» »ആന്ധ്രയെ വ്യത്യസ്തമാക്കുന്ന കാഴ്ചകള്‍

ആന്ധ്രയെ വ്യത്യസ്തമാക്കുന്ന കാഴ്ചകള്‍

Written By: Elizabath

കാഴ്ചകള്‍കൊണ്ടും പുണ്യസ്ഥലങ്ങള്‍കൊണ്ടും തികച്ചും വേറിട്ടു നില്‍ക്കുന്ന അനുഭവമാണ് ആന്ധ്രയെന്ന പുണ്യനഗരത്തിന്റേത്.
സാധാരണ സഞ്ചാരികളില്‍ നിന്നും വ്യത്യസ്തരായി തീര്‍ഥാടകരാണ് ഇവിടെ കൂടുതലായും എത്തുന്നത്. എന്നാല്‍ തീര്‍ഥാടകരെ മാത്രമല്ല
ആരെയും കൊതിപ്പിക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ ഇവിടെയുണ്ട്. ഇത്രയും വേറിട്ടതും വ്യത്യസ്തവുമായ കാഴ്ചകളുള്ള ആന്ധ്രയിലെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം.

തിരുപ്പതി

തിരുപ്പതി

ആന്ധ്രപ്രദേശിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ് തിരുപ്പതി. കോടിക്കണക്കിന് തീര്‍ഥാടകര്‍ ഓരോ വര്‍ഷവും എത്തിച്ചേരുന്ന ഇവിടമാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രവും. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായാണ് ഇവിടുത്തെ ബാലാജിയെ കാണുന്നത്.

PC:Nikhilb239

വൈകുണ്ഠത്തിലെ ഏകാദശി

വൈകുണ്ഠത്തിലെ ഏകാദശി

വൈകുണ്ഠ മാസത്തിലെ ഏകാദശി നാളിലാണ് ഇവിടെ ഏറ്റവുമധികം ആളുകള്‍ എത്തുന്നത്. അന്നേ ദിവസം ഇവിടെ എത്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമത്രെ.

PC:Kiral

ബോറ ഗുഹകള്

ബോറ ഗുഹകള്

മുപ്പത്തിമുക്കോടി ദൈവങ്ങള്‍ വസിക്കുന്ന സ്ഥലം എന്ന പേരില്‍ പ്രശസ്തമാണ് ആന്ധ്രയിലെ ബോറ ഗുഹകള്‍.
സമുദ്രനിരപ്പില്‍ നിന്നും 2313 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബോറാ ഗുഹകള്‍ ചുണ്ണാമ്പു പാറകളാല്‍ നിര്‍മ്മിതമാണ്. പാറകള്‍ക്കുള്ളില്‍ രൂപപ്പെടുന്ന ധാതുക്കളായ സ്പിലിയോംതെസിന് ഉത്തമ ഉദാഹരണങ്ങളാണ് ബോറ ഗുഹകള്‍. ചുണ്ണാമ്പ് കല്ലുകളില്‍ നിന്നാണ് 80 മീറ്ററോളം ആഴത്തിലുള്ള ഗുഹ രൂപം കൊണ്ടിരിക്കുന്നത്.

PC:Rajib Ghosh

വിശ്വാസങ്ങളാല്‍ നിറഞ്ഞ ഗുഹ

വിശ്വാസങ്ങളാല്‍ നിറഞ്ഞ ഗുഹ

ഹിന്ദു വിശ്വാസങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞതാണീ ഗുഹ. ഋതുപര്‍ണ്ണന്‍, പാണ്ഡവര്‍, ശങ്കാരാചാര്യര്‍ തുടങ്ങിയവര്‍ ഇവിടെ പൂജകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. പാതാളഭുവനേശ്വരം എന്നും ഈ ഗുഹകള്‍ അറിയപ്പെടുന്നുണ്ട്. പാറയുടെ ആകൃതികള്‍ ചേര്‍ന്ന് വിശ്വാസത്തെ ബലപ്പെടുത്തുന്ന പല രൂപങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.

PC: Apy Seth

അരാകുവാലി

അരാകുവാലി

നിശബ്ദതയുടെ താഴ്വരയെന്നറിയപ്പെടുന്ന അരാകുവാലി വിശാഖപട്ടണത്തിന് സമാപമാണ് സ്ഥിതി ചെയ്യുന്നത്. വനങ്ങളും വെള്ളച്ചാട്ടങ്ങളും പ്രകൃതിഭംഗിയാര്‍ന്ന കാഴ്ചകളുമാണ് ഇവിടുത്തെ പ്രത്യേകത.

