Search
  • Follow NativePlanet
Share
» »സ്കൂൾ തുറക്കുന്നതിനു മുന്നേ കാണാൻ ഈ ബീച്ചുകൾ

സ്കൂൾ തുറക്കുന്നതിനു മുന്നേ കാണാൻ ഈ ബീച്ചുകൾ

By Elizabath Joseph

ഇന്ത്യയിലെ കടൽത്തീരമുള്ള സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. ബംഗാൾ ഉൾക്കടലും അറബിക്കടലും ഒക്കെ ചേർന്ന് അതിർത്തി തീർക്കുന്ന തമിഴ്നാട് എന്നും സ‍ഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ഊട്ടിയും കൂനൂരും കൊടൈക്കനാലും മസിനഗുഡിയും വാൽപ്പാറയും മധുരയും തിരുച്ചണ്ടൂരും ത‍ഞ്ചാവൂരും ഒക്കെ തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്താറുണ്ട്. ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് സംസ്ഥാനമായി തമിഴ്നാട് ഒരിക്കൽ തിരഞ്ഞെടുക്കപ്പെട്ടതും ഈ പ്രത്യേകതകൾ എല്ലാം ഉള്ളതുകൊണ്ടുതന്നെയാണ്.

സ‍ഞ്ചാരികൾക്ക് എന്നും അതിശയങ്ങൾ സൃഷ്ടിക്കുന്ന തമിഴ്നാട്ടിലെ പ്രശസ്തമായ ബീച്ചുകളെ പരിചയപ്പെടാം...

മറീന ബീച്ച്

മറീന ബീച്ച്

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബീച്ച് എന്ന വിശേഷണമുള്ള മറീന ബീച്ച് ചെന്നൈയുടെ അഭിമാനമായാണ് അറിയപ്പെടുന്നത്. 13 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഈ ബീച്ച് എത്ര മാത്രം സ‍ഞ്ചാരികൾക്കു പ്രിയപ്പെട്ടതാണെന്ന് അറിയണമെങ്കിൽ വൈകുന്നേരങ്ങളിൽ ഒന്നിങ്ങോട്ട് ഇറങ്ങിയാൽ മതി. കാലുകുത്താൻ സ്ഥലമില്ലാത്തവിധം തിരക്കായിരിക്കും ഇവിടെ എന്നും അനുഭവപ്പെടുക.

ബംഗാൾ ഉൾക്കടലിനോട് ചേർന്ന് സെന്റ ജോർജ് കോട്ടയ്ക്ക് സമാന്തരമായാണ് മറീന ബീച്ച് സ്ഥിതി ചെയ്യുന്നത്. സെന്റ് ജോർജ് കോട്ടയ്ക്കടുത്തു നിന്നും ആരംഭിക്കുന്ന ബീച്ച് ബസന്ത് നഗർ വരെ 12 കിലോമീറ്റർ നീളത്തിൽ കിടക്കുകയാണ്.

ഇന്ത്യയിലെ പ്രമുഖരായ ആളുകളുടെ പ്രതിമകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. മഹാത്മാ ഗാന്ധി, കണ്ണകി, തിരുവുള്ളവർ, ശിവാജി ഗണേശൻ, എംജിആർ തുടങ്ങിയവരുടെ പ്രതിമകൾ ഇവിടെ കാണാൻ സാധിക്കും.

വിവേകാനന്ദൻ താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന വിവേകാനന്ദ ഹൗസ് ബീച്ചിന് അബിമുഖമായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇപ്പോൾ വിവേകാനന്ദന്റെ പെയിന്റിംങ്ങുകളും മറ്റും കാണാൻ സാധിക്കും.

