» »ഐതിഹ്യങ്ങളിലെ മുംബൈ നഗരം

ഐതിഹ്യങ്ങളിലെ മുംബൈ നഗരം

Written By:

ആധുനിക ഇന്ത്യയുടെ മുഖമാണ് മുംബൈ എന്ന മഹാനഗരം. വെറും നഗരക്കാഴ്ചകൾ കാണാൻ മാത്രമല്ല ആളുകൾ മുംബൈയിൽ എത്തിച്ചേ‌രുന്നത്. നിരവ‌‌ധി സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ആളുകൾ മുംബൈയിൽ എത്തിച്ചേരുന്നത്. അതു കൊണ്ടാണ് മുംബൈ എന്ന നഗരം സ്വപ്ന നഗരം എന്ന് അറിയപ്പെടുന്നത്.

മഹാനഗരമായി വളർന്ന മുംബൈ നഗരത്തിന്റെ ച‌‌രിത്രം ആരംഭിക്കുന്നത് നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ക്ഷേത്രത്തിൽ നിന്നാണ്. മുമ്പ ദേവി മന്ദിർ എന്നാണ് ആ ക്ഷേത്രത്തിന്റെ പേര്. മുംബൈയി‌ലെ മുക്കുവ സമുദായമായ കോലി സമുദായക്കാരുടെ കു‌ല ദേ‌വതയാണ് മുമ്പ.

ഐതിഹ്യം

ഐതിഹ്യം

പണ്ട് കാലത്ത് ഇവിടെ ഒരു രാക്ഷസൻ ജീവിച്ചിരുന്നു. മുംബാരക എന്നായിരുന്നു ആ രാക്ഷസന്റെ പേര്. തദ്ദേശിയരെ ഏറെ ഉപദ്രവി‌ച്ചിരുന്ന ആ രാക്ഷസനെ വകവരുത്താൻ ബ്രഹ്മാവ് പറഞ്ഞയച്ച എട്ട് കൈകളുള്ള ദേവതയാണ് മു‌മ്പ.

രാക്ഷസൻ നിർമ്മിച്ച ക്ഷേത്രം

രാക്ഷസൻ നിർമ്മിച്ച ക്ഷേത്രം

ദേവിയുടെ ആക്രമത്തിൽ നിലം‌പതിച്ച രാക്ഷസൻ ദേവിക്കായി താൻ പണികഴിക്കുന്ന ക്ഷേത്രത്തിന് തന്റെ പേര് ഉപയോഗിക്കണമെന്ന് യാജിച്ചു. തുടർന്ന് ആ രാക്ഷസനാണ് മുംബാ ദേവി ക്ഷേത്രം നിർമ്മിച്ചത്.

ക്ഷേത്ര നിർമ്മാണം

ക്ഷേത്ര നിർമ്മാണം

സഞ്ചാരികളെ ആകർഷിപ്പിക്കുന്നതാണ് മുംബൈയിലെ ഈ ക്ഷേത്രം. വെള്ളിക്കിരീടവും സ്വർണമാലയും മൂക്കുത്തിയും അണിയി‌പ്പിച്ച് അലങ്കരിച്ചതാണ് ദേവിയുടെ വിഗ്രഹം.
Photo Courtesy: Magiceye

വായില്ലാത്ത ദേവി

വായില്ലാത്ത ദേവി

ഈ വിഗ്രഹത്തിന് വായില്ല. ഭൂമി മാതാവിനേയാണ് ഇത് സൂചിപ്പിക്കുന്നത്. ഗണപതി, ഹനുമാൻ എന്നി ദൈവങ്ങളുടെ വിഗ്രഹങ്ങളും ക്ഷേത്രത്തിനുള്ളിൽ കാണാം. അന്നപൂർണ ദേവി മയിലിന്റേയും പുറത്തിരിക്കുന്ന ഒരു ചിത്രവും ഇതിൽ കാണാം.

ക്ഷേത്ര പരിസരം

ക്ഷേത്ര പരിസരം

മുംബൈയിൽ എത്തിച്ചേരുന്ന സഞ്ചാരികൾ ഈ ക്ഷേത്രത്തിലും സന്ദർശനം നടത്തുന്നത് പതിവാണ്. ക്ഷേത്രത്തിൽ പൂജ നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള പൂക്കളും മറ്റും ക്ഷേത്ര പരിസരത്തുള്ള കടകളിൽ നിന്ന് തന്നെ ലഭിക്കും. മുംബൈ എന്ന പേരിന് കാരണമായ ഈ ക്ഷേത്രം സന്ദർശിക്കാതെ മുംബൈ സന്ദർശനം പൂർണമാകില്ല.

സമീപ സ്ഥലങ്ങൾ

സമീപ സ്ഥലങ്ങൾ

ക്ഷേ‌ത്രത്തിന് സമീപത്തും സഞ്ചാരികൾക്ക് സന്ദർശിക്കാൻ നിരവധി സ്ഥലങ്ങൾ വേറെയുമുണ്ട്. മുംബൈയിലെ പ്രശസ്തമായ മാർക്കറ്റായ ക്രോഫോർ‌ഡ് മാർ‌ക്കറ്റ്, ചൗപാട്ടി ബീച്ച്, സ്വർണാഭരണങ്ങൾക്ക് പേരുകേട്ട സവേരി ബസാർ തുട‌ങ്ങിയ സ്ഥലങ്ങൾ ഈ ക്ഷേത്ര പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.

Read more about: mumbai, temples