Search
  • Follow NativePlanet
Share
» »സംസ്കൃതം മാത്രം സംസാരിക്കുന്ന ഒരു ഗ്രാമം...

സംസ്കൃതം മാത്രം സംസാരിക്കുന്ന ഒരു ഗ്രാമം...

ഭാഷയെയും സംസ്കാരത്തെയും കൈവിടാതെ കൊണ്ടു നടക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മറ്റൂരിന്റെ വിശേഷങ്ങളിലേക്ക്

ഭവത നാം കിം? കത്തം അസ്തി... മട്ടൂരിലെത്തുന്ന പുറംനാട്ടുകാർ ആദ്യമൊന്നു അമ്പരക്കുമെങ്കിലും പിന്നെ ശരിയാകും. അതിശയിക്കേണ്ട... കർണ്ണാടകയിലെ ഈ ഗ്രാമത്തിൽ കയറിയാൽ പിന്നെ ഒന്നും നോക്കാനില്ല... മാതൃഭാഷ പോലെ തന്നെ ദേവഭാഷയായ സംസ്കൃതത്തെ സ്നേഹിക്കുന്ന മാട്ടൂർ എന്ന കർണ്ണാടക ഗ്രാമം ലോകത്തിലെ സംസ്കൃത ഗ്രാമം എന്നാണ് അറിയപ്പെടുന്നത്.
ഇംഗ്ലീഷും വിദേശ ഭാഷകളും കുട്ടികളെ പഠിപ്പിച്ച് അവരെ ആധുനിക പൗരന്മാരാക്കാൻ ശ്രമിക്കുന്ന നമ്മുടെ ആളുകൾക്കിടയിലും ഭാഷയെയും സംസ്കാരത്തെയും കൈവിടാതെ കൊണ്ടു നടക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മറ്റൂരിന്റെ വിശേഷങ്ങളിലേക്ക്...

മറ്റൂർ അഥവാ മത്തൂരു

മറ്റൂർ അഥവാ മത്തൂരു

കർണ്ണാടകയിലെ ഷിമോഗ ജില്ലയിലെ ഒരു സാധാരണ ഗ്രാമമാണ് മറ്റൂർ അഥവാ മത്തൂരു. ദൈനംദിന ജീവിതത്തിൽ സംസ്കൃത ഭാഷ ഉപയോഗിക്കുനന്, ദേവകാലത്തിലേതുപോലെ ജീവിക്കുന്ന ആളുകളാണ് ഇവിടുത്തെ പ്രത്യേകത.

സംസ്കൃത ഗ്രാമം

സംസ്കൃത ഗ്രാമം

ലോകത്തിലെ സംസ്കൃത ഗ്രാമം എന്നാണ് മറ്റൂർ അറിയപ്പെടുന്നത്. പൗരാണിക സംസ്കൃതം സംഭാഷണത്തിനായി ഉപയോഗിക്കുന്ന ഇവിടെ വെറും 1500 ഓളം ആളുകൾ മാത്രമാണ് താമസിക്കുന്നത്.
വേദ മന്ത്രങ്ങള്‍ നിരന്തരം മുഴങ്ങുന്നന വഴികളും സന്ധ്യാ വന്ദനവും പൂജകളുമായി ജീവിക്കുന്ന ബ്രാഹ്മണരെയും ഒക്കെ ഇവിടെ കാണാം. തുംഗാ നദിയുടെ കരയിലാണ് മട്ടൂർ സ്ഥിതി ചെയ്യുന്നത്.

1981 ൽ

1981 ൽ

1981 ലാണ് ഈ ഗ്രാമത്തിന്റെ തലവിധിയെ തന്നെ മാറ്റി മറിച്ച ഒരു സംഭവം നടക്കുന്നത് അന്ന് ഇവിടെ സംസ്കൃത ഭാരതിയെന്ന സംഘടനയുടെ 10 ദിവസം നീണ്ടു നിൽക്കുന്ന ഒരു വർക് ഷോപ്പ് നടക്കുകയുണ്ടായി. ദേവഭാഷയായ സംസ്കൃതത്തിന്റെ പ്രാധാന്യം പരിചയപ്പെടുത്തുക, ഭാഷയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു വർക് ഷോപ്പിനുണ്ടായിരുന്നത്. അന്ന് ക്ലാസിൽ ഗ്രാമീണരെല്ലാം വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. ക്ലാസിൽ പങ്കെടുക്കാനെത്തിയ ഉഡുപ്പിയിലെ ഒരു സന്യാസിയെ ഗ്രാമീണരുടെ ഈ പങ്കാളിത്തം വളരെ അത്ഭുതപ്പെടുത്തുകയും അദ്ദേഹം അവരോട് ഇനി സംസ്ക-തം സംസാരിക്കുന്ന ഗ്രാമമെന്ന വിശേഷണം നേടിയെടുക്കണമെന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് ഇവിടം സംസ്കൃത ഗ്രാമമാണി മാറുന്നത്. മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച ഈ ദൗത്യത്തിന്റെ പേരിലാണ് മട്ടൂർ ഗ്രാമം ഇന്ന് പ്രശസ്തമായിരിക്കുന്നത്.

