നാഗാരാധനയുടെ ചരിത്രം തിരഞ്ഞാൽ എത്തി നിൽക്കുക നൂറ്റാണ്ടുകൾ പിന്നിലായിരിക്കും. പ്രകൃതിയെയും പ്രകൃതി ശക്തികളെയും മനുഷ്യൻ ദൈവമാക്കി ആരാധിക്കുവാൻ തുടങ്ങിയ കാലം മുതൽ തന്നെ നാഗങ്ങളെയും ദൈവമായി കണക്കാക്കിയിരുന്നു. പുള്ളുവൻ പാട്ടും സർപ്പക്കാവും സർപ്പാരാധനകളും നാഗപൂജകളും ഒക്കെ ഒരു കാലത്ത് വിശ്വാസത്തിന്റെ തന്നെ ഭാഗമായിരുന്നു. കാലം മുന്നോട്ട് പോയപ്പോൽ ഇവയിൽ പലതിനും മങ്ങലേറ്റിട്ടുണ്ടെങ്കിലും അടിസ്ഥാനമപമായ കാര്യങ്ങൾ മാറ്റങ്ങളൊന്നുമില്ല. അതിന്‍റെ ഉദാഹരണങ്ങളാണ് നമ്മുടെ നാട്ടിലെ നാഗ ക്ഷേത്രങ്ങൾ. വെട്ടിക്കാട് ക്ഷേത്രവും പാമ്പുമേക്കാട്ട് മനയും മണ്ണാറശ്ശാലയും ഒക്കെ കേരളത്തിലെ നാഗ ആരാധനയുടെ ചരിത്രം പറയുമ്പോൾ കർണ്ണാടകയ്ക്കും പറയുവാനുണ്ട് മറ്റൊരു കഥ. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാഗ പ്രതിമ സ്ഥിതി ചെയ്യുന്ന ബാംഗ്ലൂർ മുക്തി നാഗ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

മുക്തി നാഗ ക്ഷേത്രം
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാഗ ക്ഷേത്രമാണ് ബാംഗ്ലൂരിലെ മുക്തി നാഗ ക്ഷേത്രം. ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാഗ പ്രതിമയാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.

എവിടെയാണിത്
മൈസൂർ റോഡിൽ രാമോഹള്ളിയ്ക്ക് സമീപമാണ് മുക്തി നാഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കെംഗേരിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരമേയുള്ളു ഇവിടേക്ക്.

ജുഞ്ചപ്പ എന്ന നാഗ ദൈവം
മുക്തി നാഗ ക്ഷേത്രത്തിന്റെ പഴയ കഥകൾ തിരഞ്ഞു പോകുന്നത് രസകരമായ ഒനുഭവമായിരിക്കും. ഇപ്പോഴുള്ള ക്ഷേത്രം സ്ഥാപിക്കുന്നതിനും മുന്നേ, അതായത് ഏകദേശം രണ്ടു നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ താമസിച്ചിരുന്ന ആളുകൾ നാഗത്തെയാണ് പൂജിച്ചിരുന്നതത്രെ. ഗൊല്ല വിഭാഗത്തിൽപെട്ട ആളുകളായിരുന്നു അവർ. ജുഞ്പ്പ ഹയിലു എന്ന് ഈ പ്രദശം അറിയപ്പെട്ടപ്പോൾ ജുഞ്ചപ്പ എന്നായിരുന്ന അവർ നാഗദൈവത്തിനെ വിളിച്ചിരുന്നത്. ആ നാഗത്തെ അവർ തങ്ങളുടെ സംരക്ഷകനായാണ് കണ്ടിരുന്നത്.

പുതിയ ക്ഷേത്രം
ഇവിടുത്തെ വിശ്വാസങ്ങൾക്കും മറ്റും 200 ൽ അധികം വർഷത്തെ പഴക്കമുണ്ടെങ്കിലും ഇന്ന് കാണുന്ന ക്ഷേത്രം താരതമ്യേന പുതിയതാണ്.

ഒറ്റക്കല്ലിൽ തീർത്ത നാഗ പ്രതിമ
മുൻപ് പറഞ്ഞതു പോലെ ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന നാഗ പ്രതിമയാണ് ഇവിടുത്തെ ആകർഷണം. 36 ടൺ ഭാരവും 16 അടി ഉയരവുമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ നാഗ പ്രതിമയ്ക്കുള്ളത്.

ക്ഷേത്രത്തിനുള്ളിലെ ക്ഷേത്രങ്ങൾ
വിചിത്രമായ നിർമ്മികൾ കൊണ്ടും പ്രതിഷ്ഠകൾ കൊണ്ടും പ്രസിദ്ധമാണ് ഈ ക്ഷേത്രം. ഒട്ടേറെ പ്രതിഷ്ഠകൾ ക്ഷേത്രത്തിനുള്ളിൽ കാണാം. രേണുക യെല്ലമ്മ, ആദി മുക്ത നാഗ, പട്ടാളമ്മ, നരസിംഹ മൂർത്തി, സിദ്ധി വിനായക തുടങ്ങിയവരുടെ പ്രതിഷ്ഠകൾ കൂടാതെ ചെറിയ 107 നാഗ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
പ്രധാന ക്ഷേത്രത്തെ ചുറ്റി വേറയും നാല് ക്ഷേത്രങ്ങൾ കാണാം. നരസിംഹ സ്വാമി, ശിവൻ, സിദ്ധി വിനായകൻ, നീലാംബിക എന്നിവർക്കാണ് ഈ ക്ഷേത്രങ്ങൾ സമർപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ അവസാന ഗ്രാമത്തിലെ മലമ്പാതയിലേക്കൊരു യാത്ര

എത്തിച്ചേരുവാൻ
ബാംഗ്ലൂരിൽ നിന്നും കെംഗേരിയിലെത്തിയാൽ എളുപ്പത്തിൽ ക്ഷേത്രത്തിലെത്താം. ഇവിടെ നിന്നും കുംബാൽഗോഡ് അല്ലെങ്കിൽ രാമോഹള്ളിയ്ക്ക് പോകുന്ന ബസിൽ കയറിയാൽ ക്ഷേത്രത്തിലെത്താം. ബസ് നമ്പർ 401 KB ആണെങ്കിൽ ക്ഷേത്രത്തിനു മുന്നില്‍ ഇറങ്ങാം. അല്ലെങ്കിൽ ആർആർ ഡെന്‍റൽ കോളേജിലിറങ്ങി ഓട്ടോയ്ക്ക് ക്ഷേത്രത്തിലെത്താം.
ആശുപത്രിയുമില്ല...മരുന്നുമില്ല... ജീവൻ പണയംവെച്ച് ഇടുങ്ങിയ സ്വര്ഗ്ഗത്തിലേക്കുള്ള യാത്ര!!
300 ൽ അധികം നാഗപ്രതിമകളുള്ള നാഗവനം..സർപ്പദോഷം മാറാനെത്തുന്ന വിശ്വാസികൾ.. ഈ ക്ഷേത്രം അറിയുമോ!!