Search
  • Follow NativePlanet
Share
» »7500 രൂപയും 16 മണിക്കൂറും...മുംബൈയിൽ നിന്നും ഗോവയിലേക്കൊരു ആഢംബര യാത്ര

7500 രൂപയും 16 മണിക്കൂറും...മുംബൈയിൽ നിന്നും ഗോവയിലേക്കൊരു ആഢംബര യാത്ര

ടൂറിസം രംഗത്ത് മാറ്റത്തിന്റെ അലയൊലികളുമായി എത്തിയ മുംബൈ-ഗോവ ഫെറി സർവ്വീസിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

ഓരോ ദിവസവും മാറിമറിയുന്ന ട്രെൻഡുകൾ ഫാഷൻ ലോകത്തിനു മാത്രമല്ല, സഞ്ചാരികൾക്കുമുണ്ട്. സീസണനുസരിച്ച് ഹിറ്റാകുന്ന ഇടങ്ങളിൽ തുടങ്ങി ട്രക്കിങ്ങ് ഷൂവിൽ വരെ ഈ മാറ്റങ്ങൾ കാണാം. എന്നാൽ ഇപ്പോഴത്തെ പുതിയ ട്രെൻഡ് സ്ഥലവും ബൈക്കും ഷൂവും ഒന്നുമല്ല. കപ്പൽ ടൂറിസമാണ് ഈ രംഗത്തെ പുതിയ താരം. ഉരുക്കളിൽ കയറി ഗൾഫിലേക്ക് പോയിരുന്ന കാലമൊക്കെ കഴിഞ്ഞ് കപ്പലുകളെ വാടകയ്ക്കെടുത്ത് യാത്ര പോകുന്ന വരെ കാര്യങ്ങളെത്തി.
കഴിഞ്ഞ വർഷം ആരംഭിച്ച മുംബൈ-ഗോവ ഫെറി സർവ്വീസ് ഇന്ന് വിജയകരമായി പോകുന്ന ക്രൂസ് കപ്പൽ സർവീസാണ്. ടൂറിസം രംഗത്ത് മാറ്റത്തിന്റെ അലയൊലികളുമായി എത്തിയ മുംബൈ-ഗോവ ഫെറി സർവ്വീസിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

മുംബൈ-ഗോവ ഫെറി സർവ്വീസ്

മുംബൈ-ഗോവ ഫെറി സർവ്വീസ്

ഇന്ത്യയിലെ ആദ്യത്തെ ക്രൂസ് സർവ്വീസാണ് കഴിഞ്ഞ വർഷം ആരംഭിച്ച മുംബൈ-ഗോവ ഫെറി സർവ്വീസ്. മുംബൈയിൽ നിന്നും ഗോവയിലേക്ക് വ്യത്യസ്തമായ ഒരു യാത്ര പ്ലാൻ ചെയ്യുന്നവര്‍ക്ക് അല്പം കാശുമുടക്കിയാൽ കടലിലൂടെ കറങ്ങിപ്പോകാം എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. ചിലർ ഗോവയിലേക്ക് പറക്കുമ്പോൾ മറ്റു ചിലർ തിരഞ്ഞെടുക്കുക പച്ചപ്പും കൊങ്കണും ഒക്കെ കണ്ടുകൊണ്ടുള്ള റോഡ് ട്രിപ്പാണ്. ട്രെയിനിനെയും ബസിനെയും ഗോവ യാത്രയ്ക്ക് ആശ്രയിക്കുന്നവരും കുറവല്ല.

400 ആളുകളെ വരെ

400 ആളുകളെ വരെ

ഒറ്റ യാത്രയിൽ 400 സഞ്ചാരികളെ വരെ കൊണ്ടുപോകുവാൻ ശേഷിയുള്ള ക്രൂസാണ് ഇവിടുത്തേത്. മുംബൈയിൽ നിന്നും ഗോവയിലേക്ക് പോകുവാൻ വഴികൾ ഇഷ്ടം പോലെയുണ്ടെങ്കിലും ഇന്ന് ഹിറ്റായി നിൽക്കുന്നത് ക്രൂസിലെ യാത്ര തന്നെയാണ്.

16 മണിക്കൂർ യാത്ര

16 മണിക്കൂർ യാത്ര

ആൻഗ്രിയ എന്നു പേരിട്ടിരിക്കുന്ന ഈ ക്രൂസിന്‍റെ യാത്ര ആരംഭിക്കുന്ന് മുംബൈയിലെ മസാഗാവോണിലെ വിക്ടോറിയ ഡോക്കിൽ നിന്നും വൈകിട്ട് അഞ്ച് മണിക്കാണ്. 16 മണിക്കൂർ തുടർച്ചായി സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 9 മണിയോടെ സൗത്ത് ഗോവയിലെ മോർമുഗാവോയിലെത്തുന്ന വിധത്തിലാണ് ഇതിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
മുംബൈയ്ക്കും ഗോവയ്ക്കും ഇടയിലായി ആഴ്ചയിൽ നാലു സർവ്വീസുകൾ വീതമാണ് ഇതിനുള്ളത്.

7500 ൽ തുടങ്ങി

7500 ൽ തുടങ്ങി

ഏഴായിരത്തിയഞ്ഞൂറ് രൂപ മുതലാണ് ഈ യാത്രയുടെ നിരക്ക് തുടങ്ങുന്നത്. തിരഞ്ഞെടുക്കുന്ന സൗകര്യങ്ങളനുസരിച്ച് ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരും. ഡോർമെട്രിയിലെ സിംഗിൾ ബെഡിന്റെ നിരക്കാണ് 7000 രൂപ. രണ്ടുപേർക്കുള്ള സ്യൂട്ടിലെ ഒരാളുടെ ടിക്കറ്റിന് ഈടാക്കുന്ന 11,000 രൂപയാണ് ഉയർന്ന ടിക്കറ്റ് നിരക്ക്. താമസ സൗകര്യവും മൂന്ന് നേരത്തെ ഭക്ഷണവും ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മഴക്കാലവും ക്രൂസ് സർവ്വീസും

മഴക്കാലവും ക്രൂസ് സർവ്വീസും

മഴക്കാലത്തെ നാലു മാസങ്ങളിൽ പൂർണ്ണമായും ക്രൂസ് സർവ്വീസ് ഉണ്ടാവുകയില്ല. ബാക്കി വർഷത്തിലെ എല്ലാ ദിവസങ്ങളിലും ഈ യാത്ര ആസ്വദിക്കുവാനുള്ള സൗകര്യമുണ്ടാകും.

ടിക്കറ്റ് ബുക്ക് ചെയ്യുവാൻ

ടിക്കറ്റ് ബുക്ക് ചെയ്യുവാൻ


അൻഗേറിയയുടെ ഒഫീഷ്യൽ സൈറ്റിൽ കയറിയാൽ വിശദവിവരങ്ങൾ ലഭ്യമാകും.

https://angriyacruises.com/app/booking/availability

ഫോട്ടോ കടപ്പാട്-angriyacruise

Read more about: cruise mumbai goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X