Search
  • Follow NativePlanet
Share
» »ലോകം വിരുന്നെത്തുന്ന പത്തുദിനങ്ങൾ.. നാഗാലാൻഡ് ഒരുങ്ങുന്നു.. ഹോൺബിൽ ഫെസ്റ്റിവല്‍ ഇതാ ഇങ്ങെത്തി!

ലോകം വിരുന്നെത്തുന്ന പത്തുദിനങ്ങൾ.. നാഗാലാൻഡ് ഒരുങ്ങുന്നു.. ഹോൺബിൽ ഫെസ്റ്റിവല്‍ ഇതാ ഇങ്ങെത്തി!

2022 ലെ ഹോൺബിൽ ആഘോഷത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം...

വടക്കു കിഴക്കൻ ഇന്ത്യയുടെ ആഘോഷങ്ങളിലേക്ക് വാതിൽ തുറന്നു നല്കുന്ന നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവൽ വർഷം മുഴുവനും രാജ്യത്തെ സഞ്ചാരികൾ കാത്തിരിക്കുന്ന ദിവസങ്ങളാണ്. നാഗാലാൻഡിലെ ഗോത്രവിഭാഗങ്ങളെയും അവരുടെ ജീവിത രീതികളെയും ആഘോഷങ്ങളെയുമെല്ലാം പരിചയപ്പെടുവാൻ അവസരം നല്കുന്ന ഹോൺബിൽ ഫെസ്റ്റിവൽ ഇന്ത്യയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നുമാണ്.

കൊവിഡും അതിന്റെ നിയന്ത്രണങ്ങളും കാരണം കഴിഞ്ഞ രണ്ടു വർഷവും വളരെ ലളിതമായ രീതിയിൽ നടത്തിയ ഫെസ്റ്റിവൽ അതിന്‍റെ യഥാർത്ഥ രീതിയിലേക്കും ആഘോഷമേളങ്ങളിലേക്കും ഈ വർഷം തിരികെവരികയാണ്. നീണ്ട കാത്തിരിപ്പിനു ശേഷമെത്തുന്ന ഉത്സവദിനങ്ങളെ കഴിവതും ഭംഗിയാക്കുവാനുള്ള തയ്യാറെടുപ്പിലാണ് നാഗാലാൻഡ്. 2022 ലെ ഹോൺബിൽ ആഘോഷത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം..

ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ 2022

ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ 2022

രണ്ടു കൊല്ലത്തെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ഈ വർഷം ഡിസംബർ 1 മുതൽ 10 വരെയുള്ള തിയ്യതികളിൽ നടക്കും. ലോകമെമ്പാടു നിന്നും സഞ്ചാരികൾ എത്തിച്ചേരുന്ന ഹോൺബിൽ ഫെസ്റ്റിവൽ തീർത്തും ഇവിടുത്തെ ഗോത്രവിഭാഗങ്ങളുടെ ആഘോഷമാണ്. ആഘോഷങ്ങളുടെ ആഘോഷമെന്നും ഹോൺബിൽ മനോത്സവ് എന്നുമെല്ലാം ഇത് അറിയപ്പെടുന്നു. നാഗാലാൻഡിന്റെ സംസ്കാരം, സംഗീതം, നൃത്തം, ജീവിതശൈലി എന്നിവ പരിചയപ്പെടുവാനുള്ള യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഹോണ്‍ബില്‍ ഫെസ്റ്റിവലിൽ പങ്കെടുത്താൽ മാത്രം മതി!

