» »കുംഭമേള നടക്കുന്ന നാസിക്കിലേക്ക്

കുംഭമേള നടക്കുന്ന നാസിക്കിലേക്ക്

Written By: Elizabath

കുംഭമേളയെന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുന്ന സ്ഥലങ്ങളിലൊന്നാണ് നാസിക്. മുംബൈയില്‍ നിന്നും 165 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുമഭമേളയാണ് ഏറ്റവും ആകര്‍ഷണീയമായ കാര്യങ്ങളിലൊന്ന്.
പാലാഴി മഥനവുമായി ബന്ധപ്പെട്ടതാണ് കുംഭമേളയുടെ പിന്നിലുള്ള കഥ. പാലാഴി മഥനത്തിന്റെ സമയത്ത് ഉയര്‍ന്നു വന്ന അമൃത് തുളുമ്പി ഭൂമിയിലെ നാലിടങ്ങളില്‍ വീണു എന്നാണ് ഐതിഹ്യം. പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജ്വയിന്‍, നാസിക് എന്നിവയാണത്ര ആ നാലിടങ്ങള്‍. അതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് കുംഭമേള ഇവിടെ ആഘോഷിക്കുന്നത്.

താനെ, കല്യാണ്‍ നഗരങ്ങള്‍

താനെ, കല്യാണ്‍ നഗരങ്ങള്‍

മുംബൈയില്‍ നിന്നും നാസിക്കിലേക്കുള്ള യാത്രയിലെ പ്രധാനപ്പെട്ട രണ്ടു നഗരങ്ങളാണ് താനെയും കല്യാണും. മുംബൈയില്‍ നിന്നും യഥാക്രമം 22 കിലോമീറ്ററും 14 കിലോമീറ്ററും അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ കാഴ്ചകള്‍ ധാരാളമുണ്ട് കാണാന്‍.
ഉപ്‌വന്‍ തടാകവും അമ്യൂസ്‌മെന്റ് പാര്‍ക്കുകളുമാണ് താനെയിലെ ആകര്‍ഷണങ്ങള്‍. കല്യാണില്‍ കലാ തലാവോ തടാകവും ദുര്‍ഗ്ഗാദി ക്ഷേത്രവുമാണ് ഉള്ളത്.

PC: Dinesh Valke

മഹോലി കോട്ട

മഹോലി കോട്ട

സമുദ്രനിരപ്പില്‍ നിന്നും 2815 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മഹോലി കോട്ട ട്രക്കിങ്ങിന്റെ ഒരു കേന്ദ്രമാണ് എന്നു തന്നെ പറയാം. ട്രക്കേഴ്‌സും ക്ലൈമ്പേഴ്‌സുമടക്കമുള്ള സാഹസികര്‍ ധാരാളമായി എത്തുന്ന ഇവിടെ നിരവധി ഉയര്‍ന്ന കുന്നുകളും പാറക്കൂട്ടങ്ങളുമുണ്ട്.

PC: Elroy Serrao

ഇഗത്പുരി

ഇഗത്പുരി

മഹോലി കോട്ടയില്‍ നിന്നും 58 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇഗത്പുരി ഇവിടുത്തെ മനോഹരമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്. കല്‍സുബായ് പീക്ക്, ത്രിങ്കല്‍വാഡി കോട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രക്കിങ്, ഹൈക്കിങ് റൂട്ടുകളുടെ തുടക്കവും ഇവിടെ നിന്നാണ്.

