» »ജനുവരിയില്‍ കയറാന്‍ ഈ മലകള്‍

ജനുവരിയില്‍ കയറാന്‍ ഈ മലകള്‍

Written By: Elizabath

പ്രകൃതിയെ തൊട്ടറിഞ്ഞ് കുറച്ച് ആളുകള്‍ മാത്രം നടന്ന വഴിയിലൂടെ ഒരു നടത്തമായാലോ... പ്രകൃതി വിസ്മയങ്ങള്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന മലകളുടെ മുകളിലേക്ക് ഒരു യാത്ര. കേരളത്തിന്റെ ഹരിതാഭവും പച്ചപ്പും അടുത്തറിയാനും അനുഭവിക്കാനും ഒരു യാത്രയായാലോ.. പുതുവര്‍ഷത്തെ യാത്രകള്‍ക്ക് തുടക്കം കുറിക്കാന്‍ ഇതാ ജനുവരിയില്‍ കയറാന്‍ പറ്റിയ മലകള്‍ പരിചയപ്പെടാം...

മീനുളിയന്‍ പാറ

മീനുളിയന്‍ പാറ

പച്ചകാടിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ പാറയാണ് മീനുളിയന്‍പാറ എന്നറിയപ്പെടുന്നത്. ഏകദേശം രണ്ടര ഏക്കറോളം വരുന്ന കാടും ഈ പാറയുടെ മുകളിലായുണ്ടത്രെ. കൂടാതെ അഞ്ഞൂറേക്കറോളം സ്ഥലത്തായാണ് ഈ പാറ വ്യാപിച്ചു കിടക്കുന്നതെന്നും പറയപ്പെടുന്നു.

PC:Visakh wiki

മീനിന്റെ ചെതുമ്പല്‍ പോലെ

മീനിന്റെ ചെതുമ്പല്‍ പോലെ

പാറയുടെ മുകള്‍ ഭാഗം മീനിന്റെ ചെതുമ്പല്‍ പോലെ തോന്നിക്കുമത്രെ. അതിനാലാണ് ഈ പാറയ്ക്ക് മീനുളിയന്‍ പാറ എന്ന പേരു കിട്ടിയതത്രെ. നാലായിരം അടി ഉയരം ഈ പാറയ്ക്കുണ്ട്.

PC:Visakh wiki

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപമാണ് മീനുളിയന്‍പാറ സ്ഥിതി ചെയ്യുന്നത്. തൊടുപുഴയില്‍ നിന്നും 51 കിലോമീറ്ററും മൂവാറ്റുപുഴയില്‍ നിന്ന് 47 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

പരുന്തുംപാറ

പരുന്തുംപാറ

ചുട്ടുപൊള്ളുന്ന വെയിലിലും കോടമഞ്ഞു പുതച്ചു നില്‍ക്കുന്ന സ്ഥലം...കാറ്റും മഴയുമൊക്കെ മുന്നറിയിപ്പില്ലാതെ എത്തുന്ന പരുന്തുംപാറ ഇടുക്കിയിലെ മാത്രമല്ല, സാഹസികത ഇഷ്ടമുള്ളവരുടെയെല്ലാം പ്രിയ കേന്ദ്രമാണ്. ഒരു പരുന്ത് പറക്കാനൊരുങ്ങി നില്‍ക്കുന്നതു പോലെ രൂപമുള്ളതുകൊണ്ടാണ് ഈ സ്ഥലത്തിന് പരുന്തുംപാറ എന്ന പേരു കിട്ടിയത്.

PC: Ashwin Kumar

360 ഡിഗ്രി കാഴ്ച

360 ഡിഗ്രി കാഴ്ച

കൂറ്റന്‍ പാറയുടെ മുകളില്‍ കയറി നിന്ന് ചുറ്റും നോക്കിയാല്‍ എങ്ങനെയുണ്ടാകും? ചുറ്റുമുള്ളതെല്ലാം 360 ഡിഗ്രിയില്‍ കാണുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. അത്ര മനോഹരമാണ് പരുന്തുംപാറയിലെ കാഴ്ചകള്‍.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തേക്കടിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. കോട്ടയത്തുനിന്നും 84 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

പൈതല്‍മല

പൈതല്‍മല

സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പൈതല്‍മല കണ്ണൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. പക്ഷി നിരീക്ഷണവും ട്രക്കിങ്ങും ഇഷ്ടപ്പെടുന്നവര്‍ എത്തിച്ചേരുന്ന ഇവിടം കണ്ണൂരിന്റെ മൂന്നാറെന്നും കേരളത്തിന്റെ കൊടൈക്കനാല്‍ എന്നുമൊക്കെയാണ് അറിയപ്പെടുന്നത്.

PC:Kamarukv

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് പൈതല്‍മല സ്ഥിതി ചെയ്യുന്നത്. കണ്ണൂരിലെ തളിപ്പറമ്പില്‍ നിന്നും നടുവില്‍-കുടിയാന്‍മല-പൊട്ടപ്ലാവ് വഴിയും ആലക്കോട് നിന്ന് മഞ്ഞപ്പുല്ല് എന്ന സ്ഥലം വഴിയും ഇവിടെ എത്താം.

പാലക്കയം തട്ട്

പാലക്കയം തട്ട്

സഞ്ചാരികളുടെ ലിസ്റ്റിലേക്ക് ഈ അടുത്തകാലത്തായി കടന്നു വന്ന സ്ഥലമാണ് കണ്ണൂരിലെ പാലക്കയം തട്ട്.
പ്രകൃതി ഭംഗികകൊണ്ടും ഉയരത്തിലെ കാഴ്ചകള്‍കൊണ്ടും ഇവിടം ഏറെ പ്രശസ്തമാണ്.

PC:Dvellakat

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് പാലക്കയം തട്ട് സ്ഥിതി ചെയ്യുന്നത്.

രാമക്കല്‍മേട്

രാമക്കല്‍മേട്

നിലക്കാത്ത കാറ്റിനു പേരുകേട്ട രാമക്കല്‍മേട് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ഇന്ത്യയില്‍ ഏറ്റവുമധികം കാറ്റുവീശുന്ന സ്ഥലം.

PC: Arshad.ka5

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തേക്കടിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് രാമക്കല്‍മേട് സ്ഥിതി ചെയ്യുന്നത്.
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തു നിന്നും 14 കിലോമീറ്റര്‍ അകലെയാണ് രാമക്കല്‍മേട് സ്ഥിതി ചെയ്യുന്നത്. കട്ടപ്പനയില്‍ നിന്ന് 20 കിലോമീറ്ററും മൂന്നാറില്‍ നിന്ന് 74 കിലോമീറ്ററും അകലെയാണ് ഇവിടം. കോട്ടയത്തു നിന്നും വരുന്നവര്‍ക്ക് ഈരാറ്റുപേട്ടവാഗമണ്‍കട്ടപ്പനനെടുങ്കണ്ടംതൂക്കുപാലം വഴി രാമക്കല്‍മേട്ടിലെത്താം. 124 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ടത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...