PC: Jagannathsrs

ശാന്തം സുന്ദരം അരാകുവാലി

ശാന്തം സുന്ദരം അരാകുവാലി

വിശാഖപട്ടണത്തുനിന്നും 115 കിലോമീറ്റര്‍ അകലെയാണ് അരാകുവാലി സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 600 മുതല്‍ 900 മീറ്റര്‍ വരെ ഉയരത്തിലുള്ള അരാകുവിന് ശാന്തസുന്ദരം എന്ന പ്രയോഗം ഏറെ ഇണങ്ങും. ഒറീസ്സയോടു ചേര്‍ന്ന് തീര്‍ത്തും ഗ്രാമീണത നിറഞ്ഞൊരു അനുഭവമായിരിക്കും അരാകുവാലിയില്‍ ചിലവഴിക്കുന്ന ദിവസങ്ങള്‍ നല്കുക എന്നതില്‍ തര്‍ക്കമില്ല.

PC: Sunny8143536003

കൈലാസഗിരി

കൈലാസഗിരി

ശിവന്റെയും പാര്‍വ്വതിയുടെയും ഭീമാകാരങ്ങളായ പ്രതിമകള്‍ ഉള്ള സ്ഥലമാമ് കൈലാസഗിരി. പ്രകൃതിയുടെ മനോഹരങ്ങളായ കാഴ്ചകള്‍ നിറച്ച ഇവിടം ഒട്ടേറെ ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരു ഹില്‍സ്‌റ്റേഷന്‍ കൂടിയാണ്.

PC: Ph Basumata

പാപ്പികൊണ്ടലു

പാപ്പികൊണ്ടലു

ആന്ധ്രയിലെ കാശ്മീര്‍ എന്നറിയപ്പെടുന്ന പാപ്പികൊണ്ടലു ഇവിടുത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. മേഡക് പട്ടണത്തിന് സമീപമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC: Dineshthatti

ഉണ്ടാവല്ലി ഗുഹ

ഉണ്ടാവല്ലി ഗുഹ

മണല്‍ക്കല്ലിലുള്ള കുന്നില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗുഹകളാണ് ഉണ്ടാവല്ലിയുടെ പ്രത്യേകത. ഏകദേശം ഒരു നാലുനില കെട്ടിടത്തിന്റെ അത്രയും ഉയരം ഈ ഗുഹകള്‍ക്കുണ്ട്. ബുദ്ധവിഹാരങ്ങളുടെ മാതൃകയിലാണ് ഇത് പണിതിരിക്കുന്നത്. കൃഷ്ണ നദിക്ക് അഭിമുഖമായി നിര്‍മ്മിച്ചിരിക്കുന്ന ഈ ഗുഹകള്‍ മഴക്കാലത്ത് ബുദ്ധസന്യാസിമാര്‍ താമസത്തിനായി ഉപയോഗിച്ചവയാണെന്ന് കരുതപ്പെടുന്നു.

PC: Ramireddy.y

ഭവാനി ദ്വീപ്

ഭവാനി ദ്വീപ്

130 ഏക്കര്‍ വിസ്തൃതിയില്‍ കൃഷ്ണ നദിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണിത്. വിജയവാഡയിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണിത്. ബോട്ടിങ്ങിനും ഇവിടെ സൗകര്യമുണ്ട്.

PC: Shivram Ravi

 ഋഷികോണ്ട ബീച്ച്

ഋഷികോണ്ട ബീച്ച്

വിശാഖപട്ടണത്തിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് ഋഷികോണ്ട ബീച്ച്. ഒട്ടേറെ സഞ്ചാരികള്‍ എത്തിച്ചേരുന്ന അവിടെ സര്‍ഫിങ്ങ് അടക്കമുള്ള വിനോദങ്ങള്‍ക്ക് സൗകര്യമുണ്ട്.

PC: Rajib Ghosh

പ്രകാശം ബാരേജ്

പ്രകാശം ബാരേജ്

കൃഷ്ണ നദിയില്‍ പണിത സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന അണക്കെട്ടാണ് പ്രകാശം ബാരേജ്. അണക്കെട്ടിന്റെ നിര്‍മ്മാണഘട്ടത്തില്‍ രൂപപ്പെട്ട തടാകമാണ് ഇവിടുത്തെ ആകര്‍ഷണം.

PC: Subhash Chandra

ബേലം ഗുഹ

ബേലം ഗുഹ

കര്‍ണൂല്‍ ജില്ലയിലെ ബേലം ഗ്രാമത്തിലാണ് പ്രശസ്തമായ ബേലം ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ഭൂമിക്ക് 150 അടി താഴ്ചയില്‍ രണ്ടു കിലോമീറ്റര്‍ സഞ്ചരിക്കുന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.

PC: Venkasub

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...