» »ഭീകരം ഈ സാഹസിക വിനോദങ്ങള്‍

ഭീകരം ഈ സാഹസിക വിനോദങ്ങള്‍

Written By: Elizabath

സാഹസിക വിനോദങ്ങള്‍ക്കും സാഹസികതയ്ക്കും ഏറെ ആരാധകരുള്ളതാണ് നമ്മുടെ നാട്. എന്തിനധികം പറയണം, അപകടകരമായ ഒരു സാഹചര്യത്തില്‍ അരുതെന്ന് വിലക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ നിന്നു പോലും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നവര്‍ ഇവിടെയുണ്ട്. അങ്ങനെ സാഹസികതയില്‍ കമ്പം കയറിയവര്‍ക്ക് ഇതൊന്നു പരീക്ഷിക്കാം.
ജീവനെടുക്കുന്ന തരത്തില്‍ പേടിപ്പിക്കുന്ന കുറച്ചു സാഹസിക വിനോദങ്ങളും അവയുടെ വിശദാംശങ്ങളും അറിയാം.

 മൈക്രോലൈറ്റ് ഫ്‌ളൈയിങ്

മൈക്രോലൈറ്റ് ഫ്‌ളൈയിങ്

ജീവന്‍ കയ്യില്‍ വെച്ച് പരീക്ഷിക്കാവുന്ന സാഹസിക വിനോദങ്ങളില്‍ ഒന്നാം സ്ഥാനത്താണ് മൈക്രോലൈറ്റ് ഫ്‌ളൈയിങ് എന്ന് നിസംശയം പറയാം. എയ്‌റോപ്ലെയിനിന്റെ കോക്പിറ്റിലിരുന്ന് അതിന്റെ എന്‍ജിന്‍ നിയന്ത്രിച്ച് മുന്നോട്ട് പോവുക എന്നു പറയുന്നത് ഒരേ സമയം സാഹസികയും അതോടൊപ്പം ഭയപ്പെടുത്തുന്നതുമായിരിക്കും.

pc: John Fielding

എന്താണ് മൈക്രോഫ്‌ളൈറ്റ്

എന്താണ് മൈക്രോഫ്‌ളൈറ്റ്

രണ്ടു സീറ്റുള്ള ഒരു ചെറിയ വിമാനമെന്ന് എളുപ്പത്തില്‍ മൈക്രോഫ്‌ളൈറ്റിനെ വിശേഷിപ്പിക്കാം. 450 കിലോഗ്രാം ഭാരം വരെ വഹിക്കാന്‍ പറ്റുന്ന ഇവ പരിശീലന ആവശ്യങ്ങള്‍ക്കും വിനോദത്തിനുമായാണ് തയ്യാറാക്കിയിരിക്കുന്നത്.
ബെംഗളുരുവിലും മൈസൂരിലും മൈക്രോലൈറ്റ് ഫ്‌ളൈയിങിന് സൗകര്യങ്ങളുണ്ട്. പറക്കുന്നതിനോടൊപ്പം ആകാശക്കാഴ്ചകളാണ് ഇതിലെ ആകര്‍ഷണം.

pc:John Fielding

സ്‌കൂബാ ഡൈവിങ്

സ്‌കൂബാ ഡൈവിങ്

കടലിന്റെ അത്ഭുതങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ താല്പര്യമുള്ളവര്‍ക്കുള്ളതാണ് സ്‌കൂബാ ഡൈവിങ്.
ശുദ്ധമായ നീലജലത്തില്‍ പവിഴപ്പുറ്റുകളും അതിശയിപ്പിക്കുന്ന കടല്‍ ജീവികളെയും കണ്ട് പോകുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി ഇത് പരീക്ഷിക്കാം.

