Search
  • Follow NativePlanet
Share
» »മരുഭൂമിയിലെ മരുപ്പച്ചയിലെ ആഘോഷം..മൗണ്ട് അബു വിന്‍റർ ഫെസ്റ്റിവൽ ഒരുങ്ങുന്നു

മരുഭൂമിയിലെ മരുപ്പച്ചയിലെ ആഘോഷം..മൗണ്ട് അബു വിന്‍റർ ഫെസ്റ്റിവൽ ഒരുങ്ങുന്നു

മൗണ്ട് അബു മുനിസിപ്പൽ ബോർഡും രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സാംസ്കാരിക ഉത്സവമാണ് വാർഷിക മൗണ്ട് അബു വിന്റർ ഫെസ്റ്റിവൽ.

മരുഭൂമിയിലെ മണൽക്കാടുകൾക്കു നടുവിലെ മരുപ്പച്ച.. മപീചികയാണോ എന്നു തോന്നിപ്പിക്കുന്നതുപോലെ , പച്ചപ്പും ഹരിതാഭയും അല്പം മഞ്ഞും ഒക്കെയായി ഒരു കുഞ്ഞിടം. പറഞ്ഞു വരുന്നത് മൗണ്ട് അബുവിനെക്കുറിച്ചാണ്. രാജസ്ഥാന്‍റെ പച്ചപ്പ് എന്ന് സഞ്ചാരികൾ ഹൃദയംകൊണ്ട് വിളിക്കുന്ന ഇടം. മരുഭൂമിയുടെ ചൂടിൽ ശരീരത്തിനു മാത്രമല്ല, കണ്ണുകൾക്കും മനസ്സിലും കുളിരേകുന്ന സ്ഥലമാണ് മൗണ്ട് അബു. അതുകൊണ്ടുതന്നെ രാജസ്ഥാൻ എന്നു കേള്‍ക്കുമ്പോൾ മനസ്സിലാദ്യം എത്തുന്ന മരുഭൂമിക്കും പുരാതനമായ ക്ഷേത്രങ്ങളും കൊട്ടാരങ്ങള്‍ക്കും അപ്പുറത്തൊരു കാഴ്ചയാണ് മൗണ്ട് അബു ഒരുക്കുന്നത്.

Mount Abu Winter Festival Rajasthan 2022

PC:Karan Gajjar/ Unsplash

മൗണ്ട് അബുവിനെ പരിചയപ്പെടുവാനും ഇവിടുത്തെ സാംസ്കാരിക വൈവിധ്യങ്ങൾ അറിയുവാനും താല്പര്യപ്പെടുന്നവരാണെങ്കിൽ ഡിസംബർ മാസമാണ് ഏറ്റവും മികച്ചത്. ഏതു ചൂടിലും തണുപ്പ് നല്കുന്ന മൗണ്ട് അബു കാണുവാൻ ഏതു സമയവും യോജിച്ചതാണെങ്കിലും ഡിസംബർ മാസത്തിലെത്തിയാൽ പ്രത്യേകതകൾ കുറച്ചുണ്ട്. അതാണ് മൗണ്ട് അബു വിന്‍റർ ഫെസ്റ്റിവൽ.

മരുഭൂമിയിലൂടെ വണ്ടിയോടിക്കാന്‍ ദുബായ് വരെ പോകേണ്ട, ഇന്ത്യയിലെ കിടിലന്‍ ലൊക്കേഷനുകളിതാ!!മരുഭൂമിയിലൂടെ വണ്ടിയോടിക്കാന്‍ ദുബായ് വരെ പോകേണ്ട, ഇന്ത്യയിലെ കിടിലന്‍ ലൊക്കേഷനുകളിതാ!!

മൗണ്ട് അബു മുനിസിപ്പൽ ബോർഡും രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സാംസ്കാരിക ഉത്സവമാണ് വാർഷിക മൗണ്ട് അബു വിന്റർ ഫെസ്റ്റിവൽ. സാംസ്കാരികാഘോഷങ്ങളുടെ സമന്വയായ ഇത് രാജസ്ഥാൻ സഞ്ചാരികൾക്കായി ഒരുക്കുന്ന മറ്റൊരു ദൃശ്യവിരുന്നാണ്.

