» »ശ്രീകൃഷ്ണ ജന്മാഷ്ടമിക്കൊരുങ്ങാം..പുണ്യം നേടാനായി കേരളത്തിലെ കൃഷ്ണ ക്ഷേത്രങ്ങള്‍..

ശ്രീകൃഷ്ണ ജന്മാഷ്ടമിക്കൊരുങ്ങാം..പുണ്യം നേടാനായി കേരളത്തിലെ കൃഷ്ണ ക്ഷേത്രങ്ങള്‍..

Written By: Elizabath

ശ്രീകൃഷ്ണ ജന്മാഷ്ടമി ...മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്‍മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിഎന്ന പേരില്‍ നാം ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ രോഹിണി നക്ഷത്രത്തില്‍ ആഘോഷിക്കുന്ന ഈ ദിവസം കുട്ടികളുടെ ശോഭായാത്രകള്‍ കൊണ്ടെല്ലാം നാടൊന്നിക്കുന്ന ദിനമാണ്.
ഈ ദിവസത്തെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കണമെങ്കില്‍ കൃഷ്ണക്ഷേത്ര ദര്‍ശനം നിര്‍ബന്ധമാണ്. ജന്മാഷ്ടമി ദിവസം നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട കൃഷ്ണ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം

ശ്രീ കൃഷ്ണനെ 1 ഭാവങ്ങളില്‍ ആരാധിക്കുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ്. അയ്യായിരം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രം തനതായ കേരള വാസ്തുശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദേവന്‍മാരുയെ ശില്പിയായ വിശ്വകര്‍മാവാണ് ഇവിടുത്തെ ആദ്യക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു.

PC:Ramesh NG

ഗുരുവായൂരിലെ അഷ്ടമി രോഹിണി ആഘോഷങ്ങള്‍

ഗുരുവായൂരിലെ അഷ്ടമി രോഹിണി ആഘോഷങ്ങള്‍

അഷ്ടമി രോേഹിണി ദിവസം വളരെ വിപുലമായാണ് ഇവിടെ കൊണ്ടാടുന്നത്. ദേവസ്വത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭാഗവത സപ്താഹ യജ്ഞത്തിലെ ശ്രീകൃഷ്ണാവതാരപാരായണം ഈ ദിവസമാണ്. കൂടാതെ പ്രസാദ ഊട്ടിന് സദ്യയും ശോഭാ യാത്രയും ഉറിടി മത്സരവുമൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.

PC:Jean-Pierre Dalbéra

തൃശൂര്‍ തിരുവമ്പാടി ക്ഷേത്രം

തൃശൂര്‍ തിരുവമ്പാടി ക്ഷേത്രം

തൃശൂര്‍ ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് തിരുവമ്പാടി ക്ഷേത്രം. ഉണ്ണികൃഷ്ണന്റെ രൂപത്തിലുള്ള തിരുവമ്പാടി കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പട്ടാളത്തെ ഭയന്ന്
എടക്കളത്തുരില്‍ നിന്ന് ശാന്തിക്കാരന്‍ എടുത്ത് ഓടിയ കൃഷ്ണ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ.

PC:Aruna

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം

മലബാറിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം. ടിപ്പുവിന്റെ പടയോട്ടവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയും. കണ്ണൂര്‍ നഗരത്തില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ എടക്കാട് പഞ്ചായത്തിലെ ആദികടലായി എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Jishal prasannan

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

കേരളത്തിലെ പൗരാണിക ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുവ അമ്പലപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. അമ്പലപ്പുഴ പാല്‍പ്പായസവും വേലകളിയും ഈ ക്ഷേത്രത്തെ ലോകത്തിനു മുന്നില്‍ എടുത്തു കാണിക്കുന്ന അടയാളങ്ങളാണ്.

പാര്‍ത്ഥസാരഥി സങ്കല്പത്തില്‍ വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന പരബ്രഹ്മസ്വരൂപനായ ശ്രീ കൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണ് ഇവിടുത്തേത്.

PC:Balagopal.k

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രമാണ് തളിപ്പറമ്പിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. കംസവധത്തിനു ശേഷമുള്ള രൗദ്രഭാവത്തില്‍ നില്‍ക്കുന്ന ശ്രീകൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. രൗദ്രഭാവമായതിനാല്‍ നടതുറക്കും മുന്‍പേ തിടപ്പള്ളി തുറന്ന് ഇവിടെ നിവേദ്യം തയ്യാറാക്കും. കൂടാതെ നിര്‍മ്മാല്യദര്‍ശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണിത്.

PC:ARUNKUMAR P.R

ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കേരളത്തിലെ അതിപുരാതന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഇവിടുത്തെ ക്ഷേത്രമതിലകവും ക്ഷേത്രസമുച്ചയവും വലുപ്പത്തിന്റെ കാര്യത്തില്‍ പേരുകേട്ടതാണ്.

PC:Sivahari

ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രം

ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രം

പത്തനംതിട്ട ജില്ലയില്‍ പമ്പാ നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രം.
ചതുര്‍ബാഹു മഹാവിഷ്ണുരൂപത്തില്‍ കുടികൊള്ളുന്ന പരബ്രഹ്മസ്വരൂപനായ ശ്രീകൃഷ്ണ പരമാത്മാവാണ് മുഖ്യ പ്രതിഷ്ഠ.

PC:Akhilan

തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ഗോശാലകൃഷ്ണക്ഷേത്രം

തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ഗോശാലകൃഷ്ണക്ഷേത്രം

പടിഞ്ഞാറു ദര്‍ശനമുള്ള കേരളത്തിലെ അപൂര്‍വ്വം തില ക്ഷേത്രങ്ങളിലൊന്നാണ് തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ഗോശാലകൃഷ്ണക്ഷേത്രം. പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിലുെം ഭക്തര്‍ക്കിടയില്‍ പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തിരുവല്ല-ചെങ്ങന്നൂര്‍ റൂട്ടിലാണ്.
ഗോശാലകൃഷ്ണന്‍ ഇവിടുത്തെ മുഖ്യപ്രതിഷ്ഠകളിലൊന്നാണ്.

PC:Dvellakat

തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം

തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം

യൗവ്വനയുക്തനായ ശ്രീകൃഷ്ണന്‍ മുഖ്യപ്രതിഷ്ഠയായിട്ടുള്ള തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിന് സമീപമുള്ള തൃക്കുലശേഖരപുരത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ ആദ്യം നിര്‍മ്മിക്കപ്പെട്ട വിഷ്ണുക്ഷേത്രവും ഇതു തന്നെയാണ്. കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്‍മാരുടെ അരിട്ടുവാഴ്ച നടന്ന്ിരുന്ന ആ ക്ഷേത്രത്തിലെ കൃഷ്ണന്റെ പ്രതിഷ്ഠ കല്യാണകൃഷ്ണന്‍ എന്നും അറിയപ്പെടുന്നു.

PC:Challiyan

Read more about: krishna temples, temples