pc:bhinddalenes

എവിടെ ചെയ്യാം

എവിടെ ചെയ്യാം

സ്‌കൂബാ ഡൈവിങ്ങിനായി ആന്‍ഡമാന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സൗകര്യമുണ്ട്. കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാന്‍ തയ്യാറുള്ളവര്‍ക്ക് പറ്റിയ ഒരിടമാണ് മുരുടേശ്വറിന് സമീപമുള്ള നേട്രാനി ഐലന്‍ഡ്.
പീജിയണ്‍ ഐലന്‍ഡ് എന്നും അറിയപ്പെടുന്ന ഇവിടം മുകളില്‍ നിന്നുള്ള കാഴ്ചയില്‍ ഹൃദയത്തിന് സമാനമായ ആകൃതിയിലാണ് കാണപ്പെടുന്നത്.
സ്‌കൂബാ ഡൈവിങ്ങില്‍ രാജ്യത്തെ പ്രശസ്തമായ സ്ഥലം കൂടിയാണ് നേട്രാനി ഐലന്‍ഡ്.

pc:Tony Shih

ഡ്യൂണ്‍ ബാഷിങ്

ഡ്യൂണ്‍ ബാഷിങ്

കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലൂടെ വണ്ടി ഓടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ധൈര്യവും ക്ഷമയും അത്രതന്നെ സാഹസികനുമായാല്‍ മാത്രമേ ഡൂണ്‍ ബാഷിങ് ആസ്വദിക്കാനാവൂ.

pc:Bahnfrend

എവിടെ?

എവിടെ?

ഇന്ത്യയില്‍ ഡൂണ്‍ ബാഷിങ്ങിനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമായിരിക്കുന്നത് രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ്. വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ രാജസ്ഥാന്റെ നാടന്‍കലകളും ഭക്ഷണവുമടക്കമുള്ള പാക്കേജുകളാണ് ഇവര്‍ നല്കുന്നത്.

pc: Britrob

ബംഗീ ജംപിങ്

ബംഗീ ജംപിങ്

ജീവന്‍ കയ്യിലെടുത്തു ചാടി എന്ന പ്രയോഗം അനുഭവിക്കണമെന്നുള്ളവര്‍ ഒരിക്കല്‍ ബംഗീ ജംപിങിനു പോയാല്‍ മതി.
ശരീരത്തില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഒരു റോപ്പിന്റെ മാത്രം ബലത്തില്‍ താഴേക്ക് ചാടുക, അല്ല പറക്കുകയാണ് ബംഗീ ജംപിങില്‍ ചെയ്യുന്നത്.

pc:Bill Morrow

 എവിടെ?

എവിടെ?

ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ബംഗീ ജമ്പിന് സൗകര്യമുണ്ടെങ്കിലും ഏറ്റവും പ്രശസ്തമായത് ഋഷികേശിലേതാണ്. ചുറ്റുമുള്ള കാഴ്ചകളും പനോരമിക് വ്യൂവും പാറക്കെട്ടുകള്‍ നിറഞ്ഞ താഴ്‌വരകളുമൊക്കെയാണ് ബംഗീ ജംപിങിനു താല്പര്യമുള്ളവരെ ഋഷികേശിലേക്കെത്തിക്കുന്നത്.

PC:youtube

ഹെലി സ്‌കീയിങ്

ഹെലി സ്‌കീയിങ്

മഞ്ഞിലെ വിനോദങ്ങളുടെ പട്ടികയില്‍ അവസാനമായി ഉള്‍പ്പെട്ട ഇനമാണ് ഹെലി സ്‌കീയിങ്. കാല്‍നടയായി ഒരിക്കലും എത്തിച്ചേരാന്‍ കഴിയാത്ത മഞ്ഞുവീണ പര്‍വ്വതങ്ങളില്‍ ഹെലികോപ്ടറിന്റെ സഹായത്താല്‍ എത്തി അവിടുന്ന് സ്‌കീയിങ് നടത്തുന്നതാണ് ഹെലി സ്‌കീയിങ്.

pc: Darryns

എവിടെ?

എവിടെ?

സ്‌കീയിങ്ങില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനമായ ഓലി തന്നെയാണ് ഹെലി സ്‌കീയിങ്ങിലും മികച്ചു നില്‍ക്കുന്നത്.

pc: Bureau of Land Management

Read more about: rajasthan uttrakhand

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...