ചെന്നൈ സെൻട്രൽ റെയിൽ വേ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

PC:Darshan Simha

കന്യാകുമാരി ബീച്ച്

കന്യാകുമാരി ബീച്ച്

സമുദ്രങ്ങളുടെ സംഗമ സ്ഥാനമായ കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന കന്യാകുമാരി ബീച്ച് എന്നും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ഇന്ത്യയുടെ തെക്കെ മുനമ്പായി അറിയപ്പെടുന്ന ഇവിടം ഹൈന്ദവ വിശ്വാസികൾക്ക് പുണ്യഭൂമി കൂടെയാണ്. ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ഒരുമിച്ച് കാണാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏക സ്ഥലമായാണ് കന്യാകുമാരി അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ സമുദ്രങ്ങളുടെ സംഗമസ്ഥാനം എന്നാണ് ഇവിടം അറിയപ്പെടുന്നത്. കടലില്‍ രാവിലെ സൂര്യന്‍ ഉദിച്ചത് കണ്ടതിനു ശേഷം ആ കണ്ടതിന്റെ എതിര്‍ഭാഗത്ത് സൂര്യന്‍ കടലിലേക്ക താഴുന്ന അത്യപൂര്‍വ്വമായ കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷതയായി കണക്കാക്കപ്പെടുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നുതന്നെയാണ് കന്യാകുമാരി.

കന്യാകുമാരിക്ക് ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്ന പേരാണ് കേപ് കൊമറിന്‍ . ടോളമി കൊമറിയ എന്നും കന്യാകുമായി അറിയപ്പെടുന്നു. ഇന്ത്യന്‍ മഹാസമുദ്രവും

കല, സംസ്‌കാരം, സാമ്പത്തികം, ചരിത്രം തുടങ്ങിയ മേഖലകളില്‍ എല്ലാം പ്രശസ്തമാണ് കന്യാകുമാരി. എല്ലാ മതവിഭാഗത്തിലുള്ളവരും സാഹോദര്യത്തോടെ ഇവിടെ കഴിയുന്നു. മനോഹരമായ പള്ളികളും അമ്പലങ്ങളും മോസ്‌കുകളും ഈ നഗരത്തിന്റെ സംസ്‌കാരത്തിനും കാഴ്ചകള്‍ക്കും മോടി കൂട്ടുന്നു. കഥകളിക്കും പ്രശസ്തമായ സ്ഥലമാണ് കന്യാകുമാരി. നവരാത്രിയും ചൈത്രപൂര്‍ണിമയും പള്ളിപ്പെരുന്നാളുകളുമാണ് കന്യാകുമാരിയുടെ പ്രധാന ആഘോഷങ്ങള്‍.

വൃത്താകൃതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കന്യാകുമാരിയിലെ വട്ടക്കോട്ടൈ ഇവിടെ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്. 18-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കോട്ട തമിഴ്‌നാടിന്റെ മാത്രമല്ല, കേരളത്തിന്റെ കൂടി ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.

നാഗർകോവിലിൽ നിന്നും 22 കിലോമീറ്റർ അകലെയാണ് കന്യാകുമാരി ബീച്ച് സ്ഥിതി ചെയ്യുന്നത്.

കന്യാകുമാരിയെ അറിയാൻ അഞ്ച് ബീച്ചുകൾ

https://malayalam.nativeplanet.com/travel-guide/dont-miss-these-five-beaches-your-kanyakumari-trip-002698.html

PC:Manju Shakya

മഹാബലിപുരം ബീച്ച്

മഹാബലിപുരം ബീച്ച്

ഇന്ത്യൻ നാഗരിക ചരിത്രത്തിലെ ഏറ്റവും പഴയ സ്ഥലങ്ങളിലൊന്നാണ് മഹാബലിപുരവും പരിസരങ്ങളും. പല്ലവ രാജാക്കൻമാരുടെ കീഴിലുണ്ടായിരുന്ന ഇവിടം കല്ലിൽ കവിതയെഴുതിയ സ്ഥലം എന്നാണ് അറിയപ്പെടുന്നത്. മഹാബലിപുരത്തെ ക്ഷേത്രങ്ങൾ കഴിഞ്ഞാൽ ഇവിടുത്തെ മറ്റൊരാകർഷണമാണ് മഹാബലിപുരം ബീച്ച്. ആരെയും കുറച്ച് നൂറ്റാണ്ടുകൾ പിന്നിലോട്ട് കൊണ്ടുപോകുന്ന ഇവിടെ വിദേശത്തു നിന്നുപോലും സ‍ഞ്ചാരികൾ എത്താറുണ്ട്.

ഏഴാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും മദ്ധ്യേ നിര്‍മ്മിക്കപെട്ടിട്ടുള്ളതെന്നു കരുതപ്പെടുന്ന ഒട്ടനവധി മഹത്തായ സ്മാരകങ്ങള്‍ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ യുനെസ്കോയുടെ വേള്‍ഡ് ഹെറിടെജ് സൈറ്റില്‍ ഉള്‍പെട്ടിട്ടുള്ള ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട പ്രദേശങ്ങളില്‍ ഒന്നാണ് ഇത്

ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തോട് മുഖം നോക്കി നില്ക്കുന്ന ഷോര്‍ ടെമ്പിള്‍ ആണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദേവാലയം. തീരത്തോട് മുഖം തിരിച്ചു വെച്ചിരിക്കുന്നതിനാലാണ് ഇതിന് ഷോര്‍ (കടല്‍ തീരം) ടെമ്പിള്‍ എന്ന പേര് വന്നത്. AD 700നും 728നും മദ്ധ്യേ പണികഴിപ്പിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്ന ഷോര്‍ ടെമ്പിള്‍, ഭീമാകാരങ്ങളായ കരിങ്കല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചെന്നൈയിൽ നിന്നും 60 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

വിജിപി ഗോൾഡൻ ബീച്ച്

വിജിപി ഗോൾഡൻ ബീച്ച്

ബീച്ചും റിസോർട്ടും അമ്യൂസ്മെന്റ് പാർക്കും എല്ലാം ഒരുമിച്ചുള്ള ഒരു അത്ഭുതമാണ് തമിഴ്നാട്ടിലെ വിജിപി ഗോൾഡൻ ബീച്ച്. അതുകൊണ്ടു തന്നെ ഇവിടെ കയറുമ്പോൾ ഒരു ബീച്ചിൻരെ രസം മാത്രമല്ല, റിസോർട്ടിന്റെയും അമ്യൂസ്മെന്റ് പാർക്കിന്റെയും രസങ്ങൾ കൂടെയുണ്ടാകും.

ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിൽ ഇഞ്ചമ്പാക്കത്തിനു സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെന്നൈ നഗരത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇത്തരത്തിലുള്ള ഏകസ്ഥലം ഇതായതിനാൽ ഒട്ടേറെ ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്.

PC:ASIM CHAUDHURI

ചിദംബരം പൂംപുഹാർ ബീച്ച്

ചിദംബരം പൂംപുഹാർ ബീച്ച്

തമിഴ്നാട്ടിലെ ഏറ്റവും പഴക്കം ചെന്ന ബീച്ച് എന്ന പേരിൽ പ്രസിദ്ധമാണ് ചിദംബരത്തിനു സമീപം സ്ഥിതി ചെയ്യുന്ന പൂംപുഹാർ ബീച്ച്. കാവേരി നദിയിൽ നിന്നും ആരംഭിക്കുന്ന ഈ ബീച്ച് ഏകദേശം മൂന്നു കിലോമീറ്ററോളം ദൂരത്തിലാണ് പരന്നു കിടക്കുന്നത്. കാവേരി പൂംപട്ടിണം എന്ന പേരിൽ ഒരു കാലത്ത് ഏറെ അറിയപ്പെട്ടിരുന്ന ഇടമായിരുന്നു പൂംപുഹാർ.

ചൈത്രമാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം നടക്കുന്നത്. ബീച്ചിൽ നിന്നും 24 കിലോമീറ്റർ അകലെയുള്ള മയിലാടുംതറയാണ് അടുത്തുള്ള വലിയ പട്ടണം.

PC:Flickr

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more