» »രാത്രിയിൽ മാത്രം സ്ത്രീകൾക്ക് പ്രവേശനമുള്ള ക്ഷേത്രം

രാത്രിയിൽ മാത്രം സ്ത്രീകൾക്ക് പ്രവേശനമുള്ള ക്ഷേത്രം

Written By:

ഏതൊരു വിജയത്തിനു പിന്നിലും കാണും ഒരു ക്ഷേത്രത്തിന്റെയും ദൈവത്തിന്റെയും കഥ. അങ്ങനെ നോക്കുമ്പോൾ രാഷ്ട്രീയക്കാർക്കും സിനിമാ താരങ്ങൾക്കും ഏറെ പ്രിയപ്പെട്ട ഒരു ക്ഷേത്രമുണ്ട് നമ്മുടെ കേരളത്തിൽ. ഇപ്പോൾ നടന്ന കർണ്ണാടക തിരഞ്ഞെടുപ്പിൽ ബിജെപി മിന്നുന്ന പ്രകടനം കാഴ്ചവെച്ചപ്പോൾ അതിനു പിന്നിലും ഒരു കേരള ടച്ച് ഉള്ള കാര്യം അറിയുമോ? രാഷ്ട്രീയ വിജയങ്ങൾക്കും കാര്യസാധ്യത്തിനുമായി നേതാക്കൾ രഹസ്യമായും അല്ലാതെയും വന്നു പ്രാർഥിക്കുന്ന ഒരു ക്ഷേത്രം... കണ്ണൂരിലെ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന രാജരാജേശ്വര ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

ക്ഷേത്രങ്ങള്‍ വിവാദമാക്കിയ നടിമാരും നടിമാര്‍ പ്രശസ്തമാക്കിയ ക്ഷേത്രങ്ങളും

എവിടെയാണ് ഈ ക്ഷേത്രം?

എവിടെയാണ് ഈ ക്ഷേത്രം?

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്താണ് രാജരാജേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്. കണ്ണൂരിൽ നിന്നും 21 കിലോമീറ്റർ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

പ്രമുഖരുടെ പ്രിയപ്പെട്ട ക്ഷേത്രം

പ്രമുഖരുടെ പ്രിയപ്പെട്ട ക്ഷേത്രം

രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും ഉൾപ്പെടെയുള്ളവർ സന്ദർശിക്കുന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം പ്രശസ്തമാക്കിയത് ഇവരുടെ സന്ദർശനങ്ങളാണ്. സന്ദർശനത്തോടൊപ്പം വിവാദങ്ങളും ഇവിടെ ഉണ്ടാകാറുണ്ട്. സിനിമാ താരം മീരാ ജാസ്മിൻ, കർണ്ണാടകയിലെ ബിജെപി നേതാവ് ബിഎസ് യെഡിയൂരപ്പ, തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത തുടങ്ങിയവരാണ് ഇവിടം സന്ദർശിക്കുന്ന പ്രമുഖർ. കൂടാതെ തിരഞ്ഞെടുപ്പ് സമയത്ത് ഒട്ടേറെ രാഷ്ട്രീയ നേതാക്കൾ ഇവിടെ എത്താറുണ്ട്.

PC: Ajith U

108 ശിവക്ഷേത്രങ്ങളിലൊന്ന്

108 ശിവക്ഷേത്രങ്ങളിലൊന്ന്

പുരാതന കേരളത്തിലെ പ്രശസ്തമായ 108 ശിവാലയങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രം കൂടിയാണിത്.
ശിവൻ രാജരാജേശ്വരൻ എന്ന പേരിലാണ് ഈ മഹാ ക്ഷേത്രത്തിൽ അറിയപ്പെടുന്നത്. ശങ്കരനാരായണ ഭാവത്തിലാണ ശിവനെ ഇവിടെ ആരാധിക്കുന്നത്.
ക്ഷേത്രങ്ങളിലെ ദേവപ്രശ്നങ്ങൾക്ക് പരിഹാരം
രാജരാജേശ്വര ക്ഷേത്രത്തിന് മറ്റു ക്ഷേത്രങ്ങൾക്കില്ലാത്ത പല പ്രത്യേകതകളും ഉണ്ട്. അതിലൊന്നാണ് ഇവിടുത്തെ ദേവപ്രശ്നം. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാകുന്ന ദേവ പ്രശ്നങ്ങൾക്ക് ഇവിടെ എത്തി ശിവനെ തൊഴുത് കാണിക്ക വെച്ച് ദേവ പ്രശ്നം വയ്ക്കുന്ന ചടങ്ങാണ് ഇവിടെ നടത്തുന്നത്.
ഇത് ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രാചാരമാണ്.

പുരാതന ശക്തി പീഠങ്ങളിലൊന്ന്


ഭാരതത്തിലെ ഏറ്റവും പുരാതന ശക്തി പീഠങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രചാരത്തിലുള്ളത് ശിവനും സതിയുമായി ബന്ധപ്പെട്ടതാണ്യ സതീ ദേവിയുടെ സ്വയം ദഹനത്തിനു ശേഷം സതിയുടെ തല വന്നു വീണത് ഇവിടെയാണെന്നാണ് വിശ്വാസം.

