Search
  • Follow NativePlanet
Share
» »മട്ടാഞ്ചേരിയിലെ ദീപാവലി

മട്ടാഞ്ചേരിയിലെ ദീപാവലി

By Maneesh

ഇന്ത്യമുഴുവൻ ആഘോഷിക്കുന്ന ഉത്സവമാണെങ്കിലും, കേരളത്തിൽ ദീപാവലി കാര്യമായി ആഘോഷിക്കാറില്ല. അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും ആന്ധ്രപ്രദേശും പടക്കം പൊട്ടിച്ചും, മധുര പലഹാരങ്ങൾ വിതരണം ചെയ്തും ദീപാവലി ആഘോഷിക്കുമ്പോൾ മലയാളികൾ ഈ ആഘോഷത്തിന് അത്ര പ്രാധാന്യം നൽകാറില്ല.

മട്ടാഞ്ചേരിയിലെ ദീപാവലി

എങ്കിലും സമീപകാലത്ത് കേരളത്തിലെ പലസ്ഥലങ്ങളിലും വീടുകളിൽ ദീപാവലി നാളിൽ മെഴുകുതിരികളും മറ്റും കത്തിച്ച് വയ്ക്കാറുണ്ട്. ഇത്രയൊക്കെ പറയുമ്പോഴും അങ്ങേയറ്റം അവേശത്തോടെ ദീപാവലി ആഘോഷിക്കുന്ന ഒരു സ്ഥലം കേരളത്തിൽ ഉണ്ട്. വേറെ എവിടെയുമല്ല, വിവിധ സംസ്കാരങ്ങൾ ഒന്നിച്ച് കിടക്കുന്ന മട്ടാഞ്ചേരിയിലാണ് എല്ലാ വർഷവും ദീപാവലി വർദ്ധിച്ച ആവേശത്തോടെ ആഘോഷിക്കുന്നത്.

എന്തുകൊണ്ട് മട്ടാഞ്ചേരി

പണ്ട് ജൂതൻമാരുടെ കേന്ദ്രമായിരുന്ന മട്ടാഞ്ചേരിയിൽ എന്തുകൊണ്ട് ദീപാവലിക്ക് ഇത്ര പ്രാധാന്യം വന്നു എന്ന് സംശയം ഉണ്ടായേക്കാം. കാരണം മറ്റൊന്നുമല്ല, കേരളത്തിൽ കച്ചവട ആവശ്യത്തിനായി വന്ന ഗുജറാത്തികൾ, മാർവാഡികൾ തുടങ്ങിയ നിരവധി ഉത്തരേന്ത്യക്കാർ വസിക്കുന്ന സ്ഥലമാണ് മട്ടാഞ്ചേരി. അതിനാൽ തന്നെ അവരുടെ ആഘോഷമായ ദീപാവലിക്കും ഇവിടെ ഏറെ പ്രാധാന്യം ഉണ്ടായി.

ഉത്തരേന്ത്യക്കാരുടെ പുതുവർഷം കൂടിയാണ് ദീപാവലി. കച്ചവടക്കാരായ ഇവർ ദീപാവലിക്കാണ് അവരുടെ ഒരു വർഷത്തെ കണക്കുകൾ ക്ലോസ് ചെയ്യുന്നത്. ഇത്തരത്തിൽ ഒരു ആചാരം വടക്കൻ കേരളത്തിലെ ചില കച്ചവടക്കാരുടെ ഇടയിലും കണ്ടുവരുന്നു. ദീപാവലി നാളുകളിൽ പറ്റുകടം വീട്ടുന്ന ഒരു ഏർപ്പാട് വടക്കൻ കേരളത്തിലെ ചിലസ്ഥലങ്ങളിൽ കാണാം. കടംവീട്ടുന്ന ഉപഭോക്താക്കൾക്ക് മധുര പലഹാരം വിതരണം ചെയ്യുന്ന ഒരു ഏർപ്പാടും ഇവിടെയുണ്ട്.

