01. ലിവിംഗ് റൂട്ട് ബ്രിഡ്ജ്, ചിറപുഞ്ചി
നദികൾക്കും തോടുകൾക്കും കുറുക്കെ മനുഷ്യർ പാലം നിർമ്മിക്കാറുണ്ട്. എന്നാൽ പ്രകൃതി നിർമ്മിച്ച പാലം കാണണമെങ്കിൽ ചിറാപുഞ്ചിയിൽ പോകണം. ലിവിംഗ് റൂട്ട് ബ്രിഡ്ജ് എന്ന് അറിയപ്പെടുന്ന ഇവിടുത്തെ പാലം സഞ്ചാരികൾക്ക് വിസ്മയമാണ് ഒരുക്കുന്നത്.
Photo courtesy: 2il org
വേരുകൾ പാലമാകുമ്പോൾ
മരങ്ങളുടെ വേരുകൾ നീണ്ട് വന്ന് നദിക്ക് കുറുകേ പാലം പോലെ രൂപപ്പെട്ടതാണ്. നദികടക്കാൻ ആളുകൾ ഈ പാലമാണ് ഉപയോഗിക്കുന്നത്. ചിറപൂഞ്ചിയിലെ ഗ്രാമങ്ങളിൽ ചെന്നാൽ ഇത്തരത്തിൽ നിരവധി പാലങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. വിശദമായി വായിക്കാം
Photo courtesy: Ashwin Kumar 02. മാഗ്നറ്റ് ഹിൽ, ലഡാക്
ലേയ്ക്ക് അടുത്ത് ലഡാക്കിലാണ് മാഗ്നറ്റ് ഹിൽ സ്ഥിതി ചെയ്യുന്നത്. കാന്തിക പ്രഭയുള്ള മലയാണ് ഇതെന്നാണ് വിശ്വാസം. ഇതിന് അടുത്ത്കൂടെ പോകുന്ന കാറുകൾ ഈ മലയിൽ നിന്ന് പുറപ്പെടുന്നത് കാന്തിക ശക്തിയിൽ ആകർഷിക്കപ്പെടാറുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ആണ്.
Photo Courtesy: Ashwin Kumar from Bangalore, India
കുന്നിന്റെ കാന്ത ശക്തി
ലേ- കാർഗിൽ - ശ്രീനഗർ നാഷണൽ ഹൈവേയിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ലേയിൽ നിന്ന് അൻപത് കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Gktambe at English Wikipedia
03. ലോണാർ ഗർത്തം, ലോണാർ
ഉൽക്കാപതനത്തിലൂടെ രൂപപ്പെട്ട ഒരു ഗർത്തമാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മഹാരാഷ്ട്രയിലെ ബുൾധാനയലെ ലോണാറിൽ ആണ് ഈ ഗർത്തം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഗർത്തവും തടാകവുമാണ് ഏറെ പ്രശസ്തം.
Photo Courtesy: V4vjk
മുംബൈയിൽ നിന്ന്
മുംബൈയിൽ നിന്ന് 550 കിലോമീറ്റർ അകലെയായിട്ടാണ് ഈ ഗർത്തം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നാലരമണിക്കൂർ ഡ്രൈവ് ചെയ്താൽ നിങ്ങൾക്ക് പ്രശസ്തമായ അജന്താ ഗുഹയിൽ എത്തിച്ചേരാം. വിശദമായി വായിക്കാം
Photo Courtesy: Akash Sharma 04. മഞ്ഞിൽ രൂപപ്പെട്ട ശിവലിംഗം, അമർനാഥ്
ജമ്മുകാശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്. ശ്രീനഗറിൽ നിന്ന് 136 കിലോമീറ്റർ യാത്ര ചെയ്യണം ഈ ഗുഹക്ഷേത്രത്തിൽ എത്താൻ. ഹിമലിംഗം എന്ന് അറിയപ്പെടുന്ന മഞ്ഞിൽ രൂപപ്പെട്ട ശിവലിംഗമാണ് ഇവിടുത്തെ അത്ഭുതം. വേനൽക്കാലത്ത് ശിവലിംഗം അപ്രത്യക്ഷമാകാറുണ്ട്. പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്.
