Search
  • Follow NativePlanet
Share
» »ശിവരാത്രി പുണ്യത്തിനായി ഈ ശിവക്ഷേത്രങ്ങള്‍

ശിവരാത്രി പുണ്യത്തിനായി ഈ ശിവക്ഷേത്രങ്ങള്‍

ര്‍വ്വ പാപങ്ങള്‍ക്കും മോചനം നല്കുന്ന ശിവരാത്രിയില്‍ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പ്രത്യേക ഗുണം ചെയ്യും. ശിവരാത്രിയില്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

By Elizabath

ഹൈന്ദവരുടെ പ്രത്യേകിച്ച് ശൈവവിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. പാലാഴി മഥനസമയത്ത് ഉയര്‍ന്നു വന്ന വിഷം ഭൂമിയെയും സര്‍വ്വചരാചരങ്ങളെയും സംരക്ഷിക്കാനായി ശിവന്‍ കുടിച്ചുവത്രെ. ആ വിഷം ശിവന് ഏല്‍ക്കാതിരിക്കാനായി ലോകം ഒന്നിച്ച് ഉറങ്ങാതെ വ്രതം എടുത്ത് പ്രാര്‍ഥിച്ചു. അതിന്റെ സ്മരണയാണ് ശിവരാത്രിയായി ആളുകള്‍ ആഘോഷിക്കുന്നത്. സര്‍വ്വ പാപങ്ങള്‍ക്കും മോചനം നല്കുന്ന ശിവരാത്രിയില്‍ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പ്രത്യേക ഗുണം ചെയ്യും. ശിവരാത്രിയില്‍ സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങള്‍ പരിചയപ്പെടാം..

 വടക്കുംനാഥ ക്ഷേത്രം, തൃശൂര്‍

വടക്കുംനാഥ ക്ഷേത്രം, തൃശൂര്‍

108 ശിവാലയങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ക്ഷേത്രമാണ് തൃശൂരിലെ വടക്കുംനാഥ ക്ഷേത്രം.
ഈ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ ശിവന്റെ പേരില്‍ നിന്നാണ് തൃശ്ശൂര്‍ നഗരത്തിന് ആ പേര് വന്നത്. തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലായാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ നിര്‍മിച്ച കേരളത്തിലെ ആദ്യക്ഷേത്രം എന്ന വിശേഷണവും ഈ ക്ഷേത്രത്തിന് സ്വന്തമാണ്.

PC: Rameshng

ബൃഹദീശ്വര ക്ഷേത്രം

ബൃഹദീശ്വര ക്ഷേത്രം

തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ തഞ്ചാവൂരിലാണ് ദക്ഷിണമേരു എന്നറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായാണ് ബൃഹദീശ്വര ക്ഷേത്രം അറിയപ്പെടുന്നത്. 66മീറ്റര്‍ ഉയരമുള്ള ഗോപുരത്തിനു മുകളില്‍ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്.

രാജരാജചോളന്‍ ഒന്നാമന്റെ കാലത്താണ് ഈ ക്ഷേത്രം പണിയുന്നത്. യുനസ്‌കോയുടെ ലോക പൈതൃക സ്മരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ബൃഹദീശ്വര ക്ഷേത്രം ചോള രാജവംശകാലത്തെ തമിഴ് വാസ്തുവിദ്യയുടെ ഉത്തമഉദാഹരണം കൂടിയാണ്.

PC:IM3847

കവിയൂര്‍ മഹദേവ ക്ഷേത്രം

കവിയൂര്‍ മഹദേവ ക്ഷേത്രം

കേരളത്തിലെ പഴക്കമേറിയ ശിവക്ഷേത്രമാണ് കവിയൂര്‍ മഹാദേവ ക്ഷേത്രം, തിരുക്കവിയൂര്‍ മഹാദേവ ക്ഷേത്രമെന്നും ഇതിന് പേരുണ്ട്. തിരുവല്ല നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം. മനോഹരമായ വാസ്തുവിദ്യതന്നെയാണ് ഈ ക്ഷേത്രത്തിന്റെയും പ്രത്യേകത. ചരിഞ്ഞ മേല്‍ക്കൂരകളോടുകൂടി ത്രികോണാകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നൂറ് വര്‍ഷത്തിലുമേറെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്

PC: Ajithkavi

തിരുനക്കര മഹാദേവ ക്ഷേത്രം

തിരുനക്കര മഹാദേവ ക്ഷേത്രം

പതിനാറാം നൂറ്റാണ്ടില്‍ തെക്കൂംകൂര്‍ രാജ പണികഴിപ്പിച്ചതാണ് ഈ ശിവക്ഷേത്രം. കോട്ടയം നഗരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൂത്തമ്പലത്തോടുകൂടി കേരളമാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥകളിപോലുള്ള ക്ഷേത്രകലകള്‍ അരങ്ങേറിയിരുന്നത് ഈ കൂത്തമ്പലത്തിലാണ്.ക്ഷേത്രത്തിന്റെ ചുവരുകള്‍ ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. ക്ഷേത്രം കാണാനും ദര്‍ശനം നടത്താനുമായി ഒട്ടേറെയാളുകള്‍ ഇവിടെയെത്തുന്നുണ്ട്. ഫല്‍ഗുന ഉത്സവമണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം.

