Search
  • Follow NativePlanet
Share
» »മഹാരാഷ്ട്രയിലെ കുന്നുകളുടെ റാണി-മഹാബലേശ്വർ

മഹാരാഷ്ട്രയിലെ കുന്നുകളുടെ റാണി-മഹാബലേശ്വർ

By Elizabath Joseph

മഹാരാഷ്ട്രയിലെ കുന്നുകളുടെ റാണി...ഈ പേരിന് അർഹമായ ഒട്ടേറെ സ്ഥലങ്ങള്‍ നമ്മുടെ മനസ്സിൽ വരുമെങ്കിലും ഒരൊറ്റ ഇടം മാത്രമേ അതിനു യോജിച്ചതുള്ളൂ. പശ്ചിമഘട്ട മലനിരകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന മഹാബലേശ്വറാണ് അത്. സഞ്ചാരികൾക്ക് മഹാബലേശ്വറിനെ പരിചയപ്പെടുത്തുവാൻ ഒരു മുഖവുരയുടെ ആവശ്യം ഇല്ല. നിവർന്നു നീണ്ടു കിടക്കുന്ന കുന്നിൻചെരിവുകളും പഴത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കാടുകളും ഒക്കെ ചേർന്നു കിടക്കുന്ന ഇവിടുത്ത വ്യൂ പോയിന്‍റുകളാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്.

സമതലങ്ങളുടെ ദുരക്കാഴ്ചകളുംമരക്കൂട്ടങ്ങളും പുൽമേടുകളും ഒക്കെയുള്ള ഇവിടുത്തെ വ്യൂ പോയിന്റുകൾ എന്നും സഞ്ചാരികളെ ആകർഷിക്കുന്നവയാണ്.

മഹാബലേശ്വർ - അല്പം ചരിത്രം

മഹാബലേശ്വർ - അല്പം ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ പ്രസിഡൻസിയുടെ തലസ്ഥാനമായിരുന്ന ഇവിടം 1829-30 കാലഘട്ടത്തിലാണ് ഒരു ചെറിയ നഗരമായി നിലവിൽ വരുന്നത്. എന്നാൽ അതിനും മുൻപേ 1215 ലെ ചരിത്ര രേഖകൾ അനുസരിച്ച് ഇവിടം മാല്‌കോംപേത്ത് എന്നായിരുന്നുവത്രെ അറിയപ്പെട്ടിരുന്നത്. ദേവഗിരി രാജാവായിരുന്ന സിംഗാൻ രാജാവ് 1215 ൽ ഇവിടം സന്ദർശിച്ചപ്പോൾ കൃഷ്ണ ക്ഷേത്രത്തിനു സമീപം അദ്ദേഹം ഒരു ക്ഷേത്രവും ക്ഷേത്രക്കുളവും സ്ഥാപിച്ചതായി പറയപ്പെടുന്നു. പിന്നീട് 16-ാം നൂറ്റാണ്ടിൽ മറാത്ത വംശത്തിലെ ചന്ദ്രറാവു ഇവിടം ഭരിച്ചു. അതിനുശേഷം ഛത്രപതി ശിവജി ഇവിടം കീഴടക്കുകയും ഇതിനടുത്തായി പ്രതാപ്ഗഡ് കോട്ട നിർമ്മിക്കുകയും ചെയ്തു.

PC:B Balaji

പഞ്ചനദികകളുടെ ഉത്ഭവ സ്ഥാനം

പഞ്ചനദികകളുടെ ഉത്ഭവ സ്ഥാനം

മഹാരാഷ്ട്ര, കർണ്ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന പ്രശസ്തമായ കൃഷ്ണ നദി മഹാബലേശ്വറിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. ഓൾഡ് മഹാബലേശ്വറിലെ പഞ്ചഗംഗാ ക്ഷേത്രത്തിലെ പശുവിന്റെ പ്രതിമയിൽ നിന്നുമാണ് ഈ നദി ഉത്ഭവിക്കുന്നത് എന്നാണ് വിശ്വാസം. കോയാന, വേണി, സാവിത്രി,ഗായത്രി എന്നീ നദികളും ഇവിടെ നിന്നും ഉത്ഭവിക്കുന്നുണ്ട്.

PC:Ankur P

മഹാബലേശ്വർ കാഴ്ചകൾ

മഹാബലേശ്വർ കാഴ്ചകൾ

മഹാബലേശ്വറിൻറെ സൗന്ദര്യം ആസ്വദിക്കാനായി മാത്രം ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും ഇവിടെ എത്തിച്ചേരുന്നത്. പ്രസന്നമായ കാലാവസ്ഥയും വ്യൂ പോയിന്റുകളും സമതലങ്ങളും ഒക്കെ ചേരുന്ന ഇവിടം ഏതു തരത്തിലുള്ള സഞ്ചാരികൾക്കും പറ്റിയ സ്ഥലമാണ്. മഹാബലേശ്വറിലെ പ്രസിദ്ധമായ വ്യൂ പോയിന്റുകൾ പരിചയപ്പെടാം.

