» »കേരളത്തിലെ പേടിപ്പിക്കുന്ന ഇടങ്ങള്‍

കേരളത്തിലെ പേടിപ്പിക്കുന്ന ഇടങ്ങള്‍

Written By: Elizabath

പൊതുവെ പ്രേതഭൂത കഥകള്‍ കേള്‍ക്കാന്‍ വലിയ താല്പര്യമുള്ളവരാണ് നമ്മള്‍. അതൊക്കെ വായിക്കുമ്പോഴും കാണുമ്പോഴും ഇതൊന്നും ഇവിടെ നടക്കില്ല എന്നു തന്നെയാണ് നമ്മള്‍ ഉറച്ചു വിശ്വസിക്കുന്ന്. എന്നാല്‍ സംഗതി അങ്ങനെയല്ല. പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ധാരാളം സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കിലും കാര്യം സത്യമാണ്.

വയനാട്ടില്‍ നിന്നു തുടങ്ങുന്ന കഥ

വയനാട്ടില്‍ നിന്നു തുടങ്ങുന്ന കഥ

കേരളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള പ്രേതകഥ വയനാട്ടില്‍ നിന്നുള്ളതാണ്. ബ്രീട്ടീഷ് ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ കഥ കേള്‍ക്കാത്തവര്‍ ആരും കാണില്ല

PC:Drsanthoshnair

ചങ്ങലമരം

ചങ്ങലമരം

വയനാട് ജില്ലയുടെ പ്രവേശന കവാടമായ ലക്കിടിയിലാണ് പ്രേതബാധയുണ്ടെന്ന് വിശ്വസിക്കുന്ന ചങ്ങലമരം സ്ഥിതി ചെയ്യുന്നത്. പ്രേതത്തെ തളച്ചിരിക്കുന്ന ഇതിലെ ചങ്ങല വളരുന്നുണ്ടെന്നും ഒരു വിശ്വാസമുണ്ട്.

PC:Vinodnellackal

ആത്മാവിനെ ബന്ധിച്ച മരം

ആത്മാവിനെ ബന്ധിച്ച മരം

വയനാട്ടിലേക്ക് കടക്കാനുള്ള ഏറ്റവും എളുപ്പ വഴിയാണ് താമരശ്ശേരി ചുരം വഴിയുള്ള യാത്ര. ബ്രിട്ടീഷ് ഭരണകാലത്ത് ഒരു ബ്രിട്ടീഷ് യുവ എന്‍ജിനീയര്‍ കരിന്തണ്ടന്‍ എന്ന ആദിവാസി യുവാവിന്റെ സഹായത്തോടെ ആണത്രെ ഈ വഴി കണ്ടുപിടിച്ചത്. എന്നാല്‍ കണ്ടുപിടുത്തം തന്റെ മാത്രം സ്വന്തമാകാനായി എന്‍ജിനീയര്‍ കരിന്തണ്ടനെ കൊന്നുകളഞ്ഞുവത്രെ. ഗതി കിട്ടാതായ കരിന്തണ്ടന്റെ ആത്മാവ് ഇതുവഴി യാത്ര ചെയ്യുന്നവരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നീട് ഒരു മന്ത്രവാദി കരിന്തണ്ടനെ ഇവിടുത്തെ മരത്തിലേക്ക് ചങ്ങലകൊണ്ട് ബന്ധിച്ചു എന്നാണ് വിശ്വാസം.

PC: Dinoop Dayanand

ബോണാക്കാട് ബംഗ്ലാവ്

ബോണാക്കാട് ബംഗ്ലാവ്

തിരുവനന്തപുരം ബോണാക്കാടുള്ള ബംഗ്ലാവ് പാരാനോര്‍മല്‍ ആക്ടിവിറ്റികളില്‍ ഉള്‍പ്പെടുന്നവരെ പോലും പേടിപ്പിക്കുന്ന സ്ഥലമാണ്. കേരളത്തില്‍ ഏറ്റവുമധികം പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം കൂടിയാണിത്.

