» »കുന്നുകളുടെ റാണി..മസൂറി...

കുന്നുകളുടെ റാണി..മസൂറി...

Written By: Elizabath

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷന്‍ ഏതാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ..വിദേശിയോട്
ചോദിച്ചാലും ഇന്ത്യക്കാരനോട് ചോദിച്ചാലും സംശമില്ലാതെ പറയുന്ന ഈ സ്ഥലം മസൂറിയാണ്.
കോളനി ഭരണത്തിന്റെ ശേഷിപ്പുകള്‍
ഇനിയും പൊടിപിടിച്ചിട്ടില്ലാത്ത ഈ നഗരം ഒരു കാലത്ത് ഇന്ത്യയുടെ ചൂടില്‍ നിന്നും രക്ഷപ്പെടാനായി ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ ഈ തണുപ്പിന്റെ കൊട്ടാരം ഇന്ന് ലോകമറിയപ്പെടുന്ന വിനോദകേന്ദ്രമാണ്.
മുത്തശ്ശിക്കഥകളിലെ സ്ഥലങ്ങള്‍ പോലെ ആരെയും ആകര്‍ഷിക്കുന്ന മസൂറിയെ കൂടുതലറിയാം...

ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്ഥലം

ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്ഥലം

ഇന്ത്യന്‍ സമതലങ്ങളിലെ കടുത്ത ചൂട് സഹിക്കാനാതെ വന്ന ബ്രിട്ടീഷുകാരാണ് ഈ സ്ഥലം കണ്ടെത്തിയതത്രെ. മസൂറിയെ ഇന്ന്ു കാണുന്ന രീതിയില്‍ പ്രശസ്തമാക്കിയതും അവരുടെ സംഭാവനയാണ്. 1823 ലാണ് ഇവിടെ ബ്രിട്ടീഷുകാര്‍ അവരുടെ സമ്മര്‍ വെക്കേഷന്‍ സ്ഥലമാക്കി മാറ്റുന്നത്.

PC: omkar k

കുന്നുകളുടെ രാജ്ഞി

കുന്നുകളുടെ രാജ്ഞി

ഇപ്പോഴും ഏറ്റവുമധികം ആളുകള്‍ അവധിക്കാലം ചെലവഴിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് മസൂറി. മനശ്ശാന്തിക്കായി ഇവിടെ എത്തി മടങ്ങുന്നവരും കുറവല്ല. മസൂറിയുടെ ഈ സൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്ന കാലാവസ്ഥയും കൊണ്ടാണ് ഇവിടം കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്നത്.

PC: RAJESH misra

സന്ദര്‍ശിക്കാന്‍ അനുയോജ്യം

സന്ദര്‍ശിക്കാന്‍ അനുയോജ്യം

വര്‍ഷത്തില്‍ ഏതു സമയത്തും സന്ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലമാണ് മസ്സൂറി. എന്നാലും സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

PC: Ps14061990

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മസൂറിയ്ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ ഡെറാഡൂണാണ്. 34 കിലോമീറ്റര്‍ മാത്രം അകലമേയുള്ളു മസൂറിയില്‍ നിന്നും ഡറാഡൂണിലേക്ക്.
30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജോളി ഗ്രാന്‍ഡ് എയര്‍പോര്‍ട്ടാണ് സമീപത്തുള്ള വിമാനത്താവളം.

മസൂരി എന്നാല്‍

മസൂരി എന്നാല്‍

മസൂറി എന്ന പേരിനെക്കുറിച്ച് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുള്ളവരായിരിക്കും നമ്മള്‍. ഈ പ്രദേശത്ത് കാണുന്ന മണ്‍സൂര്‍ എന്നു പേരായ ഒരു കുറ്റിച്ചെടിയില്‍ നിന്നാണ് മസൂറിയ്ക്ക് ഈ പേരു കിട്ടുന്നത്. മന്‍സൂരി എന്ന പേര് പിന്നീട് മസൂറിയായി മാറുകയായിരുന്നു.

PC:Paul Hamilton

വിദ്യാഭ്യാസത്തിന്റെ നഗരം

വിദ്യാഭ്യാസത്തിന്റെ നഗരം

ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്ന പേരില്‍ മാത്രമല്ല മസൂറി അറിയപ്പെടുന്നത്. ലോകോത്തര നിലവാരമുള്ള ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് തന്നെ ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ് മിക്ക സ്ഥാപനങ്ങളും.

PC:Paul Hamilton

ജ്വാലാ ദേവി ക്ഷേത്രം

ജ്വാലാ ദേവി ക്ഷേത്രം

ജ്വാലാജി എന്ന പേരില്‍ അറിയപ്പെടുന്ന ജ്വാലാ ദേവി ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. ഭക്തരും സഞ്ചാരികളും ഒരുപോലെ വന്നുപോകുന്ന ഒരിടം കൂടിയാണിത്. കാടിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സമുദ്രനിരപ്പില്‍ നിന്നും 2100 മീറ്റര്‍ ഉയരത്തിലാണുള്ളത്.

PC: Baneesh

ലാല്‍ ടിബ്ബാ

ലാല്‍ ടിബ്ബാ

ഡിപോ ഹില്‍ എന്നറിയപ്പെടുന്ന ലാല്‍ ടിബ്ബാ മസൂറിയിലെ ഏറ്റവും ഉയരമേറിയ പര്‍വ്വത നിരയാണ്. ഇവിടെ നിന്നുള്ള സൂര്യാസ്തമയത്തിന്റെ ഭംഗിയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

PC: Abhay Gobade

ഗണ്‍ ഹില്‍

ഗണ്‍ ഹില്‍

സമുദ്രനിരപ്പില്‍ നിന്നും 2122 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗണ്‍ഹില്‍ ഇവിടുത്തെ മലനിരകളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. സ്വാതന്ത്ര്യത്തിനു മുന്‍പ് ഇവിടെ ഉച്ചകഴിഞ്ഞ് സമയം അറിയിച്ചിരുന്നത് പീരങ്കികളായിരുന്നു.
കൂടാതെ മസൂറിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളും ഇവിടെ നിന്നാണ് ലഭിക്കുന്നത്.

PC: RAJESH misra

Please Wait while comments are loading...