PC: Santhoshveliyannoor

മൂന്നു വിഗ്രഹങ്ങളുടെ കഥ

മൂന്നു വിഗ്രഹങ്ങളുടെ കഥ

ആദിത്യനെ കടഞ്ഞെടുത്തപ്പോൾ കിട്ടിയ ചൂർണ്ണം ഉപയോഗിച്ച് ഋഷിമാർ മൂന്നു ശിവലിംഗങ്ങൾ ഉണ്ടാക്കിയത്രെ. ഇത് ബ്രഹ്മാവ് അവരിൽ നിന്നു കൈക്കലാക്കുകയും പിന്നീട് പാർവ്വതിയുടെ കൈയ്യിലെത്തിയ ഇവയെ പാർവ്വതി പൂജിച്ചു വരുകയും ചെയ്തിരുന്നു. ഒരിക്കൽ മാന്ധത മഹർഷി എന്നു പേരായ ഒരു മഹർഷിയുടെ തപസ്സിൽ സംപ്രീതനായ ശിവൻ ഈ മൂന്നു വിഗ്രഹങ്ങളിലൊന്ന് അദ്ദേഹത്തിന് നല്കി. ശ്മശാനങ്ങൾ ഇല്ലാത്ത പരിശുദ്ധമായ സ്ഥലത്ത് ഇത് സ്ഥാപിക്കണം എന്നായിരുന്നു ശിവൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നത്. അങ്ങനെ തളിപ്പറമ്പിൽ എത്തിയ മഹർഷി അത് ഇവിടെ സ്ഥാപിക്കുകയും പിന്നീടത് ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്തു.
മാന്ധാവ് മഹർഷിയുടെ മകനായ മുചുകുന്ദനുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ശിവലിംഗത്തിന്റെ കഥ. ശിവനിൽ നിന്നും ശിവലിംഗം നേടിയ അദ്ദേഹം തളിപ്പറമ്പിൽ തന്നെ ഇത് പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്തു പോന്നു. പിന്നീട് ഇതും ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമാവുകയായിരുന്നു.
മൂന്നാമത്തെ ശിവലിംഗം
മൂഷിക രാജവംംശം അഥവാ കോലത്തു നാട്ടിലെ രാജാവായിരുന്ന ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിക്കുന്നത്. അദ്ദേഹമാണ് ഇന്ന് ക്ഷേത്രം കാണുന്ന സ്ഥലത്ത് ശിവലിംഗം പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്തതത്രെ.

PC:शिव साहिल

പുരാണങ്ങളിലെ ക്ഷേത്രം

പുരാണങ്ങളിലെ ക്ഷേത്രം

ചരിത്രത്തിൽ ഏറെ പരാമർശിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. കേരള മാഹാത്മ്യം, കേരളക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്കൃത കൃതികളിലും ചെല്ലുരീശ വിലാസം, ലക്ഷമീ പുരേശസ്തോത്രം,ചെല്ലൂര് പിരാൻസ്തുതി മുതലായ കൃതികളിലും ചെല്ലൂർ നവോദയം ചമ്പുവിലും ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
പെരിഞ്ചല്ലൂർ എന്നായിരുന്നു അക്കാലത്ത് ഇവിടം അറിയപ്പെട്ടിരുന്നത്. രാജരാജേശ്വരനെ പെരിഞ്ചെല്ലൂരപ്പൻ എന്നും പെരുംതൃക്കോവിലപ്പനെന്നും പറഞ്ഞിരുന്നു. ഏഴിമലയിലെ മൂഷിക രാജവംശത്തിന്റെ കീഴിലായിരുന്നു ക്ഷേത്രം ഉണ്ടായിരുന്നത്.
വടക്കൻ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന ഇവിടെ പണ്ഡിതർക്കും കലാകാരൻമാർക്കും പ്രത്യേക സ്ഥാനമാണുണ്ടായിരുന്നത്.


PC:Vijayanrajapuram

ടിപ്പുവിന്റെ പടയോട്ടവും രാജരാജേശ്വര ക്ഷേത്രവും

ടിപ്പുവിന്റെ പടയോട്ടവും രാജരാജേശ്വര ക്ഷേത്രവും

മലബാറിലെ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. അന്ന് അക്രമണം നടന്നപ്പോൾ ക്ഷേത്രം രക്ഷിക്കാനായി ആദ്യം എത്തിച്ചേർന്നത് അടുത്തുള്ള മുസ്ലീം സമുദായക്കാരാണത്രെ. വിശ്വാസികൾ പോലും മാറി നിന്നപ്പോൾ പടയാളകളിട്ട തീ അണച്ചത് സ്വന്തം ജീവൻ പോലും മാറ്റി നിർത്തി ഓടിവന്ന മുസ്ലീം സമുദായക്കാരാണ്. പിന്നീട് ക്ഷേത്രത്തിനുള്ളിൽ എന്തെങ്കിലും അത്യാഹിതമുണ്ടായാൽ സഹായിക്കാനായി മുസ്ലീം സമുദായക്കാർക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാം എന്ന് വ്യവസ്ഥയുണ്ടാക്കിയത്രെ.

PC:Vijayanrajapuram

സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ!

സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ!

സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ മാത്രം പ്രവേശനമുള്ള അപൂർവ്വ ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. തിരുവത്താഴ പൂജയ്ക്കു ശേഷം മാത്രമാണ് ഇവിടെ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുന്നത്. അതായത് രാത്രി എട്ടുമണിക്കു ശേഷം മാത്രമേ സത്രീകൾക്ക് ഇവിടെ പ്രവേശിക്കുവാൻ സാധിക്കു എന്ന്. എന്നാൽ ബ്രാഹ്മണ സ്ത്രീകൾക്ക് ക്ഷേത്രത്തിനകത്തേ പ്രവേശനം അനുവദിച്ചിരുന്നില്ല.
എന്നാൽ ശിവരാത്രി ദിവസം സ്ത്രീകൾക്ക് ഇവിടെ എപ്പോൾ വേണമെങ്കിലും എത്തി തൊഴാൻ അനുവാദമുണ്ട്.

PC:Vaikoovery

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...