Search
  • Follow NativePlanet
Share
» »വടക്കുകിഴക്കൻ ഭാഗങ്ങളിൽ മാത്രം ലഭ്യമാകുന്ന സ്വാദിഷ്ട വിഭവങ്ങൾ

വടക്കുകിഴക്കൻ ഭാഗങ്ങളിൽ മാത്രം ലഭ്യമാകുന്ന സ്വാദിഷ്ട വിഭവങ്ങൾ

അധികമാരും ചെന്നെത്തി പര്യവേഷണം ചെയ്യാത്ത സ്ഥലങ്ങളാണ് രാജ്യത്തെ വടക്കുകിഴക്കൻ മേഖലയിലുള്ളത്. സഞ്ചാരികളായ നിരവധിയാളുകൾ തങ്ങളുടെ യാത്രാപട്ടികയിൽ ഇവിടുത്തെ സ്ഥലങ്ങൾ അധികമൊന്നും ഉൾപ്പെടുത്താറുമില്ല. ഇക്കാരണത്താൽ തന്നെ ഇവിടുത്തെ പ്രകൃതിദത്തമായ ചുറ്റുപാടുകളും, കൗതുകമുണർത്തുന്ന കാഴ്ചകളും പൗരാണികമായ സംസ്കാരവും ഒക്കെ ഇപ്പോഴും ആരുടേയും കണ്ണിൽ പെടാതെ മറഞ്ഞിരിക്കുകയാണ്. വിനോദസഞ്ചാരികളായി അലഞ്ഞുതിരിയാൻ ഇഷ്ടപ്പെടുന്നവരെ എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്ന സ്ഥലങ്ങളാണ് ഇവിടെ എല്ലായിടത്തുമുള്ളത്.. എന്നിട്ടും ഇങ്ങോട്ടേക്ക് യാത്രചെയ്തെത്താൻ നാമോരോരുത്തരും മടികാണിക്കുന്നത് എന്തിനാണ്...? ഈ സ്ഥലങ്ങളൊക്കെ ആദിവാസികളുടേയും പ്രത്യേകമായ ഗോത്രവർഗ്ഗക്കാരുടെയുമൊക്കെ ദേശമായി അറിയപ്പെടുന്നു. പ്രകൃതി മനോഹരമായ അത്ഭുതക്കാഴ്ചകൾ നിറഞ്ഞ ഈ സ്ഥലങ്ങളിലൊക്കെ പുരാതനമായ സംസ്ക്കാരത്തിന്റെ പ്രതിധ്വനികൾ മാറ്റൊലികൊള്ളുന്നു

മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഈ സ്ഥലങ്ങളിലെല്ലാം സാംസ്കാരികതയും ചരിത്രപ്രാധാന്യതയും ഒരുപോലെ ഇടകലർന്നു നിൽക്കുന്ന ഒന്നാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഈയൊരു കാര്യത്തിൽ മാത്രമല്ല വേറിട്ടുനിൽക്കുന്നത്. വ്യത്യസ്തമായ

രുചിഭേദങ്ങളുടെയും പ്രാദേശികമായ പാചകരീതികളുടേയും കാര്യത്തിൽ ഈ സ്ഥലങ്ങൾ തങ്ങളുടെ മേന്മ വരച്ചുകാട്ടുന്നു. ലോകത്തെവിടെ പോയാലും ലഭ്യമാകാത്ത വ്യത്യസ്തമായ രുചിമുകുളങ്ങളെ നിങ്ങൾക്ക് ഇവിടുത്തെ പ്രാദേശിക ഭക്ഷണശാലകളിൽ കണ്ടെത്താനാവും. നിങ്ങളൊരു ഭക്ഷണപ്രിയനാണെങ്കിൽ ചുവടേ പറയുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര നിങ്ങളെ തീർച്ചയായും വിസ്മയിപ്പിക്കും.. ഇന്ത്യയുടെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച ഭക്ഷണവിഭവങ്ങൾ ഇവയൊക്കെയാണ്

ഇരോമ്പാ

ഇരോമ്പാ

മണിപുരിയിലെ അതിവിശിഷ്ടമായ ഭക്ഷണങ്ങളിൽ ഒന്നാണ് ഇരോമ്പാ. പുളി ചേർത്തുവച്ച മത്സ്യവിഭങ്ങളോടൊപ്പം വേവിച്ചുവച്ച പച്ചക്കറികളും ചേർത്തുകൊണ്ടാണ് ഈ വിഭവം ഭക്ഷിക്കേണ്ടത്. ഇതിന്റെ മോഹിപ്പിക്കുന്ന ഗന്ധം നിങ്ങളുടെ വായിൽ വെള്ളമൂറിക്കുക തന്നെ ചെയ്യും. കൂൺ, ഉരുളക്കിഴങ്ങ്, പച്ചിലകൾ, ചുവന്ന മുളക് എന്നിവയൊക്കെയാണ് പ്രധാനമായും ഇതിൽ ഉപയോഗിക്കാറുള്ള കറിക്കൂട്ടുകൾ. സാധാരണഗതിയിൽ ചോറിനോടൊപ്പമാണ് ഇത് ഭക്ഷിക്കുന്നത്. രുചിയേറിയ ഭക്ഷണ വിഭവങ്ങളെ തിരഞ്ഞു നടക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഉടൻതന്നെ മണിപ്പൂരിന്റെ സ്വന്തമായ ഭക്ഷിച്ചു നോക്കാൻ ശ്രമിക്കേണ്ടതാണ്