PC:Siddharthdhodapkar

ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ 2022- സ്ഥലം

ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ 2022- സ്ഥലം

നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയ്ക്ക് അടുത്തുള്ള കിസാമയിലെ നാഗ ഹെറിറ്റേജ് വില്ലേജ് ആണ് എല്ലാ വർഷത്തെയും പോലെ ഇത്തവണയും കിസാമയിലെ നാഗ ഹെറിറ്റേജ് വില്ലേജ് ആണ് ആഘോഷത്തിന് സാക്ഷ്യം വഹിക്കുന്നത്. കൊഹിമയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ പൈതൃ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഗോത്രവർഗ സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും ആണ് ഈ ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ കലാ-സാംസ്കാരിക വകുപ്പുകളും സംസ്ഥാന ടൂറിസം വകുപ്പും ചേർന്നാണ് ആഘോഷങ്ങൾ നടത്തുന്നത്.

PC:Kaushik Mishra

ആഘോഷത്തിന്‍റെ ചരിത്രം ഇങ്ങനെ

ആഘോഷത്തിന്‍റെ ചരിത്രം ഇങ്ങനെ

നാഗാലാൻഡിന്‍റെ സംസ്കാരം നോക്കിയാൽ തുടക്കം മുതൽ തന്നെ കൃഷിയെ ആശ്രയിച്ചുള്ള ജീവിതരീതിയാണ് ഇവിടെയുള്ളത്. ഇവിടുത്തെ എല്ലാ ഗോത്രങ്ങൾക്കും ജീവിതോപാധി കൃഷിയാണ്. അതുകൊണ്ടുതന്നെ അവരുടെ ആഘോഷങ്ങളിലും കൂടിച്ചേരലുകളിലും നിറഞ്ഞുനിൽക്കുന്നതും അവരുടെ സംസ്കാരം വളർന്നു വന്നതുമെല്ലാം കൃഷിയെ ചുറ്റിപ്പറ്റിയാണ്. ഇങ്ങനെ നോക്കുമ്പോൾ, ഈ സംസ്കാരങ്ങളെയെല്ലാം പരസ്പരം ബന്ധപ്പെടുത്തുവാനും ഗോത്രങ്ങൾ തമ്മിലുള്ള ആശയവിനിമയവും സാംസ്കാരിക പൈതൃകവും പ്രോത്സാഹിപ്പിക്കുന്നതിനായി നാഗാലാന്‍ഡ് സർക്കാർ മുൻകൈയെടുത്താണ് ഹോൺബിൽ ഫെസ്റ്റിവൽ ആരംഭിച്ചത്. 2000 ലാണ് ആദ്യത്തെ ഹോൺബിൽ ഉത്സവം നടന്നത്.

PC:Avantikac98

പേരു വന്നത്

പേരു വന്നത്

നാഗാലാൻഡിന്റെ പാരമ്പര്യങ്ങളോടും വിശ്വാസങ്ങളോടും അവരുടെ നാടോടിക്കഥകളോടുമെല്ലാം വളരെ ചേർന്നു നിൽക്കുന്നതാണ് വേഴാമ്പലുകൾ. ഇവിടുത്തെ കെട്ടുകഥകളിലെല്ലാം പ്രധാന വേഷത്തിൽ വേഴാമ്പലുകളെ കാണാം. മാത്രമല്ല, ഇവിടുത്തെ വനങ്ങളിലും നാടുകളിലുമെല്ലാം വേഴാമ്പലുകളെ ധാരാളമായി കാണുകയും ചെയ്യാം. വേഴാമ്പലുകളെ ആരാധിക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന രീതിയാണ് ഇവർക്കുള്ളത്. അതിനാൽതന്നെ എല്ലാ ഗോത്രങ്ങളെയും പ്രതിനിധീകരിക്കുന്ന വേഴാമ്പലുകളിൽ നിന്നാണ് ഈ ഫെസ്റ്റിവലിന്റെ പേര് തിരഞ്ഞെടുത്തത്.