PC:RajeshUnuppally

അമരവിള രാമേശ്വരം മഹാദേവക്ഷേത്രം

അമരവിള രാമേശ്വരം മഹാദേവക്ഷേത്രം

പരശുരാമാന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇത്. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍ കരയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC: RajeshUnuppally

രാജരാജേശ്വരി ക്ഷേത്രം

രാജരാജേശ്വരി ക്ഷേത്രം

കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഈ ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സ്ഥിതി ചെയ്യുന്നത്. ശിവന്റെ മറ്റൊരു പേരായ രാജരാജേശ്വരന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളില്‍ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ ഉണ്ടാവുന്ന ദേവപ്രശ്‌നപരിഹാരങ്ങള്‍ക്കായി ഇവിടെ വന്ന് ദേവദര്‍ശനം നടത്തുകയും കാണിക്ക അര്‍പ്പിച്ച് 'ദേവപ്രശ്‌നം' വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു

PC: Vaikoovery

കൊട്ടിയൂര്‍ ശിവക്ഷേത്രം

കൊട്ടിയൂര്‍ ശിവക്ഷേത്രം

പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന കൊട്ടിയൂര്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. വടക്കേ മലബാറിലെ പ്രസിദ്ധമായ ഈ ശിവക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശ്വാസികള്‍ ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കുന്നു.

PC: Satheesan.vn

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം

ശബരിമല ഇടത്താവളം എന്ന നിലയില്‍ പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് നൂറുകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രം. ഇന്നത്തെ ക്ഷേത്രം 1542ലാണ് നിര്‍മി ച്ചതെന്നാണ് കരുതുന്നത്. ശിവനാണ് ഇവിടെയും പ്രതിഷ്ഠ. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ഇവിടത്തെ പ്രധാന ആകര്‍ഷണം ശിവ നൃത്തമെന്ന് കരുതപ്പെടുന്ന പ്രദോഷനൃത്തം പ്രതിപാദിക്കുന്ന മ്യൂറല്‍ പെയിന്റിംഗുകളാണ്

PC: Rklystron

ആദി കുംഭേശ്വരര്‍ ക്ഷേത്രം.

ആദി കുംഭേശ്വരര്‍ ക്ഷേത്രം.

ശിവലിംഗത്തിന്റെ രൂപത്തില്‍ ശിവനെയാണ് ആദികുംഭേശ്വരനായി ഇവിടെ ആരാധിക്കുന്നത്. പാര്‍വ്വതിയെ മംഗളാംബികയായും ഇവിടെ ആരാധിക്കുന്നു. ശിവന്‍ സ്വയം നിര്‍മ്മിച്ച് ശിവലിംഗമാണ് ഇവിടെ ഉള്ളതെന്നാണ് വിശ്വാസം. അമൃത് മണ്ണിനോട് ചേര്‍ത്ത് നിര്‍മ്മിച്ചതാണ് ഇവിടുത്തെ ശിവലിംഗം.

PC:Ssriram mt

വൈക്കം മഹാദേവ ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിന് കേരള ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. വേമ്പനാട് കായല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ശൈവ,വൈഷ്ണവ രീതികളോട് സമാനതയുള്ള പൂജാ രീതികളാണ് ഉള്ളത്.

PC:Georgekutty

മഹാകാലേശ്വര്‍ ക്ഷേത്രം

മഹാകാലേശ്വര്‍ ക്ഷേത്രം

ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഏക സ്വയംഭൂ ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രം. അഞ്ച് നിലകളിലായുള്ള ക്ഷേത്രത്തില്‍ മൂന്നാം നിലയിലുള്ള നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദര്‍ശിക്കാന്‍ കഴിയൂ. ഭസ്മ ആരതിയാണ് മഹാകാലേശ്വര ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. എല്ലാ ദിവസവും പുലര്‍ച്ചെ ശിവലിംഗത്തില്‍ ആരതി നടത്തും. അഭിഷേകത്തിനു ശേഷം ശിവലിംഗം ശ്മശാനങ്ങളില്‍ നിന്നെടുക്കുന്ന ചിതാഭസ്മം കൊണ്ട് പൊതിയും.

