Search
  • Follow NativePlanet
Share
» »നാഗരാജാവിന്റെ നാട്ടിലെ കാഴ്ചകൾ

നാഗരാജാവിന്റെ നാട്ടിലെ കാഴ്ചകൾ

തമിഴ്നാട്ടിലെ ഹരിതനഗരം എന്നറിയപ്പെടുന്ന ഇടം. ചുറ്റോടു ചുറ്റും കാടുകളും മലനിരകളും ഒക്കെയായി പശ്ചിമഘട്ടത്തോട് ചേർന്നു നിൽക്കുന്ന നാട്...എത്രെ എഴുതിയാലും അധികമാവാത്ത വിശേഷണങ്ങളുള്ള ഈ നാട് നാഗർകോവിലാണ്. ചരിത്രം കൊണ്ടും ഭൂമിശാസ്ത്രം കൊണ്ടും ഒക്കെ മുന്നിട്ടു നിൽക്കുന്ന ഈ നാട് സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. തിരുവിതാംകൂർ രാജവംശത്തിന് ഏറെ സ്വാധീനമുണ്ടായിരുന്ന ഇവിടം കേരളത്തിൽ നിന്നുള്ള യാത്രകൾക്ക് പറ്റിയ ഇടമാണ്. നാഗർകോവിൽ ഇവിടെ എത്തുന്നവർക്കായി എന്തൊക്കെയാണ ഒരുക്കിയിട്ടുള്ളത് എന്നറിയേണ്ടെ?

നാഗരാജ ക്ഷേത്രം

നാഗരാജ ക്ഷേത്രം

നാഗർകോവിൽ പട്ടണം മുഴുവൻ ഒരു ക്ഷേത്രത്തെ ചുറ്റിയാണുള്ളത്. നാഗരാജാവായ വാസുകിടെ ആരാധിക്കുന്ന നാഗരാജ ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. വർഷം തോറും ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന ഈ ക്ഷേത്രം പ്രസിദ്ധമായ തീർഥാടന കേന്ദ്രം കൂടിയാണ്.

പുരാണങ്ങളനുസരിച്ച് രാമായണ കാലഘട്ടത്തിൽ നാഗങ്ങൾ വസിച്ചിരുന്ന ഇടമായാണ് ഈ പട്ടണത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്.

PC-Ssriram mt

സെന്റ് സേവ്യേഴ്സ് ചര്‍ച്ച്

സെന്റ് സേവ്യേഴ്സ് ചര്‍ച്ച്

മതസൗഹാർദ്ദത്തിന് പരിഗണന നല്കുന്ന പ്രധാന നഗരങ്ങളിലൊന്നായ ഇവിടചെ നാഗക്ഷേത്രത്തിന്റെ അതേ പ്രാധാന്യത്തോടെ സംരക്ഷിച്ച് വരുന്ന ഒന്നാണ് സെന്റ് സേവ്യേഴ്സ് ക്രിസ്ത്യൻ ദേവാലയവും. നാഗർകോവിലിലെ കോട്ടാർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 16-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണെന്നാണ് കരുതുന്നത്. നിർമ്മാണത്തിലെ വ്യത്യസ്തത ഇവിടേക്ക് ചരിത്ര പ്രേമികളെയും ധാരാളം ആകർഷിക്കുന്നു.

PC-Infocaster

പച്ചപ്പിലൂടെ ഒരു യാത്ര

പച്ചപ്പിലൂടെ ഒരു യാത്ര

തമിഴ്നാടിൻരെ ഹരിത നഗരമായ ഇവിടെ വന്നിട്ട് അവിടെ ഗ്രാമങ്ങളിലൂടെ ഒന്നു നടന്നില്ലെങ്കിൽ എങ്ങനെയാണ് ഈ യാത്ര പൂർത്തിയാവുക. കൃഷിക്ക് പേരു കേട്ടിരിക്കുന്ന ഇവിടെ ധാരാളം വയലുകളും മറ്റും കാണാം.

PC-Sahaya Minu Anish

തനി നാടൻ നാഗർകോവിൽ രുചി

തനി നാടൻ നാഗർകോവിൽ രുചി

ലോകം മുഴുവൻ പ്രശസ്തമായ രുചിയാണ് നാഗർകോവിലിലേത്. ഇവിടെ നാട് കാണാനെത്തുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട രുചി വൈവിധ്യമാണ് ഇവിടുത്തേത്. തീയ്യൽ, അലെ അപ്പം, വെന്തായ കുഴമ്പ്, തുടങ്ങിയവയാണ് ഇവിടുത്തെ നാടൻ രുചികൾ.

PC-Akashantony0

ശംഖുതുറ ബീച്ച്

ശംഖുതുറ ബീച്ച്

മൂന്നു വശവും കാടിനാലും മലകളാലും ചുറ്റപ്പെട്ടു കിടക്കുന്ന നാഗർകോവിലിന്റെ നാലാമത്തെ വശം കടലാണ്. അറബിക്കടലിന്റെയും അതിനോട് ചേർന്നുള്ള ശംഖുതുറ ബീച്ചിന്റെയും സാന്നിധ്യം മാത്രം മതി ഇവിടെ സ‍ഞ്ചാരികൾക്ക് ഒഴുകി എത്തുവാൻ.

പ്രളയ ഭീഷണി.. കേരളത്തിലെ ജലബോംബുകള്‍.. നിര്‍മ്മിച്ചിരിക്കുന്നത് ഐസ് മുതല്‍ വെന്തകളി മണ്ണ് വരെ ഉപയോഗിച്ച്

ഭഗവതിയെ മാറ്റി കൃഷ്ണനെ പ്രതിഷ്ഠിച്ച ക്ഷേത്രം

ആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ഞെട്ടിക്കുന്ന ആചാരങ്ങള്‍.. ആഭിചാരങ്ങളും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more