India
Search
  • Follow NativePlanet
Share
» »നാഗപഞ്ചമി..സര്‍പ്പാരാധനയ്ക്കുള്ള ശ്രേഷ്ഠ ദിനം..ഇന്ത്യയിലെ പ്രധാന നാഗക്ഷേത്രങ്ങളിലൂടെ

നാഗപഞ്ചമി..സര്‍പ്പാരാധനയ്ക്കുള്ള ശ്രേഷ്ഠ ദിനം..ഇന്ത്യയിലെ പ്രധാന നാഗക്ഷേത്രങ്ങളിലൂടെ

ശ്രാവണ മാസത്തിലെ ശുക്ലപക്ഷം ഹൈന്ദവ വിശ്വാസികള്‍ നാഗപഞ്ചമിയായി ആഘോഷിക്കുന്നു. നാഗദൈവങ്ങളെ ആരാധിക്കുവാനായി മാറ്റിവെച്ചിരിക്കുന്ന ഈ ദിവസം ഇന്ത്യയുടെ വിിവധ ഭാഗങ്ങളില്‍ വിപുലമായി ആഘോഷിക്കുന്നു. നാഗങ്ങളെ പ്രീതിപ്പെടുത്തുന്ന പൂജകളും ചടങ്ങളുകളുമാണ് ഈ ദിവസമുള്ളത്. 2022 ലെ നാഗപഞ്ചമി ദിനം ഓഗസ്റ്റ് 2-ാം തിയ്യതിയാണ്. ഇതാ ഇന്ത്യയിലെ പ്രധാനപ്പെ‌ട്ട നാഗക്ഷേത്രങ്ങളെക്കുറിച്ചും അവയു‌ടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, കര്‍ണ്ണാ‌ടക

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, കര്‍ണ്ണാ‌ടക

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ നാഗക്ഷേത്രങ്ങളില്‍ ഒന്നാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. കര്‍ണ്ണാ‌ടകയിലെ ഈ ക്ഷേത്രം നാഗങ്ങളുടെ സംരക്ഷകനായ സുബ്രഹ്മണ്യനെയാണ് ആരാധിക്കുന്നത്. പശ്ചിമഘട്ടത്തിന്‍റെ താഴ്വാരത്തിലുള്ള ഈ ക്ഷേത്രം കുമാരധാര നദിക്കരയിലാണുള്ളത്.
ഗരുഡന്‍റെ അക്രമത്തില്‍ നിന്നും നാഗങ്ങളെ രക്ഷിക്കുവാനായി സര്‍പ്പരാജാവായ വാസുകി ശിവനെ തപസ്സുചെയ്തു. തപസ്സില്‍ സംപ്രീതനായ ശിവന്‍ അപേക്ഷ സ്വീകരിക്കുകയും സര്‍പ്പങ്ങളെ രക്ഷിക്കാനായി സുബ്രഹ്മണ്യനെ അയയ്ക്കുകയും ചെയ്തു. അങ്ങനെ സുബ്രഹ്മണന്യനെ സര്‍പ്പങ്ങളുടെ രക്ഷകന്‍ എന്ന നിലയില്‍ ആരാധിയ്ക്കാന്‍ തുടങ്ങിയ ക്ഷേത്രമാണിത്.
ആദിശേഷന് മുകളില്‍ വാസുകി, വാസുകിയുടെ മുകളില്‍ മയിലിന്റെ പുറത്തിരിക്കുന്ന സുബ്രഹ്മണ്യനെയാണ് ഇവിടെ പ്രധാന പ്രതിഷ്ഠയായി പൂജിക്കുന്നത്. കര്‍ണ്ണാടകയിലെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്ന് എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.

PC:Shiva Shankar

നാഗചന്ദ്രേശ്വര്‍ ക്ഷേത്രം, ഉജ്ജയിന്‍

നാഗചന്ദ്രേശ്വര്‍ ക്ഷേത്രം, ഉജ്ജയിന്‍

വര്‍ഷത്തില്‍ നാഗപഞ്ചമി ദിനത്തില്‍ മാത്രം ആരാധനയ്ക്കായി തുറക്കുന്ന വിശിഷ്ടമായ ക്ഷേത്രമാണ് ഉജ്ജയിനില്‍ മഹാകാലേശ്വര്‍ ധാമിന് സമീപം സ്ഥിതി ചെയ്യുന്ന ഉജ്ജയിന്‍. ഈ ദിവസം 24 മണിക്കൂറും ഈ ക്ഷേത്രം തുറന്നിരിക്കും. നാഗപഞ്ചമി നിനം തുടങ്ങുന്ന ദിവസം രാത്രി 12 മണിക്ക് തുറക്കുന്ന ക്ഷേത്രം ദിനം തീരുന്ന രാത്രി 12 മണിക്ക് അടയ്ക്കുകയും ചെയ്യും. ഈ ദിവസം ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവപ്രതിമ കാണുവാനായി ആളുകള്‍ എത്തുന്നു.
നാഗരാജാവായ തക്ഷകന്‍ വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിലെ വിഗ്രഹം നേപ്പാളില്‍ നിന്നും കൊണ്ടുവന്നതാണെന്നാണ് വിശ്വാസം.

