» » മൗണ്ടന്‍ ബൈക്കിംഗിനു പോകാം മുല്ലയനഗിരിയില്‍

മൗണ്ടന്‍ ബൈക്കിംഗിനു പോകാം മുല്ലയനഗിരിയില്‍

Written By: Elizabath

ഇടവിട്ടെത്തുന്ന കോടമഞ്ഞും കാറ്റും മുന്നറിയിപ്പില്ലാതെ വന്നുപോകുന്ന മഴയും. പ്രവചിക്കാനാവാത്ത കാലവസ്ഥയില്‍ മുന്നോട്ടുവയ്‌ക്കേണ്ട കാലു പോലും ചിലപ്പോള്‍ കാണാന്‍ പറ്റിയെന്നു വരില്ല, ഒരിടത്തുമല്ലാതെ നില്‍ക്കുന്നതുപോലെ തോന്നുന്ന ഈ മലയാണ് കര്‍ണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മുല്ലയനഗിരി.
ഇന്ത്യയില്‍ മൗണ്ടന്‍ ബൈക്കിംഗിനു അനുയോജ്യമായ കുറച്ച് സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട ഒരിടമാണ് മുല്ലയനഗിരി.
പകരം വയ്ക്കാനില്ലാത്ത സാഹസികത നിറഞ്ഞ ഇവിടം
പശ്ചിമഘട്ടത്തിലെ ബാബാബുധന്‍ഗിരിയിലാണ് സ്ഥിതി ചെയ്യുന്നത്.
ഹിമാലയത്തിനുംനീലഗിരിക്കും ഇടയിലുള്ള ഏറ്റവും വലിയ കൊടുമുടിയായ മുല്ലയാനഗിരി സന്ദര്‍ശകര്‍ക്കായി നല്കുന്നത് അതിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളാണ്.

ട്രക്കേഴ്‌സിന്റെ സ്വര്‍ഗ്ഗം

ട്രക്കേഴ്‌സിന്റെ സ്വര്‍ഗ്ഗം

സാഹസികതയിലലിഞ്ഞ ട്രക്കിങ് ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പോകാവുന്ന ഒരിടമാണ് മുല്ലയാനഗിരി. മലമുകളിലേക്ക് കയറുന്തോറും സാഹസികതയും ആത്മധൈര്യവും ഒരേപോലെ ആവശ്യപ്പെടുന്ന ഈ മലനിരകള്‍ ധീരന്‍മാരെ ആകര്‍ഷിക്കും എന്നതില്‍ തര്‍ക്കമില്ല.

pc: Doc.aneesh

തണുത്ത കാലാവസ്ഥ

തണുത്ത കാലാവസ്ഥ

നഗരത്തിന്റെ തിരക്കുകളില്‍ നിന്നകന്ന് സമയം ചിലവഴിക്കണമെങ്കില്‍ മികച്ച ഒരു സ്ഥലം കൂടിയാണിത്. 20-25 ഡിഗ്രി സെല്‍ഷ്യസില്‍ ഉള്ള കാലാവസ്ഥ ഏറെ മനോഹരമാണ്.

pc: Vijay S

 തുടക്കം സര്‍പ്പധാരിയില്‍ നിന്ന്

തുടക്കം സര്‍പ്പധാരിയില്‍ നിന്ന്

മുല്ലയാനഗിരിയിലേക്കുള്ള ട്രക്കിങ്ങിനു തുടക്കമാവുന്നത് ഇവിടെനിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള സര്‍പ്പധാരി എന്ന സ്ഥലത്തുനിന്നുമാണ്. ചെങ്കുത്തായതും അല്ലാത്തതുമായ വഴികളിലൂടെയാണ് മുല്ലയാനഗിരിയിലേക്കുള്ള യാത്ര പുരോഗമിക്കുക.

pc: Riju K

 മൗണ്ടന്‍ ബൈക്കിങ്ങും റോഡ് ബൈക്കിങ്ങും

മൗണ്ടന്‍ ബൈക്കിങ്ങും റോഡ് ബൈക്കിങ്ങും

സാഹസികതയും ധീരതയും ഒരുപോലെ രക്തത്തില്‍ അലിഞ്ഞവരുണ്ടെങ്കില്‍ ഇവിടെ സാഹസികരാവാം.
ഇന്ത്യയില്‍ മൗണ്ടന്‍ ബൈക്കിങ്ങിനു പറ്റിയ സ്ഥലങ്ങളിലൊന്നു കൂടിയാണ് മുല്ലയാനഗിരി.