PC:LRBurdak

മമ്മിയൂര്‍ മഹാദേവക്ഷേത്രം

മമ്മിയൂര്‍ മഹാദേവക്ഷേത്രം

ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പുരാതന ശിവക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പാര്‍വതിയും വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ പറയപ്പെടുന്ന ശിവക്ഷേത്രമാണിത്. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയാലേ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാകൂ എന്നൊരു വിശ്വാസമുണ്ട്.

PC:RanjithSiji

ഓംകാരേശ്വര്‍ ക്ഷേത്രം

ഓംകാരേശ്വര്‍ ക്ഷേത്രം

മധ്യപ്രദേശിലെ നര്‍മ്മദയ്ക്ക് സമീപമുള്ള ശിവപുരി എന്ന ദ്വീപിലാണ് ഓംകാരേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓംകാരത്തിന്റെ ആകൃതിയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

PC:Ssriram mt

തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം

തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം

തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം, തിരൂര്‍ മലപ്പുറം ജില്ലയിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം തിരൂരില്‍ ആണ് സ്ഥിതി ചെയ്യുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിന്ന് അധികം ദൂരയല്ലാതെ തൃക്കണ്ടിയൂരില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവാലയങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

PC: RajeshUnuppally

ഏകാംബരേശ്വര്‍ ക്ഷേത്രം

ഏകാംബരേശ്വര്‍ ക്ഷേത്രം

പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ശിവനെ ഭൂമിയുടെ രൂപത്തില്‍ ആരാധിക്കുന്ന ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന ഏകാംബരേശ്വര ക്ഷേത്രം. പൃഥ്വിലിംഗമെന്നാണ് ഇവിടുത്തെ പ്രതിഷ്ഠ അറിയപ്പെടുന്നത്.

PC:Ssriram mt

അണ്ണാമലെയാര്‍ ക്ഷേത്രം

അണ്ണാമലെയാര്‍ ക്ഷേത്രം

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ അണ്ണാമല മലനിരകളുടെ താഴ്‌വാരത്തില്‍ സ്ഥിതി ചെയ്യുന്ന അണ്ണാമലെയാര്‍ ക്ഷേത്രം പഞ്ചഭൂത സ്ഥലങ്ങളില്‍ അഗ്‌നിയെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രമാണ്. അഗ്‌നി ലിംഗം എന്നാണ് ഇവിടുത്തെ ശിവലിംഗം അറിയപ്പെടുന്നത്. അരുണാചലേശ്വര്‍ അഥവാ അണ്ണാമലയാരായിട്ടാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്.

PC:Ashiq Surendran

ശ്രീകാളഹസ്തി ക്ഷേത്രം

ശ്രീകാളഹസ്തി ക്ഷേത്രം

പഞ്ചഭൂതങ്ങളില്‍ വായുവിന്റെ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന പ്രശസ്തമായ ക്ഷേത്രമാണ് ശ്രീകാളഹസ്തി ക്ഷേത്രം. ആന്ധ്രാപ്രദേശിലെ കാളഹസ്തി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ(ചിലന്തി), കാള(സര്‍പ്പം), ഹസ്തി(ആന) എന്നീ മൂന്നു ജീവികള്‍ ഇവിടെ ശിവനെ പ്രാര്‍ഥിച്ച് അനുഗ്രഹം നേടി മോക്ഷം പ്രാപിച്ചു എന്നാണ് വിശ്വാസം. അതിനാലാണ് ക്ഷേത്രത്തിന് ഈ പേരു ലഭിച്ചത് എന്നാണ് വിശ്വാസം.

PC:Kalahasti

കേദര്‍നാഥ് ക്ഷേത്രം

കേദര്‍നാഥ് ക്ഷേത്രം

ഹിമാലയത്തിലെ ഗര്‍വാള്‍ പ്രവിശ്യയിലാണ് ശിവക്ഷേത്രമായ കേദാര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍ മാസം മുതല്‍ നവംബര്‍ മാസം വരേ മാത്രമേ ഇവിടെ എത്താന്‍ കഴിയു. മറ്റുകാലങ്ങളില്‍ കടുത്ത തണുപ്പും മഞ്ഞുമായിരിക്കും. മന്ദാകിനി നദിയുടെ സാമിപ്യമാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ഗൗരികുണ്ഡില്‍ നിന്ന് 14 കിലോമീറ്റര്‍ ട്രെക്ക് ചെയ്താല്‍ ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാം. ആയിരത്തോളം വര്‍ഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Shaq774

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+