Photo Courtesy: Gktambe at English Wikipedia
പ്രകൃതി ഒരുക്കിയ ക്ഷേത്രം
മനുഷ്യ നിർമ്മിതമല്ലാത്ത ഈ ക്ഷേത്രം പ്രകൃതി ഒരുക്കിയ ഒരു വിസ്മയമാണ്. ചന്ദ്രമാസത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ശിവലിംഗം തെളിയുകയും മങ്ങുകയും ചെയ്യുന്നു. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്താണ് ശിവലിംഗം ഏറ്റവും വളര്‍ച്ച പ്രാപിക്കുന്ന സമയം. ഈ ഗുഹയില്‍ വെച്ചാണ് ശിവന്‍ പാര്‍വ്വതിയ്ക്ക് അമരത്വത്തിന്‍റെ രഹസ്യം വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം
Photo Courtesy: Rohin.koul at en.wikipedia 05. ബാലൻസിംഗ് റോക്ക്, മഹാബലിപുരം
തമിഴ്നാട്ടിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ മഹാബലിപുരത്താണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. ഏത് നിമിഷവും ഉരുണ്ടുപോകാം എന്ന നിലയിലാണ് ഈ പാറ സ്ഥിതി ചെയ്യുന്നതെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പാറയ്ക്ക് തെല്ലും ഇളക്കം സംഭവിച്ചിട്ടില്ല എന്നതാണ് വിസ്മയകരമായ കാര്യം.
Photo Courtesy: Destination8infinity
മഹാബലിപുരം
ചെന്നൈയിൽ നിന്ന് 51 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഒരു മണിക്കൂർ ഡ്രൈവ് ചെയ്യാനുള്ള ദൂരമെയുള്ളു.
Photo Courtesy: Viswa2625
ബോറ ഗുഹ, വിശാഖപട്ടണം
ആന്ധ്രാപ്രദേശിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗുഹകളിൽ ഒന്നായ ബോറഗുഹ സ്ഥിതി ചെയ്യുന്നത്. 1807 ല്‍ ജോഗ്രഫിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലുണ്ടായിരുന്ന വില്യം കിംഗ് ജോര്‍ജ് വളരെ അവിചാരിതമായാണ് ഈ പ്രദേശം കണ്ടെത്തിയത്.അതില്‍ പിന്നീടു ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു.
Photo Courtesy: Robbygrine
എത്തിച്ചേരാൻ
വിശാഖപട്ടണത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Imahesh3847
ചൂട് നീരുറവ, മണികരൻ
മണികരനിലെ ചൂട് നീരുറവയാണ് ഇന്ത്യയിലെ മറ്റൊരു വിസ്മയം. ഈ ആരുവിലെ വെള്ളത്തിന് രോഗംഭേദമാക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. പ്രകൃതിദത്ത യുറേനിയത്തിന്‍റെയും അണുവികരണശേഷിയുള്ള ചില ധാതുക്കളുടേയും സാന്നിധ്യം ഈ വെള്ളത്തിലുണ്ടെന്നാണ് പഠനങ്ങളിലും പരീക്ഷണങ്ങളിലും കണ്ടെത്തിയത്.
Photo Courtesy: Aman Gupta
മറ്റ് നീരുറവകൾ
ഗുരുനാനാക്ക് ഗുരുദ്വാരയെക്കൂടാതെ പാര്‍വ്വതീ നദീതീരത്താണ് ഇത്തരത്തില്‍ മറ്റൊരു നീരുറവയുള്ളത്. അരിവേകാൻ തക്ക ചൂട് ഇവിടുത്തെ വെള്ളത്തിന് ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഹിമചൽ പ്രദേശിലാണ് മണികരൻ സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: John Hill