Search
  • Follow NativePlanet
Share
» »സാധാരണ ഹോട്ടലല്ല ഇത്...രാത്രിയില്‍ ആത്മാവ് എത്തുമെങ്കിലും ഇവിടം പൊളിയാണ്!

സാധാരണ ഹോട്ടലല്ല ഇത്...രാത്രിയില്‍ ആത്മാവ് എത്തുമെങ്കിലും ഇവിടം പൊളിയാണ്!

മിക്ക നഗരങ്ങളിലും കാണും പേടിപ്പിക്കുന്ന കഥകൾ കൊണ്ട് ഉറക്കം കളയുന്ന, രാത്രിയിലെ നിലവിളികള്‍ കൊണ്ട് ഭയപ്പെടുത്തുന്ന ഒരിടം... അതിനു പിന്നിലെ കഥകള്ഡ തേടിപ്പോയാലോ എത്തി നിൽക്കുക നൂറ്റാണ്ടുകൾ പിന്നിലും... ചിലയിടങ്ങളിൽ ഈ ഭയപ്പെടുത്തുന്ന സ്ഥാനം സെമിത്തേരികളാകുമ്പോൾ നഗരങ്ങളിലേക്ക് ചെന്നാൽ ഒറ്റപ്പെട്ടു കിടക്കുന്ന വീടുകൾ ആ സ്ഥാനമേറ്റെടുക്കും. രാത്രിയിലെ ഇവിടുത്തെ അവസ്ഥയെക്കുറിച്ചുള്ള കഥകൾ തലമുറകൾ കൈമാറി പഴഞ്ചനായെങ്കിലും പേടിപ്പിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പറഞ്ഞു പറഞ്ഞ് കാടുകയറി ഇപ്പോൾ നമ്മൾ നിൽക്കുന്നത് കലിംപോങ്ങിലാണ്...

കലിംപോങ്

കലിംപോങ്

കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങളും ബുദ്ധാശ്രമങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും ഒക്കെയായി ഹിമാലയത്തിന്‍റെ താഴ്വരയോട് ചേർന്നു നിൽക്കുന്ന ഇടമാണ്
പശ്ചിമ ബംഗാളിലെ കലിംപോങ്. ഹിമാലയ കാഴ്ചകളും ടീസ്താ നദിയും എല്ലാമായി സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം നല്കുന്ന നാടാണിത്.

PC:Subhrajyoti07

മോർഗന്‍ ഹൗസ്

മോർഗന്‍ ഹൗസ്

കലിംപോങ്ങിലെ ഇന്നത്തെ എണ്ണം പറഞ്ഞ വിനോദ സഞ്ചാര കേന്ദ്രവും ഹോട്ടലുമാണ് മോർഗൻ ഹൗസ്. ഒരു പ്രേത കഥയുടെ പേരിൽ പ്രസിദ്ധമായിക്കുന്ന ഈ ഹോട്ടലിനെ ചുറ്റിപ്പറ്റി വിചിത്രമായ കുറേയധികം കഥകളുണ്ടെന്നാണ് പറയപ്പെടുന്നത്.

PC:Subhrajyoti07

കഥകളുടെ തുടക്കം ഒരു കല്യാണത്തിൽ നിന്നും

കഥകളുടെ തുടക്കം ഒരു കല്യാണത്തിൽ നിന്നും

മോർഗൻ ഹോട്ടലിനെ ഒരു പ്രേത ഹോട്ടൽ എന്നു വിളിക്കുന്നതിനു പിന്നിൽ ഒരുകഥയുണ്ട്. ജോർജ് മോർഗൻ എന്നു പേരായ ഒരു ജ്യൂട്ട് ബാരോണിൻറെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായാണ് ഇത് നിർമ്മിച്ചത്. ബ്രിട്ടീഷ് കൊളോണിയൽ മാതൃകയിൽ നിർമ്മിച്ച ഇവിടെ മിസ്റ്റർ ആൻഡ് മിസ്സിസ് മോർഗൻ സുഖമായി വസിച്ചിരുന്നു. അവരുടെ വേനൽക്കാല വസതിയായിരുന്നു 16 ഏക്കർ സ്ഥലത്തിനുള്ളിൽ സ്ഥിതി ചെയ്തിരുന്നു ഈ ബംഗ്ലാവ്. എന്നാൽ അവരുടെ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. അപ്രതീക്ഷിതമായാണ് മിസ്സിസ് മോർഗൻ മരണത്തിന് കീഴടങ്ങുന്നത്. അതിനുശേഷം മോർഗൻ ഇവിടം ഉപേക്ഷിച്ച് പോയി. പിന്നീട് ഒരു ട്രസ്റ്റ് ഇതിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയും സ്വാതന്ത്ര്യത്തിനു ശേഷം സർക്കാറിന് കൈമാറുകയും ചെയ്തു. പിന്നീടഇതിനെ ഒരു ബൊട്ടീക് ഹോട്ടലാക്കി മാറ്റുകയായിരുന്നു.
എന്നാൽ അന്ന് മിസ്റ്റർ മോർഗന്‍ മിസിസ് മോർഗനെ ധാരാളം ഉപദ്രവിച്ചിരുന്നുവെന്നും അതിനു ശേഷമാണ് അവർ മരണപ്പെട്ടതെന്നുമാണ് കഥകൾ പറയുന്നത്. അങ്ങനെ അസന്തുഷ്ടയായി മരിച്ച അവർ ഒരു ആത്മാവായി ഇവിടെ അലയുന്നുണ്ടെന്നാണ് വിശ്വാസം. എന്നാൽ അങ്ങനെയൊന്ന് ഇവിടെ കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നത്.
PC:Subhrajyoti07