PC:Suniltg

കാടിനു നടുവിലെ ഒറ്റപ്പെട്ട ബംഗ്ലാവ്

കാടിനു നടുവിലെ ഒറ്റപ്പെട്ട ബംഗ്ലാവ്

തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ അകലെ
1951 ല്‍ ബംഗ്ലാവ് പണിത് താമസമാരംഭിച്ച് വെള്ളക്കാരനാണ് കഥയ്ക്കു കാരണം

PC:Muhammed Suhail

വാതില്‍ക്കലെ പെണ്‍കുട്ടിയും അര്‍ധരാത്രിയിലെ ബഹളങ്ങളും

വാതില്‍ക്കലെ പെണ്‍കുട്ടിയും അര്‍ധരാത്രിയിലെ ബഹളങ്ങളും

കുടുംബസമേതം പുതിയ ബംഗ്ലാവിലേക്ക് താമസം മാറ്റി കുറച്ചു നാളുകള്‍ക്കുള്ളില്‍ സായിപ്പിന്റെ മ മകള്‍ ദുരൂഹമായി കൊല്ലപ്പെട്ടുവത്രെ. അപ്പോല്‍ ആ കുട്ടിക്ക് 13 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അതിനുശേഷം അയാള്‍ അവിടുത്തെ താമസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങി. പിന്നീട് ഈ ബംഗ്ലാവില്‍ താമസിച്ച പലരും ഇവിടെ ഒരു പെണ്‍കുട്ടിയെ കണ്ടുവത്രെ. അങ്ങനെ പലരും ഇവിടുത്തെ താമസം ഉപേക്ഷിച്ചുപോയി. ഈ സംഭവങ്ങള്‍ക്കു ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാത്രി കാലങ്ങളില്‍ ആളുകള്‍ക്ക് ബംഗ്ലാവില്‍ നിന്നും നിലവിളികളും അലര്‍ച്ചയും പൊട്ടിച്ചിരികളും ബഹളങ്ങളുമൊക്കെ കേള്‍ക്കാമത്രെ. കൂടാതെ ഇതൊന്നും വിശ്വസിക്കാതെ ഇവിടെ എത്തിയ പലരും രാത്രികാലങ്ങളില്‍ വാതിലിന്റെ പരിസരത്ത് ഒരു പെണ്‍കുട്ടിയെ കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു.

PC:Visakh wiki

വിജനമായ ബംഗ്ലാവ്

വിജനമായ ബംഗ്ലാവ്

തോട്ടംതൊഴിലാളികളും മറ്റുമാണ് ഇവിടുത്തെ പ്രധാന താമസക്കാര്‍.. ആ കഥകളില്‍ വിശ്വസിക്കുന്ന അവര്‍ക്ക് ഒരു അനുഭവവും പറയുവാനുണ്ട്. പണ്ട് വിറക് എടുക്കാനായി ഇവിടെ എത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മുതല്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങിയത്രെ. പണ്ട് കൊല്ലപ്പെട്ട ആ പെണ്‍കുട്ടിയുടെ ആത്മാവ് ഇവളെ ബാധിച്ചതാണെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. എന്തുതന്നെയായാലും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ മരണത്തിനു കീഴടങ്ങി.
PC: Youtube

 ആതിരപ്പള്ളി വനം

ആതിരപ്പള്ളി വനം

ആതിരപ്പള്ളി വനവും സമീപത്തുള്ള കാടുകളും ആളുകളെ പേടിപ്പിക്കുന്നവയാണെന്ന് കേട്ടിട്ടുണ്ടോ?

PC: Youtube

സിനിമ പോലെ

സിനിമ പോലെ

നിരവധി സിനിമകള്‍ ചിത്രീകരിച്ച ആതിരപ്പള്ളി വെള്ളച്ചാട്ടവും സമീപത്തെ കാടുകളും മലയാളികള്‍ക്ക് ഏറെ പരിചിതമായ പ്രദേശം തന്നെയാണ്. ഇവിടെ എത്തുമ്പോഴും പലപ്പോഴായി കണ്ടുമറന്ന സിനിമകളിലെ ദൃശ്യങ്ങള്‍ തന്നെയാവും ഓര്‍മ്മ വരിക.