PC:Aravind Manickam

ഇന്ത്യയിലുണർന്ന് മ്യാന്മാറിൽ തീകായുന്ന ഒരു നാട്..വിചിത്രം ഈ വിശേഷങ്ങള്‍ഇന്ത്യയിലുണർന്ന് മ്യാന്മാറിൽ തീകായുന്ന ഒരു നാട്..വിചിത്രം ഈ വിശേഷങ്ങള്‍

23-ാം വർഷം

23-ാം വർഷം

ഈ വർഷത്തെ ഹോൺബിൽ ആഘോഷം 23-ാമത് ഹോൺബിൽ ആഘോഷമാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ആഘോഷങ്ങളുടെ അഭാവം ഇത്തവണ നികത്തുന്ന രീതിയിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് നാഗാലാന്‍ഡ് ടൂറിസം ആർട്ട് ആൻഡ് കൾച്ചർ അഡ്വൈസർ എച്ച്.ഖെഹോവി യെപ്തോമി നേരത്തെ അറിയിച്ചിരുന്നു.

PC:Aravind Manickam

ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ 2022- പ്രത്യേകതകൾ

ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ 2022- പ്രത്യേകതകൾ

നാഗാലാൻഡിന്‍റെ തനതായ ആചാരങ്ങൾ, സംഗീതം, നൃത്ത പരിപാടികൾ, ഭക്ഷണം, കരകൗശല വസ്തുക്കൾ, അവരുടെ രീതികൾ എന്നിങ്ങനെ നിങ്ങളാഗ്രഹിക്കുന്നതും അവരെ മനസ്സിലാക്കുവാൻ വേണ്ടതുമായ കാര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഫെസ്റ്റിവിൽ വിവിധ പ്രകടനങ്ങളും മത്സരങ്ങളും കാണാം. ഉച്ചഭക്ഷണത്തിനു ശേഷം 2 മണി മുതല്‌ വീണ്ടും പുനരാരംഭിക്കും. ഇടവേളയ്ക്ക് ശേഷം, നിരവധി ഷോകളും ടാലന്റ് ഹണ്ട് ഇവന്‍റുകളുമെല്ലാം ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വൈകിട്ട് ബാന്‍ഡുകളുടെ പ്രകടനങ്ങളുമുണ്ടാവും.

PC:Vikramjit Kakati

ഭക്ഷണം.. അതാണ് മെയിൻ!

ഭക്ഷണം.. അതാണ് മെയിൻ!

തദ്ദേശിയ വിഭവങ്ങൾക്കും രുചികൾക്കും നാഗാലാൻഡ് പണ്ടുമുതലേ പ്രസിദ്ധമാണ്. ഈ രുചികൾ ആസ്വദിക്കുവാനുള്ള ഏറ്റവും മികച്ച അവസരമാണ് ഹോൺബില്‍ ഫെസ്റ്റിവൽ നല്കുന്നത്. പ്രാദേശിക പലഹാരങ്ങൾ, പാനീയങ്ങൾ എന്നിവ പരീക്ഷിക്കാൻ ഇവിടെ സാധിക്കും മാത്രമല്ല, നിരവധി ഗോത്രവിഭാഗങ്ങൾ പങ്കെടുക്കുന്നതിനാൽ ഓരോരുത്തരുടെയും വ്യത്യസ്ത രീതികളും പാചകകലകളും പരിചയപ്പെടുവാനും ഈ അവസരം വിനിയോഗിക്കാം.

PC:Homen Biswas

നാഗന്മാരുടെ നാട്ടിലെ കാഴ്ചകൾ ഇതൊക്കെയാണ്!!നാഗന്മാരുടെ നാട്ടിലെ കാഴ്ചകൾ ഇതൊക്കെയാണ്!!

തലകൊയ്യുന്നവര്‍ മുതല്‍ അടിമ വ്യാപാരികള്‍ വരെ..ഗോത്രവിഭാഗങ്ങള്‍ക്കിടയിലൂടെ ഒരപൂര്‍വ്വ യാത്രതലകൊയ്യുന്നവര്‍ മുതല്‍ അടിമ വ്യാപാരികള്‍ വരെ..ഗോത്രവിഭാഗങ്ങള്‍ക്കിടയിലൂടെ ഒരപൂര്‍വ്വ യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X