» »ഗുല്‍മാര്‍ഗിലെത്തിയാല്‍ മറക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ഗുല്‍മാര്‍ഗിലെത്തിയാല്‍ മറക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍

Written By: Elizabath

മഞ്ഞിന്റെ തൊപ്പിയും പച്ചപ്പിന്റെ ഐശ്വര്യവും പൂക്കളുടെ സുഗന്ധവും ഒക്കെച്ചേരുന്ന ഗുല്‍മാര്‍ഗ് ഇന്ത്യയിലെ ഏറ്റവും പഴയ ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ്.സിനിമാ ഷൂട്ടിങ്ങിനും സ്‌കീയിങ്ങിനും പേരുകേട്ട ഇവിടെ ഓരോ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. ട്രക്കിങ്ങിനും സ്‌കീയിങ്ങിനും ഒക്കെ പ്രശസ്തമായ ഗുല്‍മാര്‍ഗില്‍ എത്തിയാല്‍ മറക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നോക്കാം.

ഗുല്‍മാര്‍ഗ് ഗൊണ്ടോളയില്‍ കയറാം

ഗുല്‍മാര്‍ഗ് ഗൊണ്ടോളയില്‍ കയറാം

ഗുല്‍മാര്‍ഗിലെ ഏറ്റവും പ്രശസ്തമായ കാര്യങ്ങളിലൊന്നാണ് ഗുല്‍മാര്‍ഗ് ഗൊണ്ടോള എന്നറിയപ്പെടുന്ന ഇവിടുത്തെ കേബിള്‍ കാര്‍. രണ്ടുഭാഗങ്ങളായാണ് ഇതിന്റെ യാത്രയുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 14,200 അടി ഉയരത്തിലുള്ള ഈ യാത്രയുടെ ആദ്യഘട്ടം ഗുല്‍മാര്‍ഗ് റിസോര്‍ട്ട് മുതല്‍ കൊങ്ദൂരി വാലിവരെയാണ്. എന്നാല്‍ ഇതില്‍ ഏറ്റവും മനോഹരമായത് രണ്ടാം ഘട്ടമായ കൊങ്ദൂരി മുതല്‍ അപ്ഹര്‍വത് പര്‍വ്വതം വരെയുള്ളതാണ്. 20 മുതല്‍ 22 മിനിട്ട് വരെയാണ് ഈ റൈഡ് പൂര്‍ത്തിയാക്കാന്‍ വേണ്ടത്.

ബാബാ ഋഷിയുടെ സ്മാരകം സന്ദര്‍ശിക്കാം

ബാബാ ഋഷിയുടെ സ്മാരകം സന്ദര്‍ശിക്കാം

നൂറ്റാണ്ടുകള്‍ക്കു മുന്‍പേ പുണ്യസ്ഥലമായി മാറിയ ബാബാ റെഷിയുടെ സ്മാരകമാണ് ഗുല്‍ഡമാര്‍ഗിലെ മറ്റൊരാകര്‍ഷണം. ആയിരത്തിയെണ്ണൂറുകളില്‍ കാശ്മീര്‍ രാജസദസ്സിലെ അംഗമായിരുന്ന റെഷി മുസ്ലീം ചിന്തകനും പണ്ഡിതനുമായിരുന്നു. ഗുല്‍മാര്‍ഗിനും തന്‍മാര്‍ഗിനും ഇടയിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC: Pethmakhama

ഗുല്‍മാര്‍ഗ് ബയോസ്ഫിയര്‍ റിസര്‍വ്വ്

ഗുല്‍മാര്‍ഗ് ബയോസ്ഫിയര്‍ റിസര്‍വ്വ്

180 കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഗുല്‍മാര്‍ഗ് ബയോസ്ഫിയര്‍ റിസര്‍വ്വ് ജൈവവവൈവിധ്യത്തിന് ഏറെ പേരുകേട്ട ഇടമാണ്. വന്യമൃഗങ്ങളെ അതിന്റെ സ്വാഭാവീക അവസ്ഥയില്‍ കാണാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. കൂടാതെ കസ്തൂരിമാനുകളും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.

PC: Unknown

വിന്റര്‍ ഫെസ്റ്റിവല്‍

വിന്റര്‍ ഫെസ്റ്റിവല്‍

ഗുല്‍മാര്‍ഗിലെ ടൂറിസത്തിനു പ്രാധാന്യം നല്കുന്നതിനായി 2003ല്‍ ആരംഭിച്ച വിന്റര്‍ ഫെസ്റ്റിവല്‍ ഇവിടുത്തെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. പാട്ടും ഡാന്‍സും സാഹസിക വിനോദങ്ങളുമൊക്കെയാണ് വര്‍ഷത്തില്‍ മൂന്ന് ദിവസം നടക്കുന്ന ഈ ഫെസ്റ്റിവലിന്റെ പ്രത്യേകത.

PC: Unknown

സ്‌ട്രോബെറി വാലിയിലെ സ്‌ട്രോബെറി

സ്‌ട്രോബെറി വാലിയിലെ സ്‌ട്രോബെറി

സ്‌ട്രോബെറി വാലിയിലെ സ്‌ട്രോബെറി ഇവിടുത്തെ വ്യത്യസ്തമായ രുചികളിലൊന്നാണ്. ഗുല്‍മാര്‍ഗില്‍ അധികമാരും എത്തിപ്പെടാത്ത ഇവിടം മനോഹരമായ പൂക്കളാലും താഴ്വരകളാലും സമൃദ്ധമാണ്.

PC: Basharat Alam Shah

ഐസ് സ്‌കേറ്റിങ്

ഐസ് സ്‌കേറ്റിങ്

ഗുല്‍മാര്‍ഗില്‍ അധികമൊന്നും ആളുകളറിയാത്ത ഒന്നാണ് ഇവിടുത്തെ ഐസ് സ്‌കേറ്റിങ് സാധ്യതകള്‍. കേബിള്‍ കാര്‍ സ്റ്റേഷന്റെ തൊട്ടടുത്തയാണ് ഇതിനുള്ള ഇടം സ്ഥിതി ചെയ്യുന്നത്. തണുത്തുറഞ്ഞ നദികളിലും അരുവികളുമാണ് സ്‌കേറ്റിങ്ങിന് ഇവിടെ അവസരമൊരുക്കുന്നത്.

PC: EvaEmaden

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...