Mount Abu Winter Festival Rajasthan 2022

PC:Srushti Patel/ Unsplash

രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷനായ മൗണ്ട് അബു ഒരു നാടോടിലക്ഷ്യസ്ഥാനമായി മാറുന്ന അപൂർവ്വ കാഴ്ചയാണ് ഈ സമയത്ത് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കാര്യം. പരമ്പരാഗതവും സാംസ്കാരികവും ആയ രീതികളും ആതിഥേയത്വവും അതിൻ‍റെ ഏറ്റവും മഹോന്നതമായ രീതിയിൽ ഒരുങ്ങുന്ന സമയമാണിത്. നാടോടി നൃത്തരൂപങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്കന്ന പരിപാടിയിൽ ഹരിയാനയിൽ നിന്നുള്ള ഡാഫ് അല്ലെങ്കിൽ ധമാൽ നൃത്തം, രാജസ്ഥാനിൽ നിന്നുള്ള ഘൂമർ, ഗൈർ നൃത്തം, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റ് നാടോടിനൃത്തങ്ങൾ, തുടങ്ങിയവ അരങ്ങേറും. കരിമരുന്ന് പ്രകടനങ്ങൾ, പട്ടം പറത്തൽ, പരമ്പരാഗത കായിക വിനോദങ്ങൾ, സംഗീത പ്രകടനങ്ങൾ തുടങ്ങിയവയും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

Mount Abu Winter Festival Rajasthan 2022

PC:Shubham Shrivastava/ Unsplash

രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ആർടിഡിസി) നടത്തുന്ന ഹോട്ടൽ ശിഖറിന്റെ മുന്നിലെ ഗ്രൗണ്ടിൽ നിന്നു തുടങ്ങുന്ന ഘോഷയാത്രയോടെ പരിപാടി ആരംഭിക്കും. അതിമനോഹരമായ ഇടങ്ങളിലൂടെ കടന്നുപോകുന്ന യാത്ര നക്കി ലേക്ക് ചൗക്കിൽ അവസാനിക്കുന്നു. ഇതിനു ശേഷമാണ് സാംസ്കാരിക പരിപാടികൾ ആരംഭിക്കുന്നത്. നാക്കി തടാകത്തിലാണ് ഫെസ്റ്റിവലിന്‍റെ പ്രധാന ഭാഗമായ ജല കായിക വിനോദങ്ങളും തുഴച്ചിൽ മത്സരങ്ങളും നടക്കുന്നത്. 2022 ഡിസംബർ 29-30 തിയതികളിലാണ് ഈ വർഷത്തെ മൗണ്ട് അബു വിന്‍റർ ഫെസ്റ്റിവൽ

ഏപ്രിൽ മുതൽ ജൂൺ പകുതി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്. വേനൽക്കാലത്ത് ഏറ്റവും കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസാണ്. ശൈത്യകാലത്ത് താപനില 16 ഡിഗ്രി സെൽഷ്യസിനും 22 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ചിലപ്പോൾ തണുപ്പ് കാലത്ത് താപനില -2 ഡിഗ്രി സെൽഷ്യസ് മുതൽ -3 ഡിഗ്രി സെൽഷ്യസ് വരെ കുറയും.

പുഷ്കർ മേളയ്ക്ക് പോയില്ലേ? വിഷമിക്കേണ്ട.. ബിക്കനേർ ക്യാമൽ ഫെസ്റ്റിൽ ഉണ്ടല്ലോ! പ്ലാന്‍ ചെയ്യാം നേരത്തെ!പുഷ്കർ മേളയ്ക്ക് പോയില്ലേ? വിഷമിക്കേണ്ട.. ബിക്കനേർ ക്യാമൽ ഫെസ്റ്റിൽ ഉണ്ടല്ലോ! പ്ലാന്‍ ചെയ്യാം നേരത്തെ!

രാജകീയ ചരിത്രമുള്ള നഗരങ്ങൾ.. കോട്ടകളും കൊട്ടാരങ്ങളും കഥയെഴുതിയ നാടുകളിലൂടെരാജകീയ ചരിത്രമുള്ള നഗരങ്ങൾ.. കോട്ടകളും കൊട്ടാരങ്ങളും കഥയെഴുതിയ നാടുകളിലൂടെ

Read more about: rajasthan festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X