Search
  • Follow NativePlanet
Share
» »ഹൈദരാബാദ് യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൈദരാബാദ് യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ത്യയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിൽ ഒന്നാണ് ഹൈദരാബാദ്. ചരിത്രവും സംസ്കാരവും കഥകളും ഒരുപോലെ വളർത്തിയെടുത്ത ആ നാടിന് പ്രത്യേകതകൾ ഒത്തിരിയുണ്ട്. വികസനവും വിനോദസഞ്ചാരവും ഒരുപോലെ കൊണ്ടുപോകുമ്പോഴും പഴമയെ ഇനിയും തള്ളിപ്പറയാത്ത ഒരു നാട് കൂടിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഒരുപോലെ ആകർഷിക്കുന്ന ഇവിടം വ്യത്യസ്തമായ രുചികൾ കൊണ്ടും ആളുകളെ ഇവിടെ എത്തിക്കുന്നു. നവാബുമാരുടെ കാലത്തുള്ള രാജകീയ രുചികൾ മുതൽ തനി ഹൈദരാബാദി ബിരിയാണി വരെ കിട്ടുന്ന ഈ നാടിൻറെ രുചിപ്പെരുമയെപ്പറ്റി പറയാതെ മുന്നോട്ടു പോകുവാനാവില്ല.

ഗോൽകോണ്ട കോട്ടയും ചാർമിനാറും രാമോജി ഫിലിം സിറ്റിയും മനോഹരമായ തടാകങ്ങളും ഒക്കെയുള്ല ഇവിടം മലയാളികളുടെ പ്രിയപ്പെട്ട ഇടമാണ്. കറങ്ങുവാനും നാടിനെ അറിയുവാനും ഒക്കെയായി ഹൈദരാബാദിനെ തിരഞ്ഞെടുക്കുന്നവർക്ക് കയ്യും കണക്കുമില്ല.

വളരെ എളുപ്പത്തിൽ പോയി വരുവാൻ സാധിക്കുമെങ്കിലും ഇവിടേക്കുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ഹൈദരാബാദ് യാത്രയിൽ മനസ്സിൽ മറക്കാതെ സൂക്ഷിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം...

അറിയാത്ത സ്ഥലങ്ങള്‍ ഒഴിവാക്കാം

മറ്റേത് യാത്രയും പോലെ തന്നെ ഹൈദരാബാദ് യാത്രയിൽ ആദ്യം ഒഴിവാക്കേണ്ടതാണ് അറിയാത്ത സ്ഥലങ്ങളിലേക്കുള്ള യാത്ര. മാർക്കറ്റുകളും ഇടുങ്ങിയ റോഡുകളും ഒക്കെയായി നിരവധി ഇടങ്ങൾ നഗരത്തിനു ചുറ്റും കാണാം. ഒരു പക്ഷെ, ഇതുവഴിയുള്ള യാത്രകൾ മനോഹരമായ പ്രദേശത്ത് എത്തിച്ചേക്കാം. എങ്കിലും ആ യാത്ര നല്കുന്ന റിസ്ക് ചെറുതല്ല എന്ന് ഓർക്കുക.

നാടൻ ഭക്ഷണം ഒഴിവാക്കാം

ഹോട്ടലിന്റെ ബോർഡ് കണ്ട് കയറുന്ന പ്രവണത ഒഴിവാക്കി നല്ല ഭക്ഷണം കിട്ടുന്നയിടം നോക്കാം. മുൻപ് ഇവിടെ പോയിട്ടുള്ളവരുമായി ചോദിച്ച് മനസ്സിലാക്കി മല്ല റെസ്റ്റോറന്റുകൾ മാത്രം തിരഞ്ഞെടുക്കുക. അറിയാത്ത നാട്ടിൽ പോയി അറിയാത്ത രുചികൾ പരീക്ഷിച്ച് കിടപ്പിലാകുന്നതിലും നല്ലത് അറിയുന്ന ഭക്ഷണം കഴിക്കുന്നതാണ്. ഇവിടുത്തെ മിക്ക ഹോട്ടലുകളിലും സൗത്ത് ഇന്ത്യൻ സ്പെഷ്യൽ ഭക്ഷണം ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് ഉറപ്പുണ്ടെങ്കിൽ ഇത്തരം പരീക്ഷണങ്ങൾ നടത്താം

ഹൈദരാബാദ് ബിരിയാണി

ഹൈദരാബാദിലെത്തിയാൽ തീർച്ചയായും പരീക്ഷിക്കേണ്ട ഒരു രുചിയുണ്ട്. അത് ഇവിടുത്തെ മാത്രം സ്പെഷ്യലായ ഹൈദരാബാദി ബിരിയാണിയാണ്. അസ്സൽ രുചിയിൽ ഈ ബിരിയാണി വിളമ്പുന്ന ഹോട്ടലുകൾ ധാരാളമുണ്ട്. എന്തു സംഭവിച്ചാലും ഇവിടെ എത്തിയാൽ ഹൈദരാബാദ് ബിരിയാണി കഴിക്കാതെ മടങ്ങരുത്.