ഉള്ളിലെത്തിയാൽ

ഉള്ളിലെത്തിയാൽ

ബ്രിട്ടീഷ് കൊളോണിയൽ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഇതിന്റെ ഉള്ളിൽ മനോഹരമായ കാഴ്ചകളാണുള്ളത്. തടികൊണ്ടാണ് ഇതിന്റെ കൂടുതൽ ഭാഗങ്ങളും നിർമ്മിച്ചിരിക്കുന്നത്.

PC:Subhrajyoti07

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടം

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടം

എന്തൊക്കെ കഥകളാണ് ഈ ഹോട്ടലിനെപ്പറ്റി പ്രചരിക്കുന്നത് എന്നിരുന്നാലും ഒരു കാലത്ത് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു ഇത്. ഒരു കാലത്തെ താരങ്ങളായിരുന്ന സുനിൽ ദത്ത്, നർഗ്ഗീസ് ദത്ത്, കിഷോർ കുമാർ, ലീന ചന്ദവാർക്കർ,ഓം പ്രകാശ് തുടങ്ങിയവർ ഇവിടുത്തെ സ്ഥിരം അതിഥികളായിരുന്നു. ഇവരുടെ സന്ദർശനത്തിന്റെ അടയാളങ്ങളായി ധാരാളം ഫോട്ടോകൾ ഇവിടുത്തെ ലോഞ്ചിൽ കാണാം. ഈ ഒരേയൊരു കാരണം കൊണ്ട് ഈ ഹോട്ടൽ തേടിയെത്തുന്ന സഞ്ചാരികളുമുണ്ട്.

PC:Subhrajyoti07

ഇപ്പോൾ

ഇപ്പോൾ

നിലവിൽ പശ്ചിമ ബംഗാൾ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.
ഇതിനു മുന്‍പേ ഡർപിൻ ടൂറിസ്റ്റ് ലോഡ്ജ് അല്ലെങ്കിൽ സിംഗമാരി ടൂറിസ്റ്റ് ലോഡ്ജ് എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്.
PC: Subhrajyoti07

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്നും 75 കിലോമീറ്ററും ഗാംഗ്ടോക്കിൽ നിന്നും 75 കിലോമീറ്ററും ഡാർജലിങ്ങിൽ നിന്നും 52 കിലോമീറ്ററും അകലെയാണ് മോർഗൻ ഹൗസ് സ്ഥിതി ചെയ്യുന്നത്. ട്രെയിനിനു വരുന്നവർ ന്യൂ ജൽപായ്ഗുരിയിലും വിമാനത്തിനു വരുന്നവർ ബാഗ്ദോഗ്രയിലും ഇറങ്ങാം.

ഞെട്ടില്ലേ...ഞെട്ടും...ഉറപ്പായും ഒന്നു ഞെട്ടും..കോളേജിലെ ഈ ആത്മാക്കളുടെ കഥ ഒന്നു ‌ഞെട്ടിക്കും!!ഞെട്ടില്ലേ...ഞെട്ടും...ഉറപ്പായും ഒന്നു ഞെട്ടും..കോളേജിലെ ഈ ആത്മാക്കളുടെ കഥ ഒന്നു ‌ഞെട്ടിക്കും!!

കോൾ സെന്‍റർ മുതൽ ദേശീയ പാത വരെ....കർണ്ണാടകയിലെ കുപ്രസിദ്ധ ഇടങ്ങളിതാ..കോൾ സെന്‍റർ മുതൽ ദേശീയ പാത വരെ....കർണ്ണാടകയിലെ കുപ്രസിദ്ധ ഇടങ്ങളിതാ..

ബ്രിട്ടീഷുകാരെ കൊള്ളയടിച്ച കള്ളനെ ആരാധിക്കുന്ന റെയില്‍വേ സ്റ്റേഷൻ!!ബ്രിട്ടീഷുകാരെ കൊള്ളയടിച്ച കള്ളനെ ആരാധിക്കുന്ന റെയില്‍വേ സ്റ്റേഷൻ!!

PC:Subhrajyoti07

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X