PC:Dilshad Roshan

തുറിച്ചു നോക്കുന്ന ആണ്‍കുട്ടി

തുറിച്ചു നോക്കുന്ന ആണ്‍കുട്ടി

എന്നാല്‍ രാത്രികാലങ്ങളില്‍ ഇവിടെ ക്യാംപ് ചെയ്തിട്ടുള്ളവര്‍ക്ക് അത്രയും നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളത്. പാരാനോര്‍മല്‍ ആക്ടിവിടീസ് ഇവിടെ രാത്രികാലങ്ങളില്‍ അനുഭവിക്കാത്തവര്‍ കുറവാണ്. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞ് ഇരുട്ടു പടരുമ്പോള്‍ ഏഴു വയസ്സുള്ള ഒരു ആണ്‍കുട്ടി ഇരുട്ടിലേക്ക് തുറിച്ചുനോക്കി നില്‍ക്കുന്നത് കാണാമത്രെ. ആരെയും ഉപദ്രവിക്കാത്ത ഈ കുട്ടി നേരം വെളുക്കുമ്പോഴേക്കും സ്ഥലം വിടുമത്രെ. ഒരിക്കല്‍ ഇവിടെ കാടിനുള്ളില്‍ ആത്മഹത്യ ചെയ്ത കുട്ടിയുടെ പ്രേതമാണിതെന്നാണ് പറയപ്പെടുന്നത്.

PC: Youtube

ശബരിമല ക്ഷേത്രം

ശബരിമല ക്ഷേത്രം

ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രേതകഥകള്‍ ധാരാളം കേട്ടിട്ടുണ്ടെങ്കിലും ശബരിമലയിലേത് അധികം കേട്ടിട്ടുള്ളതല്ല.

PC:rajaraman sundaram

പേടിപ്പിക്കുന്ന അനുഭവങ്ങള്‍

പേടിപ്പിക്കുന്ന അനുഭവങ്ങള്‍

ശബരിമല ശാസ്താവിനെ കാണാന്‍ വ്രതമെടുത്ത് കാനനം കയറുന്ന ഭക്തര്‍ക്ക് ധാരാളം പേടിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടത്രെ.

PC: Harhar2008

വിശദീകരിക്കാനാവാതെ

വിശദീകരിക്കാനാവാതെ

പേടിപ്പെടുത്തുന്ന ശബ്ദങ്ങളും മറ്റുമാണ് ആളുകളെ ഇവിടെ കൂടുതലായും അലട്ടുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ എന്താണെന്ന് വിശദീകരിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

PC: rajaraman sundaram

കാര്യവട്ടം ക്യാംപസ്

കാര്യവട്ടം ക്യാംപസ്

ഒരു കോളേജ് ക്യാംപസില്‍ പ്രേതബാധ ഉണ്ടായാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമായിരിക്കും. വിദ്യാര്‍ഥികളുടെ കുട്ടിക്കളിയായേ ആളുകള്‍ അതിനെ കാണൂ.

PC: Youtube

ഹേമാവതി കുളം

ഹേമാവതി കുളം

കേരളത്തില്‍ ഏറെ പ്രചരിച്ച കഥയാണ് കാര്യവട്ടം ക്യാംപസിലെ പ്രേതബാധ. ക്യാപസിലെ ഹൈമാവതി എന്നു പേരായ കുളത്തിനടുത്തുള്ള സ്ഥലമാണ് വിദ്യാര്‍ഥികള്‍ ഇവിടെ ഏറ്റവുമധികം പേടിക്കുന്ന സ്ഥലം.

PC: Youtube

ഇന്ത്യയിലെ (കു)പ്രസിദ്ധ സ്ഥലങ്ങള്‍!!

ഇന്ത്യയിലെ (കു)പ്രസിദ്ധ സ്ഥലങ്ങള്‍!!


ഇന്ത്യയിലെ (കു)പ്രസിദ്ധ സ്ഥലങ്ങള്‍!!

PC: Giridhar Appaji Nag Y

പുരാവസ്തുവകുപ്പ് പോലും സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ട

പുരാവസ്തുവകുപ്പ് പോലും സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ട

പുരാവസ്തുവകുപ്പ് പോലും സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ടയെക്കുറിച്ച് അറിയാമോ?

PC:chispita_666

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...