PC: Kashif Pathan

പാണ്ഡവ്‌ലേനി ഗുഹകള്‍

പാണ്ഡവ്‌ലേനി ഗുഹകള്‍

രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന പാണ്ഡവ്‌ലേനി ഗുഹകള്‍ ബുദ്ധവിശ്വാസവുമായി ബന്ധപ്പെട്ട ഗുഹകളാണെന്ന് കരുതുന്നു. 22 ഗുഹകളുടെ ഒരു കൂട്ടമായ ഇത് ഹിനയാന ബുദ്ധഗുഹകളെ പ്രതിനിധാനം ചെയ്യുന്നു.
ഇവിടുത്തെ പതിനെട്ടാമത്തെ ഗുഹയൊഴികെ ബാക്കിയെല്ലാം ബുദ്ധാശ്രമങ്ങളായിട്ടാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ പതിനെട്ടാമത്തെ ഗുഹ അവരുടെ പ്രാര്‍ഥനാ മുറിയായി കരുതുന്നു.
എല്ലാ ദിവസങ്ങളിലും രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് ഇവിടുത്തെ പ്രവേശനം.

PC :Rashmi.parab

ത്രൈംബകേശ്വര്‍ ക്ഷേത്രം

ത്രൈംബകേശ്വര്‍ ക്ഷേത്രം

നാസിക്കില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ത്രൈംബകേശ്വര്‍ ക്ഷേത്രം ഇവിടുത്തെ പ്രശസ്തമായ ശിവക്ഷേത്രങ്ങളിലൊന്നാണ്. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നുകൂടിയാണിത്.
ബ്രഹ്മഗിരി, കലഗിരി, നിലഗിരി എന്നീ മൂന്നു കലകളാല്‍ ചുറ്റപ്പെട്ട ഈ ക്ഷേത്രത്തില്‍ ബ്രഹ്മാവിനും വിഷ്ണുവിനും ശിവനും പ്രതിഷ്ഠകളുണ്ട്.

PC: Nilesh.shintre

മുക്തിദാം ക്ഷേത്രം

മുക്തിദാം ക്ഷേത്രം

1971ല്‍ നിര്‍മ്മിച്ച മുക്തിദാം ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം ഇവിടെ സ്ഥാപിച്ചിരിക്കുന്ന 12 ജ്യോതിര്‍ലിംഗങ്ങളുടെ പ്രതിഷ്ഠയാണ്. വിവിധ ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠയും ഇവിടെ കാണാന്‍ സാധിക്കും.

നാസിക്കിലെ ക്ഷേത്രങ്ങള്‍

നാസിക്കിലെ ക്ഷേത്രങ്ങള്‍

ഒരു പുണ്യനഗരമായി കണക്കാക്കുന്നതുകൊണ്ടുതന്നെ ഒട്ടനവധി ക്ഷേത്രങ്ങള്‍ നാസിക്കിലുണ്ട്. സപ്തശൃംഗി ക്ഷേത്രമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ഏഴുമലകള്‍ക്കു സമീപമായി സ്ഥിതി ചെയ്യുന്ന ഇവിടം നാസിക്കിലെത്തുന്നവര്‍ ഉറപ്പായും പോയിരിക്കുന്ന സ്ഥലങ്ങളിലൊന്നുകൂടിയാണ്.
കാലാറാം ക്ഷേത്രം, കപിലേശ്വര ക്ഷേത്രം, ജയിന്‍ ക്ഷേത്രം, കുംഭമേള നടക്കുന്ന രാംകുണ്ട് എന്നിവയാണ് നാസിക്കിലെ പ്രധാന സ്ഥലങ്ങള്‍.

PC:World8115

 സുല വൈന്‍ യാര്‍ഡ്‌സ്

സുല വൈന്‍ യാര്‍ഡ്‌സ്

ക്ഷേത്രങ്ങള്‍ കഴിഞ്ഞാല്‍ ഇവിടെ ഏറ്റവും പ്രശസ്തമായ കാഴ്ചയാണ് വൈന്‍ യാര്‍ഡുകള്‍. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വൈന്‍ യാര്‍ഡായ ഇവിടെ സന്ദര്‍ശകര്‍ക്ക് വൈന്‍ രുചിക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

PC:Sulawines1234

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുംബൈയില്‍ നിന്നും ദേശീയ പാത 160 വഴി 167 കിലോമീറ്റര്‍ ദൂരമാണ് നാസിക്കിലേക്കുള്ളത്.