PC:Paul Keller

സ്മോക്ക്ഡ് പോർക്ക്

സ്മോക്ക്ഡ് പോർക്ക്

നിങ്ങൾക്ക് പോർക്കിറച്ചി ഇഷ്ടമാണെങ്കിൽ അതിൻറെ വ്യത്യസ്തതകൾ തേടി നിങ്ങൾ ഏതറ്റംവരെയും സഞ്ചരിക്കും. നാഗാലാൻഡിലെ വിശിഷ്ടവിഭവമായ സ്മോക്ക്ഡ് പോർക്കിറച്ചി നിങ്ങളുടെ രുചിമുകുളങ്ങളെ വിസ്മയപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ വയറു നിറക്കാൻ അവസരമൊരുക്കുന്ന ഒന്നാണ്. ഈ സംസ്ഥാനത്ത് ഏറ്റവുമധികം ആളുകൾ ഭക്ഷിക്കുന്ന ആഹാരങ്ങളിൽ ഒന്നാണിത്. മുളവടി, വെളുത്തുള്ളി, സിചുവാൻ കുരുമുളകില എന്നിവയൊക്കെകൊണ്ടാണ് സ്മോക്ക്ഡ് പോർക്ക് പാകം ചെയ്തെടുക്കുന്നത്.. ഈ വിഭവം പാകം ചെയ്തെടുക്കാനായി നിരവധി പ്രാദേശിക മാർഗ്ഗങ്ങളുണ്ടെങ്കിലും, മുളവടിയിൽ വെച്ച് കുരുമുളകിന്റെ ഇലയും ചേർത്ത് വേവിച്ചെടുക്കുന്നതിനേക്കാൾ രുചി പകരുന്ന മറ്റൊരു രീതിയില്ല. വടക്കുകിഴക്കൻ ഇന്ത്യയിൽ വളരെയധികം പ്രസിദ്ധിയാർജ്ജിച്ചൊരു വിഭവമായതുകൊണ്ടുതന്നെ തീർച്ചയായും ഇത് പരീക്ഷിച്ച് നോക്കേണ്ടത് അത്യാവശ്യമാണ്.

നാഗാലാൻഡ് എന്ന സംസ്ഥാനത്തിന് യഥാർത്ഥ രുചിഭേദങ്ങൾ സ്മോക്ക്ഡ് പോർക്ക് എന്ന ഭക്ഷ്യ വിഭവത്തിൽ നിങ്ങൾക്ക് തിരിച്ചറിയാനാവും

PC:jeffreyw

ഖർ

ഖർ

വടക്ക്-കിഴക്കൻ ഇന്ത്യയിലെ തീൻമേശകൾ അലങ്കരിക്കുന്ന മറ്റൊരു ഭക്ഷ്യവിഭവമാണ് ആസ്സാമിലെ ജനപ്രിയ ഭക്ഷണമായ ഖർ. പച്ചപപ്പായ, മറ്റു പച്ചക്കറികൾ, മീൻ, കടുകില തുടങ്ങിയവ ഉപയോഗിച്ചാണ് ഈ വിശിഷ്ട വിഭവം ഉണ്ടാക്കിയെടുക്കുന്നത്. ആസാമിൽ വന്നെത്തിയിട്ടും ഇത് ചേർക്കാതെ കഴിക്കുന്ന ഒരു ഊണ് തീർച്ചയായും നിങ്ങളെ അപൂർണ്ണത ഉളവാക്കും. ഖാർ തയ്യാറാക്കിയെടുക്കാനായി പല വഴികളുണ്ട്. ഉണങ്ങിയ വേപ്പിലകൾ, ബീൻസ്, മുള, പാവയ്ക്ക, തുടങ്ങിയ ചേരുവകളൊക്കെ ഈ വിഭവത്തിൽ രുചി വർധിപ്പിക്കാനായി ഉൾപ്പെടുത്താറുണ്ട്. ഇത് പ്രധാനമായും ഉച്ചഭക്ഷണത്തിലെ ചോറിനോടൊപ്പമാണ് ഭക്ഷിക്കാറ്

