാഷണൽ പാർക്കിനും ഇര‌വികുളം നാഷണൽ പാർക്കിനും ഇടയിലായിട്ടാണ് ഈ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.

മതികെട്ടാ‌നിൽ യാത്ര പോയിട്ടുണ്ടോ?

Photo Courtesy: Aruna at Malayalam Wikipedia

പേരിന് പിന്നി‌ൽ

മനസിനെ സംഭ്രമിപ്പിക്കുന്നത് എന്നാണ് മതികെട്ടാൻ എന്ന തമിഴ് വാക്കിന്റെ അർത്ഥം. ഈ വനത്തിനുള്ളിൽ കയറിയാൽ മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോകുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്.

സഞ്ചാരികൾ അറിയാൻ

മൂന്നാറിൽ നിന്ന് പൂപ്പാറ ഗ്രാമം വഴിയാണ് മതികെട്ടാനിൽ എത്തിച്ചേരേണ്ടത്. മൂന്നാർ - കുമളി ഹൈവേയിലൂടെ യാത്ര ചെയ്താൽ പൂപ്പാറ ഗ്രാമത്തിൽ എത്തിച്ചേരാം. പൂപ്പാറയിൽ സഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്

മതികെട്ടാ‌നിൽ യാത്ര പോയിട്ടുണ്ടോ?

Photo Courtesy: Gibin Mathew

സാഹസികരുടെ പറുദീസ

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഒരു പറുദീസ തന്നെയാണ് മതികെട്ടാൻ ചോല. വന‌ത്തിലൂടെയുള്ള യാത്ര തന്നെയാണ് ഏറ്റവും ത്രില്ലടിപ്പിക്കുന്നത്. വനത്തിലൂടെ സഞ്ച‌രിക്കാൻ കൃത്യമായ വഴികളൊന്നുമില്ല. വഴി തെളിച്ച് വേണം സഞ്ചാരികൾക്ക് മുന്നോട്ട് പോകാൻ. വനം വകുപ്പിന്റെ അനുമ‌തിയോടെ പരിചയ സമ്പന്നനായ ഗൈഡിന്റെ കൂടെ മാത്രമെ മതികെട്ടാനിൽ പ്രവേശിക്കാൻ പാടുള്ളു.

വന്യജീവികൾ

നിരവധി ഇനത്തിലുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമാണ് മതികെട്ടാൻ, കടുവ, പുലി, ആനാ, മലയണ്ണാൻ, പുള്ളിമാൻ, വരയാട് തുടങ്ങി വിവി‌ധ തരം മൃഗങ്ങ‌ളെ ഈ വനത്തിൽ കാണാം. പക്ഷി നിരീക്ഷണത്തിനും ഈ സ്ഥലം മികച്ച സ്ഥലമാണ്

മതികെട്ടാ‌നിൽ യാത്ര പോയിട്ടുണ്ടോ?

Photo Courtesy: Ravindraboopathi

പോകാൻ പറ്റിയ സമയം

നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് മതികെട്ടാൻ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം. ഏപ്രിൽ, മെയ് മാസങ്ങളിൽ നല്ല ചൂട് അനുഭവപ്പെടാറുണ്ട് മാത്രമല്ല കാട് ഉണങ്ങി കിടക്കുന്നതിനാൽ കാട്ടു തീ പടരാൻ സാധ്യത ഉള്ളതിനാൽ സഞ്ചാരികളെ ഈ സമയത്ത് ഇവിടേയ്ക്ക് പ്രവേശിപ്പിക്കാറില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X