Search
  • Follow NativePlanet
Share
» »സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന വാറങ്കലിലെ തടാകങ്ങൾ

സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന വാറങ്കലിലെ തടാകങ്ങൾ

തെലുങ്കാന സംസ്ഥാനത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ വാറങ്കൽ. രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച പുരാതന സ്മാരകങ്ങളും ക്ഷേത്രങ്ങളുമൊക്കെ ഇവിടെ നിലകൊള്ളുന്നുണ്ട്. ഭാരതത്തിൻറെ മദ്ധ്യകാല രാജപരമ്പരയിലെ കാക്കാത്തിയ രാജവംശജരുടെ തലസ്ഥാന നഗരിയിരുന്നു വാറങ്കൽ എന്ന ഈ പ്രദേശം. അക്കാലം മുതൽക്കേ തന്നെ മഹാരഥന്മാരായ പല ഭരണാധികാരികളും ഈ നഗരം ഭരിച്ചു പോന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സ്ഥലം സാംസ്കാരികതയും ചരിത്ര സമ്പന്നതയുമൊക്കെ തിരയുന്ന എല്ലാ സഞ്ചാരികൾക്കും ഇഷ്ടമാകുമെന്ന കാര്യം പറയേണ്ടതില്ലല്ലോ. പുരാതനവും കാലാതീതവുമായ ചരിത്ര വിസ്മയങ്ങളെ നേരിട്ട് കണ്ടാസ്വദിക്കാനും അവയെക്കുറിച്ച് സമഗ്ര പഠനം നടത്തുവാനുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് യാത്രികർ ഇങ്ങോട്ടേക്ക് എത്തിച്ചേരാറുണ്ട്.

ഇങ്ങനെയൊക്കെയാണ് ഇവിടുത്തെ കാര്യങ്ങളെങ്കിലും ഇപ്രാവശ്യം ഇവിടേക്കുള്ള നമ്മുടെ യാത്രയെ കുറച്ച് വ്യത്യസ്തമായ രീതിയിൽ നോക്കിക്കണ്ടാലോ..? ചരിത്രാതീമായ സമ്പന്ന സാംസ്ക്കാരികതയെ കൂടാതെ വാറങ്കലിന്റെ ഭൂപ്രകൃതിയിൽ നിങ്ങൾക്ക് കളങ്കമറ്റ പ്രകൃതി സൗന്ദര്യത്തെ ദർശിക്കാനുമാവും. അപ്പോൾ പിന്നെ ഈ യാത്രയിൽ നമുക്ക് അനശ്വരമായ ഇവിടുത്തെ ഭൂപ്രകൃതി കാത്തുവച്ചിരിക്കുന്ന തടാകങ്ങളെ പരിചയപ്പെടാം. ഇവിടെ വന്നെത്തിയാൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട നാല് പ്രധാന തടാകങ്ങൾ ഇവയൊക്കെയാണ്...

പഖാൽ തടാകം

പഖാൽ തടാകം

ഇവിടെ വന്നെത്തുന്ന സഞ്ചാരികൾ ഏവരുടെയും മനം കവർന്നെടുക്കാൻ ശേഷിയുള്ള ഒരു തടാക അന്തരീക്ഷമാണ് പഖാൽ തടാകത്തിനുള്ളത്. തടാകത്തിന്റെ രൂപീകരണത്തിന് പിന്നിലെ കഥകളും ചുറ്റുപാടുള്ള ശാന്തത നിറഞ്ഞ അന്തരീക്ഷവും ഒക്കെ നിങ്ങളെ അത്ഭുതപ്പെടുത്താൻ പോന്നവയാണ്. പഖാൽ വന്യജീവി സങ്കേതത്തിന്റെ മനോഹരമായ മടിത്തട്ടിൽ നിന്നുകൊണ്ട് വിശാലമായ വനപ്രദേശങ്ങൾക്ക് ചുറ്റും വ്യാവിച്ചു കിടക്കുന്ന പാഖൽ തടാകത്തെ നോക്കി കാണുമ്പോൾ നമ്മൾ ആശ്ചര്യഭരിതരാകുന്നത് നമുക്ക് തിരിച്ചറിയാനാകും. മനുഷ്യനിർമ്മിതമായൊരു തടാകമാണിതെന്ന് ഒരുപക്ഷേ നമുക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് വരും. കക്കാട്ടിയ രാജവംശത്തിലെ മഹാനായ ഗണപതിദേവ പണികഴിപ്പിച്ചതാണ് വിശിഷ്ടമായ ഈ തടാകം. ഈ പ്രദേശത്തിൻറെ ജല സംബന്ധമായ ആവശ്യകതകൾ നിറവേറ്റാനായി ഈ തടാകം ഏറെ സഹായകമായിരുന്നുവെന്ന് ചരിത്രത്താളുകൾ പറഞ്ഞുതരുന്നു. ഇന്നീ തടാകക്കര രാജ്യത്തുടനീളമുള്ള എല്ലാ സഞ്ചാരികളെയും ആകർഷിക്കുന്ന ഒന്നാണ്. ഈ തടാകത്തിന്റെ പ്രശാന്തമായ മടിത്തട്ടിൽ വന്ന് നിന്നാൽ നമുക്ക് ഓരോരുത്തർക്കും നവോന്മേഷം പകർന്നു തരുന്ന ശുദ്ധവായു ശ്വസിക്കാനാകും. വന്യജീവി സങ്കേതത്തിന്റെ ഭാഗമായതിനാൽ ഈ തടാകത്തിന്റെ പരിസരപ്രദേശങ്ങളിലായി അസംഖ്യം വന്യജീവികളെയും പക്ഷി ജാലങ്ങളെയുമൊക്കെ കാണാനുമാവും.