PC:Soyuz Sharma

സാൻപിയായു

സാൻപിയായു

വടക്കുകിഴക്കൻ മേഖലകളിൽ നിങ്ങൾക്ക് രുചിയേറിയ മാംസാഹാര വിഭവങ്ങൾ മാത്രമേ ലഭ്യമാകൂ എന്ന തോന്നൽ തിരുത്തികുറക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. മിസോറാമിൽ വന്നെത്തി അവിടുത്തെ സാൻപിയായു ഒരിക്കൽ നിങ്ങൾ രുചിച്ചുനോക്കിയാൽ പിന്നീടൊരിക്കലും നിങ്ങളിതിന്റെ രുചി മറന്നു പോകില്ല. ഈ സംസ്ഥാനത്തിലെ ഒരു ലഘുഭക്ഷണം മാത്രമാണ് സാൻപിയായു. നിങ്ങളുടെ രുചിമുകുളങ്ങൾ വിസ്മയങ്ങൾ തീർക്കാൻ ശേഷിയുള്ള ലളിതമായൊരു ഭക്ഷണമായ വിഭവമാണ് ഇത്. വേവിച്ചെടുത്ത അരിയിൽ നിന്നാണ് ഇത് തയ്യാറാക്കുന്നത്. മല്ലിയിലയും സവാളയും കറിവേപ്പിലയും ഒക്കെ ചേർത്ത് അലങ്കരിച്ച ശേഷമാണ് ഇത് ഭക്ഷിക്കുന്നത്. ഭക്ഷണപ്രിയരായ ആളുകൾ ഒരിക്കലെങ്കിലും ട്രൈ ചെയ്യേണ്ട ഒരു ലഘുഭക്ഷണമാണ് സാൻപിയായു.

ഗ്യെതുക്

ഗ്യെതുക്

എപ്പോഴെങ്കിലും ചൂടുള്ള ന്യൂഡിൽസ് സൂപ്പ് കഴിച്ച് നോക്കിയിട്ടുണ്ടോ..? ഇല്ലായെങ്കിൽ ടിബറ്റിയൻ ഭക്ഷ്യവിഭവമായ ഗ്യെതുക് എന്ന ന്യൂഡിൽ സൂപ്പിനെ ഒന്ന് പരീക്ഷിച്ചു നോക്കാം..

അരുണാചൽ പ്രദേശ്, ആസാം, നാഗാലാൻഡ് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ഈ വിഭവം തയ്യാറാക്കാറുണ്ട്. എന്നാലിതിനെ അതിൻറെ പൂർണ്ണമായ രുചിയോടെ കൂടി ആസ്വദിക്കണമെങ്കിൽ സിക്കിമിൽ തന്നെ ചെന്നെത്തണം. വേവിച്ചെടുത്ത ന്യൂഡിൽസു കൊണ്ടാണ് ഇത് ഉണ്ടാക്കുന്നതെങ്കിലും ഈ വിഭവത്തിന് എരിവും സുഗന്ധവും പകരാനായി വ്യത്യസ്തമായ പച്ചക്കറികൾ കൂടി ചേർക്കാറുണ്ട്. നേപ്പാൾ, ടിബറ്റ് തുടങ്ങിയ രാജ്യങ്ങളിൽ വലിയ രീതിയിൽ ജനപ്രീതി നേടിയൊരു ഭക്ഷണവിഭവമാണ് ഗ്യാതൂക്ക് എന്ന കാര്യം നിങ്ങൾക്കറിയാമോ??

സാൻ

സാൻ

വിസ്മയങ്ങളുടെ നാടാണ് അരുണാചൽപ്രദേശ് എന്നുള്ള കാര്യം ഓരോ സഞ്ചാരികൾക്കും അറിയാവുന്ന ഒന്നാണ്. ഈ സംസ്ഥാനം ഏറ്റവുമധികം പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നത് ഇവിടുത്തെ സാംസ്കാരികതയുടേയും പ്രാദേശികമായ പാചകരീതിയുടേയും പേരിലാണ് . അരുണാചൽ പ്രദേശിലെ പ്രശസ്തമായ ഭക്ഷ്യവിഭവങ്ങളിൽ ഒന്നാണ് സാൻ. ഭക്ഷണങ്ങളിൽ വ്യത്യസ്ത തിരയുന്നവരെ സാൻ എന്ന വിശിഷ്ട വിഭവം തീർച്ചയായും സന്തോഷിപ്പിക്കും. ചോളപ്പൊടിയുപയോഗിച്ച് നിർമിച്ചെടുക്കുന്ന ഈ വിഭവത്തിൽ വേവിച്ചെടുത്ത പച്ചക്കറികളും ഇറച്ചിയും ഒക്കെ ചേർക്കാറുണ്ട്. സ്വാദിഷ്ടമായ ഈ ഈ ഭക്ഷണ വിഭവം ഈ സംസ്ഥാനത്തിന്റെ ഏത് ഭാഗങ്ങളിൽ ചെന്നാലും നിങ്ങൾക്ക് കണ്ടെത്താനാവും. അതുകൊണ്ടുതന്നെ അരുണാചൽ പ്രദേശിനെ നിങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്

ഉയരംകൂടുംതോറും സ്വാദും വിലയും കൂടുന്ന ചായ ഇതാ ഇവിടെയുണ്ട്!!

ഹിമാചലിനെ ഇന്ത്യയിലെ സൂപ്പർ സ്ഥലമാക്കി മാറ്റുന്ന കാരണങ്ങൾ!!

Read more about: travel food north east
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X