മട്ടഞ്ചേരിയേക്കറിച്ച്

കൊച്ചി കോർപ്പറേഷന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മട്ടാഞ്ചേരി ഒരു കാലത്ത് കേരളത്തിന്റെ വാണിജ്യ കേന്ദ്രമായിരുന്നു. വിദേശികളായ വ്യാപരികൾ തങ്ങളുടെ വ്യാപാര ആവശ്യത്തിന് എത്തിയിരുന്നത് മട്ടാഞ്ചേരിയിൽ ആയിരുന്നു. അങ്ങനെയാണ് മട്ടാഞ്ചേരിയിൽ വിദേശികളുടെ അധിനിവേശം ഉണ്ടായത്.

മട്ടാഞ്ചേരിയിലെ ദീപാവലി

ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും എത്തിചേർന്ന കുടിയേറ്റക്കാർക്ക് മട്ടാഞ്ചേരി എപ്പോഴും സ്വാഗതമേകിക്കൊണ്ടിരുന്നു. അതോടൊപ്പം വിവിധ സംസ്കാരങ്ങളും ഇവിടെ രൂപപ്പെട്ടു. ജൂതൻമാർ, കൊങ്കണികൾ, ഗുജറാത്തികൾ, ജൈനൻമർ, മറാത്തികൾ എന്നി വിഭാഗങ്ങൾ അവരവരുടെ സംസ്കാരങ്ങൾ നഷ്ടപ്പെടുത്താതെ ഇവിടെ സഹവർത്തിത്വത്തോടെ കഴിയുന്നു.

മട്ടാഞ്ചേരിയിലേക്ക്

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ ഉണ്ട് മട്ടാഞ്ചേരിയിലേക്കുള്ള ദൂരം. ഇവിടെ നിന്ന് അതിരാവിലെ തന്നെ മട്ടാഞ്ചേരിയിൽ എത്താം. ഡച്ച് കൊട്ടാരമാണ് ഇവിടുത്തെ പ്രധാന ഒരു ആകർഷണം. മട്ടാഞ്ചേരി പാലസ് എന്നാണ് ഈ കൊട്ടാരം അറിയപ്പെടുന്നത്. പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ഈ കൊട്ടാരം.

ജൂത തെരുവ്

മട്ടാഞ്ചേരി കൊട്ടാരത്തിൽ നിന്ന് ഏകദേശം 400 മീറ്റർ നടന്നാൽ നിങ്ങൾക്ക് ജൂതതെരുവിൽ എത്താം. ജൂതരുടെ പ്രാർത്ഥനാലയമായിരുന്ന സിനഗോഗ് ആണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇവിടെ നിന്ന് ഏകദേശം രണ്ടര കിലോമീറ്ററോളം നടന്നാൽ ഫോർട്ട് കൊച്ചിയിൽ എത്താം. നടക്കാൻ താൽപര്യമില്ലെങ്കിൽ സൈക്കിളിലോ ബൈക്കിലോ ഒരു സവാരിയും ആകാം. കാരണം ഫോർട്ട് കൊച്ചിയിൽ നിങ്ങളെ കാത്ത് നിറയെ വിസ്മയങ്ങളാണ്.

മട്ടാഞ്ചേരിയിലെ ദീപാവലി

മ്യൂസിയം, കൊട്ടാരങ്ങള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, ആര്‍ട്ട് ഗ്യാലറികള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, റോഡ് സൈഡ് ഷോപ്പിംഗ് എന്നുവേണ്ട ഒരാള്‍ക്ക് കണ്ടുതീര്‍ക്കാനാവാത്തത്രയും കാഴ്ചകളുണ്ട് ഫോര്‍ട്ട് കൊച്ചിയില്‍. വിവിധതരം സംസ്‌കാരങ്ങളും കെട്ടിടങ്ങളും ഇവിടെകാണാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X