PC:Alosh Bennett

വഡ്ഡപ്പള്ളി തടാകം

വഡ്ഡപ്പള്ളി തടാകം

വാറങ്കൽ പട്ടണത്തിലെ ഏറ്റവും മനോഹരമായ തടാകങ്ങളിൽ ഒന്നാണിതെന്ന് ചിന്തിക്കാതെ തന്നെ പറയാം. ഹനംകോണ്ട, കാസിപറ്റ് എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവൻ നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ജലസ്രോതസ്സുകളിൽ ഒന്നാണിത്. അവിടെയുള്ള മുഴുവൻ ജനങ്ങളുടെയും കുടിവെള്ള സംഭരണിയായ ഈ തടാകം തീർച്ചയായും മറ്റേത് തടാകങ്ങളെക്കാൾ ശുചിത്വ പൂർണമായിരിക്കുമെന്ന കാര്യം പറയേണ്ടതില്ലല്ലോ. ഇതൊക്കെകൂടാതെ ഇവിടുത്തെ ടൂറിസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഓരോ ഉദ്യോഗസ്ഥരും തടാകത്തിന്റെ പരിസര പ്രകൃതിയെ കൂടുതൽ മനോഹരമാക്കി നിലനിർത്തുവാനായി അവോളം പ്രവർത്തിക്കുന്നുണ്ട്. അതിനാൽ പല സ്ഥലങ്ങളിൽനിന്നും ദൂരങ്ങൾ താണ്ടി ഇവിടെയെത്തുന്ന ഓരോ യാത്രികർക്കും ഉല്ലാസ പൂർണ്ണമായി ചുറ്റി നടക്കാനുള്ള വിസ്മയാന്തരീക്ഷം ഇവിടത്തെ പരിസ്ഥിതി ഒരുക്കിവച്ചിരിക്കുന്നു.

PC:Nikhilb239

രാമപ്പ തടാകം

രാമപ്പ തടാകം

രാമപ്പ തടാകത്തിന്റെ പ്രതീകാത്മകമായ സൗന്ദര്യത്തെ വിവരിക്കാൻ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ അതിനുതകുന്ന രണ്ട് വാക്കുകളേ ഉള്ളൂ. അതിലൊന്ന് അനുഗ്രഹീതവും മറ്റൊന്ന് ശാന്തമുഖരിതവുമാണ്.

വാറങ്കൽ പട്ടണത്തിലെ ഏറ്റവും അനുഗ്രഹീതമായ സ്ഥലങ്ങളിലൊന്നാണ് ഈ തടാകത്തിന് പരിസ്ഥിതി. സ്വാഭാവികമായ പ്രകൃതി സൗന്ദര്യത്താൽ ചുറ്റപ്പെട്ടു ഈ സ്ഥലം നഗരത്തിന്റെ തിരക്കുകളിൽ നിന്നും കോലാഹലങ്ങളിൽ നിന്നുമെല്ലാം അല്പം അകലെ അകന്നു മാറി സ്ഥിതി ചെയ്യുന്ന ഒരിടമാണ്. നിങ്ങളുടെ മനസ്സിനേയും ആന്മാവിനേയും ശാന്തമാക്കി കൊണ്ട് പ്രകൃതിയോട് അടുത്തു നിൽക്കാനായി രാമപ്പ തടാകത്തിന്റെ പരിസ്ഥിതി സഹായിക്കും. ഇത്തരം സ്ഥിതിവിശേഷണങ്ങളെല്ലാം കൈമുതലായുള്ളതിനാൽ രാമപ്പ തടാകത്തിന്റെ സമീപത്തായി പുതിയൊര ധ്യാനകേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ് ഇവിടത്തെ വിനോദസഞ്ചാര വകുപ്പ്. പ്രകൃതിയുടെ മടിത്തട്ടിൽ വന്നിരുന്നുകൊണ്ട് ആകർഷകമായ കുറച്ചു നല്ല നിമിഷങ്ങളെ ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും ഈ സ്ഥലം മറന്നുപോകരുത്

PC:Thirumal Prasad Patil

ഭദ്രകാളി തടാകം

ഭദ്രകാളി തടാകം

വാറങ്കലിൽ കാണാൻ കഴിയുന്ന മറ്റു തടാകങ്ങളെ പോലെ തന്നെ ഭദ്രകാലി തടാകവും കക്കാട്ടിയ രാജവംശത്തിലെ ഗണപതിദേവ രാജാവാണ് നിർമ്മിച്ചിരിക്കുന്നത്.. ഈ തടാകത്തിന് ഇത്തരത്തിലൊരു പേര് ലഭിക്കാനുള്ള പ്രധാന കാരണം തടാകത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഭദ്രകാളി ക്ഷേത്രത്തിൻറെ സാന്നിധ്യത്താലാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തരായ ഉല്ലാസയാത്രകർക്കും സീസണൽ ടൂറിസ്റ്റുകൾക്കുമൊപ്പം നിരവധി ഹിന്ദു തീർത്ഥാടകരും മനംമയക്കുന്ന ഈ തടാകത്തെ സന്ദർശിക്കാനെത്തുന്നു. ബോട്ടങ്ങും ഫോട്ടോഗ്രാഫയും തടാകക്കരയിലുള്ള ക്ഷേത്ര സന്ദർശനവും ഒക്കെ ഇവിടുത്തെ പരിസരങ്ങളിൽ വന്നെത്തിയാൽ ചെയ്യാവുന്ന കാര്യങ്ങളാണ്.

ബ്രിട്ടീഷുകാരെ കൊള്ളയടിച്ച കള്ളനെ ആരാധിക്കുന്ന റെയില്‍വേ സ്റ്റേഷൻ!!

PC:Rajib Kumar Ghosh

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more