pc: robi

എവിടെയുമല്ലാത്ത ഒരിടം

എവിടെയുമല്ലാത്ത ഒരിടം

ആകാശത്തിലാണോ ഭൂമിയിലാണോ നില്‍ക്കുന്നത് എന്നറിയാത്ത ഒരു യാത്രാനുഭവമായിരിക്കും ഈ യാത്ര നമുക്ക് നല്കുക. അറുപത് ഡിഗ്രി ചെരിവുള്ള കുന്നിന്‍മുകളിലൂടെയുള്ള യാത്രയുടെ സുഖം ഒന്നുവേറെതന്നെയാണ്. കുറ്റിക്കാടുകള്‍ നിറഞ്ഞ സ്ഥലത്തുകൂടിയുള്ള യാത്ര പെട്ടന്നുതന്നെ ചെറിയ മരക്കൂട്ടങ്ങള്‍ക്കുള്ളിലെത്തും. പിന്നീട് അത് മലയിടുക്കിലേക്കാണ് നീളുക.

pc:Vijay S

മലമുകളിലെ ക്ഷേത്രം

മലമുകളിലെ ക്ഷേത്രം

മുല്ലയാനഗിരി കൊടുമുടിക്ക് മുകളിലായി ഒരു പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.
മുളപ്പസ്വാമി എന്ന താപസികന്‍ ഇവിടെയുള്ള ഗുഹയിലിരുന്ന് ധ്യാനിച്ചതായാണ് പറയപ്പെടുന്നത്. ഇവിടുത്തെ ഏറ്റവും ശാന്തമായ സ്ഥലങ്ങളിലൊന്നുകൂടിയാണ് ഈ ക്ഷേത്രം.

pc :Ashwin Kumar

പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം നുകരാം

പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം നുകരാം

പശ്മിമഘട്ടം നീണ്ടു നിവര്‍ന്നു കിടക്കുന്നപോലെ പച്ചപ്പു നിറഞ്ഞ ഒരു കാഴ്ചയാണ് മലമുകളില്‍ നിന്നും കാണാന്‍ സാധിക്കുക. ചുറ്റും പച്ചവിരിച്ചതുപോലെയുള്ള ഈ കാഴ്ച ആരെയും ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല.

pc :Chidambara

 ബൈക്ക് റൈഡിംഗില്‍

ബൈക്ക് റൈഡിംഗില്‍

സാഹസികതയും ശ്രദ്ധയും ഒരുപോലെ ആവശ്യമുണ്ട് ഇവിടേക്ക് റൈഡ് ചെയ്യുമ്പോള്‍.
ഹെയര്‍പിന്നുകള്‍ നിറഞ്ഞ റോഡ് അത്ര നല്ലതാണെന്ന് പറയാന്‍ വയ്യ. പിടിച്ചാല്‍ കിട്ടാത്ത കാറ്റില്‍ അതീവശ്രദ്ധയോടെ വേണം യാത്ര ചെയ്യാന്‍.

PC: Mithan B M

മലമുകളിലെ സൂര്യാസ്തമയം

മലമുകളിലെ സൂര്യാസ്തമയം

ആറായിരത്തി മൂന്നൂറിലധികം അടി ഉയരത്തില്‍ നിന്നുള്ള സൂര്യാസ്തമയമാണ് ഇവിടുത്തെ പ്രധാന കാഴിചകളിലൊന്ന്. സൂര്യാസ്തമയം കാണാന്‍ കഴിയുന്ന തരത്തില്‍ പ്ലാന്‍ ചെയ്യുന്ന യാത്രകളായിരിക്കും ഇവിടെ മികച്ചത്.

pc: editor CrazyYatra

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മംഗലാപുരത്തു നിന്നും ചിക്കമംഗളൂര്‍ വഴി മുല്ലയാനഗിരിയിലേക്ക് 172 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ.
കൊച്ചിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോയമ്പത്തൂര-മൈസൂര്‍-ഹാസന്‍ വഴി 603 കിലോമീറ്റര്‍ സഞ്ചരിക്കണം. ബെഗളുരുവില്‍ നിന്നും 265 കിലോമീറ്ററാണ് ദൂരം.

ചിക്കമഗളൂര്‍ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

Read more about: karnataka, trekking