PC:Harsha K R

കർഷകർ മുതൽ പണ്ഡിതർ വരെ

കർഷകർ മുതൽ പണ്ഡിതർ വരെ

കർഷകനോ പണ്ഡിതനോ കച്ചവടക്കാരനോ ആരുമായിക്കോട്ടെ, ഇവിടുത്തെ ഗ്രാമീണരെല്ലാം പരസ്പരം സംസാരിക്കുന്നത് സംസ്കൃത ഭാഷയിലാണ്. ജാതിയുടെയും സ്ഥാനത്തിന്റെയും വ്യത്യാസങ്ങള്‍ കാണാനില്ലാത്ത ഒരു ഗ്രാമം കൂടിയാണിത്. മാതാപിതാക്കൾ മറ്റു ഭാഷകളേക്കാൾ അധികമായി സംസ്കൃതം കൂടി തങ്ങളുടെ കുട്ടികൾ പഠിക്കണമെന്നു ആഗ്രഹിക്കുന്നതിനാൽ പുതിയ തലമുറയിൽപെട്ടവർക്കും ഭാഷ നല്ല വശമാണ്.

600 വർഷങ്ങൾക്കു മുൻപ്

600 വർഷങ്ങൾക്കു മുൻപ്

ഏകദേശം അറുന്നൂറോളം വർഷങ്ങൾക്കു മുൻപ് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കുടിയേറി ബ്രാഹ്മണരാണ് ഈ നാടിന്റെ അവകാശികൾ. സങ്കേതിസ് എന്നാണ് ഇവരുടെ സമുദായം അറിയപ്പെടുന്നത്. അഗ്രഹാര മാതൃകയിലുള്ള ഗ്രാമാണ് ഇത് ഗ്രാമത്തിന്റെ നടുവിൽ ക്ഷേത്രവും പാഠശാലയും കാണാം.

PC:SMU Central University Libraries

ഓൺലെനിലും പഠിക്കാം

ഓൺലെനിലും പഠിക്കാം

സംസ്കത ഭാഷ പഠിക്കുവാനും കൂടുതൽ അറിവു നേടുവാനും ഗവേഷണം നടത്തുവാനുമെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്തിച്ചേരുന്നു. ഇവിടെ എത്തുന്നവർക്കായി ക്രാഷ് കോഴ്സുകളും നേരിട്ട് വരുവാൻ സാധിക്കാത്തവർക്ക് ഓൺലൈനിലൂടെയും ക്ലാസുകള്‍ എടുക്കുന്നു. ഇവിടുത്തെ മിക്ക ഭവനങ്ങളും ഒരു സംസ്കൃ പാഠശാല കൂടിയാണ്.

പ്രഗത്ഭർ

പ്രഗത്ഭർ

കർണ്ണാടകയിലെ മിക്ക സർവ്വകലാശാലകളിലും ഇവിടെ നിന്നുള്ള ഒരു സംസ്കൃത അധ്യാപകനെയെങ്കിലും കാണാം. ഇത് കൂടാതെ ഈ ഗ്രാമത്തിലെ ഓരോ വീട്ടിലും കുറഞ്ഞത് ഒരു സോഫ്റ്റ് വെയർ എൻജിനീയറും ഉണ്ട്. പ്രശസ്ത വയലിനിസ്റ്റ് വെങ്കട്ടരാമൻ, ഗമക വിദ്ലാൻ എച്ച് ആർ കേശവമൂര്‍ത്തി തുടങ്ങിയവർ ഇവിടെ നിന്നുള്ളവരാണ്.

PC:Sbhar

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലുംമ ഇവിടെ വരാം. എന്നിരുന്നാലും നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഏറ്റവും യോജിച്ചത്.

PC:Ashwatham

അടുത്തുള്ള സ്ഥലങ്ങൾ

അടുത്തുള്ള സ്ഥലങ്ങൾ

ഗജനൂർ ഡാം 20 കിമീ, സക്രേബൈലു എലിഫന്റ് ക്യാംപ് 18 കിമീ, ശിവപ്പ നായക് പാലസ് 8.2 കിമീ, ഭദ്രാ ഡാം 23 കിമീ, തുടങ്ങിയവയാണ് ഇവിടെ നിന്നും സന്ദർശിക്കുവാൻ പറ്റിയ സ്ഥലങ്ങള്‍.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കർണ്ണാടകയിലെ ഷിമോഗ ജില്ലയിലാണ് മട്ടൂർ സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ ബാംഗ്ലൂരിൽ നിന്നും 8 കിലോമീറ്റർ അകലമുണ്ട് ഇവിടേക്ക്. പ്രത്യേകിച്ച് താനസ സൗകര്യങ്ങളൊന്നും ഉവിടെ ലഭ്യമല്ല. ഒരൊറ്റ ദിവസം കൊണ്ടു കണ്ടു തീർക്കുവാൻ കഴിയുന്ന ഇടമായതിനാൽ അത്തരത്തിൽ യാത്രകൾ പ്ലാൻ ചെയ്യുക.
ഷിമോഗയാണ് അടുത്തുള്ള പ്രധാന പട്ടണം. ഷിമോഗയിൽ നിന്നും മാട്ടൂരിലേക്ക് 8 കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടെ നിന്നും ബസുകൾ ലഭ്യമാണ്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും ഷിമോഗയിലാണ്.

Read more about: villages karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X