PC:Dinesh Valke

ആർതേഴ്സ് സീറ്റ്

ആർതേഴ്സ് സീറ്റ്

മഹാബലേശ്വറിലെ ഏറ്റവും പ്രസിദ്ധമായ വ്യൂ പോയിന്റുകളിൽ ഒന്നാണ് ആർതേഴ്സ് സീറ്റ്. സമുദ്രനിരപ്പിൽ നിന്നും 1340 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആർതേഴ്സ് സീറ്റിന് ആർതർ മാലറ്റ് എന്നായാളിൽ നിന്നുമാണ് പേരു ലഭിക്കുന്നത്.മഹാബലേശ്വറിൽ ആദ്യമായി ഒരു ഭവനം നിർമ്മിച്ച വ്യക്തിയാണ് അദ്ദേഹം. ഇവിടുത്തെ എല്ലാ വ്യൂ പോയിന്റുകളിലും നിന്ന് ഏറ്റവും മികച്ച വ്യൂ പോയിന്റായി അറിയപ്പെടുന്ന ഒന്നാണ് ഇത്. കൊങ്കൺ തീരത്തെയും ഡെക്കാന് പീഠഭൂമിയെയും തമ്മിൽ വേർതിരിച്ചു കാണാന്‍ സാധിക്കുന്ന ഏക സ്ഥലം കൂടിയാണ് ആർതേഴ്സ് സീറ്റ്.

ഒരു വശത്ത് കുത്തനെ ആഴത്തിൽ കിടക്കുന്ന സാവിത്രി താഴ്വരയും എതിർവശത്ത് ടൈഗേഴ്സ് സ്പ്രിങ്ങും കാണുന്ന ഇവിടം വ്യൂ പോയിന്റുകളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സ്ഥലം കൂടിയാണ്.

PC:Vikas Rana

ലോഡ്വിക്ക് പോയന്റ്

ലോഡ്വിക്ക് പോയന്റ്

സമുദ്ര നിരപ്പിൽ നിന്നും 4087 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഇവിടുത്തെ ഏറ്റവും മനോഹരമായ വാന്‍റേജ് പോയിന്റുകളിൽ ഒന്നാണ്. 1824 ൽ ഈ കുന്നിനു മുകളിൽ കയറിയ ജനറൽ ലോഡ്വിക്കിന്റെ സ്മരണയ്ക്കായാണ് ഇവിടം ഈ പേരിൽ അറിയപ്പെടുന്നത്. പ്രതാപ്ഗഡ് കോട്ടയുടെയും എൽഫിൻസ്റ്റോൺ പോയിന്‍റിന്റെയും കാഴ്ചകൾ ഇവിടെ നിന്നും കാണാം.

PC:wikimedia

എൽഫിൻസ്റ്റോൺ പോയിന്‍റ്

എൽഫിൻസ്റ്റോൺ പോയിന്‍റ്

ആർതർ സീറ്റിനു സമീപം സ്ഥിതി ചെയ്യുന്ന എൽഫിൻസ്റ്റോൺ പോയിന്‍റ് ഇവിട എത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ്. 1830 ൽ ഡോ. മറേയ് കണ്ടെത്തിയ ഈ സ്ഥലത്തിന് ബോംബെ പ്രസിഡൻസി ഗവർണറായിരുന്ന മൗണ്ട് സ്റ്റുവർട്ട് എൽഫിൻസ്റ്റോണിന്റെ പേരാണ് നല്കിയിരിക്കുന്നത്. മഹാബലേശ്ർ നഗരത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ വ്യൂ പോയിന്റുകൂടിയാണിത്.

PC:Tropicana

എലിഫെന്റ്സ് ഹെഡ് പോയന്റ്

എലിഫെന്റ്സ് ഹെഡ് പോയന്റ്

നീഡൽ ഹോൾ പോയന്റ് എന്നും എലിഫെന്റ്സ് ഹെഡ് പോയന്റ് എന്നും അറിയപ്പെടുന്ന ഈ വ്യൂ പോയിന്റ് ഇവിടുത്തെ മറ്റൊരു പ്രസിദ്ധ സ്ഥലമാണ്. പുറത്തേക്ക് തള്ളി നിൽക്കുന്ന പാറക്കൂട്ടം ആനയുടെ തലയുടെയും തുമ്പിക്കയ്യുടെയും രൂപം തോന്നിക്കുന്ന പോലെ നിൽക്കുന്നതിനാലാണ് ഈ പേരു ലഭിച്ചത്. ഇവിടെ നിന്നുള്ള സഹ്യാദ്രി മലനിരകളുടെ കാഴ്ചയാണ് ഏറ്റവും പ്രസിദ്ധമായത്.

PC:Dinesh Valke

സാവിത്രി പോയിന്റ്

സാവിത്രി പോയിന്റ്

എലിഫെന്റ്സ് ഹെഡ് പോയന്‍റിനും ആർതർ സീറ്റിനും ഇടയിലായി സ്ഥിതി ചെയ്യുന്ന സാവിത്രി പോയിന്റ് ഒരിക്കലും മിസ് ചെയ്യരുതാത്ത ഒരു കാഴ്ചയാണ്. സൂയിസൈഡ് പോയന്റ് എന്നും ഇവിടം അറിയപ്പെടുന്നു. സാവിത്രി നദിയുടെ ഉത്ഭവ സ്ഥാനമാണ് ഇവിടം. കാടുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ഫോട്ടോഗ്രഫിക്ക് പറ്റിയ ഇടം കൂടിയാണ്.

PC:David Lowry

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more