Search
  • Follow NativePlanet
Share
» »ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര

ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര

കൊല്ലം ജില്ലയിലെ അധികം പ്രശസ്തമല്ലാത്ത തൊളിക്കുഴിയ്ക്ക് സമീപത്തുള്ള മീൻമുട്ടി വെള്ളച്ചാട്ടത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും

ഇത് കൊല്ലം ജില്ലയിലെ തൊളിക്കുഴിയ്ക്ക് സമീപത്തുള്ള മീൻമുട്ടി എന്ന വെള്ളച്ചാട്ടം..! പഴയകുന്നുമ്മേൽ, കുമ്മിൾ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്..! വേനലിൽ മെലിഞ്ഞും, മഴക്കാലത്ത് ആർത്തലച്ചും പാറക്കൂട്ടത്തിൽ പതിക്കുന്ന വെള്ളച്ചാട്ടം നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.. ചിറ്റാറിന്റെ കൈവഴികളിലൊന്നാണ് ഇവിടെ ഇരുപതടിയോളം താഴ്ചയിലേക്ക് പതിച്ച് വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്.. പ്രകൃതി സൗന്ദര്യം മാത്രമല്ല ചരിത്ര സ്മരണകളും ഏറെയുണ്ട് മീന്‍മുട്ടിയ്ക്ക് പറയാന്‍..! ശ്രീനാരാണഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടും ഈ പ്രദേശത്തിനു ഒരു ചരിത്ര പ്രാധാന്യമുണ്ട്..!

Meenmutti falls kollam

1071-ല്‍ ശ്രീനാരായണഗുരു മീന്‍മുട്ടിയിലെ പാറയുടെ മുകളില്‍ മൂന്ന് ദിവസം തപസനുഷ്ഠിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.. അടയമൺ സന്ദർശിച്ച അദ്ദേഹം മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപം ധ്യാനനിരതനായെന്നും തന്നെ കാണാനെത്തിയ ദളിതർ നൽകിയ ഭക്ഷണം അവർക്കൊപ്പമിരുന്ന് ഭക്ഷിച്ചെന്നും പറയപ്പെടുന്നു.. ഗുരുദേവന്‍ തപസനുഷ്ഠിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അന്നത്തെ നാട്ടുപ്രമാണിമാരായ മാധവന്‍കുട്ടി, നാരായണന്‍, കുഞ്ഞുരാമന്‍, എന്നിവരുടെ നേതൃത്വത്തില്‍ ഗുരുവിനെ ആദരിച്ച് പരിചരിക്കുകയും അദ്ദേഹത്തിന്റെ മഹത് വചനങ്ങള്‍ക്ക് കാതോര്‍ക്കുകയും ചെയ്തു.. നായര്‍, ഈഴവ, പുലയർ, പറയർ തുടങ്ങി അന്നാട്ടിലെ സകല ജാതിക്കാര്‍ ഉള്‍പ്പെടെയുള്ളവരുമായി അവിടെ പന്തീഭോജനം നടത്തുകയും ചെയ്തു..! ഗുരുദേവന്‍ ഇരുന്ന് ഊട്ടിയ സ്ഥലം ആയതിനാൽ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന പ്രദേശം ഇന്ന് "ഇരുന്നൂട്ടി" എന്ന പേരിലാണ് അറിയപ്പെടുന്നത്.. നാടെങ്ങും ജാതീയമായ ഉച്ചനീചത്വങ്ങള്‍ അതിശക്തമായി നിലനിന്നിരുന്ന അക്കാലത്ത് ഇരുന്നൂട്ടിയിൽ സവര്‍ണ്ണ അവര്‍ണ്ണ ഭേദം തെല്ലുമുണ്ടായിരുന്നില്ലത്രേ.. ഇക്കാരണത്താലാകാം ഒരുപക്ഷേ അദ്ദേഹം തപസനുഷ്ഠിക്കാന്‍ ഇവിടെയെത്തിയതെന്ന് പഴമക്കാര്‍ പറയുന്നു.. ഗുരുദേവന്റെ സ്മരണാർത്ഥം ഇവിടെ ഗുരുവിന്റെ പ്രതിമയും, തീയതിയും കല്ലിൽ കൊത്തി വച്ചിട്ടുണ്ട്, ചെന്തമിഴില്‍ ഗുരുവിന്റെ മഹത് വചനവും രേഖപ്പെടുത്തിയിട്ടുണ്ട്..!

meenmutti falls kollam

വെള്ളച്ചാട്ടത്തിനു സമീപമുള്ള ക്ഷേത്രം സഞ്ചാരികൾക്ക് ആത്മീയതയും പ്രധാനം ചെയ്യുന്നുണ്ട്.. സമീപത്തായി ഒരു വലിയ ആൽമരം തണൽ വിരിച്ച് നിൽക്കുന്നതിനാൽ നട്ടുച്ചയ്ക്കും ഇവിടെ നല്ല തണുത്ത അന്തരീക്ഷമാണ്.. പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറി പതഞ്ഞുപോകുന്ന കാട്ടരുവികൾ ഏതൊരാളിന്റെയും മനം കുളിർപ്പിക്കും..
കല്ലിൽ കവിത രചിച്ച് ഉയരങ്ങളിൽ നിന്ന് യാത്രികരുടെ മനസ്സിലേക്കാണ് മീൻമുട്ടി ഒഴുകിയിറങ്ങുന്നത്..!!

Meenmutti falls

സാധാരണ കാണാറുള്ള പല സഞ്ചാരവിവരണങ്ങളും സാധാരണക്കാർക്ക് സങ്കൽപ്പലോകത്തെ കാഴ്ചകൾ മാത്രമായി ഒതുങ്ങുമ്പോൾ നമ്മുടെയൊക്കെ നാട്ടിൽ അധികമാരും കണ്ടിട്ടില്ലാത്ത ഇതുപോലെ മനോഹരമായ സ്ഥലങ്ങൾ ഇനിയുമേറെയുണ്ട്..! കൺമുന്നിലുള്ള മനോഹാരിത കാണാൻ ശ്രമിക്കാതെ ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചിട്ടെന്താ കാര്യം..!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X