പൊതുസ്ഥലങ്ങളിൽ തുപ്പുക

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്നാണ് ഹൈദരാബാദ്. പൊതു നടപ്പാത അടക്കമുള്ള സ്ഥലങ്ങൾ ഇവിടെ വളരെ മനോഹരവും വൃത്തിയുമായാണ് സൂക്ഷിച്ചിരിക്കുന്നത്. നഗരം വൃത്തിയായി സൂക്ഷിക്കുന്നതു സംബന്ധിച്ച് ക്യാംപയിനുകളും മറ്റു ബോധവത്ക്കരണ പരിപാടികളും ഇവിടെ നടക്കാറുണ്ട്. കൂടാതെ നഗരം സംരക്ഷിക്കുന്ന കാര്യത്തിൽ കർശനമായ നടപടികളാണ് എടുക്കുന്നതും. വഴിയിൽ തുപ്പിയാൽ കനത്ത ഫൈൻ ഈടാക്കുന്ന തരത്തിലുള്ള നിയമമാണ് ഇവിടുത്തേത്. അതുകൊണ്ടുതന്നെ ഇവിടെ എന്നല്ല,ഒരു സ്ഥലത്തും പൊതുവിടങ്ങളിൽ തുപ്പാതിരിക്കുക. നാടിനെ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് മറക്കാതെ ഇരിക്കുക.

ഭാഷയെ അപമാനിക്കാതിരിക്കുക

തെലുഗു ഭാഷ അറിയാത്തവർക്ക് ഇവിടെ എത്തിയാൽ ചില്ലറ ബുദ്ധിമുട്ടുകളല്ല നേരിടേണ്ടി വരിക. എന്നാൽ ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും തെലുഗു ഭാഷയെ അപമാനിക്കാൻ ശ്രമിച്ചാൽ പണി പാളി എന്നോർത്താൽ മതി. ഭാഷയുടെ പേരീൽ രൂപീകരിക്കപ്പെട്ട ഒരു സംസ്ഥാനത്ത് ആ ഭാഷയെ അപമാനിച്ചാലുള്ള പുകിലുകൾ പറയേണ്ടല്ലോ...അതുകൊണ്ടുതന്നെ ഭാഷയെ മോശമാക്കി ഒന്നും പറയുവാനും ചെയ്യുവാനും ശ്രമിക്കാതിരിക്കുക.

തിരിച്ചറിയൽ രേഖ കരുതുക

സുരക്ഷാ ഭീഷണികൾ നേരിടുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ ഇവിടെ പരിശേധനകൾ നടക്കാറുണ്ട്. അതുകൊണ്ടുതന്ന കയ്യിൽ എപ്പോഴും ഒരു തിരിച്ചറിയൽ രേഖ കരുതുവാൻ ശ്രമിക്കുക. അല്ലാത്ത പക്ഷം അത് നിരവധി പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കും.

പോക്കറ്റടി ശ്രദ്ധിക്കുക

വളരെ തിരക്കേറിയ ഒരു നഗരമായതിനാൽ അതിന്റെ എല്ലാ കള്ളത്തരങ്ങളും ഹൈദരാബാദിനുമുണ്ട്. കയ്യിലിരിക്കുന്ന ബാഗ് തന്നെ കാണാതായി പോയ അനുഭവങ്ങൾ ഇവിടെയുണ്ട്. അതുകൊണ്ട് വിലപിടിച്ച ആഭരണങ്ങൾ ധരിക്കാതിരിക്കുക, അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം നന്നായി അടച്ചുവയ്ക്കുവാൻ സാധിക്കുന്ന ഒരു ബാഗിൽ കയ്യിൽ കരുതുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം.

മുന്‍പിലെ പോക്കറ്റില്‍ പഴ്സും വാലറ്റും സൂക്ഷിക്കാം.

സിനിമയെ കളിയാക്കാതിരിക്കുക

സിനിമകളുടെ കടുത്ത ആരാധകരാണ് ഹൈദരാബാദുകാർ, പ്രത്യേകിച്ചും തെലുഗു സിനിമകളുടെ. സിനിമകളുടെ ആദ്യ ഷോ തന്നെ തിരക്കിട്ട് കയറി കാണുന്ന ഇവർക്ക് നിങ്ങളുടെ അധിക്ഷേപം തീരെ പിടിക്കില്ല എന്നു പറയണ്ടല്ലോ. അറിഞ്ഞുകൊണ്ടുള്ള ഇത്തരം പരാമർശങ്ങൾ ഒഴിവാക്കുവാൻ ശ്രമിക്കുക.

അറിയാത്ത ഭക്ഷണം ഒഴിവാക്കാം

ഹൈദരാബാദ് രുചികളെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടെങ്കിലും തീർത്തും പരിചയമില്ലാത്ത വിഭവങ്ങള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാം. കാഴ്ചയിൽ കിടിലനായി തോന്നാമെങ്കിലും വയറിന് ചിലപ്പോൾ തരുന്നത് നല്ല പണിയായിരിക്കും. വിശ്വാസം തോന്നുന്ന ഹോട്ടലുകളിൽ നിന്നും മാത്രം ഭക്ഷണം വാങ്ങി കഴിക്കുവാൻ ശ്രമിക്കുക.

തൊപ്പിയും കുടയുമില്ലാതെ പുറത്തിറങ്ങരുത്

വേനൽക്കാലങ്ങളിൽ സഹിക്കാൻ പറ്റാത്ത ചൂടാണ് ഇവിടെ. ഒരു തൊപ്പിയോ കുടയോ ഇല്ലാതെ പുറത്തിറങ്ങുന്നതിലും മണ്ടത്തരം ഇവിടെ വേറെ ചെയ്യുവാനില്ല.

നാലുമണിക്ക് ശേഷം പ്രവേശനമില്ലാത്ത, റോക്ക് സംഗീതം മുഴങ്ങുന്ന ആശ്രമം!!!

കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ ഉയരുന്ന ആഴിമല ക്ഷേത്ര വിശേഷങ്ങൾ

ഇതൊക്കെ അറിയാതെ ഒരു ട്രാവൽ ഫോട്ടോഗ്രാഫറാവില്ല!!

Read more about: travel hyderabad travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more