ഭിലത്ദേവ് ക്ഷേത്രം

ഭിലത്ദേവ് ക്ഷേത്രം

ബർവാനി ജില്ലയിൽ നാഗദേവതയെ ഭിലത്ദേവ് എന്നാണ് ആരാധിക്കുന്നത്. നഗല്‍വാഡിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പുരാതനമായ ചില കഥകളുമായി ചേര്‍ന്നു നില്‍ക്കുന്നു. പണ്ട് ഇവിടെ വസിച്ചിരുന്ന റെലൻ റാണയ്ക്കും മൈദാബായിക്കും കുട്ടികളുണ്ടായിരുന്നില്ലത്രെ. ഒരുപാ‌ട് പ്രാര്‍ത്ഥനകള്‍ക്കു ശേഷം ശിവന്‍റെ അനുഗ്രഹത്താല്‍ അവര്‍ക്ക് ഒരു പുത്രനെ ലഭിച്ചു. ഒരിക്കല്‍ ശിവനും ഭാര്യ പാര്‍വ്വതിയും കൂടി രൂപം മറി ഇവരുടെ ഭവനത്തില്‍ ഭിക്ഷയ്ക്കായി ചെന്നു. അവരെ തിരിച്ചറിയാതിരുന്ന ദമ്പതികള്‍ ഒന്നും നല്കാതെ ശിവനെയും പാര്‍വ്വതിയെയും മടക്കിയയച്ചു. കോപിഷ്ഠനായ ശിവന്‍ അവരുടെ കുഞ്ഞിനെ മടക്കിയെടുക്കുന്നുവെന്നും വെന്നും പകരം ഒരു പാമ്പിനെ മകനായി വളര്‍ത്തുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് റിലാൻ റാണയും മൈദാബായിയും നാഗിനെ മകൻ ഭിലാട്ടിനെപ്പോലെ വളർത്തി. ഭിലാത് ദേവ് ഇപ്പോഴും ഈ ക്ഷേത്രത്തിൽ നാഗദേവതയുടെ രൂപത്തിലാണ് ആരാധിക്കപ്പെടുന്നത്. കുട്ടികളില്ലാത്തവർ ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും എന്നാണ് വിശ്വാസം.

നാഗാരാജാ ക്ഷേത്രം, നാഗര്‍കോവില്‍

നാഗാരാജാ ക്ഷേത്രം, നാഗര്‍കോവില്‍

തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ നാഗക്ഷേത്രങ്ങളിലൊന്നാണ് നാഗര്‍കോവിലില്‍ സ്ഥിതി ചെയ്യുന്ന നാഗാരാജാ ക്ഷേത്രം. സ്ഥലത്തിന്റെ പേരുപോലെ തന്നെ നാഗങ്ങളുടെ രൂപങ്ങളും പ്രതിമകളും എല്ലാം ധാരാളമായി കാണുന്ന സ്ഥലമാണിത്. ഈ ക്ഷേത്രത്തില്‍ കൃഷ്ണനും രാഗാരാജാവുമായി രണ്ട് പ്രധാന പ്രതിഷ്ഠകളുണ്ട്. അഞ്ച് തലയുള്ള നാഗത്തിന്‍റെ രൂപമാണ് ഇവിടെ നാഗപ്രതിഷ്ഠയ്ക്കുള്ളത്.
PC:Infocaster

ശേഷനാഗ ക്ഷേത്രം, കാശ്മീര്‍

ശേഷനാഗ ക്ഷേത്രം, കാശ്മീര്‍

മൻസാർ തടാകത്തിന്റെ കിഴക്കേ കരയിൽ സ്ഥിതി ചെയ്യുന്ന ശേഷ്‌നാഗ് ക്ഷേത്രം പേരുപോലെ തന്നെ നാഗത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ്. ദമ്പതികള്‍ക്ക് അനുഗ്രഹം നല്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തില്‍ വിദൂരദേശങ്ങളില്‍ നിന്നുപോലും നവദമ്പതികള്‍ എത്തുന്നു. മൻസാർ തടാകത്തിലെ പുണ്യജലത്തിൽ മുങ്ങിക്കുളിക്കുന്നത് പുണ്യപ്രവര്‍ത്തിയാണ്. ശേഷനാഗിന് ആറ് തലകളുണ്ടെന്നാണ് വിശ്വാസം.

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാഗക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം. മുപ്പത് ഏക്കര്‍ വരുന്ന കാവിനുള്ളിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലും പരിസരത്തുമായി മുപ്പതിനായിരത്തിലധികം നാഗപ്രതിമകളുണ്ട്. മണ്ണാറശ്ശാലയിലെ നിലവറയില്‍ നാഗരാജാവ് വസിക്കുന്നു എന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ ചെയ്യുന്നത് മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന അന്തര്‍ജ്ജനം ആണ് . വലിയമ്മ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. തുലാം മാസത്തിലെ ആയില്യം നാളിലാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍ ന‌ടക്കുന്നത്.

PC:Vibhitha Vijay

ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം

ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ തന്നെ പ്രസിദ്ധമായ മറ്റൊരു നാഗക്ഷേത്രമാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. അനന്തന്റെ തനനതു രൂപത്തിലുള്ള ആദ്യ പ്രതിഷ്ഠയുള്ള ക്ഷേത്രം പ്രതിഷ്ഠ ന‌ടത്തിയത് പരശുരാമനാണെന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്. നാഗങ്ങളെ ആരാധിക്കുന്ന പതിവ് കേരളത്തിലാദ്യം ആരംഭിച്ചതും ഇവിടെയാണ്. കന്നി മാസത്തിലെ ആയില്യം നാളാണ് ഇവിടുത്തെ പ്രധാന ദിനം.

PC: Official Page

ആമേട ക്ഷേത്രം

ആമേട ക്ഷേത്രം

എറണാകുളം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ആമേ‌ട ക്ഷേത്രം തൃപ്പൂണിത്തുറയ്ക്ക് സമീപമാണുള്ളത്. നാഗാരാധനയ്ക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന ഈ ക്ഷേത്രം സപ്തമാതൃക്കളെ അപൂര്‍വ്വ പ്രതിഷ്ഠയുള്ള ക്ഷേത്രം കൂടിയാണിത്. വേമ്പനാട്ടു കായലിന്റെ തീരത്താണ് ആമേട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയില്യം നക്ഷത്രത്തിലെ സര്‍പ്പാരാധനയാണ് ഇവിടെയും പ്രധാനമെങ്കിലും കന്നി,തുലാം,വ്യശ്ചികം,മീനം മാസങ്ങളിലെ ആയില്യത്തിനും വിശ്വാസികള്‍ വന്നെത്താറുണ്ട്.

PC:Vineshvinesh

പാമ്പുമേക്കാട്ട് മന

പാമ്പുമേക്കാട്ട് മന

സര്‍പ്പാരാധനയ്ക്കായി പേരുകേട്ടിരിക്കുന്ന മനയാണ് തൃശൂര്‍ ജില്ലയിലെ പാമ്പുമേക്കാട്ട് മന. സര്‍പ്പരാജാവായ വാസുകി നേരിട്ടെത്തി അനുഗ്രഹിച്ച ഇടം എന്നാണ് ഈ മനയെ ഐതിഹ്യങ്ങളില്‍ വിശേഷിപ്പിക്കുന്നത്. മേക്കാട്ടുമനയിലെ പരദേവതയായി നാഗത്താനെയാമ് ആരാധിക്കുന്നത്. സര്‍പ്പരാജാവ് നല്കി മാണിക്യം ഈ മനയിലെവിടെയോ ഇന്നുമുണ്ടെന്നാണ് വിശ്വാസം. ചില പ്രത്യേക ദിവസങ്ങളിലൊഴികെ ബാക്കി എല്ലാ സമയത്തും എല്ലാവര്‍ക്കും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
മനയുടെ അകത്തേക്ക് പ്രവേശനം മിഥുനം, കർക്കിടകം, ചിങ്ങം, ഒഴികെ വരുന്ന ഏത് മലയാള മാസം ഒന്നാം തീയതിയും, കർക്കിടകം അവസാന ദിവസവും, കന്നിമാസം ആയില്യം നാളിലും, മീനത്തിൽ തിരുവോണം മുതൽ ഭരണി വരെയുള്ള ദിവസങ്ങളിലും, മേടം പത്തിനും എല്ലാ ഭക്തജനങ്ങൾക്കും മനയുടെ എല്ലാ കാവുകളിലും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

PC:Aruna

ഈ ക്ഷേത്രത്തിലെ ദൈവം വിളിച്ചാല്‍ വിളിപ്പുറത്തെത്തും, പക്ഷേ??ഈ ക്ഷേത്രത്തിലെ ദൈവം വിളിച്ചാല്‍ വിളിപ്പുറത്തെത്തും, പക്ഷേ??

മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X